ബനീ ഇസ്രാഈല്‍ സത്യാദര്‍ശം സ്വീകരിച്ച ഒരു ജനവിഭാഗമാണ്. യഅ്ഖൂബ്(അ) എന്ന പൂര്‍വപ്രവാചകന്റെ സന്താന പരമ്പരയിലാണ് വംശത്തുടക്കം. യഅ്ഖൂബ്(അ)ന് ശേഷം ധാരാളം പ്രവാചകന്മാര്‍ അവരില്‍ നിയുക്തരായി. അവരിലെ അവസാന പ്രവാചകനായ ഈസ(അ)ന്റെ ആഗമനം വരെയുള്ള കാലങ്ങളില്‍ നിയോഗിതരായ ഇസ്രാഈലി പ്രവാചകന്മാരില്‍ വിശ്വസിക്കുകയും അവര്‍ക്ക് സഹായികളാവുകയും ചെയ്തവരുമുണ്ട്. ആത്മീയമായി വളരെ ഉന്നതി പ്രാപിച്ച ചരിത്രപുരുഷന്മാരും ധാരാളം.
യഅ്ഖൂബ് നബി(അ)ന്റെ സന്തതികള്‍ പന്ത്രണ്ടാണെന്ന സൂചന യൂസുഫ് നബി(അ)ന്റെ ചരിത്രം വിവരിക്കുന്ന ഭാഗത്ത് കാണാം. യൂസുഫ് നബി(അ)യെ അടിമയാക്കി വില്‍പന നടത്തിയതും സഹോദരങ്ങള്‍ അതിന് സാഹചര്യമൊരുക്കിയതും പ്രസിദ്ധം. യഅ്ഖൂബ് നബി(അ)ന്റെ മറ്റൊരു നാമമാണ് ഇസ്റാഈല്‍ (അബ്ദുല്ല എന്നര്‍ത്ഥം). അതിനാല്‍ സന്തതികള്‍ ബനൂ ഇസ്രാഈല്‍ എന്നറിയപ്പെട്ടു.
സ്വന്തം പിതാവിനോടും സഹോദരനോടും ക്രൂരത കാട്ടിയ തുടക്കത്തിന്റെ കഥ ബനൂ ഇസ്രാഈലിനുണ്ട്. അവസാനം ഈജിപ്തില്‍ അധികാരസ്ഥനായ യൂസുഫ് നബി(അ)ന്റെ അടുത്ത് അവരെല്ലാം എത്തിച്ചേര്‍ന്നപ്പോള്‍ അവരുടെ എണ്ണം 72 ആയിരുന്നു. ഇവരുടെ സന്താന പരമ്പരയാണ് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്ന ബനൂ ഇസ്റാഈല്‍. യഅ്ഖൂബ്(അ), യൂസുഫ്(അ) എന്നിവരുടെ മരണാനന്തരം അവരില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ഈജിപ്തിന്റെ ഭരണസാരഥ്യം ഫറോവമാരുടെ കൈകളിലായി. ഫിര്‍ഔന്‍ ഇസ്രാഈല്യരോട് മാന്യമായല്ല പെരുമാറിയത്. അതില്‍ നിന്ന് പിന്നീട് അവര്‍ക്ക് മോചനം നല്‍കപ്പെട്ടതിനെക്കുറിച്ച് ഖുര്‍ആന്‍ ഇങ്ങനെ പറയുന്നു:
“ഫിര്‍ഔന്റെ ആളുകളില്‍ നിന്നും നാം നിങ്ങളെ (പൂര്‍വികരെ) രക്ഷപ്പെടുത്തിയ സന്ദര്‍ഭം സ്മരണീയമത്രെ. നിങ്ങളുടെ ആണ്‍കുട്ടികളെ അവര്‍ കശാപ് ചെയ്യുകയും സ്ത്രീകളെ കൊല്ലാതെ വിടുകയും ചെയ്തും (മറ്റും) മോശമായ ശിക്ഷകള്‍ അവര്‍നിങ്ങളെ അനുഭവിപ്പിക്കുമായിരുന്നു. അതില്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു’ (അല്‍ബഖറ/49).
ഫിര്‍ഔന്റെ ഭാഗത്തു നിന്നുണ്ടായ പീഡനത്തെക്കുറിച്ച് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം ബഗ്വി(റ) ഉദ്ധരിക്കുന്നു: “അവര്‍ വ്യത്യസ്ത വിഭാഗങ്ങളായി ഫിര്‍ഔനിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയായിരുന്നു. നല്ല ശക്തന്മാര്‍ കല്ലുകളില്‍ നിന്നും തൂണുകള്‍ കൊത്തിയുണ്ടാക്കി. കൊത്തിയെടുത്തവ നിര്‍ദിഷ്ട സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്യും. ഇക്കാരണത്താല്‍ അവരുടെ കൈകളും പിരടികളും പുറംഭാഗങ്ങളും വൃണമായി മാറിയിരുന്നു. കല്‍കൊത്തുകാര്‍ കൊട്ടാരം നിര്‍മിക്കുന്നവര്‍, കല്ല് വെട്ടിയെടുക്കുന്നവര്‍, ഇഷ്ടിക ചുട്ടെടുക്കുന്നവര്‍, മരപ്പണിക്കാര്‍, ഇരുമ്പ് പണിക്കാര്‍ ഇവരെല്ലാം വലിയ സംഖ്യ നികുതിയായി അടക്കുകയും വേണം. ഓരോ ദിവസത്തെയും നികുതി അന്നു സൂര്യാസ്തമനത്തിനു മുമ്പ് അടച്ചില്ലെങ്കില്‍ അവന്റെ വലതുകൈ ഒരു മാസക്കാലം പിരടിയിലേക്ക് വലിച്ചു ബന്ധിക്കപ്പെടും. സ്ത്രീകള്‍ നൂല്‍ പിരിച്ചുണ്ടാക്കി വസ്ത്രം നിര്‍മിക്കുകയും ചെയ്തിരുന്നു’ (തഫ്സീറുല്‍ ബഗ്വി).
ഫിര്‍ഔന്‍ കണ്ട ഒരു സ്വപ്നത്തില്‍ തന്റെ അന്ത്യത്തെക്കുറിച്ചുള്ള സൂചനയുണ്ടായിരുന്നു. അത് ഒരു ഇസ്രാഈലി യുവാവിന്റെ കൈകൊണ്ടായിരിക്കും എന്നതിനാലാണ് മുഴുവന്‍ ആണ്‍കുഞ്ഞുങ്ങളെയും കൊല്ലാന്‍ തീരുമാനിച്ചത്. പക്ഷേ, അല്ലാഹു മൂസാ(അ)നെ രക്ഷപ്പെടുത്തി ഇസ്രാഈലികളുടെ സംരക്ഷണത്തിനായി നിയോഗിച്ചത് പില്‍ക്കാലചരിത്രം. ഇതാണ് ഉപരി സൂക്തത്തില്‍ പരാമര്‍ശിക്കുന്നത്. അസംഖ്യം ആണ്‍കുട്ടികളെ കൊന്നുകളഞ്ഞതുമൂലം ചെറുപ്പക്കാരായ തൊഴിലാളികളില്ലാതായെന്ന് ഫിര്‍ഔന്റെ ആളുകളായ ഖിബ്തികള്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഒന്നിടവിട്ടവര്‍ വര്‍ഷങ്ങളില്‍ പിറക്കുന്ന ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടില്ല. ഇങ്ങനെയുള്ള ഒരു വര്‍ഷത്തിലാണ് ജ്യേഷ്ഠ സഹോദരന്‍ ഹാറൂന്‍(അ) ജനിച്ചത്. അങ്ങനെ മൂസാ(അ), ഹാറൂന്‍(അ) സഹോദരങ്ങള്‍ ബനൂ ഇസ്രാഈലിന് രക്ഷകരായി.
നീണ്ട ഈജിപ്ത് വാസക്കാലത്തിനിടയില്‍ ജീവിതരീതിയിലും സംസ്കാരത്തിലും കാതലായ മാറ്റത്തെ സ്വീകരിച്ചവര്‍, അവരുടെ പ്രവാചകന്മാരുടെ പാഠങ്ങള്‍ വിസ്മരിക്കുകയുണ്ടായി. ഫിര്‍ഔന്റെ ആളുകളുടെ കിരാതമായ പീഡനവും അവരുമായുള്ള സമ്പര്‍ക്കവും കാരണം ബിംബങ്ങള്‍ അവര്‍ക്കാകൃഷ്ടമായിത്തുടങ്ങിയിരുന്നു. മൂസാ നബി(അ)യുടെ ആഗമനത്തോടെയും നേതൃത്വത്തോടെയും ലഭിച്ച സ്വസ്ഥതയും സമാധാനവും പൂര്‍ണമായി നിലനിര്‍ത്തിയവര്‍ കുറവാണ്. തുടര്‍ന്നുള്ള അവരുടെ സമീപനങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. തങ്ങളകപ്പെട്ടിരുന്ന തെറ്റായ ചിന്തകളില്‍ നിന്നും നിലപാടുകളില്‍ നിന്നും അവര്‍ മോചിതരായില്ല എന്നു മാത്രമല്ല, അതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ പലപ്പോഴും ചെറിയ വിഭാഗത്തില്‍ മാത്രം ഫലപ്പെടുകയാണുണ്ടായത്.
ഇസ്രാഈലില്‍ അനേകം പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചിട്ടുണ്ട്. എന്നിട്ടും അവരുടെ സ്ഥിതിയെന്തായിരുന്നുവെന്ന് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. കൂടുതല്‍ പീഡനങ്ങളനുഭവിക്കുകയും സ്വയം കൃതാനര്‍ത്ഥങ്ങള്‍ ഏറ്റെടുക്കേണ്ടിവരികയും ചെയ്തവരാണവര്‍. അതിനാല്‍ തന്നെ അത്തരം രംഗങ്ങളില്‍ അവര്‍ക്ക് വലിയ അനുഗ്രഹങ്ങളും രക്ഷാമാര്‍ഗവും നല്‍കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അവരുടെ കൃതഘ്നമായ നിലപാടുകള്‍ ഏറെയാണ്. അങ്ങനെ വ്യത്യസ്ത ശിക്ഷകളും അവര്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതില്‍ ദൂരവ്യാപകമായ ചിലതിന്റെ ഫലങ്ങളാണ് വര്‍ത്തമാനകാലത്തെ ജൂതന്മാരുടെ ജീവിതവും പ്രവര്‍ത്തന രീതിയും നിര്‍ണയിക്കുന്നത് എന്നു കാണാവുന്നതാണ്.
അനുഗ്രഹങ്ങള്‍
സാഹചര്യവും സ്വന്തം നിലപാടുകളും പ്രതികൂലമായപ്പോള്‍ ഇസ്രാഈല്യര്‍ക്ക് മോചനവും ജീവിതസമൃദ്ധിയും നല്‍കപ്പെടുന്നതിനെ കുറിച്ച് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. അവയോരോന്നും ആ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി വിലയിരുത്തുമ്പോള്‍ അവയുടെ മഹത്ത്വം കൂടുതല്‍ വ്യക്തമാവും. സൂറതുല്‍ ബഖറയില്‍ തുടര്‍ച്ചയായി പത്ത് അനുഗ്രഹങ്ങള്‍ പറഞ്ഞതു കാണാം.
1. ഫിര്‍ഔന്റെയും ആളുകളുടെയും പീഡനത്തില്‍ നിന്നും രക്ഷപ്പെടുത്തി (49)
2. സമുദ്രം പിളര്‍ത്തി മറുകരയിലേക്ക് വഴി നല്‍കി (50).
3. മൂസാ(അ) തൂരിസീനായില്‍ തൗറാത്ത് സ്വീകരിക്കാന്‍ പോയപ്പോള്‍ അവര്‍ ചെയ്ത അപരാധത്തില്‍ അല്ലാഹു മാപ്പ് നല്‍കി (51,52).
4. തൗറാത്തും ശരീഅത്തും നല്‍കി മാര്‍ഗദര്‍ശനമേകി (53).
5. പശുക്കിടാവിനെ ഇബാദത്ത് ചെയ്തവര്‍ക്കുപോലും തൗബ സ്വീകരിച്ച് മാപ്പേകി (54).
6. വിശ്വസിക്കാനും സാക്ഷികളാവാനും പറ്റും വിധം ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിട്ടും അല്ലാഹുവിനെ കാണണമെന്നു പറഞ്ഞ് ശിക്ഷ വാങ്ങിയവരെ പുനര്‍ജീവിപ്പിച്ചു (55,56).
7. തീഹ്ല്‍ അലയുന്ന കാലത്ത് തണലിനൊന്നുമില്ലാത്തപ്പോള്‍ തണലും ഭക്ഷണമായി മന്നും സല്‍വയും നല്‍കി (57).
8. അവര്‍ക്ക് സംഭവിച്ച അപാകങ്ങളുടെയും അനുസരണക്കേടിന്റെയും പാപഭാരത്തില്‍ നിന്നു രക്ഷപ്പെടാന്‍ വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങള്‍ നല്‍കി (58,59).
9. വെള്ളം ആവശ്യമായപ്പോള്‍ മൂസാ(അ) പാറയില്‍ അടിക്കുകയും അങ്ങനെ അതില്‍ നിന്നും ജലധാരകള്‍ ഉണ്ടാവുകയും ചെയ്തു (60).
10. അവരുടെ ഗുണത്തിന് വേണ്ടി അവരില്‍ നിന്ന് കരാര്‍ വാങ്ങി അനുഗ്രഹിച്ചു (63).
ഈ പത്ത് അനുഗ്രഹങ്ങളെ ഇമാം റാസി (റ) കൃത്യമായി എണ്ണിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ അനുഗ്രഹങ്ങളോടുള്ള അവരുടെ സമീപനത്തിലെ പാളിച്ചകള്‍ വലിയ ശിക്ഷകള്‍ക്ക് കാരണമാവുകയുണ്ടായി.
ദുര്‍വൃത്തികള്‍
1. തൗറാത്തും ശരീഅത്തും സ്വീകരിക്കുമെന്ന് കരാര്‍ ചെയ്തതിനു ശേഷമവര്‍ “ഞങ്ങള്‍ കേള്‍ക്കുന്നു, ധിക്കരിക്കുന്നു എന്നു പറഞ്ഞു (അല്‍ബഖറ/93).
2. മൂസ(അ) ത്വൂരിസീനയില്‍ പോയ കുറഞ്ഞ ദിവസത്തിനിടക്ക് തന്നെ പശുക്കുട്ടിയെ ആരാധിച്ചു (54).
3. മുസാ(അ)ന്റെ മുനാജാത്തിന്റെ ശബ്ദം കേട്ടിട്ടും അല്ലാഹുവിനെ പരസ്യമായി കാണണമെന്ന് പറഞ്ഞു (55).
4. പാപമോചനം ലഭിക്കുന്നതിനായി പറയാന്‍ നിര്‍ദേശിച്ചിരുന്ന പദമായിരുന്ന “ഹിത്ത്വതുന്‍’ എന്നതിനു പകരം അവര്‍ ഹിന്‍ത്വതുന്‍ (ഗോതമ്പ് വേണം) എന്നു പറഞ്ഞു (59).
5. മന്നും സല്‍വയും നല്‍കിയിട്ടും പോരെന്നു പറഞ്ഞു (61).
6. സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും തൗറാത്തും മതനിയമങ്ങളും കേള്‍ക്കുകയും പിന്നീട് അത് മാറ്റിമറിക്കുകയും ചെയ്തു (75).
7. അല്ലാഹു അവരോട് കരാര്‍ ചെയ്തത് സ്വീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും പിന്നീടതില്‍ നിന്നും പിന്തിരിഞ്ഞു (64).
8. അവരെ കുഴക്കിയ ഒരു പ്രശ്നത്തിന് പരിഹാരം നല്‍കിയപ്പോള്‍ സ്വാസ്ഥ്യം ലഭിച്ച് ഹൃദയകാഠിന്യം സംഭവിച്ച് പാറയെക്കാളും പരുക്കന്‍ ഹൃദയമായി മാറി (74).
9. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ പരമ്പരയായി അനുഭവിക്കുകയും കാണുകയും ചെയ്തിട്ടും അവയെ നിഷേധിച്ചു (61).
10. തങ്ങള്‍ക്ക് മാര്‍ഗദര്‍ശനവും രക്ഷക്കുള്ള അവലംബവുമായി നിയോഗിതരായ പ്രവാചകന്മാരെ അവര്‍ അകാരണമായി കൊന്നുകളഞ്ഞു (61). അല്‍ബഖറ സൂറത്തില്‍ പറഞ്ഞ പത്ത് ദുര്‍ഗുണങ്ങളെ ക്രമമായി ഇങ്ങനെ എണ്ണിപ്പറയാം (അത്തസ്നീല്‍ ലി ഉലൂമിത്തന്‍സീല്‍).
ദുര്‍ഗുണങ്ങളിനിയും
മറ്റുചില ദുര്‍വൃത്തികള്‍ കൂടി ജൂതര്‍ക്കുണ്ട്. മുഹമ്മദ് നബി(സ്വ)യില്‍ വിശ്വസിക്കാതിരിക്കാനായി, പൂര്‍വികര്‍ ചെയ്തതിന് സമാനമായി തൗറാത്തില്‍ നബി(സ്വ)യെ കുറിച്ചുള്ള വിശേഷണങ്ങള്‍ തിരുത്തിക്കളയുകയാണ് അതില്‍ മുഖ്യം (അല്‍ബഖറ/75).
നബി(സ്വ)യോടൊപ്പമുള്ള സത്യവിശ്വാസികളെ അഭിമുഖീകരിക്കുമ്പോള്‍ ഞങ്ങള്‍ വിശ്വാസികളാണെന്ന് പറയും. പക്ഷേ നേതാക്കള്‍ അവരെ തടയും. അങ്ങനെ വിശ്വസിക്കാത്തവരായി തുടര്‍ന്നു (76,77).
(പശുക്കുട്ടിയെ ആരാധിച്ച) ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ തങ്ങള്‍ക്ക് നരക ശിക്ഷയുള്ളൂ എന്നവര്‍ ഉറപ്പിച്ചു പറഞ്ഞു (80).
തങ്ങളുടെ പക്കലുള്ള വേദത്തില്‍ നിന്നു പ്രവാചകര്‍(സ്വ)യെ കുറിച്ച് മനസ്സിലാക്കുകയും തങ്ങളോടെതിര്‍ക്കുന്നവര്‍ക്കെതിരെ അവിടത്തോട് സഹായം തേടിയിരുന്നവര്‍ തങ്ങളുടെ പക്കലുള്ള വേദത്തെ ശരിവെച്ചുകൊണ്ട് ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അതുകൊണ്ടും റസൂല്‍(സ്വ)യെ കൊണ്ടും നിഷേധികളായി (89).
അല്ലാഹു അവതരിപ്പിച്ചതില്‍ വിശ്വസിക്കാന്‍ പറഞ്ഞാല്‍ അവര്‍ പറയും: ഞങ്ങള്‍ക്കവതരിച്ചതില്‍ ഞങ്ങള്‍ വിശ്വസിക്കും. മറ്റൊന്നിലും ഞങ്ങള്‍ വിശ്വസിക്കില്ല (91). പാരത്രിക വിജയവും മോക്ഷവും മറ്റാര്‍ക്കുമില്ലെന്നും തങ്ങള്‍ക്ക് മാത്രമാണെന്നുമവര്‍ വാദിച്ചു (94). നബി(സ്വ)ക്ക് വഹ്യ് എത്തിക്കുന്ന മലക്കാണ് എന്ന കാരണത്താല്‍ ജിബ്രീല്‍(അ)നെ അവര്‍ ശത്രുവായി കണ്ടു (97).
ഇസ്‌ലാമിനെയും ഖുര്‍ആനെയും ആക്ഷേപിക്കുന്നതില്‍ അവര്‍ പല വാചകക്കസര്‍ത്തുക്കളും നടത്തി. “നബിയേ, അങ്ങ് ഞങ്ങളെ പരിഗണിക്കണേ’ എന്ന വിശ്വാസികളുടെ വിനീതമായ അപേക്ഷാ പദത്തെ പരിഹസിക്കുന്ന അര്‍ത്ഥം വരും വിധം തെറ്റിച്ചുകൊണ്ട് നബി(സ്വ)യെ സംബോധന ചെയ്തു (അല്‍ബഖറ/104).
വിശുദ്ധ ഖുര്‍ആനില്‍ ആശയത്തിലോ പദത്തിലോ വരുന്ന ദുര്‍ബലപ്പെടുത്തലുകളെ ഖുര്‍ആന്റെ ന്യൂനതയായി പറഞ്ഞു (2/106). മുസ്‌ലിംകളോടുള്ള അസൂയ നിമിത്തം അവരെ ഇസ്‌ലാമില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കുതന്ത്രങ്ങളും കുപ്രചാരണങ്ങളും നടത്തി (2/109). മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനായി ജൂതനോ ക്രിസ്ത്യാനിയോ ആയെങ്കില്‍ മാത്രമേ സ്വര്‍ഗത്തില്‍ പ്രവേശിക്കൂ എന്നു പറഞ്ഞു (112).
നിരോധിക്കപ്പെട്ട പലിശയും അവിശുദ്ധ സന്പാദ്യങ്ങളും ഭക്ഷിക്കുന്നവരുമായിരുന്നു. മുസ്‌ലിംകള്‍ക്കും സത്യവിശ്വാസത്തിനുമെതിരില്‍ ബിംബങ്ങളെയും അതിന്റെ വക്താക്കളെയും അവര്‍ വണങ്ങി (4/151).
അല്ലാഹുവിനെക്കുറിച്ച് ദരിദ്രനാണെന്നു പറഞ്ഞു (3/181). അല്ലാഹു ദാനം ചെയ്യാത്തവനാണ് എന്നും പറഞ്ഞു (അല്‍മാഇദ/64).
ഞങ്ങള്‍ അല്ലാഹുവിന്റെ സന്താനങ്ങളും ഇഷ്ടക്കാരുമാണെന്ന് പറഞ്ഞു (അല്‍മാഇദ/18). ഖുര്‍ബാന്‍ നടത്താതെ ആരിലും വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാര്‍ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു (3/183).
ബദ്റിലും മറ്റും മുസ്‌ലിംകള്‍ക്കുണ്ടായ വിജയത്തില്‍ ആഹ്ലാദം പരസ്യമായും ഉള്ളില്‍ അതിശക്തമായ ഈര്‍ഷ്യം കൊണ്ടു (3/118).
ഇബ്റാഹിം നബി(അ) ജൂതനാണെന്നു പറഞ്ഞു. യഥാര്‍ത്ഥത്തില്‍ ഇബ്റാഹിം നബി(അ)ന് ശേഷമാണ് തൗറാത്തും ഇഞ്ചീലുമെല്ലാം അവതരിക്കുന്നത് (3/6567).
മദീനയില്‍ നിന്നും ഖിബ്ല മാറ്റം ഉണ്ടായപ്പോള്‍ മുസ്‌ലിംകള്‍ക്കിടയില്‍ സംശയിപ്പിക്കലും കുപ്രചാരണവും നടത്തി. ഖിബ്ല ബൈതുല്‍ മുഖദ്ദസ് തന്നെ ആക്കിയാല്‍ വിശ്വസിക്കാമെന്ന് കള്ള വാഗ്ദാനം നടത്തി (2/142).
മതത്തെയും ചിഹ്നങ്ങളെയും കളിയാക്കി (അല്‍മാഇദ/57). സത്യവിശ്വാസികളോട് കഠിനമായ ശത്രുത പുലര്‍ത്തി (82). അവര്‍ പരസ്പരം നന്മ കല്‍പിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്യില്ല (78,79). ആരാധനാ ദിവസവും മത്സ്യബന്ധനം വിരോധിക്കപ്പെട്ടതുമായ ദിവസത്തില്‍ മത്സ്യബന്ധനം നടത്തി (60).
തങ്ങളുടെ പക്കലുള്ളതും സത്യവിശ്വാസത്തിന് പ്രേരകവുമായ ജ്ഞാനം അവര്‍ മൂടിവെച്ചു (3/187).
നബി(സ്വ)യെ വിഷമിപ്പിക്കുന്നതിനായി ചില ആവശ്യങ്ങളും ചോദ്യങ്ങളും ഉന്നയിച്ചു. “ആകാശത്ത് നിന്ന് അവര്‍ക്ക് പുതിയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കാനും ഭൂമിയില്‍ നിന്ന് ജലധാരയുണ്ടാക്കിക്കൊടുക്കാനും ആവശ്യപ്പെട്ടു’ (തഫ്സീറുത്വബ്രി).
ഞങ്ങള്‍ കേള്‍ക്കെ അല്ലാഹുവിനെ കൊണ്ട് സംസാരിപ്പിക്കൂ (തൗഹീദ്, ഇബ്നുകസീര്‍) ഇങ്ങനെ ധാരാളം ചോദ്യങ്ങള്‍ ഉന്നയിച്ചു. നബി(സ്വ)യുമായി സംസാരിച്ച് നബി(സ്വ)യെ അങ്കലാപ്പിലാക്കാമെന്നവര്‍ ആലോചിച്ചു. നബി(സ്വ)യെ സമീപിച്ചു. ചില വിധികള്‍ ചോദിച്ചു സംസാരിച്ചു (ബൈഹഖി).
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നബി(സ്വ)ക്കും എതിരായി വിവിധ തരം കുതന്ത്രങ്ങള്‍ കാണിച്ച തങ്ങളുടെ പൂര്‍വികരുടെ വൃത്തികേടുകളും കുപ്രചാരണങ്ങളും നബി(സ്വ)യുടെ പ്രബോധന കാലത്ത് അന്നത്തെ ജൂതന്മാരും നടത്തിക്കൊണ്ടിരുന്നു. ക്രൂരവും നിന്ദ്യവുമായ അവരുടെ സമീപനത്തിന് പൂര്‍വകാലത്ത് പെടുന്നനെ തന്നെ ശിക്ഷ ലഭിക്കുമായിരുന്നു. അക്കാലങ്ങളിലെ പ്രവാചകന്മാര്‍, അവര്‍ സത്യവിശ്വാസികളാവും എന്ന പ്രതീക്ഷയില്‍ പ്രാര്‍ത്ഥന നടത്തി മോചിപ്പിക്കുകയും അവരാവശ്യപ്പെടുന്ന ദൃഷ്ടാന്തങ്ങളും സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തിരുന്നു.
വ്യത്യസ്ത ശിക്ഷാ നടപടികള്‍ അവര്‍ക്കുണ്ടായത് ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ഇബ്നുജൂസി(റ) പത്തെണ്ണം എണ്ണിയിട്ടുണ്ട്: നിന്ദ്യതയും ഗതികേടും അവര്‍ക്കുണ്ടായി. അല്ലാഹുവിന്റെ കടുത്ത കോപത്തിനിരയായി. കപ്പം കൊടുക്കേണ്ടിവന്നു. കൊലപാതക ശിക്ഷ വിധിക്കപ്പെട്ടു. കുരങ്ങുകളാക്കി മാറ്റി. ആകാശത്തുനിന്ന് ശിക്ഷയിറങ്ങി. ഇടിത്തീ പിടികൂടി. ഹൃദയകാഠിന്യം, അനുവദനീയമായ പലതും നിഷിദ്ധമാക്കി.
ഓരോ ശിക്ഷക്കും വ്യത്യസ്ത പശ്ചാത്തലങ്ങള്‍ കാണാം. ഇനിയും പല വിധത്തിലുള്ള ശിക്ഷകളും പരീക്ഷണങ്ങളുമുണ്ടായി. തീഹില്‍ 40 വര്‍ഷക്കാലം ഉഴറിനടന്നു. വെട്ടുകിളി, തവള, രക്തം, പേന്‍ തുടങ്ങിയവകൊണ്ട് ജീവിക്കാനും വെള്ളം കുടിക്കാനും കഴിയാത്ത അവസ്ഥയുണ്ടായി. ഇങ്ങനെയുള്ള ശിക്ഷകള്‍ അര്‍ഹിച്ചതിനാല്‍ അവര്‍ക്ക് ലഭിച്ചതായിരുന്നു.
നബി(സ്വ)യുടെ കാലത്തെ ജൂതരുടെ ചതി പ്രയോഗത്തിനും ദുഷ്പ്രചാരണത്തിനും ചില കടുത്ത ശിക്ഷകള്‍ അവര്‍ ഏല്‍ക്കേണ്ടിവന്നു. ചിലരെ നാടുകടത്തി. മറ്റു ചിലരെ വധിച്ചു. ചിലരില്‍ നിന്ന് പിഴയീടാക്കി.
നബി(സ്വ)ക്ക് ശേഷം അവരുടെ അടിസ്ഥാന ദുര്‍ഗുണങ്ങള്‍ പുതിയ രൂപത്തില്‍ പ്രകടിപ്പിക്കപ്പെട്ടു. ഉമര്‍(റ)നെ വധിച്ചു. ഉസ്മാന്‍(റ)ന്റെ വധത്തിന് ശേഷം കലാപത്തീ കത്തിച്ചു. അബ്ദുല്ലാഹിബ്നു സബഅ് എന്ന യഥാര്‍ത്ഥ ജൂതന്‍ നടത്തിയ കുതന്ത്രങ്ങളനവധിയാണ്. അലി(റ)ന്റെ സൈന്യത്തിലടക്കം വിള്ളലുണ്ടാക്കാന്‍ ശ്രമിച്ചു. അലി(റ) അബ്ദുല്ലാഹിബ്നു സബഇനെ വധശിക്ഷക്കു വിധിക്കാന്‍ ഒരു ഘട്ടത്തില്‍ ആലോചിക്കുകയുണ്ടായി. പിന്നീട് ജൂതനായ മൈമൂനുല്‍ ഖദ്ദാഹിന്റെ ആസൂത്രിത പ്രവര്‍ത്തന ഫലമായ “ബാത്വിനിയ്യ’ എന്ന പിഴച്ച മാര്‍ഗം ഉടലെടുത്തു. അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവിധ രൂപങ്ങളില്‍ നിരന്തരം നടന്നുകൊണ്ടിരുന്നു.
അധികാരത്തിലും ഉന്നത സ്ഥാനങ്ങളിലും കുതന്ത്രത്തിലൂടെ കടന്നെത്തി തങ്ങള്‍ക്കനുകൂലമാക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയ പലരെയും പില്‍ക്കാലത്ത് ചരിത്രം കാണുകയുണ്ടായി. ഏഴാം നൂറ്റാണ്ടില്‍ സഅ്ദും. ഫാത്വിമീ കാലത്ത് അബൂനസ്റ് സ്വദഖയും സ്പെയിനില്‍ ഇബ്നു നശ്റാലയും മറ്റും ഭരണസിരാ കേന്ദ്രങ്ങളില്‍ കയറിപ്പറ്റി കുഴപ്പങ്ങള്‍ സൃഷ്ടിച്ചു. മതവ്യതിയാനത്തിന്റെയും നിഷേധത്തിന്റെയും വലയില്‍ വിശ്വാസികളെ കൊണ്ടെത്തിക്കുന്നതിനായി ചില ഗൂഢ സംഘടനകളും സാമൂഹിക സാംസ്കാരിക വേദികളുടെ പേരില്‍ ആകര്‍ഷകമായ മുദ്രാവാക്യങ്ങളിലൂടെ തന്ത്രങ്ങള്‍ നടപ്പാക്കിയതിനും ലോകം സാക്ഷി.
മതചിഹ്നങ്ങളോട് വെറുപ്പും വിദ്വേഷവും വളര്‍ത്തുന്ന ബിദ്അത്തിന് വളംവെച്ചുകൊടുക്കുന്നതിന്റെ പിന്നില്‍ ഏറെയും ജൂതന്മാരാണെന്ന് കാണാം. സത്യവിശ്വാസത്തിന്റെയും ഇസ്‌ലാമിക സംസ്കാരത്തിന്റെയും വൃത്തത്തില്‍ നിന്ന് മുസ്‌ലിംകളെ പുറം ചാടിക്കുന്നതിനുള്ള പദ്ധതികളുമായി ആഗോള ജൂതായിസം പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം സത്യവിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഭൂമിക്കുമേല്‍ അവകാശവാദമുന്നയിച്ച് മനുഷ്യപ്പറ്റില്ലാത്ത ക്രൂരപ്രവര്‍ത്തനങ്ങളുമായി ഫലസ്തീനില്‍ നരനായാട്ട് നടത്തുകയും ചെയ്യുന്നു. ദയയും കാരുണ്യവും അശേഷമില്ലാത്ത മനസ്സുള്ള മനുഷ്യ രൂപങ്ങളാണ് ജൂതന്മാരെന്നതിന് ചരിത്രവും വര്‍ത്തമാനവും സാക്ഷിയാണ്.
അല്ലാഹുവും പ്രവാചകന്മാരും പറഞ്ഞതും കരാര്‍ ചെയ്തതും ലംഘിക്കുക ജീവിതമുദ്രയാക്കിയ പശ്ചാത്തലമുള്ള ഈ വിഭാഗത്തില്‍ നിന്നും മാന്യത പ്രതീക്ഷിക്കുന്നത് ഭോഷ്കായിരിക്കും.
ഫലസ്തീനികളെ ശാരീരികമായി നശിപ്പിക്കുന്നതിനോടൊപ്പം തന്നെ ലോക മുസ്‌ലിംകളെ ഒന്നടങ്കം സത്യാദര്‍ശത്തില്‍ നിന്നും പുറത്ത് ചാടിക്കാന്‍ നടത്തുന്ന ജൂത കുതന്ത്രങ്ങളും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ബനൂ ഇസ്റാഈലിന്റെ ഇടപെടലിലൂടെ കൈമോശം വന്ന പാരമ്പര്യത്തെ അവര്‍ക്കു മുന്പേയുള്ള ഇബ്റാഹീമി മില്ലത്തിലേക്ക് മടക്കിക്കൊണ്ടു പോയത് മുഹമ്മദ്(സ്വ)യാണ്. അതിനാല്‍ തിരുറസൂല്‍(സ്വ) പഠിപ്പിച്ചതിനു നാം മുറുകെ പിടിക്കുക. പൂര്‍വികരായ ജൂതര്‍, പ്രവാചകരെയും അവര്‍ക്കൊപ്പം നിന്ന പണ്ഡിതരെയും വധിച്ചുവെങ്കില്‍, ജൂതായിസത്തിന്റെയും സയണിസത്തിന്റെയും ബാധയേറ്റ ആധുനികര്‍ പ്രവാചക സമുദായത്തെ കൊല്ലുകയും അവരുടെ ആരാധനാലയങ്ങളും വിശുദ്ധ ഗ്രന്ഥവും നശിപ്പിച്ച് കുലദോഷം പുണരുന്നു. അതിലവര്‍ മനുഷ്യത്വത്തിനോ മനഃസാക്ഷിക്കോ വില കല്‍പ്പിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
അലവിക്കുട്ടി ഫൈസി എടക്കര