മഹത്തായ സുന്നി യുവജന സംഘം ലോകം അംഗീകരിച്ച പ്രസ്ഥാനമാണ്. കേരളത്തിനു പുറത്തും അതിന് സ്വീകാര്യതയുണ്ട്. സംഘടനയെ ഇക്കാണുന്ന ഉയര്‍ച്ചയിലേക്ക് ഇക്കാലമത്രയും നയിച്ച ഖമറുല്‍ ഉലമ എപി അബൂബക്കര്‍ മുസ്ലിയാര്‍ ഒടുവില്‍ നടത്തിയ ഐതിഹാസികമായ കര്‍ണാടക യാത്ര അതിനു തെളിവാണ്. അറുപത് പിന്നിടുന്ന ഈ സംഘടനയോട് ചെറുപ്പത്തിലേ എനിക്കു ബന്ധപ്പെടാനായി. ഇതാണ് ഹഖായ മാര്‍ഗം. അതിനാല്‍ ആത്മധൈര്യത്തോടും ഉറച്ച ഈമാനോടും കൂടി ഈ സംഘത്തിനു പിന്നില്‍ അണിചേരാന്‍ ഉത്സാഹിക്കുക. കൂടുതല്‍ പ്രസംഗിക്കാന്‍ പറ്റിയ ശാരീരികാവസ്ഥയിലല്ല ഞാന്‍. നമ്മുടെയെല്ലാം മരണം നന്നാവണം. മലക്കുകള്‍ ഇറങ്ങിവന്ന് കൂട്ടിക്കൊണ്ടുപോവുന്ന വിശുദ്ധാത്മാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടുകിട്ടാനും ഈമാനോടെയുള്ള മരണത്തിനും വേണ്ടി നിങ്ങളെല്ലാം എനിക്കായി പ്രാര്‍ത്ഥിക്കണമെന്നഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു നമ്മെ ഇരുലോക വിജയികളില്‍ ഉള്‍പ്പെടുത്തട്ടെ.
കെപി ഹംസ മുസ്ലിയാര്‍ ചിത്താരി