ജുമുഅ ഖുതുബ വിവാദമാക്കാന്‍ പ്രമാണങ്ങളെയും പാരമ്പര്യത്തെയും #െതിര്‍ക്കുന്നവരെല്ലാം എന്നും ശ്രമിച്ചിട്ടുണ്ട്. ഇസ്ലാമിന്റെ തുടക്കം മുതല്‍ നൂറ്റാണ്ടുകള്‍ അറബിയിലേ ലോക മുസ്ലിംകള് ഖുതുബ നടത്തിയിട്ടുള്ളൂ. അറബേതര ഭാഷയിലോ പരിഭാഷപ്പെടുത്തിയോ സ്വഹാബത്തോ പൂര്‍വകാല, പില്ക്കാല പണ്ഡിതരോ അതു നിര്‍വഹിച്ചിട്ടില്ല. ഇത്രയും വ്യവസ്ഥാപിതവും കണിശവുമാണ് മതത്തിന്റെ ഓരോ വിശ്വാസവും അനുഷ്ഠാനവും. ഖുതുബയും അതേ. ലോകതലത്തില്‍ അറബേതര ഭാഷയിലെ ഖുതുബക്ക് തുര്‍ക്കിയിലെ മോഡേണിസ്റ്റ് കമാല്‍പാഷയാണ് തുടക്കമിട്ടതെങ്കില്‍ കേരളത്തിലത് ബിദഇകളായിരുന്നു.
മുസ്ലിംകള് ഇതെതിര്‍ത്തതോടെ പലതും കോടതി കയറി. പണ്ഡിതന്മാരും പൗരപ്രമുഖരും സാക്ഷികളായും വാദികളായും കേസുകെട്ടുകളുടെ ഭാഗമായി. മിക്കതിലും ബിദഇകള്‍ പരാജയപ്പെട്ടു. നീതിയോ ന്യായമോ പ്രമാണമോ പാരമ്പര്യമോ ഈ പുത്തനാചാരത്തെ ശരിവെക്കുന്നില്ലെന്നതു തന്നെ കാരണം. മലപ്പുറം ജില്ലയിലെ വെള്ളിയഞ്ചേരിയിലും അതുതന്നെ സംഭവിച്ചു. നൂറ്റാണ്ടു പഴക്കമുള്ള വെള്ളിയഞ്ചേരി പഴയ ജുമുഅത്തുപള്ളിയിലെ ഖുതുബയുടെ ഭാഷ മാറ്റാന്‍ ബിദഇകള്‍ കോടതി കയറി. നിരാശയായിരുന്നു ഫലം. അന്യായം ഫയല്‍ ചെയ്യുന്ന കാലത്ത് നടത്തിയിരുന്ന പോലെതന്നെ തുടര്‍ന്നും ഖുതുബ നടത്താനാണ് പെരിന്തണല്‍മണ്ണ മുന്‍സിഫ് കെഎസ് മേനോന് ഉത്തരവിട്ടത്. ഈ കോടതിയുത്തരവ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തത്. 201072 ലക്കം സുന്നിടൈംസ് പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. സുന്നിപക്ഷത്തിന്റെ പ്രധാന സാക്ഷിയായി എത്തിയത് ഇകെ ഹസന് മുസ്ലിയാരാണ്. ഹസന് മുസ്ലിയാരിലൂടെ സുന്നികള്‍ വിജയം നേടിയ അനേകം കേസുകളിലൊന്നായി ഇതും. വാര്‍ത്തയുടെ പൂര്‍ണ രൂപമിതാണ്:
ഖുതുബ: നിലവിലുള്ള സമ്പ്രദായം തുടരാന്‍ വിധി. പെരിന്തല്‍മണ്ണ; ഒക്ടോബര്‍ 12, മുസ്ലിം പള്ളികളില്‍ വെള്ളിയാഴ്ച തോറും നടത്തപ്പെടുന്ന ഖുതുബ പ്രസംഗം അറബിക് ഭാഷയില്‍ വേണമെന്നാണ് മതഗ്രന്ഥങ്ങളില്‍ കാണുന്നതെന്നും ഈ സമ്പ്രദായത്തിന് ഒരു മാറ്റം വരുത്തണമെങ്കില്‍ അതു മതപണ്ഡിതന്മാര് ആലോചിച്ചു തീരുമാനിക്കേണ്ടതാണെന്നും പെരിന്തല്‍മണ്ണ മുന്‍സിഫ് കെഎസ് മേനോന് അഭിപ്രായപ്പെട്ടു.
ഈ വിഷയം ഒരു കോടതിയുടെ അധികാര പരിധിയില്‍ പെട്ടതല്ലെന്ന് ഒരു വിധിന്യായത്തില്‍ മുന്‍സിഫ് ചൂണ്ടിക്കാട്ടി. വെള്ളിയഞ്ചേരി പഴയ ജുമുഅത്ത് പള്ളിയില്‍ ഇതേവരെ നടന്നുവന്നിരുന്നതു പോലെ ഖുതുബ വായിക്കുന്നതിനും പ്രാര്‍ത്ഥന സമ്പ്രദായങ്ങള്‍ തുടരുന്നതിനും വേണ്ടി എടപ്പറ്റ അംശത്തില്‍ പെട്ട പാതിരിക്കോട്ടെ തോരക്കാട്ടില്‍ പാറയ്ക്കല്‍ മൊയ്തു മകന് മമ്മസ്സന്‍, വെളിയഞ്ചേരി അംശത്തിലെ താഴത്തെപീടിക അഹമ്മദ് ഹാജി മകന് മുഹമ്മദ് തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി നല്കിയ ഹര്ജിയിന്മേലാണ് മുന്‍സിഫ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നിലവിലുള്ള സമ്പ്രദായം തുടരുന്നതിനെതിരായി തടസ്സമോ ശല്യമോ ഉണ്ടാക്കുന്നതില്‍ നിന്നു പ്രതികളെയും അവരുടെ ആള്‍ക്കാരെയും തടഞ്ഞുകൊണ്ട് കോടതി ശാശ്വത ഇഞ്ചക്ഷനും പുറപ്പെടുവിച്ചിട്ടുണ്ട്. നൂറോളം വര്‍ഷത്തെ പഴക്കമുള്ള ഈ പള്ളിയില്‍ അന്യായം കൊടുക്കുന്ന കാലത്ത് ഏതു രീതിയിലുള്ള പ്രാര്‍ത്ഥനാ സമ്പ്രദായമാണോ ഉണ്ടായിരുന്നത്, ആ രീതിയില്‍ തുടര്‍ന്നു നടത്താന്‍ അന്യായക്കാരന് അവകാശമുണ്ടെന്നു മുന്‍സിഫ് വിധിന്യായത്തില്‍ പ്രസ്താവിച്ചു.
ഈ കേസ്സില്‍ അന്യായ ഭാഗത്തേക്ക് പാലക്കാട് അറബിക് കോളേജ് പ്രിന്‍സിപ്പല്‍ ഇകെ ഹസന് മൗലവി അടക്കം ആറുപേരെയും പ്രതിഭാഗത്ത് എടവണ്ണ ജാമിഅ നദ്വിയ അറബിക്കോളേജ് പ്രിന്‍സിപ്പല്‍ എ. അലവി മൗലവിയടക്കം ഏഴുപേരെയും സാക്ഷികളായി വിസ്തരിച്ചു. ഒട്ടേറെ മതഗ്രന്ഥങ്ങളും വിസ്താരവേളയില്‍ ഹാജരാക്കിയിരുന്നു
ഈ കേസ് സംബന്ധമായി ഇകെ ഹസന് മുസ്ലിയാരുടെ പേരില്‍ ഒരു വ്യാജ പ്രസ്താവന അക്കാലത്ത് മുജാഹിദുകള്‍ക്ക് സ്വാധീനമുള്ള ഒരു പത്രത്തില്‍ വന്നു. ഖുതുബയുടെ അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റില്ലെന്ന് ഹസന് മുസ്ലിയാര് മൊഴിനല്‍കിയെന്നാണ് പത്രത്തില്‍ ശാന്തപുരം ലേഖകന്‍ വ്യാജ വാര്‍ത്ത കൊടുത്തത്. ഇതിന്റെ പകര്‍പ്പെടുത്ത് ബിദഇകള്‍ വ്യാപകമായി വിതരണം ചെയ്യുകയും ചെയ്തു. ഹസന് മുസ്ലിയാര് അടങ്ങിയിരിക്കുമോ?
പത്രത്തെക്കൊണ്ട് വ്യാജറിപ്പോര്‍ട്ട് തിരുത്തിക്കാന്‍ അദ്ദേഹം രംഗത്തിറങ്ങി. ഗത്യന്തരമില്ലാതെ പത്രം ഹസന് മുസ്ലിയാരുടെ കുറിപ്പ് പ്രസിദ്ധീകരിച്ചു തടിയൂരി. പത്രത്തിന്റെ തിരുത്ത് 13.10.72ന്റെ ടൈംസിലുണ്ട്. അതിങ്ങനെ: വെള്ളിയഞ്ചേരി പള്ളിയിലെ ഖുതുബ കേസ് സംബന്ധിച്ച് സപ്തംബര്‍ 23ലെ ചന്ദ്രികയില്‍ ശാന്തപുരം ലേഖകന്റെതായി പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തന്റെ സാക്ഷിമൊഴി റിപ്പോര്‍ട്ട് ചെയ്തതില്‍ പിശകുണ്ടെന്ന്, ഖുതുബയുടെ ഭാഗങ്ങളല്ലാത്ത അനുബന്ധങ്ങള്‍ പരിഭാഷ ചെയ്യല്‍ കൊണ്ട് ഖുതുബ അസാധുവാകയില്ലെങ്കിലും ആ പരിഭാഷ തെറ്റാണെന്നാണ് താന്‍ കോടതിയില്‍ പറഞ്ഞതെന്നും ഇകെ ഹസന് മുസ്ലിയാര് എന്നാള്‍ എഴുതുന്നു.
സമസ്തക്കും സമുദായത്തിനും വേണ്ടി ഹസന് മുസ്ലിയാര് കോടതികളില്‍ സാക്ഷിമൊഴി നല്കിയപ്പോള് ബിദഈപക്ഷ വക്കീലുമാരുടെ ചോദ്യമുനകള്‍ അദ്ദേഹം ഒടിച്ചുവിട്ടത് ധൈഷണികതയും പ്രാമാണികതയും വിളക്കിച്ചേര്‍ത്തുകൊണ്ടാണ്. പഴയതലമുറ അത്തരം സംവാദങ്ങള്‍ ഓര്‍ത്തും പകര്‍ത്തും വെക്കുന്നു; ന്യായത്തിന്റെ കോടതിയില്‍ ആദര്‍ശം പറഞ്ഞും സ്ഥാപിച്ചും അദ്ദേഹം സൃഷ്ടിച്ച ഇതിഹാസങ്ങളായി.