അല്ലാഹുവിനു പുറമെ ഇലാഹുണ്ടെന്ന് സമ്മതിക്കുന്നവനാണ് മുശ്രിക്ക്. ശിര്‍ക്ക് എന്നാല്‍ അല്ലാഹുവിനു പുറമെ മറ്റു ഇലാഹുണ്ടെന്ന് വിശ്വസിക്കലാണ്
(ശബാബ് 2010 സെപ്:24 പേ: 27)
ശബാബ് സത്യവുമെഴുതാറുണ്ടെന്നതിനു ഒന്നാന്തരംപ്രമാണം! മുസ്ലിംകള്‍ ഇതുവരെയും പറഞ്ഞുകൊണ്ടിരുന്നത് ഇതാണ്. അവര്‍ ഇസ്തിഗാസ ചെയ്യുന്നത് മഹാന്‍മാര്‍ ഇലാഹുകളല്ലെന്ന ഉറച്ച വിശ്വാസത്തോടെ ആകയാല്‍ ഇസ്തിഗാസ ശിര്‍ക്കാണെന്ന അബദ്ധം ഇനി എങ്ങനെ വിപണനം ചെയ്യും?

നബി(സ്വ)യുടെ കാലത്ത് ബഹുനിലപ്പള്ളികള്‍ ഉണ്ടായിരുന്നില്ല. പലപ്രദേശങ്ങളിലും സ്ഥല ലഭ്യത കുറവായപ്പോഴാണ് ബഹുനില മസ്ജിദുകള്‍ നിര്‍മിക്കേണ്ട സാഹചര്യമുണ്ടായത്. അതിനാല്‍ ഖുര്‍ആനിലോപ്രബലമായ ഹദീസിലോ മിഹ്റാബ് സംബന്ധിച്ച ഖണ്ഡിതമായ വിധികാണുന്നില്ല.
(ശബാബ് 2013 ജൂലൈ 5 പേ : 28)
ഉത്തരം മുട്ടിയാല്‍ ഫത്‌വ ഇങ്ങനെ. മൗലിദിലും മറ്റും നിരവധിപ്രമാണങ്ങള്‍ പോരേ പോരാ. തിരൂരങ്ങാടി പ്രസ്സിലടിച്ച കിതാബ്തുറന്ന് ചന്ദനത്തിരി കത്തിച്ച് കുലാവി കുടിച്ച് നബിയും സ്വഹാബികളും വട്ടത്തിലിരുന്ന് മൗലിദ് ഓതിയതു തന്നെ കണ്ടിരിക്കണം. ശേഷം തേങ്ങാചോറും വേണം. ഈ അസുഖത്തിന് പേര് വേറെയാണ്.

കഅ്ബയെ ആദരിക്കുന്ന ഒരു രീതിയാണ് അതിന് അന്തസുള്ള ഒരു ആവരണമിടല്‍.
(ശബാബ് 2010 സെപ്ത:24 പേ:20)
ആദരിക്കുന്നതിന് ഇങ്ങനെയൊക്കെയാവാമെന്ന്. അത് മഹാന്‍മാരുടെ ഖബറിനെയാണെങ്കിലൊ?

മനുഷ്യരുടെ സമീപത്തുള്ളവരും ജീവത്തായുള്ളവരുമായിരുന്നിട്ടും ജീവിതത്തിന്റെ ഒരു സാഹചര്യത്തിലും ജിന്നുകളോടോ മലക്കുകളോടോ നബിയോ സഹാബത്തോ തേടാതിരുന്നത് അത് ശിര്‍ക്കായത് കൊണ്ടാണെന്ന് എങ്ങനെ വിധിപറയാന്‍ പറ്റും. ശിര്‍ക്കായത് കൊണ്ട് മാത്രമാണ് തേടാതിരുന്നത് എന്നതിന് എന്താണ് തെളിവ്
(അല്‍ ഇസ്ലാഹ് 2013 ജൂലൈ പേ:36)
അതന്നെ! ജിന്നുകളോടും മലക്കുകളോടും മാത്രമല്ല മരണപ്പെട്ട മഹാന്‍മാരോടും അവര്‍ ചോദിക്കാതിരുന്നുവെങ്കില്‍ അതും (ചോദിച്ചില്ലെന്ന് വെറുതെ സമ്മതിക്കുക) ശിര്‍ക്കായതുകൊണ്ടാവണമെന്നില്ലല്ലോ? ആണെന്ന് എങ്ങനെവിധിപറയും? തെളിവെന്താണ്? കാര്യം മുജാഹിദുകള്‍ക്കും ബോധ്യമായിവരുന്നത് നല്ല ലക്ഷണമാണ്.
കൂട്ടിമുട്ടല്‍
നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു എന്ന വാക്യം മനുഷ്യശക്തിക്ക് അപ്പുറത്തുള്ളകാര്യങ്ങളില്‍ ദൈവത്തോടല്ലാതെ മറ്റാരോടും നാം സഹായത്തെ അഭ്യര്‍ത്ഥിക്കരുതെന്ന് പഠിപ്പിക്കുന്നു. മനുഷ്യശക്തിയില്‍ അടങ്ങിയ ശക്തികളില്‍ മനുഷ്യര്‍ പരസ്പരം സഹായത്തെ അര്‍ഹിക്കുന്നതിന് വിരോധമില്ല.
(ഫാതിഹയുടെ തീരത്ത് കെ. ഉമര്‍ മൗലവി പേ: 63)
ഇയ്യാക്കനഅ്ബുദുവില്‍ മനുഷ്യര്‍ പരസ്പരം നടത്തുന്ന സഹായതേട്ടമല്ലാത്തതെല്ലാം പെടുമത്രെ. അതിനാല്‍ ജിന്നിനോട് എന്ത് ചോദിച്ചാലും ശിര്‍ക്കുതന്നെ! ഉഗ്രന്‍ ഇജ്തിഹാദ് തന്നെ…. ഇയ്യാക്കനഅ്ബുദു എന്ന ആയത്ത് മുജാഹിദുകള്‍ പഠിച്ചവരാണ്. ലോകത്തുള്ള സലഫീ പണ്ഡിതന്മാരും അത് പഠിച്ച് മനസ്സിലാക്കിയവര്‍തന്നെ. അവര്‍ക്കൊന്നും തിരിയാത്ത ഒരു തിരിയല്‍ ഒരു മടവൂരി ചാരന് തിരിഞ്ഞു എന്ന് സമ്മതിക്കാന്‍ തത്ക്കാലം മുജാഹിദുകള്‍ ഒരുക്കമല്ല
(ഇസ്വ്ലാഹ് മാസിക ഏപ്രില്‍ 2013 പേ:36)

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പൊന്നാനിയുടെ ചരിത്രം; പള്ളി ദര്‍സുകളുടെയും

നൂറ്റാണ്ടുകളുടെ പ്രതാപ്വൈര്യങ്ങള്‍ക്ക് സാക്ഷിയായ ദേശമാണ് പൊന്നാനി. ഇന്ന് കാര്യമാത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു,…

അഹ്ലുസ്സ്വുഫ്ഫ: ദര്‍സ് വിദ്യാര്‍ത്ഥികളുടെ ഒന്നാം തലമുറ

സ്വുഫ്ഫത്തുകാര്‍ ഇസ്ലാമിന്റെ അതിഥികളാണ്. അവര്‍ക്ക് സ്വത്തോ ബന്ധുമിത്രാദികളോ മറ്റ് ആശ്രയങ്ങളോ ഇല്ല. നബി (സ്വ) യെ…

മുആവിയ(റ)യുടെ ഭരണവും ചരിത്രത്തിലെ അപനിർമിതികളും

അന്നത്തെ പ്രമുഖ ചരിത്രകാരന്മാരായിരുന്ന വാഖിദി, മസ്ഊദി, ഇബ്‌നു ത്വബാ ത്വബ തുടങ്ങിയ പലരും കടുത്ത ശീഈ…

● സുലൈമാൻ ഫൈസി കിഴിശ്ശേരി