വിദ്യാഭ്യാസത്തിന് പ്രവാചകന്‍ നല്‍കിയ പ്രാധാന്യം വളരെ ഗൗരവപൂര്‍ണമായ പഠനം അര്‍ഹിക്കുന്നതാണ്. അടിമത്ത മോചനത്തിന് പത്തു സ്വര്‍ണനാണയം എന്നതിനു പകരം പ്രവാചകന്‍ നിര്‍ദേശിച്ചത് പത്തുപേരെ എഴുത്തും വായനയും പഠിപ്പിക്കുക എന്നതായിരുന്നു. ധനത്തിനു പകരം വിദ്യ. വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് നാം പറയാറുണ്ടെങ്കിലും ഇത് ആദ്യമായി നടപ്പാക്കിയത് പ്രവാചകനാണ്. ലോകത്തെ അറിവുകള്‍ മുഴുവന്‍ സമാഹരിക്കാന്‍ അറബികള്‍ക്ക് വഴി കാട്ടിയാവുകയാവുകയിരുന്നു ഈ തീരുമാനം. ചൈനയില്‍ പോയി വിജ്ഞാനകോശത്തിന്റെ പകര്‍പ്പെടുത്തു അറബികള്‍. അങ്ങനെ ലോകമെങ്ങും ഇസ്‌ലാമിക പണ്ഡിതര്‍ സഞ്ചരിച്ചു. ഇന്ത്യയില്‍ പോലും അല്‍ബറൂണി, ഇബ്നു ബത്തൂത്ത തുടങ്ങിയ മഹാപണ്ഡിതര്‍ എത്തി. ഇബ്നു ബത്തൂത്ത നമ്മുടെ കൊച്ചുകേരളത്തില്‍ വന്ന് കണ്ണൂരിലെ ശ്രീകണ്ഠപുരത്ത് പാറപ്പുറത്തിരുന്ന് യാത്രാവിവരണമെഴുതി. എന്തുനിളം എന്നര്‍ഥം വരുന്ന മാ ത്വൂല്‍/മാട്ടൂല്‍ എന്ന് ഒരു സ്ഥലത്തിന് പേരുമിട്ടു അദ്ദേഹം. മാനവികതയുടെ കാര്യത്തിലും പ്രവാചകന്‍ സ്വീകരിച്ച സമീപനം അദ്വിതീയമായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്‌ലാം ലോകത്തിന് നല്‍കിയതാണ് വിശ്വമാനവികത. മൃതശരീരം കാണുമ്പോള്‍ പോലീസുദ്യോഗസ്ഥന്‍ ജീപ്പില്‍ നിന്നിറങ്ങി തൊപ്പിയൂരി ആദരിക്കും. എവിടെനിന്ന് കിട്ടി ഈ സങ്കല്‍പം. അത് പ്രവാചകനില്‍ നിന്ന് ലഭിച്ചതാണ്. മൃതദേഹം കൊണ്ടു പോകവെ എഴുന്നേറ്റുനിന്ന് ആദരിച്ച പ്രവാചകനോട് അനുയായികള്‍ ചോദിച്ചു: അതൊരു യഹൂദന്റെ മൃതദേഹമല്ലേ എന്ന്. മനുഷ്യന്റെ മൃതദേഹമാണതെന്നായിരുന്നു പ്രവാചകന്റെ മറുപടി. മറ്റുള്ള വരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. പള്ളി വിപുലീകരണത്തിന് നിര്‍ബന്ധപൂര്‍വം വീട് പൊളിച്ചതിന് പരാതിപ്പെട്ട ക്രിസ്ത്യന്‍ സ്ത്രീക്ക് നീതി നല്‍കിയ ഭരണാധികാരിയായിരുന്നു ബഗ്ദാദിലെ ഖലീഫ ഹാറൂന്‍ അല്‍ റഷീദ്. യഥാര്‍ഥ തുകയുടെ മൂന്നിരട്ടി വാഗ്ദാനം ചെയ്താണ് ഗവര്‍ണര്‍ വീട് പൊളിച്ചത്. എന്നാല്‍ സ്ത്രീയുടെ പരാതികേട്ട ഖലീഫ പ്രവാചകവചനം ഓര്‍മിപ്പിച്ച് ഗവര്‍ണറെ ശാസിക്കുകയും പള്ളിപൊളിച്ച് വീട് പുനര്‍നിര്‍മിക്കുകയുമായിരുന്നു. രാഷ്ട്രീയം, സാമൂഹികശാസ്ത്രം, സാമ്പത്തികശാസ്ത്രം, സാഹിത്യം, നിയമം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെല്ലാം പ്രവാചകന്‍ കൊണ്ടു വന്ന മാറ്റമാണ് ലോകം ഇന്ന് കാണുന്ന ആധുനിക സംസ്കാരമായി മാറിയത്. നിങ്ങളും ഞാനും പുതിയ ഒരു മാനവികതയുടെ മക്കളായി ഭൂമിയില്‍ ജീവിക്കുന്നുവെങ്കില്‍ ഇത് പ്രവാചകന് വെളിപാടായി ലഭിച്ചത് ഖുര്‍ആനില്‍ നിന്നും പ്രവാചകന്റെ കല്‍പനകളായ ഹദീസുകളില്‍ നിന്നും വന്നതാണെന്നും നാം മനസ്സിലാക്കണം. ഇതാണ് ഞാന്‍ പ്രാരംഭത്തില്‍ സൂചിപ്പിച്ചത്. പ്രവാചകനെക്കുറിച്ച് പഠിച്ചപ്പോഴാണ് ഇത് എന്റെയും പ്രവാചകനാണെന്ന് എനിക്ക് മനസ്സിലായത്. വേദ പുസ്തകത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഒരു ഉത്തമ ക്രിസ്ത്യാനിയായ എനിക്ക് ഖുര്‍ആന്‍ പാരായണം ഒരു അത്ഭുതാനുഭവമായിരുന്നു.
കടപ്പാട്: മാതൃഭൂമി ജൂലൈ 2 2014
ഡോ. അലക്സാണ്ടര്‍ ജേക്കബ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ