പുല്ലൂക്കര ദര്സി ല്‍ വിദ്യാര്ത്ഥി യായിരിക്കുന്ന കാലം, വടക്കന്‍ കേരളത്തിലും മംഗലാപുരം ഭാഗങ്ങളിലും പ്രഭാഷണത്തിന് പോയിത്തുടങ്ങുന്ന സന്ദര്ഭയമായിരുന്നു. ഒരിക്കല്‍ ട്രെയിനില്‍ വിശുദ്ധ ഖുര്ആരന്‍ പാരായണത്തിന്റെ ഹൃദ്യവും മാധുര്യവുമുള്ള ശബ്ദം കേള്ക്കു്ന്നു. ആരാണെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസയോടെ ചെന്നുനോക്കി. സ്റ്റേജുകളില്‍ ദൂരെ നിന്ന് നോക്കിക്കണ്ട പൂമുഖം. താജുല്‍ ഉലമ സുബ്ഹി നിസ്കാരം കഴിഞ്ഞ് ഖുര്ആേന്‍ ഓതുകയാണ്. ഇതായിരിക്കും താജുല്‍ ഉലമയെ നേരില്‍ അടുത്തു കാണുന്ന ആദ്യ സന്ദര്ഭംേ.
പിന്നീട് മൂന്ന് ദശകങ്ങളിലധികം നീണ്ടുനിന്ന ബന്ധം, ഗാഢമായിരുന്നു. ഭദ്രവും സ്നേഹ സമ്പൂര്ണ വുമായിരുന്നു. അനിര്വനചനീയമായ അനുഭൂതി പകര്ന്നു തന്ന ധാരാളം രംഗങ്ങള്‍ ഈ കാലയളവില്‍ കഴിഞ്ഞുപോയി.
എസ്എസ്എഫിന്റെ പത്താം വാര്ഷിിക സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു താജുല്‍ ഉലമ. പത്ത് വയസ്സ് മാത്രം പ്രായമായ എസ്എസ്എഫ് എന്ന സംഘടനയെ പലരും സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന കാലം. സന്തോഷപൂര്വം താജുല്‍ ഉലമ സംഘടനാ പ്രവര്ത്ത കരായ ഞങ്ങള്ക്ക്ാ കരുത്ത് നല്കിന. ശാക്തീകരണത്തിന് പ്രചോദനം നല്കുരന്ന ഫലപ്രദമായ ഉദ്ബോധനമായിരുന്നു പ്രസിദ്ധമായ പ്രഭാഷണം. പ്രത്യേക സാഹചര്യത്തില്‍ താജുല്‍ ഉലമയുടെ സാന്നിധ്യവും ആവേശകരമായ പ്രസംഗവും പ്രവര്ത്തതകര്ക്ക്ഫ ഊര്ജ്ജനവും ഉന്മേഷവും പകര്ന്നു .
“നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ പ്രവര്ത്തി ക്കണം. നിങ്ങള്ക്ക് ധാരാളം ആളുകളെ ലഭിക്കും.’ തങ്ങളുടെ ആ വാക്കുകള്‍ ഹൃദയത്തില്‍ ഭദ്രമായി കൊത്തിവെക്കപ്പെട്ടിരുന്നു.
ജീവിതത്തിന്റെ പ്രധാന പ്രതിസന്ധി ഘട്ടങ്ങളിലും പ്രശ്ന കലുഷമായ രംഗങ്ങളിലും പ്രതീക്ഷയോടെ ബന്ധപ്പെട്ടിരുന്ന ആത്മീയ നേതൃത്വമായിരുന്നു അവിടുന്ന്. പിഞ്ചുപൈതലിന്റെ നിഷ്കളങ്കത തങ്ങളുടെ ഹൃദയത്തില്‍ നേരില്‍ അനുഭവിച്ച രംഗങ്ങള്‍ അനവധിയാണ്. തങ്ങള്‍ പ്രമുഖരാല്‍ ആദരിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്തുവെന്നത് അനിഷേധ്യമാണല്ലോ. തങ്ങള്ക്ക്ര വേണ്ടി എന്തും ചെയ്തുകൊടുക്കാന്‍ സദാ ഇഷ്ടജനങ്ങള്‍ സന്നദ്ധരായിരുന്നു. എന്നാല്‍ ഈ ഭൗതികതയെ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിച്ചില്ലെന്ന് മാത്രമല്ല, ഭൗതിക വിഷയങ്ങളുമായി പൂര്ണപ അര്ത്ഥ ത്തില്‍ അകലം പാലിക്കാന്‍ ഇങ്ങനെയും ഒരാള്ക്ക്ര സാധിക്കുമല്ലോ എന്ന് അവിടുത്തെ ജീവിതത്തിന്റെ പല രംഗങ്ങളിലും ചിന്തിച്ചുപോയിട്ടുണ്ട്.
തങ്ങള്‍ ആഴത്തില്‍ ഇല്മു്ള്ള മഹാ പണ്ഡിതനാണെന്ന് അടുത്തറിയുന്നവര്‍ പറഞ്ഞുകേട്ടതിന് പുറമെ അവിടുത്തെ പ്രഭാഷണങ്ങളില്‍ അത് പ്രകടവുമായിരുന്നു. മലബാറിന്റെ ചരിത്രങ്ങള്‍ യാഖൂതുല്‍ ഹമവിയുടെ മുഅ്ജമുല്‍ ബുല്ദാ്ന്‍ ഉദ്ധരിച്ചുകൊണ്ട് പ്രഭാഷണങ്ങളില്‍ ചരിത്രം അയവിറക്കിയ പണ്ഡിതന്മാരില്‍ ഒന്നാമനായി തങ്ങളെ മാത്രമേ ഓര്മ‍യിലുള്ളൂ. ഏത് പ്രഭാഷണങ്ങളിലും സാധാരണ കേള്ക്കാ ത്ത ധാരാളം ചരിത്രങ്ങളും തത്ത്വങ്ങളും അവിടുന്ന് പറയും. അതിനാല്‍ പണ്ഡിതന്മാ ര്‍ കാതോര്ത്തത പ്രഭാഷണമായിരുന്നു അവിടുത്തേത്. കര്ണ്ണാ ടകയിലും കേരളത്തിലും പ്രഗത്ഭരും പ്രശസ്തരുമായ ആയിരക്കണക്കിന് പണ്ഡിതന്മായരും മുദരിസുമാരും ഖാസിമാരും രംഗപ്രവേശം ചെയ്തത് താജുല്‍ ഉലമയുടെ ശിഷ്യത്വത്തില്‍ വളര്ന്നു കൊണ്ടാണ്. അവിടുത്തെ പാണ്ഡിത്യമഹിമ നേര്ക്കു നേര്‍ ബോധ്യപ്പെട്ട അവസരമായിരുന്നു പലിശക്കെതിരെ എന്ന പുസ്തക രചനയുടെ സന്ദര്ഭംഹ.
പലിശയുടെ ചില ഇനങ്ങള്‍ അനുവദനീയമാക്കാന്‍ കേരളത്തില്‍ ഒരാള്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതിനെതിരെ പ്രതികരിക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി. ഗുരുനാഥന്മാിരുടെ സമ്മതത്തോടെ “പലിശക്കെതിരെ’ എന്ന പുസ്തകം എഴുതി. കോപ്പി സംഘടനാ നേതാക്കള്ക്ക്ത പുറമെ മഹാ പണ്ഡിതന്മാനരായ പാനൂര്‍ തങ്ങള്‍, ഒകെ ഉസ്താദ്, കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാര്‍ തുടങ്ങിയവര്ക്ക്ു വായിച്ചുകേള്പ്പി ച്ചുകൊടുത്ത് അവരുടെ ആശീര്വാിദവും അംഗീകാരവും വാങ്ങി.
അവസാനമായി തങ്ങളെ സമീപിച്ചു. ഒരു സുപ്രധാന ചര്ച്ചവ വായിക്കുന്നതിനിടയില്‍ തങ്ങളവര്ക ള്‍ വായന നിര്ത്തി ച്ച് അടിസ്ഥാനപരമായ ചില പോയിന്റുടകള്‍ ചൂണ്ടിക്കാട്ടി. അതനുസരിച്ച് ഞാന്‍ ചെറിയ കൂട്ടിച്ചേര്ക്കയലുകള്‍ നടത്തുകയും തങ്ങള്‍ പറഞ്ഞതുപോലെ എഴുതിച്ചേര്ക്കുുകയും ചെയ്തു. കഠിനാധ്വാനം ചെയ്ത് ദിവസങ്ങള്‍ ചെലവഴിച്ച് ധാരാളം ഉസൂലിന്റെയും ഫുറൂഇന്റെയും ഗ്രന്ഥങ്ങള്‍ നോക്കി മനസ്സിലാക്കി സര്വഴ വിമര്ശൂനങ്ങള്ക്കും ഉത്തരം പറയാന്‍ പര്യാപ്തത നേടിയെടുത്തുകൊണ്ടായിരുന്നു പുസ്തക രചനക്ക് മുതിര്ന്നെത്. മഹാനായ മര്ഹൂംപ ഒകെ ഉസ്താദിന്റെ മുന്നില്‍ പുസ്തകം വായിച്ചുകേള്പ്പി ക്കുമ്പോള്‍ സുലൈമാന്‍ ഉസ്താദും വൈലത്തൂര്‍ ബാവ ഉസ്താദും കേള്വികക്കാരായുണ്ടായിരുന്നു. ഇടക്കിടെ വിമര്ശ കര്‍ ചോദിക്കാന്‍ സാധ്യതയുള്ള സംശയങ്ങള്‍ ബാവ ഉസ്താദ് എടുത്തിട്ടുകൊണ്ടിരുന്നു. ഓരോന്നിനും വ്യക്തമായ മറുപടി കിതാബുകള്‍ മുഖേന പറയുന്നത് കേട്ടപ്പോള്‍ ഒകെ ഉസ്താദ് സന്തോഷപൂര്വം പറഞ്ഞു: “നല്ലോണം നോക്കിവെച്ചിട്ടുണ്ടല്ലേ..’ ഇങ്ങനെയൊക്കെ രചിച്ച പുസ്തകത്തിന്റെ മിനുക്ക് പണിക്കിടയിലാണ് താജുല്‍ ഉലമയുടെ ഇടപെടല്‍ നിമിത്തം ചിലത് കൂട്ടിച്ചേര്ക്കേിണ്ടി വന്നതും താജുല്‍ ഉലമയുടെ വിജ്ഞാനരംഗത്തുള്ള ആഴവും ഓര്മനശക്തിയും എന്നെ അത്ഭുതപ്പെടുത്തിയതും.
ആരെയും തിരുത്താന്‍ തങ്ങള്ക്കുകള്ള ആര്ജ്ജപവം അപാരമാണ്. വാചകങ്ങളുടെ പിന്നാമ്പുറങ്ങള്‍ ഉള്ക്കൊുണ്ട് അനുചിതമായ അംശങ്ങള്‍ അവയിലുണ്ടെങ്കില്‍ അതാത് സന്ദര്ഭതങ്ങളില്‍ തന്നെ അവിടുന്ന് തസ്കിയത്ത് ചെയ്ത രംഗങ്ങള്ക്ക് പലപ്പോഴും ഞാന്‍ സാക്ഷിയായിട്ടുണ്ട്.
സിറാജുല്‍ ഹുദയുടെ തുടക്കം മുതലേ എല്ലാ ഉപദേശ നിര്ദേതശങ്ങളും പ്രത്യേകിച്ച് അവിടുത്തെ പ്രാര്ത്ഥങനയും സാന്നിധ്യവും വളരെയേറെ പ്രചോദനമായിട്ടുണ്ട്. ഒന്നുമില്ലാത്ത അവസരങ്ങളില്‍ സംഘടിപ്പിക്കപ്പെട്ട കുറ്റ്യാടി, നാദാപുരം, പാറക്കടവ്, പെരിങ്ങത്തൂര്‍, തുവ്വക്കുന്ന്, പേരാന്പ്ര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അവിടുന്ന് വന്ന് ശിലാസ്ഥാപനം നടത്തിത്തരികയും പ്രാര്ത്ഥി്ക്കുകയും ചെയ്തു. ഇവിടങ്ങളിലെല്ലാം അനുയോജ്യമായ കെട്ടിടങ്ങളും മറ്റ് അനുഗ്രഹങ്ങളും അല്ലാഹു നല്കിയയിട്ടുണ്ട്.
തുവ്വക്കുന്നില്‍ താജുല്‍ ഉലമയും ഖമറുല്‍ ഉലമയും സിറാജുല്‍ ഹുദാ സ്ഥാപനത്തിന്റെ പരിപാടി കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ സൂപ്പിഹാജിയുടെ വീട്ടിലെത്തിയപ്പോള്‍ പ്രായം ചെന്ന ഒരു ഉമ്മ അവരുടെ മകളും ഭര്ത്താഗവും തമ്മില്‍ വളരെ അകല്ച്ചരയിലാണെന്ന് സങ്കടം ബോധിപ്പിച്ചു. തങ്ങളവര്കലള്‍ പറഞ്ഞു. ഇന്ന് നന്നാകും. രാത്രി സമയം 10 മണി. എന്നോ അകന്ന് നില്ക്കു ന്ന ഭാര്യയും ഭര്ത്താ വും ഇന്ന് എങ്ങനെ നന്നാകുമെന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എനിക്കൊരെത്തും പിടിയും കിട്ടിയില്ല. അല്പചസമയം കഴിഞ്ഞ് ഞാനും മൂസയും അകന്ന് നില്ക്കു ന്ന പുതിയാപ്പിളയെ കാണാന്‍ പോയി. അദ്ദേഹം എന്റെ വാക്ക് കേട്ടപ്പോള്‍ അപ്പോള്‍ തന്നെ ഭാര്യയെ വീട്ടില്‍ എത്തിച്ചുകൊടുക്കാന്‍ നിര്ദേകശിക്കുകയും ആ രാത്രി തന്നെ അവര്‍ മസ്ലഹത്താവുകയും കൂടെ താമസിക്കുകയും ചെയ്തു.
മഹാനായ താജുല്‍ ഉലമയുടെ നാവില്‍ നിന്ന് വല്ലതും പറഞ്ഞുകിട്ടാനാണ് അധികജനങ്ങളും തങ്ങളെ സമീപിക്കാറുള്ളത്. പല ത്വരീഖത്തുകളുടെയും അദ്കാറുകളുടെയും മറ്റും ഇജാസത്ത് തങ്ങളവര്ക ളില്‍ നിന്ന് ലഭ്യമാക്കാന്‍ വിവരമുള്ളവര്‍ ശ്രമിക്കാറുണ്ട്. അവിടുന്ന് പറഞ്ഞതുപോലെ നിര്വ്ഹിക്കുന്നവര്ക്ക് പല നേട്ടങ്ങളും ലഭ്യമാവാറുമുണ്ട്. അനുഭവിച്ച പതിനായിരങ്ങള്‍ അതിന് സാക്ഷിയാണ്. തങ്ങളുടെ പാത പിന്തുടര്ന്ന്ട നെഞ്ചൂക്കോടെ സത്യം പ്രഖ്യാപിക്കാനും സത്യത്തെ മാത്രം പിന്തുണക്കാനും സത്യത്തിന് വേണ്ടി നിലകൊള്ളാനും നമുക്കും സര്വ് പിന്ഗാ മികള്ക്കും അല്ലാഹു അനുഗ്രഹം നല്കുട്ടെ. താജുല്‍ ഉലമയെ ഉന്നത പദവികള്‍ നല്കിയ അല്ലാഹു ആദരിക്കട്ടെ.

പേരോട് അബ്ദുറഹ്മാന്‍ സഖാഫി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ