ഖുറാഫികളുടെ പിഴച്ച വാദങ്ങളിലേക്ക് ആകൃഷ്ടരാകുന്ന സാധാരണ മുസ്ലിമിന്റെ അവസ്ഥയാലോചിച്ചു നോക്കുക. അദൃശ്യരായ ജിന്നിനോട് ചോദിക്കുന്നത് ശിര്ക്കല്ലെങ്കില് അദൃശ്യരായ മഹാത്മാക്കളോടും ശുഹദാക്കളോടും ചോദിക്കുന്നത് എങ്ങനെ ശിര്‍ക്കാകുമെന്ന മുസ്ലിയാരുകുട്ടികളുടെ ചോദ്യത്തിനു മുമ്പില്‍ ഹയ്യും ഹാളിറും ഖാദിറും ഒന്നും വിലപ്പോവില്ലെന്ന് അടുത്തിടെ നടന്ന ചില വാദപ്രതിവാദ കരാറുകളില്‍ തന്നെ വ്യക്തമാകുന്നതാണ്.
(വിചിന്തനം, 2013 ഏപ്രില്‍ 26, പേ 9)
ഇതു തിരിച്ചറിഞ്ഞ് പരസ്യമായി പറയാന്‍ വൈകിയതാണ് മുജാഹിദുകളെ ഇത്രമേല്‍ മതവിരുദ്ധരാക്കിയത്.
ലോക സലഫി പണ്ഡിതന്മാരുടെ നിലപാടുകളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പറഞ്ഞുകൊണ്ട് പാണ്ഡിത്യം ചമയുന്ന ഏതാനും ഏഴാംകൂലികള്‍ സലഫിയ്യത്തിന് ഒരു കേരളാമോഡല്‍ നിര്മിക്കുന്നുവെങ്കില് അവര്‍ക്കതുമായി സ്വയം നശിക്കാമെന്നല്ലാതെ യഥാര്‍ത്ഥ സലഫികളെ യാതൊരു വിധത്തിലും അതു സ്വാധീനിക്കാന്‍ പോകുന്നില്ല.
(അല്‍ ഇസ്വ്ലാഹ്, ഏപ്രില്‍ 2013)

ഈ ലോക പണ്ഡിതര്‍ പുതുലോകത്തെ ബാസും അല്ബാനിയും ഉഥൈമീനുമാണ്. ഇതിനപ്പുറവുമുണ്ടല്ലോ യഥാര്‍ത്ഥ സലഫുകളുടെ വമ്പട. ഇമാം അബൂഹനീഫ, ശാഫിഈ, അഹ്മദ്, സുബുകി, ഗസ്സാലി, അസ്ഖലാനി, ഹൈതമി…. (റ.ഹും). ഇവരുടെ നിലപാടുകള്‍ ബാധകമല്ലെന്നത് സര്‍വ ഗ്രൂപ്പ് മുജാഹിദുകളുടെയും മുന്‍പേയുള്ള അംഗീകൃത നിലപാടാണ്. സ്വയം നശിക്കുന്നതില്‍ നിന്ന് ഒരു ഗ്രൂപ്പും ഒഴിവാകില്ലെന്നു സാരം.
മരുഭൂമിയില്‍ അകപ്പെട്ട ഒരു മനുഷ്യന് ഹാജറ(റ)യുടെ സംഭവം ഓര്‍മിച്ചുകൊണ്ട് ദാഹജലത്തിനുവേണ്ടി മലക്കിനെ വിളിച്ചു തേടിയാല്‍ അതും ശിര്‍ക്കുതന്നെ. ഇപ്രകാരം വിളിച്ചു സഹായം തേടല്‍ ശിര്‍ക്കല്ലെന്ന് വല്ലവനും വിശ്വസിച്ചാല്‍ അവനും മുശ്രിക്കായി.
(ശബാബ് 2013 ജൂണ്‍ 14, പേ 25)
പ്രവാചകര്‍ ഇബ്റാഹിം(അ)ന്റെ പ്രിയപത്നി ഹാജറ(റ) എന്തായാലും മുശ്രിക്ക്, ഈ സംഭവം വിശ്വസിച്ച് ഉദ്ധരിച്ച പണ്ഡിതരൊക്കെയും മുശ്രിക്കുകള്‍! ഇതുകൊണ്ടു തന്നെയല്ലേ മുജാഹിദ് മതത്തില്‍ മുഅ്മിനുകള്‍ക്ക് സ്ഥാനമില്ലാതായത്.
മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇസ്ലാമിയാ കോളേജുകള്‍, ഇസ്ലാമിക് യൂണിവേഴ്സിറ്റികള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ അക്കാദമിക പുരോഗതിക്കും സകാത്ത് ഫണ്ടുകള്‍ വിനിയോഗിക്കേണ്ടതുണ്ട്.
(പ്രബോധനം 2013 ജൂലൈ 5)
ഹൗ, ഖുര്‍ആന്‍ പറഞ്ഞ എട്ട് അവകാശികള്‍ക്കപ്പുറം മ്മളെ സാമ്പത്തിക താല്പര്യങ്ങള്ക്ക് ഉണ്ടാക്കിയെടുത്ത പുത്തന്‍ അവകാശികളുടെ നിര കാണുമ്പോള്‍ ചിരിവരുന്നു. മുന്‍കാല പണ്ഡിതര്‍ മാത്രമല്ല, അല്ലാഹുവും റസൂലും പറയാതെ വിട്ടതു പൂരിപ്പിക്കുന്ന ബുദ്ധിജീവികളെ ഓര്‍ത്ത് പുളകം തോന്നുകയാണ്.
കൂട്ടിമുട്ടല്‍
സിഹ്റ് ഫലിക്കുമെന്ന് അമാനി മൗലവി പറഞ്ഞിട്ടില്ല
(ശബാബ്
2012 ഒക്ടോബര്‍ 19, പേ 16)
സിഹ്ര് മനുഷ്യരില്‍ ചില മാറ്റങ്ങളുണ്ടാക്കുകയും സിഹ്റുകാരന്റെ ഹിതപ്രകാരമുള്ള ചില മാറ്റങ്ങള്‍ മനുഷ്യന്റെ ഇന്ദ്രിയ ശക്തികളില്‍ അവന് ഉളവാക്കുകയും ചെയ്യുന്നു…. സിഹ്റിന്റെ എല്ലാ ഇനങ്ങളെയും അവമൂലം എന്തെങ്കിലും സംഭവിക്കുന്നതിനെയും നിഷേധിക്കുവാന്‍ സാധ്യമല്ല.
(അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷ,
അമ്മ ജുസുഅ്, പേ 338340)