ഇക്കഴിഞ്ഞ ഡിസംബര്‍ ആദ്യ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയ പത്രങ്ങളില്‍ ഒരു മുസ്‌ലിം യുവതി ആത്മഹത്യ ചെയ്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. മുസ്‌ലിം ആത്മഹത്യ സാധാരണമല്ലാത്തത് കൊണ്ട് ഇത് പ്രത്യേകം ശ്രദ്ധനേടി. പ്രസ്തുത സ്ത്രീ എഴുതിയ കരള്‍ പൊള്ളിക്കുന്ന മരണക്കുറിപ്പിന്റെ സാരാംശം ഇങ്ങനെ: “എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല, ഞാന്‍ എന്റെ മക്കളുടെ അടുത്തേക്ക് പോവുകയാണ്.’ സംഗതി എന്താണെന്നോ? ഒരു വര്‍ഷം മുമ്പ് ഔദ്യോഗിക ഭര്‍ത്താവില്‍ നിന്നുണ്ടായ എട്ടും പത്തും വയസ്സായ രണ്ടു മക്കളെ നിഷ്ഠൂരമായി കൊലചെയ്ത് കാമുകനൊപ്പം ഇറങ്ങിയതാണ് ടിയാള്‍. അയാളുമൊത്തുള്ള ആടിപ്പാടല്‍ ഒരാണ്ട് തികഞ്ഞപ്പോഴേക്കും അവര്‍ക്കു മതിയായി. മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള തപ്തവിചാരങ്ങള്‍ അവരെ കീഴടക്കി. കാമുകനില്‍ നിന്ന് ആകെ പ്രതീക്ഷിച്ച മോഹന ജീവിതം കിട്ടാതെയായി. മനസ്സംഘര്‍ഷങ്ങളുടെ സുനാമിത്തിരകള്‍ സ്വൈര്യം കെടുത്തിയപ്പോള്‍ സ്രഷ്ടാവ് നല്‍കിയ മഹാദാനമായ മനുഷ്യജന്മം വലിച്ചെറിയാന്‍ തീരുമാനിക്കേണ്ടി വന്നു! എങ്ങെനെയുണ്ട്?
അരുണ്‍ ദാസിന്റെ പ്രേമസല്ലാപത്തില്‍ മനംമയങ്ങി മതവും കുടുംബവും വിട്ടെറിഞ്ഞ് പുറത്തിറങ്ങിയ സുഫൈലബീഗമെന്ന ശ്വേതയുടെ പ്രേമ നാടകത്തിന്റെ ദുരന്തപരിണാമം അവര്‍ തന്നെ അമൃത ടി.വിയിലെ “കഥയല്ലിതു ജീവിതം’ പരിപാടിയില്‍ വിളിച്ചുപറഞ്ഞത് മുറാഖിബ് മുമ്പ് ചര്‍ച്ചചെയ്തിരുന്നു. പ്രസ്തുത ലക്കത്തില്‍ സൂചിപ്പിച്ച മറ്റൊരു മുസ്‌ലിം യുവതി, സ്നേഹത്തിന്റെ മേമ്പൊടി ചേര്‍ത്ത് വിശുദ്ധമതത്തില്‍ നിന്നും സ്നേഹ കുടുംബത്തില്‍ നിന്നും തന്നെ അടര്‍ത്തിയെടുത്ത് ഭര്‍ത്താവായഭിനയിച്ച യുവാവിന്റെ കൊടിയപീഡനമേറ്റ് ആശുപത്രിയിലാണ് ഇപ്പോഴുള്ളത്, പോരാത്തതിന് ഗര്‍ഭിണിയും. പെറ്റുവളര്‍ത്തിയ കുടുംബവും സ്നേഹംകാട്ടി പുറത്തിറക്കി ആവോളം ആസ്വദിച്ച് കരിമ്പിന്‍ ചണ്ടിക്കു തുല്യം വലിച്ചെറിഞ്ഞ താന്തോന്നിയും ഇല്ലാതായ ഇവര്‍ക്കൊക്കെ സ്വന്തമെന്ന് പറയാന്‍ ഇനി നിഴല്‍ മാത്രം!
പ്രേമകുരുക്ഷേത്രങ്ങളുടെ പൊതു പരിണാമം ഇങ്ങനെയൊക്കെയാണ്. സുഖസുന്ദരമായി ജീവിക്കുന്ന, ഏറെ സ്നേഹിക്കുന്ന ഭര്‍ത്താവും മക്കളുമുള്ള സുന്ദരികളാണ് പ്രധാനമായും പ്രേമക്കെണിയില്‍ കുടുങ്ങുന്നത്. അതോടെ ഒരു കുടുംബം കലങ്ങുന്നു, മക്കള്‍ അനാഥരാവുന്നു, ചുരുങ്ങിയത് രണ്ട് കുടുംബങ്ങള്‍ ശത്രുതയിലാവുന്നു. പ്രേമത്തിന്റെ എയര്‍ഗണ്‍കൊണ്ടൊന്നു വെക്കുമ്പോഴേക്ക് വീഴുന്നത് എത്ര പക്ഷികള്‍! ഇതുതന്നെയാണവര്‍ പ്രതീക്ഷിക്കുന്നതും. അല്ലാതെ സുഖകരമായൊരു ജീവിതം നല്‍കാനൊന്നുമല്ല. വിദ്യാഭ്യാസവും സമ്പത്തുമുള്ള യുവതികള്‍ക്കാണ് രണ്ടാം സ്ഥാനം. സൗന്ദര്യം ഒഴിച്ചുകൂടെന്നത് പറയേണ്ടതില്ലല്ലോ. 19 ലക്ഷത്തിലധികം ലോണെടുത്ത് ദന്തഡോക്ടറാവാന്‍ പിതാവ് പറഞ്ഞയച്ചവള്‍, ഒരമുസ്‌ലിമിന്റെ കിടപ്പറയിലേക്ക് “ഭാര്യ’യായെത്തിയത് ഈ ഗണത്തിലാണ്. പഠനം മുടക്കിയുള്ള ഈ പ്രേമംകളികൊണ്ട് പിതാവ് ജപ്തി ഭീഷണിയിലായതും ഒരു കുടുംബം നാണം കെട്ടതും ഫലം. ചാടിപ്പോകുമ്പോള്‍ സംരക്ഷിക്കാന്‍ ചാടിച്ച രാവണന്റെ കൂട്ടുകാരുണ്ടാവും. പിന്നെ പിന്നെ അവര്‍ ഒരു ബാധ്യതയാവും. കാമുകന്റെതു മാത്രമല്ല കൂട്ടുകാരുടെയുമൊക്കെ ഭാര്യായായി പാഞ്ചാലിയാവേണ്ടിവരും. പിന്നെ പൊട്ടലും ചീറ്റലുമാണ്. അടിയും തൊഴിയും ഇടിയും അപഹാസവും കുറ്റപ്പെടുത്തലും ദിനചര്യയാവുന്നു. രോഗം വന്നാല്‍, ഗര്‍ഭിണിയായാല്‍, എന്തെങ്കിലും അസൗകര്യങ്ങള്‍ ബോധിപ്പിച്ചാല്‍ ഒക്കെ പ്രശ്നങ്ങളായി. അതിനാല്‍ എല്ലാം സഹിക്കാന്‍ നിര്‍ബന്ധിതയാവുന്നു. സൗകര്യമില്ലങ്കില്‍ ചുവന്ന തെരുവിലോ സോണാഗച്ചിയിലോ വേശ്യയായി ജീവിക്കാം. അല്ലെങ്കില്‍, ട്രെയ്നിനു തലവെച്ചോ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചോ ഒക്കെ യമലോകം പുല്‍കാം. ഡോ: മാത്യു വെല്ലൂര്‍ എഴുതിയപോലെ, പ്രേമ വിവാഹത്തില്‍ മഹാഭൂരിപക്ഷവും പൊട്ടിച്ചീറ്റുക തന്നെചെയ്യും. ഏറെ സ്നേഹിച്ച് അഞ്ചുവര്‍ഷം കൂടെകിടന്ന ഭര്‍ത്താവിനെയും മൂന്നുവയസ്സുകാരന്‍ മകനെയും ഉപേക്ഷിച്ച് അന്യമതക്കാരനായ ഒരു ബസ്കണ്ടക്ടര്‍ക്കൊപ്പം ഇറങ്ങിപ്പോയി മതം മാറുകയും, കാമുകനൊപ്പം പുതിയ മതത്തിന്റെ സമ്പൂര്‍ണ പ്രകടനമായുള്ള ഫോട്ടോ എടുത്ത് ഔദ്യോഗിക ഭര്‍ത്താവിന് വാട്സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്ത തെറിച്ചപെണ്ണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാണിപ്പോള്‍. ഈ തണ്ടും തന്റെടവും സ്നേഹാസ്വാദനവും എത്രകാലം? കാത്തിരുന്നുകാണാം. പരലോക വിജയം മാത്രമല്ല, ഈ ലോകത്തെ സമാധാന പൂര്‍ണമായ ജീവിതം കൂടിയാണ് ഈ ക്ഷിപ്രകോപികള്‍ നഷ്ടപ്പെടുത്തുന്നത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ