കോഴിക്കോട്: സംഘശാക്തീകരണത്തിന്റെ ഭാഗമായി എസ്വൈഎസ് നടത്തിവരുന്ന പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്ക ക്യാന്പായ “പടയൊരുക്കം’ സമാപിച്ചു.
എസ് വൈ എസ് ‘പടയൊരുക്കം’ മലപ്പുറത്ത് വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്യുന്നു
മുസ്ലിം കൈരളിയുടെ മത വൈജ്ഞാനിക നവോത്ഥാനത്തിന് നേതൃത്വം നല്കുന്ന സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ അടുത്ത മൂന്ന് വര്‍ഷത്തെ സാരഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പുന:സംഘടനാ പ്രക്രിയകള്‍ 2013 ജനുവരി 15ന് ആരംഭിക്കും.
പുനഃസംഘടനാ കര്‍മരേഖയുടെ പഠനവും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനവും മുഖ്യ അജണ്ടയായി നടന്ന “പടയൊരുക്കം’ സംസ്ഥാനത്തെ അഞ്ചു കേന്ദ്രങ്ങളിലാണ് സംഘടിപ്പിച്ചത്. കൊല്ലം ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്സില്‍ പിഎ മുഹമ്മദ് കുഞ്ഞി സഖാഫിയുടെ അധ്യക്ഷതയില്‍ എച്ച്. ഇസ്സുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സാദിഖ് വെളിമുക്ക് വിഷയാവതരണം നടത്തി.
എറണാകുളം ജാമിഅ അശ്അരിയ്യയില്‍ വി.എച്ച് അലി ദാരിമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായമംഗലം അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. എസ് ശറഫുദ്ദീന്‍ പരിശീലനത്തിന് നേതൃത്വം നല്കി. ജാഫര്‍ കോയ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പ്രസംഗിച്ചു.
പട്ടാന്പിയില്‍ എന്‍കെ സിറാജുദ്ദീന് ഫൈസിയുടെ അധ്യക്ഷതയില്‍ പി.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ ക്ലാസെടുത്തു.
മലപ്പുറം വാദീ സലാമില്‍ സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന് ഫൈസി ഉദ്ഘാടനം ചെയ്തു. പികെഎം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍. അലി അബ്ദുല്ല വിഷയാവതരണം നടത്തി. മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ സ്വാഗതം പറഞ്ഞു.
താമരശ്ശേരിയില്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. ടി.കെ അബ്ദുറഹ്മാന് ബാഖവി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് ക്ലാസെടുത്തു. പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, റഹ്മതുല്ലാഹ് സഖാഫി എളമരം പ്രസംഗിച്ചു.
പയ്യന്നൂരില്‍ സംസ്ഥാന ട്രഷറര്‍ കെ.പി അബൂബക്കര്‍ മൗലവി പട്ടുവത്തിന്റെ അധ്യക്ഷതയില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മജീദ് കക്കാട്, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി വിഷയാവതരണം നടത്തി.