തന്റെ പ്രിയ പിതാവ് കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ പ്രധാന ശിഷ്യനാണ് ഉള്ളാള്‍ തങ്ങള്‍. വേറെ നിരവധി ശിഷ്യന്മാര്‍ ഉപ്പക്കുണ്ടെങ്കിലും പക്ഷേ, ഉപ്പാനെ സംബന്ധിച്ചിടത്തോളം തങ്ങള്‍ എല്ലാവരെക്കാളും മീതെയായിരുന്നു. ഉസ്താദും ശിഷ്യനുമെന്നതിലപ്പുറം ഉന്നതമായൊരു ആത്മബന്ധമാണ് ഇരുവരും സൂക്ഷിച്ചിരുന്നത്. ബാപ്പ അവസാന കാലങ്ങളില്‍ പലപ്പോഴും ഉള്ളാള്‍ തങ്ങളെ ചോദിക്കുമായിരുന്നു. പിളര്‍പ്പിനു ശേഷത്തെ കഥയാണിത്.

a b

കണ്ണിയത്ത് ഉസ്താദ്                      ഉള്ളാള്‍ തങ്ങള്‍

വീടിന്റെ കൊലായിയില്‍ ഒരു തിണ്ടുണ്ടായിരുന്നു പണ്ട്. ദര്‍സ് പൂട്ടി ഒരു റമളാന്‍ കാലത്ത് ആ തിണ്ണയിലിരുന്ന് തങ്ങള്‍ക്ക് ഉപ്പ തശ്രീഹുല്‍ അഫ്ലാക് നോക്കിക്കൊടുത്തത് ഇന്നും എന്റെ മനസ്സില്‍ മങ്ങാതെ കിടക്കുന്നു. തങ്ങളുടെ വിജ്ഞാന ദാഹത്തിന്റെ തെളിവാണത്. ലീവായതിനാല്‍ എല്ലാവരും സ്വന്തം നാടുകളില്‍ കഴിയുമ്പോഴും തങ്ങള്‍ കിതാബിന്റെ ലോകത്തുതന്നെ!

ഇന്ന് എനിക്ക് ഉള്ളാള്‍ തങ്ങളുടെയും എപി ഉസ്താദിന്റെയും സംഘടനയോടൊപ്പം നില്‍ക്കാന്‍ ഭാഗ്യമുണ്ടായി. പിളര്‍പ്പിന്റെ കാലത്ത് പക്വത കുറവുകൊണ്ടും മാതൃസംഘടന ആയതുകൊണ്ടുള്ള ധാരണപ്പിശകുകളുടെ പേരിലും എന്റെ ഭാഗത്തുനിന്നുണ്ടായ ചില സംഭവങ്ങള്‍ ഖേദകരമാണ്. അത് അന്നത്തെ വികാരത്തിന്റ പേരിലായിരുന്നു; വിവേകത്താലുള്ളതല്ല. ആ കണക്കുകള്‍ ഉള്ളാള്‍ തങ്ങളും സംഘടനാ നേതാക്കളും പൊരുത്തപ്പെടാന്‍ വിശാല മനസ്സ് കാണിക്കുമെന്ന് വിശ്വസിക്കുന്നു. തങ്ങളും ബാപ്പയും അവര്‍ക്കിടയിലെ ആത്മബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ രണ്ടു സ്റ്റേജുകളിലാവാന്‍ നിര്‍ബന്ധിതരായെങ്കിലും ആ രണ്ടു മഹാന്മാരും ഒരേ ആദര്‍ശത്തിന്റെ നായകരാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് തങ്ങളുടെ സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഇന്ന് എനിക്കവസരമുണ്ടായത്. സ്വര്‍ഗലോകത്തും നമുക്ക് ആ മഹാ പണ്ഡിതരുടെ കൂടെ ചേരാന്‍ അല്ലാഹു സൗഭാഗ്യമേകട്ടെ.

 

c

കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്ലിയാര്‍

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ