മനുഷ്യാരംഭം മുതല്‍ അവന്‍റെ ഭക്ഷണ വിഭവമായിരുന്നു മാംസം. നരവംശ ശാസ്ത്രം പറയുന്നതംഗീകരിച്ചാല്‍ ആദ്യമനുഷ്യര്‍ കാട്ടിലായിരുന്നു വസിച്ചിരുന്നത്. വ്യവസ്ഥാപിതമായ രീതിയില്‍ നഗരങ്ങളും ഭവനങ്ങളുമൊന്നുമില്ലാത്തതിനാല്‍ അന്ന് ലോകം തന്നെ വനമായിരുന്നുവെന്നതാണ് കൂടുതല്‍ ശരി. അന്നും അവര്‍ വേട്ടയാടുകയും മാംസമത്സ്യങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. പച്ചയായിട്ടു തന്നെയും മനുഷ്യനത് ഉപയോഗിച്ചിരുന്നുവത്രെ. എന്നിട്ടും അവന് അതുകാരണമായി പ്രശ്നങ്ങളുണ്ടായില്ല. വയറ് സ്തംഭനമോ ആരോഗ്യ ബുദ്ധിമുട്ടോ ഒന്നും സംഭവിച്ചില്ല. എന്നല്ല, ജീവിക്കാനാവാശ്യമായ നാനാവിധ പോഷകങ്ങള്‍ ലഭിക്കാന്‍ ഇതു കാരണമായി. അതുകൊണ്ടുതന്നെ മതങ്ങള്‍ മാംസ ഭക്ഷണത്തെ നിരോധിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്തില്ല.

നാം സാധാരണ ചെയ്യുന്നതു പ്രകാരം മുഖ്യ ഭക്ഷണത്തിനു സഹായകമായ കറി എന്ന രീതിയില്‍ പോലുമായിരുന്നില്ല മാംസോപയോഗം. പ്രത്യുത, പ്രധാന ഭക്ഷണം തന്നെയും പലപ്പോഴും മാംസമായിരുന്നു. ജൂത, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ മാത്രമല്ല, ഇന്ന് മാംസാഹാര വിരുദ്ധത ആരോപിക്കാറുള്ള ഹിന്ദുമതമടക്കമുള്ള ഭാരതീയ ദര്‍ശനങ്ങളിലും മാംസോപയോഗത്തിന് ഒരു വിലക്കുമില്ലായിരുന്നു.

പിന്നീട് പശു ദൈവമാവുകയും ഗോമാതാവ് പൂജനീയ മൃഗമാവുകയും ചെയ്തതോടെയാണ് ജാതിശ്രേണിയിലെ ഉന്നതര്‍ പശു ഇറച്ചിക്ക് അയിത്തം കല്‍പ്പിക്കുന്നത്. ഇതിന് മതപരവും സാമൂഹികവുമായ കാരണങ്ങളുണ്ടായിരുന്നു.

ഇന്ത്യയിലെ ആദിമ വാസികളായ ദ്രാവിഡര്‍ പശുവിനെയും മറ്റു മൃഗങ്ങളെയും ഭക്ഷണമാക്കിയിരുന്നു. അവരെ കീഴടക്കി ആധിപത്യം സ്ഥാപിച്ച ആര്യന്മാരുടെ രീതിയും വ്യത്യസ്തമായിരുന്നില്ല. പ്രമുഖ ചിന്തകന്‍ കാഞ്ച ഐലയ്യ എഴുതി: ‘സിന്ധു നദീതട സമ്പദ്ഘടനയില്‍ എരുമയും പശുവും ഭക്ഷണ വിഭവങ്ങളായിരുന്നപ്പോള്‍ തന്നെ അവയ്ക്ക് തുല്യമായ ആദരവും മനുഷ്യ പരിലാളനയും ലഭിച്ചിരുന്നു.

പിന്നീട് ഇന്ത്യയില്‍ കടന്നുകയറിയ ആര്യന്മാര്‍ കുതിരയെ ഗതാഗതത്തിനുള്ള മൃഗമെന്ന നിലയിലും പശുവിനെ ഭക്ഷണ വിഭവമെന്ന നിലയിലും ഉപയോഗിക്കാനായി കൊണ്ടുവന്നു. പശുവിനെ അവര്‍ ആരാധിച്ചിരുന്നത് അവരുടെ മുഖ്യ ഭക്ഷണമായതു കൊണ്ടായിരിക്കാം. ഋഗ്വേദ കാലഘട്ടത്തില്‍ ആര്യന്മാരുടെയിടയില്‍ അതുകൊണ്ടായിരിക്കാം പശുവിനെ കുരുതി കൊടുക്കുന്നത് പ്രധാനമായിരുന്നത്. തദ്ദേശീയരും ദ്രാവിഡരും കടന്നുകയറ്റക്കാരായ ആര്യന്മാരും തമ്മിലുള്ള യുദ്ധം മുറുകിയപ്പോള്‍ ദ്രാവിഡര്‍ യുദ്ധം തോല്‍ക്കാനുള്ള കാരണം ആര്യന്മാരുടെ കൂടെ കൊണ്ടുവന്ന വേഗത്തിലോടുന്ന കുതിരകളും ഉയര്‍ന്ന യുദ്ധ സങ്കേതങ്ങളുമായിരുന്നു. അവരുടെ പക്കലുള്ളത് മഹത്തായതും ദ്രാവിഡന്മാരുടെ പക്കലുള്ളവ വികൃതവും പൈശാചികമായും അവര്‍ വ്യാഖ്യാനിച്ചു.

വെളുപ്പു വംശീയതയുടെ പീഡനം അനുഭവിച്ചവര്‍ കറുത്തവരായിരുന്നു. അത് മനുഷ്യരായാലും മൃഗങ്ങളായാലും. ആര്യന്‍ വംശ ശ്രേഷ്ഠതയെക്കുറിച്ച ഹിറ്റ്ലറിസത്തിന്‍റെ സമഭാവനയുടെ ഭാഗമായി കറുത്ത മനുഷ്യരുടെയും സ്നേഹിക്കാന്‍ കഴിയുന്ന മൃഗങ്ങളായ എരുമയെപ്പോലുള്ളവയുടെയും സ്വത്വങ്ങള്‍ക്ക് വലിയ കോട്ടം സംഭവിച്ചു. ഈ ആര്യന്‍ അധികാരഭാവം കാരണം ദ്രാവിഡരുടെ സുന്ദരമായ കറുപ്പുനിറമുള്ള എരുമ നിന്ദിക്കപ്പെടാന്‍ തുടങ്ങി. വെളുത്ത തൊലിയുള്ള പശു ബഹുമാനിക്കപ്പെടാന്‍ തുടങ്ങി. ആര്യന്‍ വെളുത്ത തൊലി ആദരിക്കപ്പെടേണ്ടതും സുന്ദരവുമായി മാറിയതുപോലെ.

നമ്മുടെ പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുള്ളതു പോലെ കുരുതികൊടുക്കുന്ന യജ്ഞപ്പശുവായി അത് പരിഗണിക്കപ്പെട്ടിരുന്നതു കൊണ്ട് ആര്യന്മാര്‍ പശുവിന്‍റെ മാംസത്തെ അനുകൂലിച്ചിരുന്നു. സംസ്കൃത സാഹിത്യത്തിലും എരുമയെ ബലികൊടുക്കാന്‍ ഉപയോഗിച്ചിരുന്നതായി യാതൊരു തെളിവുമില്ല. പശുവിന്‍റെ ബലി കൊടുക്കലിനെക്കുറിച്ച് ധാരാളം തെളിവുകള്‍ ഉണ്ട്. പശു ആദ്യം ഒരു ബലി മൃഗമായും പിന്നെ ആരാധിക്കപ്പെടുന്ന മൃഗമായും ആചാരപരമായി അംഗീകരിക്കപ്പെടാനുള്ള പ്രധാന കാരണം ആര്യന്മാരുടെ ഇഷ്ടമനുസരിച്ചുള്ള അതിന്‍റെ വെളുത്ത നിറമായിരുന്നു’ (എരുമ ദേശീയത/171,172).

ഇനി മാംസ ഭക്ഷണവുമായി ബന്ധപ്പെട്ട മതഗ്രന്ഥങ്ങളുടെ പരാമര്‍ശങ്ങള്‍ പരിശോധിക്കാം.

ബൈബിള്‍ പറയുന്നത്

ബലിയായും യാഗങ്ങളായും സാധാരണ രീതിയില്‍ കൊന്നും മാംസം ഉപയോഗിക്കാമെന്ന് പഴയ-പുതിയ നിയമ ബൈബിളുകള്‍ പറയുന്നു. അവയില്‍ ഉടനീളം ഇതിനു സഹായകമായ വാക്യങ്ങളുണ്ട്. ചിലത് ഇങ്ങനെ:

‘നിങ്ങളുടെ ദൈവമായ കര്‍ത്താവ് തന്‍റെ വാഗ്ദാനമനുസരിച്ചു നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോള്‍, നിങ്ങള്‍ക്ക് മാംസം കഴിക്കാന്‍ ആഗ്രഹമുണ്ടാകുമ്പോള്‍, ഇഷ്ടംപോലെ ഭക്ഷിച്ചുകൊള്ളുവീന്‍… ഞാന്‍ ആജ്ഞാപിച്ചിട്ടുള്ളതു പോലെ ദൈവം നിങ്ങള്‍ക്കു തന്നിരിക്കുന്ന ആടുമാടുകളെ കൊന്ന് നിങ്ങളുടെ പട്ടണത്തില്‍ വെച്ചുതന്നെ ഇഷ്ടാനുസരണം ഭക്ഷിച്ചുകൊള്ളുവീന്‍ (ആവര്‍ത്തനം 12/20,21).

ചരിക്കുന്ന ജീവികളെല്ലാം നിങ്ങള്‍ക്ക് ആഹാരമായിത്തീരും. ഹരിത സസ്യങ്ങള്‍ നല്‍കിയതുപോലെ ഇവയും നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. എന്നാല്‍ ജീവനോടുകൂടി, അതായത് രക്തത്തോടു കൂടിയ മാംസം ഭക്ഷിക്കരുത് (ഉല്‍പത്തി 9/3,4).

ഇതേ പ്രകാരം പുതിയ നിയമത്തിലും കാണാം: ‘ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതു തരം മാംസവും വാങ്ങി മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവീന്‍’ (1 കൊരി 10/25).

ക്രൈസ്തവ ജൂത സമൂഹം മാംസ ഭക്ഷണം സമൃദ്ധമായി ഉപയോഗിക്കുന്നതിനാല്‍, കൂടുതല്‍ പരാമര്‍ശം ആവശ്യമില്ല. എല്ലാ ജനങ്ങളും ഇതുപയോഗിച്ചിരുന്നുവെന്ന് സൂചിപ്പിക്കാന്‍ ചിലത് ഉദ്ധരിച്ചുവെന്നു മാത്രം.

ഹൈന്ദവ ഗ്രന്ഥങ്ങള്‍

ഹൈന്ദവരുടെ കര്‍മശാസ്ത്ര കാര്യങ്ങള്‍ വിശദീകരിക്കുന്നത് സ്മൃതി ഗ്രന്ഥങ്ങളിലാണ്. അതില്‍ ഏറെ പ്രസിദ്ധമാണ് മനുസ്മൃതി. ഭക്ഷ്യയോഗ്യമായ മൃഗങ്ങളെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും ഈ ഗ്രന്ഥത്തിന്‍റെ അഞ്ചാം അധ്യായത്തില്‍ വിശാലമായ പരാമര്‍ശങ്ങളുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ജീവികളെക്കുറിച്ച് പറയുന്നത് കാണുക:

പച്ച മാംസം തിന്നുന്ന ഗൃദ്ധ്രാദികളായ എല്ലാ പക്ഷികളെയും ഗ്രാമവാസികളായ പ്രാവ് മുതലായവയെയും പ്രത്യേകം നാമനിര്‍ദേശം ചെയ്ത് അനുവദിച്ചിട്ടില്ലാത്ത ഒറ്റക്കുളമ്പുള്ള മൃഗങ്ങളും കഴുതയെയും പൃഷ്ഠം കുലുക്കിപ്പക്ഷിയെയും വര്‍ജിക്കണം (5/11).

മൂങ്ങ, മൈന, തത്ത പോലുള്ള ചില ജീവികള്‍ കൂടി അഭക്ഷ്യങ്ങളാണെന്ന് മനു പറയുന്നു. പിന്നീട് ഭക്ഷ്യയോഗ്യമായവ എണ്ണിപ്പറയുന്നതിങ്ങനെ:

‘മുള്ളന്‍പന്നി, ശല്യമൃഗം, ഉടുമ്പ്, കാണ്ടാമൃഗം, ആമ, മുയല്‍ എന്നിവ പഞ്ചനഖങ്ങളില്‍ (അഞ്ചു നഖങ്ങളുള്ള ജീവികള്‍) ഭക്ഷ്യങ്ങളാണ്. അതുപോലെ ഒറ്റ വരിയില്‍ മാത്രം പല്ലുകളുള്ള വീട്ടുമൃഗങ്ങളില്‍ ഒട്ടകം ഒഴിച്ചുള്ളവയെ ഭക്ഷിക്കാം’ (5/18).

വീട്ടുമൃഗങ്ങളില്‍ ഒട്ടകം ഒഴികെയുള്ള ആട്, മാടുകള്‍ മാംസാഹാരമായി ഉപയോഗിക്കാമെന്നാണ് ഇതിന്‍റെ ആശയം. പശുക്കളെ ഭക്ഷിക്കാമെന്നു വ്യക്തമായി തന്നെ പറയുന്ന ശ്ലോകങ്ങളും മനുസ്മൃതിയില്‍ സുലഭമായി കാണാം.

മന്ത്രം ജപിച്ച് പ്രോക്ഷണം ചെയ്തിട്ട് യജ്ഞത്തില്‍ ഹവനം ചെയ്ത പശുക്കളുടെ മാംസം ബ്രാഹ്മണന് ഇഷ്ടമുണ്ടെങ്കില്‍ (ഒരു യാഗത്തില്‍) ഒരു പ്രാവശ്യം മാത്രം ഭക്ഷിക്കാം. ശാസ്ത്രോക്ത വിധിപ്രകാരം മധുപര്‍ക്കത്തിലും ശ്രാദ്ധത്തിലും നിയുക്തനായി മാംസം ഭുജിക്കാം. മറ്റാഹാരം കിട്ടാതെ പ്രാണ സംശയം വരുമ്പോഴും രോഗനിമിത്തമായും മാംസം ഭക്ഷിക്കാം (5/27).

സൃഷ്ടി കര്‍ത്താവ് സകലതിനേയും ജീവന്‍റെ ഭക്ഷണമായി കല്‍പിച്ചിരിക്കുകയാണ്. സ്ഥാവരവും ജങ്ഗമവുമായ (പശു, പക്ഷി, മത്സ്യാദികള്‍) എല്ലാം പ്രാണന്‍റെ ഭോജനമാണ് (5/28).

ജങ്ഗമങ്ങളായ മൃഗാദികള്‍ക്ക് അചരങ്ങളായ തൃണാദികളും ദംഷ്ട്രയുള്ളവക്ക് ഹിരണാദികളും കൈയുള്ള മനുഷ്യര്‍ക്ക് കൈയില്ലാത്ത പക്ഷി മൃഗാദികളും ഭക്ഷ്യങ്ങളാണ് (5/29).

വിലക്കുവാങ്ങിയതോ സ്വയം കൊന്നുണ്ടാക്കിയതോ മറ്റാരെങ്കിലും ദാനം ചെയ്തതോ ആയ മാംസം ദേവന്മാര്‍ക്കും പിതൃക്കള്‍ക്കും അര്‍പ്പിച്ചിട്ടു ഭക്ഷിച്ചാല്‍ ദോഷമില്ല (5/32).

ദേവതാദ്യുദ്ദേശ്യകമായി പശുവിനെ കൊന്നു തിന്നാമെന്നും (5/38) യജ്ഞത്തില്‍ പശുവധം നടത്തുന്നത് ഐശ്വര്യത്തിനാകയാല്‍ വധമല്ലെന്നും (5/39) മധുപര്‍ക്കത്തിലും മരിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന ശ്രാദ്ധകര്‍മത്തിനുമായി പശുവിനെ കൊല്ലാമെന്നുമൊക്കെ (5/41) മനു തുടര്‍ന്നു പറയുന്നുണ്ട്. പിന്നെ വെറുതെ പശുവധം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം (5/37) ഉണര്‍ത്തുന്നുണ്ട്. ഹൈന്ദവ ദര്‍ശനത്തില്‍ ഏറെ പൂജനീയനായ ദേവേന്ദ്രന്‍ പശു മാംസം തന്നെ ഉപയോഗിച്ചിരുന്നു.

ഇങ്ങനെ പരിശോധിക്കുമ്പോള്‍ ഹൈന്ദവരുടെ അടിസ്ഥാന ഗ്രന്ഥങ്ങള്‍ പൊതുവെയുള്ള മാംസ ഭക്ഷണത്തെയോ ഗോവധത്തെയോ എതിര്‍ക്കുന്നേയില്ലെന്നു മനസ്സിലാക്കാനാകും. എന്നല്ല, യജ്ഞത്തിലും ശ്രാദ്ധത്തിലും ദൈവപ്രീതിയിലുമൊക്കെ ഇതു ചെയ്യുന്നത് വലിയ പുണ്യകര്‍മമായി തന്നെ പഠിപ്പിക്കുകയും ചെയ്യുന്നു. ‘പശു, പോത്ത്, കാളക്കുട്ടി, കുതിര എന്നിവയെ ഇന്ദ്രന്‍ ഭക്ഷിച്ചിരുന്നു’ (ഋഗ്വേദം 6/17).

മനുവിനെ പോലുള്ള ആദിമ മഹര്‍ഷികള്‍ മനസ്സിലാക്കിയതിനു വിരുദ്ധമായി, വേദങ്ങളിലെയും മറ്റും ഉപര്യുക്ത ആശയദ്യോദകങ്ങളായ പദങ്ങളെ കണ്ടില്ലെന്നു നടിക്കാനും വക്രീകരിക്കാനും വിശദീകരിച്ചു വഴിതിരിക്കാനുമാണ് നവകാലത്ത് ചിലര്‍ ശ്രമിക്കുന്നത്. അഹിംസ, മൃഗപീഡനം എന്നൊക്കെ പരസ്യപ്പെടുത്തിയുള്ള ഈ ഗോപ്രേമം പക്ഷേ, മറ്റു മൃഗങ്ങളുടെയും പക്ഷികളുടെയുമൊന്നും കാര്യത്തില്‍ ഇവര്‍ പ്രകടിപ്പിക്കാറുമില്ല.

വര്‍ഗീയ പ്രചാരണം നടത്താനും ബഹുസ്വരമായ ഭാരതീയ ദേശീയതയെ വികൃതമാക്കാനുമുള്ള ഉപാധി എന്നതിനപ്പുറം ഗോ പ്രേമത്തിനു പ്രാധാന്യമില്ലെന്നു പൊതുജനം തിരിച്ചറിയുന്നതങ്ങനെയാണ്. പശുവിനെ കൊല്ലുക എന്നതില്‍ മാത്രം ആ മൃഗത്തിനോടുള്ള സ്നേഹം പരിമിതപ്പെടുന്നതും വിലയിരുത്തേണ്ടതുണ്ട്. വലിയ പശുവിനെക്കാള്‍ സ്നേഹവും കാരുണ്യവും ലഭിക്കാന്‍ അര്‍ഹത പശുക്കിടാവിനാണ്. എന്നാല്‍, അതിന്‍റെ ഭക്ഷണമായ പാല് യാതൊരു തത്ത്വദീക്ഷയുമില്ലാതെ കറന്നെടുത്ത് ബുദ്ധിമുട്ടിക്കുന്നത് ഈ ഗോ പ്രേമികള്‍ക്കൊന്നു പ്രശ്നമേ അല്ല. പശുക്കളെ ഭാരമേറിയ വണ്ടി വലിപ്പിക്കാനും നിലം ഉഴുതാനും കഠിനമായി പീഡിപ്പിച്ച് ഉപയോഗിക്കുന്നതും ഇവര്‍ കാര്യമാക്കാറില്ല.

സര്‍വ പശുക്കളുടെയും അമ്മയായി പുരാണങ്ങള്‍ പറയുന്ന സുരഭി തന്‍റെ മക്കള്‍ കര്‍ഷകരുടെ നുകത്തിന് കീഴില്‍ക്കിടന്ന് ഏറെ കഷ്ടപ്പെടുന്നത് കണ്ട് കരയുന്ന രംഗം മഹാഭാരതം സഭാപര്‍വം ഏഴാം അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഗോമാതാക്കളുടെ ‘വല്യമ്മച്ചി’യായ സുരഭിയുടെ ഈ ദുഃഖം പരിഹരിക്കാന്‍ ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല! എന്നാല്‍ ആത്മീയതയും ദൈവികതയും പറഞ്ഞ് പശുമാംസം ഉപയോഗിക്കുന്നവര്‍ ഭോജികള്‍ക്കു നേരെ നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കുകയുമാണ്.

താന്‍ എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയുമാണ്. പശുവിനെയോ എലിയെയോ ഒക്കെ ദൈവമായി സങ്കല്‍പിക്കാനും ആരാധനയര്‍പ്പിക്കാനുമുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. അവനവന്‍റെ വിശ്വാസം മറ്റുള്ളവരും അംഗീകരിക്കണം, അല്ലെങ്കില്‍ അടിച്ചേല്‍പിക്കുമെന്ന ധാര്‍ഷ്ട്യമാണ് പ്രശ്നം. ജനാധിപത്യ വിശ്വാസികള്‍ കക്ഷി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒന്നിച്ചെതിര്‍ത്ത് തോല്‍പിക്കേണ്ടതാണ് ഇത്തരം കാടത്തങ്ങള്‍. എന്തുകൊണ്ടെന്നാല്‍ ഇത് വെറുമൊരു പശുവിന്‍റെ പ്രശ്നമല്ല. വിശ്വാസവും ദൈവവല്‍കരണവും വിപുലമാക്കിയാല്‍ ഈ കടുംപിടുത്തം മറ്റു പലതിലേക്കും കടന്നുവരും. ഗുളിക ചാലിക്കാന്‍ തുളസി ഇല നുള്ളുന്നതുപോലും നിരോധിക്കപ്പെടുകയാവും നമ്മുടെ ആലസ്യത്തിന്‍റെ ഫലം.

രാജീവ് ശങ്കര്‍ എഴുതിയതുപോലെ, ‘പന്നി എന്നാല്‍ വരാഹം അഥവാ സൂകരം. ദശാവതാരങ്ങളിലൊന്ന്. കാമധേനുവിനേക്കാള്‍ മേലെയാണ് വിഷ്ണുവിന്‍റെ നേരിട്ടുള്ള അവതാരം. സൂകരങ്ങളെ വെടിവെക്കാന്‍ കേരളത്തില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. കൃഷ്ണനും രാമനുമുള്‍പ്പെട്ട അവതാരപ്പട്ടികയിലുള്‍പ്പെട്ട ഒന്നിനെ വെടിവെച്ചു കൊല്ലാന്‍ അനുവാദം നല്‍കുന്ന സര്‍ക്കാറോ? അവതാരങ്ങളില്‍ അടുത്തത് മത്സ്യമാണ്. നിര്‍ലോഭം പിടികൂടി ലേലം വിളിച്ച് വില്‍ക്കുകയാണ് ഈ അവതാരത്തെ. ഇതില്‍പരം നിന്ദ വേറെന്തുള്ളൂ. ദേവവാഹനമാണ് എലിയെന്നാണ് വിശ്വാസം. കെണിവെച്ച് പിടിച്ച് വെള്ളത്തില്‍ മുക്കിയും വിഷം വെച്ചുമൊക്കെയാണ് കൊല്ലുന്നത്. എതിര്‍ക്കേണ്ടതുണ്ടോ എന്നതില്‍ മറുചോദ്യമില്ല. ശിവന് ആഭരണമാണ് സര്‍പ്പം. അങ്ങോട്ടുപദ്രവിക്കുമെന്ന തോന്നലുണ്ടാകുമ്പോഴേ കടിക്കാറുള്ളൂ. കണ്ടാല്‍ കൊല്ലും ജനം’ (സിറാജ് 2015 ഒക്ടോബര്‍ 12). അതേ, വിശ്വാസവും മാംസഭക്ഷണവുമല്ല പ്രശ്നം, എതിര്‍ സ്വരങ്ങളുടെ ഉന്മൂല നാശമാണ്. സുന്ദര ഭാരതത്തിന്‍റെ തകര്‍ച്ചയിലേക്കേ ഇത് എത്തിക്കുകയുള്ളൂ.

ഇബ്റാഹിം സഖാഫി പുഴക്കാട്ടിരി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ