പതിനാലു നൂറ്റാണ്ടു മുമ്പുതന്നെ നബി(സ്വ) അഭയം തേടിയ മഹാ വിപത്തുകളാണ് ഉത്കണ്ഠ, ദുഃഖം, വിഷാദം തുടങ്ങിയവ. നമ്മുടെ ഏറ്റവും വലിയ ശത്രുവായ പിശാചില്‍ നിന്നാണ് നാം സാധാരണ അഭയം തേടാറുള്ളത്. അതുപോലുള്ള ഒരു ശത്രുവായിട്ടാണ് വിഷാദത്തെയും പ്രവാചകര്‍(സ്വ) കാണുന്നത്. അവിടുന്ന് പ്രാര്‍ത്ഥിക്കുകയുണ്ടായി: ‘അല്ലാഹുവേ, ദുഃഖത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും ഞാന്‍ നിന്നോട് അഭയം തേടുന്നു.’
മാനസികാരോഗ്യം ശരീരത്തിന്റെയും ആരോഗ്യമാണ്. മനസ്സംഘര്‍ഷം മൂലം പല സുപ്രധാന ഹോര്‍മോണുകളുടെയും ഉല്‍പാദനം വര്‍ധിക്കുന്നു. തത്ഫലമായി ഹൃദയമിടിപ്പ് കൂടുകയും ധമനികള്‍ വികസിക്കുകയു ചെയ്യുന്നു. ഈ സമയം രക്തസമ്മര്‍ദം ചെറിയ തോതില്‍ കുറഞ്ഞേക്കാം. ഈ സ്ഥിതി തുടര്‍ന്നാല്‍ ആര്‍ട്ടറികള്‍ സങ്കോചിക്കുകയും രക്തസമ്മര്‍ദം വര്‍ധിക്കുകയും ചെയ്യുന്നു. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന കൊറോണരി ധമനികള്‍ സങ്കോചിക്കുമ്പോള്‍ ഹൃദയ ഭിത്തിയിലേക്കുള്ള രക്തസഞ്ചാരം തകരാറിലാവുകയും ഇത് ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കുകയും ചെയ്യും. മനസ്സും ശാരീരികാവയവങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. മനസ്സില്‍ നിപതിക്കുന്ന ആഘാതങ്ങള്‍ ശരീരത്തിനകത്തുള്ള ലിറീരൃശില ഴഹമിറ നെ അനവരതം ചലിപ്പിക്കുകയും അതില്‍ നിന്നും വിഷലിപ്തമായ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. ഇവ രക്തത്തില്‍ ലയിക്കുന്നു. ഈ നില ദിവസങ്ങളോളം തുടര്‍ന്നാല്‍ മനോജന്യ രോഗങ്ങളുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. പ്രത്യേകിച്ച് അഡ്രിനാലിന്‍ ഗ്രന്ഥിയുടെ ഹോര്‍മോണ്‍ രക്തസമ്മര്‍ദം കൂട്ടുന്നതിനാല്‍ ഹൃദ്രോഗത്തിനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ ഹൃദയത്തെ മാത്രമല്ല, ജീവിതത്തെ മൊത്തം തകരാറിലാക്കുന്നതിനാലാണ്, നബി(സ്വ) മനോസംഘര്‍ഷത്തില്‍ നിന്ന് അല്ലാഹുവിനോട് കാവലിനെ തേടാന്‍ പഠിപ്പിച്ചത്.
25-നും 40-നും ഇടക്കുള്ള പ്രായക്കാരില്‍ ഹാര്‍ട്ട് അറ്റാകിന്റെ കാരണങ്ങളില്‍ 91 ശതമാനവും മനഃസംഘര്‍ഷമാണെന്ന് പഠനങ്ങള്‍ പറയുന്നു. മനോ സംഘര്‍ഷത്തിന്റെ ഇരകളാവാതിരിക്കാന്‍ നാം ശ്രമിക്കണം. പ്രാര്‍ത്ഥന, ബ്രീതിംഗ് എക്സര്‍സൈസുകള്‍, ധ്യാനം, പോസിറ്റീവായി കാര്യങ്ങള്‍ വിലയിരുത്തുക, പിരിമുറക്കത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി പരിഹാരം ചെയ്യുക, ആകാംക്ഷ ഒഴിവാക്കുക തുടങ്ങി ധാരാളം പരിഹാര മാര്‍ഗങ്ങളുണ്ട്.
പ്രശ്നങ്ങളില്‍ ചാഞ്ചാടുന്ന മനസ്സിനെ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്വസന വ്യായാമം ഉപകാരപ്രദമാണ്. ഇസ്‌ലാമിക പണ്ഡിതര്‍ അതിനെ ഹിഫ്സുല്‍ അന്‍ഫാസ് എന്നാണ് വിളിച്ചത്. മനുഷ്യന്റെ സപ്തനാഡികളില്‍ പ്രധാനപ്പെട്ട ഇഡ, പിംഗങ്ങളെ എന്നീ രണ്ടു ഞരമ്പുകളില്‍ സ്ഥിതി ചെയ്യുന്നതും മൂലാധാരം മുതല്‍ തലച്ചോര്‍ വരെ നീളുന്നതുമായ ഞരമ്പാണ് സുഷുംന (ുശെിമഹ രീൃറ). ഈ ഞരമ്പിനെ ആശ്രയിച്ചാണ് മനുഷ്യന്റെ ശ്വാസചക്രം കറങ്ങുന്നത്. ഈ ശ്വാസചക്രം അല്ലാഹു എന്ന ദിക്റാക്കാനാണ് ശ്രമിക്കേണ്ടത് (അഥവാ ഹിഫ്സുല്‍ അന്‍ഫാസ്).
കേവലം യോഗ ചെയ്യുന്നതിലുപരിയായി ഇസ്‌ലാമിക പ്രയാണത്തിലൂടെ ശാരീരിക മാനസിക ആരോഗ്യവും അല്ലാഹുവിന്റെ പ്രതിഫലവും ഒരുമിച്ചുനേടാം. ഹിഫ്സുല്‍ അന്‍ഫാസില്‍ നാവിന് യാതൊരു റോളുമില്ല. അല്ലാഹു എന്ന ജലാലത്തിനെ മനസ്സിലുച്ചരിച്ച് ശ്വാസം അതിദീര്‍ഘമായി മൂക്കിലൂടെ വലിച്ച് മൂക്കിലൂടെ തന്നെ ഉച്ഛസിച്ചു കൊണ്ടുള്ള പ്രക്രിയയാണ് ഹിഫ്സുല്‍ അന്‍ഫാസ്. ഒരു പരിചയ സമ്പന്നന്റെ മേല്‍നോട്ടം ആവശ്യമാണ്. കൃത്യമായ ശ്വസന വ്യായാമത്തിലൂടെ ഹാര്‍ട്ട് അറ്റാക്, വിഷാദം തുടങ്ങിയ മറ്റു പല മാരക രോഗങ്ങളും പടിപ്പുറത്ത് നിര്‍ത്താന്‍ കഴിയും.
കൃത്യമായ വ്യായാമം
അമിതവണ്ണവും വ്യായാമ രഹിതമായ ജീവിതവും ഹൃദ്രോഗത്തിലേക്ക് നയിക്കുന്നു. 40 വയസ്സ് കഴിഞ്ഞവര്‍ക്ക് ഓരോ വര്‍ഷവും ഒന്നര ഗ്രാം പേശീ കോശങ്ങള്‍ നശിക്കുകയും അത്രയും കൊഴുപ്പായി ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. വ്യായാമം ചെയ്യുന്നവന് ഈ പ്രക്രിയ നേരെ വിപരീതമാക്കാന്‍ സാധിക്കും. അഥവാ പുതിയ സെല്ലുകള്‍ സൃഷ്ടിക്കപ്പെടാനും കൊഴുപ്പുകള്‍ നിര്‍മാര്‍ജനം ചെയ്യാനും ശാരീരികാധ്വാനം മൂലം സാധിക്കുന്നു. നടത്തം, ജോഗിംഗ്, നീന്തല്‍, മെയ്യനങ്ങിയുള്ള മറ്റു ജോലികളെല്ലാം വ്യായാമത്തില്‍ പെടുത്താം. നടത്തം വളരെ നല്ല വ്യായാമമാണ്. നിങ്ങളുടെ ചികിത്സയില്‍ ഉത്തമമായത് നടത്തമാണ് (തിര്‍മുദി) എന്ന് നബി(സ്വ) പ്രസ്താവിക്കുന്നു. അവിടുന്ന് എല്ലാ ജോലികളും സ്വന്തമായി തന്നെ ചെയ്തിരുന്നു. അവിടുത്തെ നടത്തം വളരെ വേഗമുള്ളതായിരുന്നുവെന്ന് മറ്റൊരു ഹദീസില്‍ വന്നിട്ടുണ്ട്. വ്യായാമത്തിലൂടെ രക്തധമനികള്‍ വികസിക്കുകയും ശുദ്ധ രക്തത്തോടൊപ്പം ഓക്സിജന്‍ ശരീരത്തിന്റെ എല്ലാ നാഡീ ഞരമ്പുകളിലും പ്രവഹിച്ച് കൂടുതല്‍ ഉന്മേഷവും ഹൃദയ പ്രവര്‍ത്തനത്തിന് സൗകര്യവുമൊരുക്കുന്നു. നിത്യവും വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ വളരെ കുറച്ചു പേര്‍ക്കേ ഹൃദ്രോഗമുള്ളൂവെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പൊണ്ണത്തടി
ഭക്ഷണ നിയന്ത്രണവും വ്യായാമവുമില്ലെങ്കില്‍ 25-നു വയസ്സിനു ശേഷം ഒരു വ്യക്തി തടിക്കാന്‍ തുടങ്ങുന്നു. പൊതുവെ പൊണ്ണത്തടിയുള്ളവരില്‍ രോഗവും ഹൃദ്രോഗവും ഉയര്‍ന്ന തോതിലാണ്. അമിതവണ്ണം വച്ച് കഷ്ടപ്പെടാതിരിക്കാന്‍ ഖുര്‍ആനും ഹദീസും ധാരാളം മാര്‍ഗനിര്‍ദേശം മുമ്പോട്ടു വെച്ചിട്ടുണ്ട്. ഉദരം ചാടിയ ഒരു മനുഷ്യനെ നബി(സ്വ) ശ്രദ്ധിച്ചു. തിരുകരം ഉദരത്തിലേക്ക് ചൂണ്ടി പറഞ്ഞു: ‘ഈ കുടവയറില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു’ (അഹ്മദ്).
അതിരുവിട്ട ഭക്ഷണം പൊണ്ണത്തടിക്ക് ഹേതുവാണ്. ഖുര്‍ആനിന്റെയും തിരുവചനത്തിന്റെയും ശാസന ഓര്‍ത്തെങ്കിലും ഭക്ഷണത്തില്‍ മിതത്വം പാലിച്ച് ആരോഗ്യം നേടുക. മാറിയ ഭക്ഷണ ശീലവും ജീവിത ശൈലിയും പൊണ്ണത്തടിക്ക് വഴിയൊരുക്കി. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെപ്പോലെ തന്നെ കേരളത്തിലും അമിത വണ്ണവും കുടവയറും സാധാരണമായിത്തീര്‍ന്നിരിക്കുന്നു. മെയ്യനങ്ങാതെയുള്ള ജോലിയും വ്യായാമക്കുറവും പച്ചക്കറിയോടുള്ള വിരസ മനോഭാവവും സ്ത്രീകളെയടക്കം പൊണ്ണത്തടിയിലൂടെ ഹൃദ്രോഗത്തിലേക്ക് എത്തിക്കുന്നു.
ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും അത്യുത്തമം അമിതമായ കൊഴുപ്പില്ലാത്ത പഴങ്ങളും പച്ചക്കറികളും പക്ഷിമാംസവും മത്സ്യവുമാണ്. മത്സ്യം എണ്ണയില്‍ പൊരിക്കാതെ കറിവച്ചു കഴിക്കുന്നതു കൊണ്ട് ദോഷഫലങ്ങളൊന്നുമില്ല. സ്ഥിരമായ മാംസാഹാരിക്ക് വന്‍കുടലില്‍ കാന്‍സറിനുള്ള സാധ്യത കൂടുതലാണെന്ന് വൈദ്യശാസ്ത്രം.
പുകവലി
പുകവലിമൂലം മാത്രം മുപ്പത് ലക്ഷത്തിലധികം പേര്‍ ഭൂമുഖത്ത് മരിക്കുന്നു. നിക്കോട്ടിന്‍, കാര്‍ബണ്‍ മോണോക്സൈഡ്, ടാര്‍ ഹൈഡ്രജന്‍ സനൈഡ് തുടങ്ങിയ മാരക വിഷങ്ങളാണ് അതിലടങ്ങിയിരിക്കുന്നത്. ഇവയെല്ലാം രക്തവുമായി കലരുന്നതിനാല്‍ ഹൃദയത്തിന് സാരമായ തകരാറുണ്ടാക്കുന്നു.
ഇന്ത്യയിലെ ഹൃദ്രോഗികളില്‍ 77 ശതമാനവും പുകവലിക്കാരാണ്. ഒരു സിഗരറ്റ് വലിക്കുമ്പോള്‍ ജീവിതത്തിലെ പതിനൊന്നു മിനുറ്റുകള്‍ പുകവലിക്കാരന് നഷ്ടപ്പെടുന്നുണ്ടെന്നാണ് യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിസ്റ്റലിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. ‘നിങ്ങളുടെ കരങ്ങള്‍ നാശത്തില്‍ കൊണ്ടിടരുത്’ (അല്‍ബഖറ/195) എന്ന ഖുര്‍ആനിന്റെ ആഹ്വാനം പുകവലിക്കാര്‍ക്കും ബാധകമാണ്. പുകവലിയെക്കുറിച്ച് മുസ്ലിം പണ്ഡിതര്‍ക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്. ചിലര്‍ ഹറാമാണെന്നും മറ്റു ചിലര്‍ കറാഹത്താണെന്നും ഫത്വ നല്‍കിയിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ശരീരം അവന്റെതല്ല, അല്ലാഹുവിന്‍റേതാണ്. അതുകൊണ്ടു തന്നെ അതിനെ പുകച്ചും കുടിച്ചും നശിപ്പിക്കാന്‍ അധികാരമില്ല.
പുകയില വസ്തുക്കള്‍ നല്ല കൊളസ്ട്രോളായ വറഹ നെയും രക്തത്തിലെ പ്രാണവായുവിനെയും കുറക്കുന്നു. രക്തം കട്ടിയാക്കുന്നു. സ്ഥിര പുകവലി കൊഴുപ്പിനെ വര്‍ധിപ്പിക്കുന്നു. പുകവലി നിര്‍ത്തുന്നതോടെ ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത 50 ശതമാനം കുറയുന്നു. പ്രമേഹം മരണത്തിനിടയാക്കുന്ന പ്രധാന കാരണങ്ങള്‍ ഹൃദ്രോഗം വൃക്കയുടെ പ്രവര്‍ത്തനക്ഷയം, ധമനി ലോമികളുടെ അപചയം തുടങ്ങിയവയാണ്.
(തുടരും)
ഹൃദയാരോഗ്യം-2/കെഎ ജലീല്‍ സഖാഫി