സുന്നി പ്രസ്ഥാനം സംഘടിപ്പിക്കുന്ന സർവതല സ്പർശിയായ ദഅ്‌വാ പ്രവർത്തനങ്ങളുടെ നേർവായനയാണ് വ്യവസ്ഥാപിതമായ സാമൂഹ്യ സേവനങ്ങൾ. വിവിധ മേഖലകളിൽ മർകസ് ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പദ്ധതികളും പരിപാടികളും ശാസ്ത്രീയമായി ഏകോപിപ്പിച്ച് 2000-ത്തിലാണ് മർകസ് ഡയറക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ നേതൃത്വത്തിൽ റിലീഫ് ആൻറ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സംഘടനക്ക് രൂപം നൽകിയത്. ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായ നിരവധി വികസന-സേവനങ്ങൾ ആർസിഎഫ്‌ഐ രാജ്യത്തുടനീളം സംഘടിപ്പിച്ചു.

നിലവിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ മാതൃകാപരമായ  ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ആർസിഎഫ്‌ഐ ചെയ്തു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ പിന്നാക്ക ഗ്രാമങ്ങളിൽ 2391 മസ്ജിദുകൾ, 2325 കുടിവെള്ള പദ്ധതികൾ, ഹോം കെയർ പദ്ധതിയിലൂടെ 5000 യതീമുകൾക്ക് സംരക്ഷണം, ദുരിത ബാധിത പ്രദേശങ്ങളിൽ ഭക്ഷണ-വസ്ത്ര-ഔഷധ വിതരണം തുടങ്ങി ഈ സംഘം ചെയ്യുന്ന പുണ്യങ്ങൾ നിരവധി. ഇതിനകം 1,10500 ശീതകാല വസ്ത്രങ്ങളും പുതപ്പുകളും വിതരണം ചെയ്തു. പ്രതിവർഷം 90,000 പേർക്ക് നോമ്പു തുറ സംഘടിപ്പിക്കുന്നതും തീർത്തും വ്യത്യസ്തമായാണ്. ഈ വർഷത്തെ റമളാനിൽ റോഹിങ്ക്യൻ അഭയാർഥികൾക്കാണ് ഇഫ്ത്വാർ വിരുന്നൊരുക്കിയിരുന്നത്. ഇത്തരം സേവനങ്ങൾ ചെയ്യാൻ സന്നദ്ധരായ ആളുകളെ പങ്കെടുപ്പിച്ച് 400 സ്വയം സേവന പ്രവർത്തന ട്രെയിനിംഗ് പരിപാടികളും വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. 2000 പേർക്ക് തൊഴിൽ പരിശീലന-വികസന ക്ലാസ്സുകൾ, 5000 പേർക്ക് തൊഴിൽദാന പദ്ധതികൾ, 2425 കുഴൽ കിണറുകൾ തുടങ്ങിയവയും ആർസിഎഫ്‌ഐ  നടപ്പിലാക്കിയ പദ്ധതികളാണ്.

കേരളം, കർണാടക, ബിഹാർ, വെസ്റ്റ് ബംഗാൾ, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, ജമ്മു കാശ്മീർ, ഉത്തർ പ്രദേശ്, ഒറീസ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ആസാം, ത്രിപുര, മണിപ്പൂർ, ഡൽഹി എന്നീ സംസ്ഥാനങ്ങളിലെ പതിനായിരങ്ങൾക്ക് റിലീഫ് ആൻറ് ചാരിറ്റബ്ൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ സഹായം ഇതിനകം എത്തിച്ചു കൊടുക്കാനായി. 1,21,250 കുടുംബങ്ങൾക്ക് വിവിധ ജീവകാരുണ്യ പദ്ധതികളിലൂടെ സഹായമെത്തിക്കാൻ ചുരുങ്ങിയ കാലം കൊണ്ട് ആർസിഎഫ്‌ഐ വളണ്ടിയർമാർക്ക് കഴിഞ്ഞു എന്നത് ഏറെ ഹൃദ്യമായ വസ്തുതയാണ്.

പ്രകൃതി ദുരന്തങ്ങൾ, കലാപങ്ങൾ തുടങ്ങിയവയുടെ ഇരകൾക്ക് വിവിധ ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയാണ് ദേശീയ തലത്തിൽ ആർസിഎഫ്‌ഐ ശ്രദ്ധ പിടിച്ചു പറ്റിയത്. അടിസ്ഥാനസൗകര്യ വികസനം, ഭക്ഷണ-വസ്ത്ര വിതരണം, വീട് നിർമാണം തുടങ്ങിയ എമർജൻസി  സഹായം ലഭിച്ചത് 2,33,000 പേർക്കാണ്. പത്ത് ബില്ല്യൻ രൂപയുടെ മെഡിക്കൽ സഹായവും നൽകിക്കഴിഞ്ഞു. 1,12,000 പേർക്കാണ് ഇത് ലഭിച്ചത്.

ഇങ്ങനെ സ്തുത്യർഹമായ കൈനീട്ടങ്ങളിലൂടെ ദേശീയ തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റാൻ ഫൗണ്ടേഷനായി. സമീപ ഭാവിയിൽ വലിയ ലക്ഷ്യങ്ങളാണ് നടപ്പാക്കേണ്ടതായി മുന്നിലുള്ളത്. നാഥൻ സാക്ഷാത്കരിക്കട്ടെ.

അബൂഹനാൻ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ