റിയാദ്: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യനീതിയും അവസര സമത്വവും മുസ്ലിംകള് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിരന്തരമായി നിഷേധിക്കപ്പെടുന്നത് ആശങ്കാജനകമാണെന്ന് റിയാദ് ഐസിഎഫ് സെമിനാര്‍ അഭിപ്രായപ്പെട്ടു. “ന്യൂനപക്ഷം: ആശങ്കയും പ്രതീക്ഷയും’ എന്ന സെമിനാര്‍ മാധ്യമപ്രവര്ത്തകന് കെയു ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു.
സുല്‍ഫിക്കര്‍ നഈമി വിഷയമവതരിപ്പിച്ചു. ഡോ. അബ്ദുസ്സലാം മോഡറേറ്ററായിരുന്നു. മുഹമ്മദലി മുണ്ടോടന്‍, കെ മൊയ്തീന്‍കോയ, അഡ്വ. അജിത്, ഉബൈദ് എടവണ്ണ, മുനീര്‍ കൊടുങ്ങല്ലൂര്‍, മുരളി, ഡോ. അബ്ദുല്‍ അസീസ്, ബഷീര്‍ പാങ്ങോട്, അബ്ദുറശീദ് ഖാസിമി, നൗഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുസ്സലാം വടകര സ്വാഗതവും ബഷീര്‍ ബാഖവി നന്ദിയും പറഞ്ഞു.