ഇനി മഴക്കാലം, അഥവാ ഭൂമിയുടെ നിലനില്‍പ്പിനായി അല്ലാഹു ജലസമൃദ്ധി വര്‍ഷിക്കുന്ന മാസങ്ങള്‍. അവന്‍റെ നിഅ്മത്തിനു നന്ദി ചെയ്തും അത് പരമാവധി ഭൂമിക്കും വരുംതലമുറക്കും വേണ്ടി ഉപയോഗപ്പെടുത്തിയുമായിരിക്കണം വിശ്വാസികളുടെ ജീവിതം. അത് വെറുമൊരു നേരം പോക്കല്ല അവര്‍ക്ക്, വിശ്വാസത്തിന്‍റെ ഭാഗംതന്നെയാണ്.

കേരളത്തിലുടനീളം ഈ പ്രാവശ്യം നല്ല തോതില്‍ വേനല്‍ മഴ ലഭിച്ചിട്ടുണ്ട്. മഴക്കാലത്തും കണക്കുകള്‍ കുറവ് പറയുമ്പോഴും തരക്കേടില്ലാത്ത ജലവര്‍ഷമുണ്ടാവുന്നു. അതൊക്കെയും ഒഴുകി കടലില്‍ പതിച്ച് ഉപയോഗ ശൂന്യമാകുന്നിടത്താണ് പ്രശ്നം. മഴക്കുഴികള്‍, നീര്‍തടങ്ങള്‍, ചതുപ്പ് നിലങ്ങള്‍, പാടങ്ങള്‍, കുളങ്ങള്‍ പോലുള്ളവ വഴിയാണ് വെള്ളം മണ്ണിലേക്ക് ആഴ്നിറങ്ങുന്നത്. അവയൊക്കെയും ഇല്ലാതാവുന്നതാണ് ജല സംഭരണത്തിനുള്ള പ്രധാന പ്രയാസം. അവ നിര്‍മിച്ചും ശുദ്ധീകരിച്ചും ഭൂഗര്‍ഭ ജലം പരിപോഷിപ്പിക്കാന്‍ അധ്വാനിക്കണം. എസ് വൈ എസിന്‍റെ ജലമാണു ജീവന്‍ പദ്ധതിയുടെ കാലമാണിത്. നമുക്കും ഭാവിതലമുറക്കും വേണ്ടി സംഘടനാ പ്രവര്‍ത്തകര്‍ ഈ രംഗത്ത് സജീവമാകുക.

You May Also Like

ഇസ്റാഅ്- മിഅ്റാജ്; വിശ്വാസത്തിന്‍റെ ഉരക്കല്ല്

റസൂല്‍(സ്വ)ക്ക് പ്രവാചകത്വം ലഭിച്ച് പത്തു വര്‍ഷത്തിനുശേഷം അബൂത്വാലിബും ഖദീജ(റ)യും ഈ ലോകത്തോട് വിടപറഞ്ഞു. ആമുല്‍ ഹുസ്ന്…

● അഹ്മദ് മലബാരി

ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യഗരിമ

ഇമാം ശാഫിഈ(റ)യുടെ പാണ്ഡിത്യത്തിന്‍റെ ആഴവും പരപ്പും മനസ്സിലാക്കിയവര്‍ അദ്ദേഹത്തില്‍ നിന്നും അത് കരഗതമാക്കാന്‍ അതീവ താല്‍പര്യം…

സമസ്ത സാധിച്ച ആദര്‍ശ വിപ്ലവം

1925-ല്‍ ചേര്‍ന്ന യോഗത്തില്‍ രൂപീകൃതമായ കൂട്ടായ്മ നാട്ടിലുടനീളം സഞ്ചരിച്ച് പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി. പരിശുദ്ധ ദീനിനെതിരെ…