കാലഘട്ടങ്ങളുടെ ഇടിമുഴക്കങ്ങളായി നിലകൊണ്ട മുസ്‌ലിം പണ്ഡിതരെ
ആധുനിക യൂറോപ്പ് എങ്ങനെ കടം കൊണ്ടുവെന്ന് ഓര്‍മിപ്പിക്കുകയാണ്
1965 ജനുവരി 25ലെ സുന്നി ടൈംസ്
യൂറോപ്പില്‍ അന്ധകാരം വാഴുള്‍ സാംസ്കാരികവും വൈജ്ഞാനികവുമായ ഉന്നത പീഠത്തിലായിരുന്നു മുസ്‌ലിം ലോകമെന്നത് ചരിത്രവസ്തുതയാണ്; പലര്‍ക്കും അജ്ഞാതമായ യാഥാര്‍ത്ഥ്യവും. എഡി ഏഴാം നൂറ്റാണ്ടു മുതലുള്ള ഏതാനും നൂറ്റാണ്ടുകളില്‍ അറേബ്യനതിര്‍ത്തികള്‍ കടന്നു ലോക ഭൂപടത്തില്‍ മുസ്‌ലിംകള്‍ സൃഷ്ടിച്ച അധികാര സ്ഥാപനത്തിന്റെ കഥകള്‍ക്കപ്പുറം ധൈഷണികവൈജ്ഞാനിക മേഖലകളില്‍ നേടിയ ഔന്നത്യം ചിലരെല്ലാം വിസ്മരിക്കുകയാണു പതിവ്. എന്നാല്‍ ആ കാലഘട്ടങ്ങളുടെ ഇടിമുഴക്കങ്ങളായി നിലകൊണ്ട മുസ്‌ലിം പണ്ഡിതരെ ആധുനിക യൂറോപ്പ് എങ്ങനെ കടം കൊണ്ടുവെന്ന് ഓര്‍മിപ്പിക്കുകയാണ് 1965 ജനുവരി 25ലെ സുന്നി ടൈംസ്. മൗലവി മുഹമ്മദ് ഹഫീസുല്ല സാഹിബിന്റെ പ്രബന്ധം “മുസ്‌ലിം ലോകത്തിലെ ഉജ്ജ്വല താരങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സയ്യിദ് അബ്ദുല്ല ഐദീദ് ഈ ലക്കത്തില്‍ വിവര്‍ത്തനം ചെയ്തു കാണാം. അതില്‍ നിന്ന്:
“ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടായതോടെ കോര്‍ഡോവ, ബഗ്ദാദ് മുതലായ രാജ്യങ്ങള്‍ വിജ്ഞാന ഭണ്ഡാരങ്ങളായിരുന്നു. ഈ അവസരത്തില്‍ യൂറോപ്പാകട്ടെ അജ്ഞതയില്‍ ആണ്ടുകിടക്കുകയായിരുന്നുവെന്നത് ഒരു ചരിത്ര യാഥാര്‍ത്ഥ്യം മാത്രമാണ്. തന്നെയുമല്ല, ചില യൂറോപ്യന്‍ നാടുകളില്‍ വിദ്യാഭ്യാസം കുറ്റകരമായി കരുതിയിരുന്നു. നിയമം അതിനെ തടഞ്ഞിരുന്നു. എന്നാല്‍ കാലക്രമേണ വിജ്ഞാന രശ്മികള്‍ സ്പെയിന്‍ വഴി യൂറോപ്പിലേക്ക് പ്രവേശിച്ചുതുടങ്ങി. അതോടെ യൂറോപ്യര്‍ ഇസ്‌ലാമിക വിജ്ഞാന ഭണ്ഡാരത്തില്‍ നിന്നും ഫലം അനുഭവിക്കാന്‍ തുടങ്ങി. ലോകത്തിന് അത്തരം വിജ്ഞാനങ്ങള്‍ സംഭാവന ചെയ്ത മഹാന്മാരില്‍പ്പെട്ടവരാണ് താഴെ വിവരിക്കുന്നത്.
ഇബ്നു സീനാ: ഇദ്ദേഹം മുസ്‌ലിം ലോകത്തിലെ ഒരു പ്രസിദ്ധ വ്യൈനും തത്ത്വചിന്തകനും ആയിരുന്നു. വ്യൈശാസ്ത്രത്തെ അതിന്റെ ഉച്ചകോടിയില്‍ എത്തിച്ചു. നൂറില്‍പരം ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിഫാ എന്ന ഗ്രന്ഥം 18 വാള്യങ്ങളുള്ളതാണ്. മറ്റൊരു ഗ്രന്ഥമായ അല്‍ഖാനൂന്‍ 14 വാള്യങ്ങളുണ്ട്. ഈ ഗ്രന്ഥങ്ങള്‍ക്ക് യൂറോപ്യര്‍ക്കിടയില്‍ വളരെയേറെ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. യൂറോപ്പിലെ വിവിധ ഭാഷകളിലേക്ക് അവ ഭാഷാന്തരം ചെയ്തിരുന്നു.
അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഫിലിപ് കെ. ഹിറ്റി വിവരിക്കുന്നതിങ്ങനെ: ഇബ്നുസീന വ്യൈശാസ്ത്ര നേതാവായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥമായ അല്‍ഖാനൂന്‍ ഫിത്തിബ്ബ് യൂറോപ്യര്‍ക്ക് വളരെ അധികം ഫലം ചെയ്തിട്ടുണ്ട്. രമിീി എന്ന പേരിലാണ് ഈ ഗ്രന്ഥത്തിന്റെ പരിഭാഷ യൂറോപ്യര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഈ ഗ്രന്ഥത്തെ മെഡിക്കല്‍ കോളേജുകളില്‍ പാഠപുസ്തകമായി അംഗീകരിച്ചിരുന്നു. പതിനഞ്ചാം നൂറ്റാണ്ട് അവസാനത്തോടെ ഈ ഗ്രന്ഥത്തിനു ഒരു തബ്റാനി എഡിഷനും 15 ലാറ്റിന്‍ എഡിഷനും പുറത്തിറക്കി.
പ്രൊഫ. എഡ്വേര്‍ഡ് ഡി.ജെ. ബ്രൗണ്‍ അദ്ദേഹത്തെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: “ഇബ്നുസീനായുടെ പേര് ലോകത്തിലെ മറ്റു മഹാന്മാരുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടതാണ്. അദ്ദേഹം പ്രസിദ്ധ ഡോക്ടറും കവിയുമായിരുന്നു. തത്ത്വശാസ്ത്രജ്ഞനും ചിന്തകനുമാണ്. വ്യൈശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് തുല്യതയില്ലാത്തതായിരുന്നു.
ഇബ്നു റുഷ്ദ്: വിയോഗം ഹി. 595ല്‍ മ്ലിൃീശ െഎന്ന പേരിലാണ് യൂറോപ്പില്‍ അദ്ദേഹം അറിയപ്പെടുന്നത്. ഇദ്ദേഹം ഒരു മികച്ച തത്ത്വശാസ്ത്രജ്ഞനും മുപ്പതിലധികം ഗ്രന്ഥങ്ങള്‍ രചിച്ച മഹാനുമാണ്. വ്യൈശാസ്ത്രത്തിലും ഇദ്ദേഹം വളരെയധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മഹത്തായ ഇത്തരം ഗ്രന്ഥങ്ങളാണ് യൂറോപ്യന്‍ തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാനം. ഇദ്ദേഹം അരസ്തുവിന്റെ നിര്‍ജീവമായിക്കിടന്നിരുന്ന തത്ത്വങ്ങള്‍ക്ക് ചൈതന്യം നല്‍കി. അമേരിക്കന്‍ ഗ്രന്ഥകാരനായ ജോണ്‍ വില്യം ഡ്രയിസര്‍ പ്രസ്താവിക്കുന്നു: ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട് ഇവിടങ്ങളില്‍ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ക്ക് സ്വീകരണം ലഭിച്ചു. ഫ്രാന്‍സിലെ പാതിരിമാര്‍ അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. അതു കാരണം പാരീസ് യൂണിവേഴ്സിറ്റി അദ്ദേഹത്തിന്റെ തത്ത്വങ്ങള്‍ക്ക് അംഗീകാരം നല്‍കി.
ഡോ. ഗസ്താവലി ഇങ്ങനെ പ്രസ്താവിക്കുന്നു: യൂറോപ്യന്‍ നാടുകളില്‍ ഏറെ സ്വീകരണം ലഭിച്ച മഹാന്‍ അറേബ്യന്‍ ശാസ്ത്രജ്ഞനായ ഇബ്നു റുഷ്ദല്ലാതെ മറ്റാരുമല്ല. പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ യൂറോപ്യന്‍ വിദ്യാലങ്ങളില്‍ ഇബ്നുറുഷ്ദിന്റെ തത്ത്വശാസ്ത്രം പാഠപുസ്തകമായി അംഗീകരിക്കപ്പെട്ടു. ക്രി. 1673ല്‍ ലൂയി പാസ്ദം പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തിയപ്പോള്‍ ഇബ്നു റുഷ്ദിന്റെയും അരസ്തുവിന്റെയും ഗ്രന്ഥങ്ങള്‍ നിര്‍ബന്ധമായിരുന്നു.
അല്‍ഖവാരസ്മി: ഗണിതം, ഭൂമിശാസ്ത്രം മുതലായവകളില്‍ ഇദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു. അക്കങ്ങള്‍ നടപ്പില്‍ വരുത്തിയ ആദ്യത്തെ മഹാന്‍ ഇദ്ദേഹമായിരുന്നു. “ജബര്‍ വ മുഖാബില’ എന്ന ഗ്രന്ഥം വളരെ പ്രചാരം നേടിയ ഒരു ഗ്രന്ഥമാണ്. ഇതിന്റെ ഒരുഇംഗ്ലീഷ് പരിഭാഷ 1831ല്‍ ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
ഫിലിഫ് കെ. ഹിറ്റി പ്രസ്താവിക്കുകയാണ്: “ഖവാരിസ്മിയുടെ പേരിന് അക്കാലത്തുണ്ടായിരുന്നു പണ്ഡിതന്മാരുടേതിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടതാണ്.’ മധ്യനൂറ്റാണ്ടില്‍ ഗണിതശാസ്ത്രത്തില്‍ മറ്റെല്ലാ ഗ്രന്ഥകാരന്മാരേക്കാളും ഇദ്ദേഹത്തിന്റെ പേരായിരുന്നു പ്രസിദ്ധി നേടിയത്. അദ്ദേഹം വാനശാസ്ത്രത്തിനു ചില പുതിയ ആവിഷ്കാരങ്ങള്‍ എഴുതി. ഗണിതം, ആള്‍ജിബ്ര ഇവകളെക്കുറിച്ചു വളരെ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആള്‍ജിബ്ര ലാറ്റിനിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിരുന്നു. ഈ ഗ്രന്ഥങ്ങള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. യൂറോപ്പില്‍ ആദ്യമായി ആള്‍ജിബ്ര പ്രചാരത്തില്‍ വന്നത് ഇദ്ദേഹത്തിന്റെ ഗ്രന്ഥംമൂലമാണ്. ഖവാരസ്മിയുടെ ഗ്രന്ഥങ്ങള്‍ മുഖേനയാണ് യൂറോപ്പില്‍ അറേബ്യന്‍ ഗണിതശാസ്ത്രവും പ്രചാരത്തില്‍ വന്നത്.
ശൈഖ് അബുല്‍ ഖാസിം ഇബ്നു അബ്ബാസ്: വിയോഗം ക്രിസ്താബ്ദം 1107. മുറിവുകളും മറ്റും ഓപറേഷന്‍ ചെയ്യല്‍ കണ്ടുപിടിച്ചത് ഈ മഹാനാണ്. യൂറോപ്പില്‍ ഇദ്ദേഹം അബുക്കാസിസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓപറേഷനു ആവശ്യമായ പല ആയുധങ്ങളും അദ്ദേഹം സ്വന്തം നിര്‍മിച്ചു. പിന്നീട് ആയുധങ്ങളുടെ ഉപയോഗങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു. ദേഹത്തില്‍ പ്രധാനപ്പെട്ട അംഗങ്ങള്‍ അദ്ദേഹം വളരെ വിജയകരമായ വിധത്തില്‍ ഓപറേഷന്‍ നടത്തിയിട്ടുണ്ട്. ലിംഗസംബന്ധമായ ഓപറേഷന് അദ്ദേഹം ഒരു പ്രത്യേക വിഭാഗം തന്നെ നിശ്ചയിച്ചിരുന്നു. അദ്ദേഹത്തിന്റെ തത്ത്വമനുസരിച്ചായിരുന്നു യൂറോപ്യന്‍ ശസ്ത്രക്രിയാ വിദഗ്ധന്മാര്‍ ഓപറേഷന്‍ നടത്തിയിരുന്നത്. ഫ്രഞ്ച് ചരിത്രകാരനായ മ്യൂസിയുസിദിയ എഴുതുകയാണ്മധ്യനൂറ്റാണ്ടിലെ ശസ്ത്രക്രിയാ വിദഗ്ധന്‍ അബുല്‍ കാസിമായിരുന്നു.
അബൂബക്കര്‍ മുഹമ്മദ്ബ്നു യഹ്യ: വിയോഗം ഹി. 523. ഇദ്ദേഹം അന്ദലൂസിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായിരുന്നു. ഗണിതം, വ്യൈം എന്നിവകളില്‍ അങ്ങേയറ്റം പാണ്ഡിത്യം സമ്പാദിച്ച ഒരു മഹാനായിരുന്നു. ജന്തുശാസ്ത്രത്തില്‍ അദ്ദേഹത്തെ കവച്ചുവെക്കത്തക്ക ശാസ്ത്രജ്ഞന്‍ അക്കാലത്തുണ്ടായിരുന്നില്ല. ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഈ വിഷയങ്ങളില്‍ രചിച്ചിട്ടുണ്ട്. മിക്ക ഗ്രന്ഥങ്ങളും ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വളരെ കാലത്തോളം യൂറോപ്യന്‍ യൂണിവേഴ്സിറ്റി ഈ ഗ്രന്ഥങ്ങള്‍ പാഠപുസ്തകങ്ങളായി അംഗീകരിച്ചിരുന്നു. ഇതിനു പുറമെ തര്‍ക്കശാസ്ത്രം, സയന്‍സ് എന്നിവയില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. ഭൂമിശാസ്ത്രം, വ്യാകരണം ഇവകളില്‍ സമര്‍ത്ഥനായിരുന്നു. യൂറോപ്യന്‍ നാടുകളില്‍ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ ഏറെ പ്രചാരം സിദ്ധിച്ചിരുന്നു.
ഇബ്നുബീത്താര്‍: വിയോഗം ഹി. 646. ഇദ്ദേഹം സസ്യശാസ്ത്രത്തില്‍ അതിനിപുണനായിരുന്നു. സസ്യശാസ്ത്രജ്ഞന്മാരുടെ നേതാവായിട്ടാണ് ജി. ബ്രൗണ്‍ ഇദ്ദേഹത്തെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുള്ളത്. ഇബ്നുബിത്താര്‍ യൂനാന്‍, ഏഷ്യ, ഈജിപ്ത് ഇവിടങ്ങളില്‍ എല്ലാം തന്നെ പ്രസിദ്ധനായിരുന്നു. ഫിലിപ് കെ ഹിറ്റി പറയുന്നു: സ്പെയിനിലെ മാത്രമല്ല, ലോകത്തിലെ ഏറ്റവും മഹാനായ വ്യൈശാസ്ത്രജ്ഞനായിരുന്നു ഇബ്നു ബിത്താര്‍. ലോകത്തിലുള്ള എല്ലാ വ്യൈന്മാര്‍ക്കും അദ്ദേഹത്തെക്കൊണ്ടു ഫലം സിദ്ധിച്ചിട്ടുണ്ട്.
മുസ്‌ലിം ഭരണകൂടവും ധിഷണാശാലികളും ഒന്നിക്കുകയും ഒന്ന് മറ്റൊന്നിന് കരുത്ത് പകരുകയും ചെയ്ത ഒരു കാലത്തെ സംഭാവനയാണീ കുലപതികള്‍. കോര്‍ഡോവയും ബഗ്ദാദുമെല്ലാം നിലംപതിച്ചപ്പോള്‍ ആ തുടര്‍ച്ച നഷ്ടപ്പെട്ടു. അതു തിരിച്ചുപിടിക്കേണ്ടത് ആത്മികഭൗതിക സമന്വയ വിദ്യാഭ്യാസം വഴി പുതുകാല പണ്ഡിതരാണ്.