മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയില്‍ക്രൈസ്തവ മിഷണറി പ്രവര്‍ത്തകരുടെ എന്നത്തേയും ലക്ഷ്യമായിരുന്നിട്ടുണ്ട് മലപ്പുറം. പ്രചാരണവും പ്രലോഭനങ്ങളും കൊണ്ട് ദുര്‍ബലരുടെ വിശ്വാസം ചോര്‍ത്തിക്കളഞ്ഞ് ക്രൈസ്തവാധിപത്യം സ്ഥാപിക്കാന്‍മുസ്‌ലിം പേരുകളില്‍വരെ മിഷണറിമാര്‍പ്രവര്‍ത്തിച്ചുപോന്നു. മലപ്പുറത്തിന്റെ ഭാവി ചരിത്രം മാറ്റിവരക്കുകയായിരുന്നു അവരുടെയെല്ലാം ലക്ഷ്യം. ജില്ലയിലെ കുടിയേറ്റ മേഖലകളിലാണ് ക്രൈസ്തവ സാന്നിധ്യം ഏറെയുമുണ്ടായത്. അവിടങ്ങളില്‍നില്‍പ്പുറപ്പിച്ച ശേഷം മലപ്പുറം നഗരത്തിലും സ്വാധീനമുറപ്പിക്കാന്‍ശ്രമമുണ്ടായി. വ്യത്യസ്ത സഭക്കാരുടെ ചര്‍ച്ചുകള്‍ഇതിനായി സ്ഥാപിച്ചു. സന്പന്നരെ ആകര്‍ഷിക്കാന്‍മികച്ച സ്കൂള്‍, ആശുപത്രി സ്ഥാപിച്ചു. പുറമെ ലഘുലേഖകളുടെ പ്രളയം, സഹായങ്ങളുടെ പ്രലോഭനം. മര്‍കസുല്‍ബിശാറയുമായി ഫാദര്‍അലവി വന്നു. അങ്ങനെ പലരും പലതും.

ഈ പ്രളയത്തില്‍പല ദരിദ്ര കുടുംബങ്ങളും നിലതെറ്റിയെന്ന് പറയാതെ വയ്യ. എഴുപതോളം കുടുംബങ്ങളില്‍കുരിശുപരന്നു. കുരിശുപരക്കുന്ന മലപ്പുറത്തെക്കുറിച്ചുള്ള ആശങ്കകള്‍സുന്നിവോയ്സിന്റെ 1980 ഏപ്രില്‍,18,25 ലക്കങ്ങളില്‍എഡിറ്റോറിയല്‍പങ്കുവെക്കുന്നുണ്ട്. ഏപ്രില്‍ലെ പത്രാധിപക്കുറിപ്പിന്റെ പ്രധാന ഭാഗങ്ങള്‍ഇങ്ങനെ വായിക്കാം:

“ഏറനാടിന്റെ ഹൃദയഭാഗമായ മഞ്ചേരി ടൗണിന്റെ മധ്യേ മര്‍കസുല്‍ബിശാറ എന്ന പേരില്‍ഒരു ഓഫീസ് സ്ഥാപിതമായിരിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്, ഈസാ മസീഹുല്ലാഹ് എന്ന് അറബിയിലെഴുതിവെച്ച ഒരു ബോര്‍ഡും അവിടെ തൂങ്ങുന്നു. അതിന്റെ മേല്‍നോട്ടം വഹിക്കുന്നതും നിയന്ത്രിക്കുന്നതും അലവി ഫാദറും ഹകീം ഫാദറും ആയിശ മദറും കദീജ മദറും മറ്റുമാണെന്ന് കേള്‍ക്കുന്നു. ഖുര്‍ആന്‍വാക്യങ്ങള്‍അച്ചടിച്ചു ദുര്‍വ്യാഖ്യാനം ചെയ്ത പല ലഘുലേഖകളും അവര്‍പ്രസിദ്ധീകരിക്കുന്നു. ഇതെല്ലാം മുസ്‌ലിംകളെ ക്രിസ്ത്യാനികളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍തന്നെ എന്നുള്ളതില്‍പക്ഷാന്തരമില്ല. അലവിക്കും ഹകീമിനും ആയിശക്കും കദീജക്കും അവര്‍ജനിച്ചു വളര്‍ന്ന ഇസ്‌ലാം മതം സ്വീകാര്യമായി തോന്നുന്നില്ലെങ്കില്‍അവര്‍ക്കിഷ്ടമുള്ളതിലേക്കു പോകാം. അവരെ ആരും തടയുന്നില്ല. ഇപ്പോള്‍തടയേണ്ടതുമില്ല. പക്ഷേ, മുസ്‌ലിം സമുദായം അവര്‍ക്ക് നല്‍കിയ പേര് തിരിച്ചുതരേണ്ടതായിരുന്നു എന്ന് നമുക്കവരെ ഓര്‍മപ്പെടുത്തേണ്ടതുണ്ട്.’

ഏപ്രില്‍എഡിറ്റോറിയല്‍കോളത്തില്‍നിന്ന്:

“ക്രിസ്തുമതത്തില്‍നിന്ന് എത്രയോ റവറന്‍റുമാരും ഫാദര്‍മാരും അല്ലാത്തവരും ഇസ്‌ലാം മതത്തിലേക്ക് വരുന്നുണ്ട്. അതൊന്നും തന്നെ അവര്‍ക്കിടയില്‍ഒരു മുസ്‌ലിം മിഷണറി പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായിട്ടല്ല. ക്രിസ്തുമത തത്ത്വങ്ങളും ഇസ്‌ലാം മത തത്ത്വങ്ങളും താരതമ്യപഠനം നടത്തുന്പോള്‍ക്രിസ്തുമത തത്ത്വം അപ്രായോഗികവും ഇസ്‌ലാം മത തത്ത്വങ്ങള്‍എക്കാലത്തും പ്രായോഗികവും സന്പൂര്‍ണവുമാണെന്നവര്‍ക്ക് ബോധ്യപ്പെടുന്നത് കൊണ്ടാണ് അവര്‍ക്രിസ്തുമതം വെടിഞ്ഞ് ഇസ്‌ലാം മതത്തിലേക്ക് വരുന്നത്. എന്നാല്‍അങ്ങനെ ക്രിസ്തുമതം വെടിഞ്ഞ് ഇസ്‌ലാം മതം അംഗീകരിക്കുന്നവരെ ജോസഫ് മുഹമ്മദെന്നും ഔസേപ്പ് അബൂബക്കറെന്നും പേരുവെച്ച് ക്രിസ്തുമതത്തിനെതിരെ പ്രചാരണം നടത്തുകയാണെങ്കില്‍അതു നീചമായ ഒരു പ്രചാരണമാണെന്നേ ആരും പറയുകയുള്ളൂ.’

കുറിപ്പ് തുടരുന്നു: “മലപ്പുറം ജില്ലയില്‍എഴുപതില്‍പരം കുടുംബങ്ങള്‍ക്രിസ്തുമതാവലംബികളായി പ്രവര്‍ത്തിക്കുന്നുവെന്നാണറിയുന്നത്. മേല്‍വിവരിച്ച ക്രമത്തിലുള്ള നീചമായ പ്രചാരണത്തിലൂടെയാണത് സംഭവിച്ചതെന്ന് ഓര്‍ക്കുന്പോള്‍വിഷയത്തിന്റെ ഗൗരവം ആര്‍ക്കും ബോധ്യമാകുന്നതാണ്. സ്ഥലത്തെ ദീനീപ്രേമികള്‍ക്ക് ഇതിന്റെ ഗൗരവം ബോധ്യപ്പെട്ടതിന്റെ പേരിലായിരിക്കാം, സമസ്തയുടെ ഏറനാട് താലൂക്ക് ഘടകം ഇയ്യിടെ മഞ്ചേരി സഭാഹാളില്‍വെച്ച് ഒരു ഏകദിന പരിപാടി സംഘടിപ്പിച്ചത്. ക്രിസ്തുമത സിദ്ധാന്തങ്ങളുടെ ദുര്‍ബലതയും അപ്രായോഗികതയും ഇസ്‌ലാമിക സിദ്ധാന്തത്തിന്റെ ബലവും പ്രായോഗികതയും പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ആ പരിപാടി വളരെ ഉപകരിച്ചിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. അത്തരം പരിപാടികള്‍ജില്ലയുടെ നാനാ ഭാഗത്തും സംഘടിപ്പിക്കേണ്ടതും ജനങ്ങളെ ബോധവാന്മാരാക്കേണ്ടതും അടിയന്തരമായ ഒരു കര്‍ത്തവ്യമായിത്തീര്‍ന്നിരിക്കുന്നു.’

ഏപ്രില്‍ലക്കം പത്രാധിപക്കുറിപ്പ് ഇങ്ങനെ:

“ക്രിസ്തുമത പ്രചാരണത്തിനു വേണ്ടി വിവിധ മാധ്യമങ്ങളാണവര്‍സ്വീകരിച്ചിട്ടുള്ളത്. ആതുരാലയം, നഴ്സറി സ്കൂള്‍, റസിഡന്‍ഷ്യല്‍സ്കൂള്‍, വനിതകള്‍നടന്നു വീടുവീടാന്തരം കയറിയിറങ്ങി കൊണ്ടുള്ള സാഹിത്യ വിതരണം എന്നിതുകളെല്ലാം അവയില്‍ചിലതാണ്. കൂടാതെ അധ്വാനിക്കുന്നവരേ വരുവിന്‍, ഭാരം ചുമക്കുന്നവരേ വരുവിന്‍എന്നുള്ള പ്രചാരണത്തിലൂടെ വിദ്യാഹീനരെയും പട്ടിണിപ്പാവങ്ങളെയും അവര്‍വഞ്ചിക്കുന്നു. ക്രിസ്തു മതത്തില്‍ചേര്‍ന്നാല്‍അധ്വാനിക്കാതെയും ഭാരം ചുമക്കാതെയും സുഖമായി ജീവിക്കാമെന്നാണാ പട്ടിണിപ്പാവങ്ങള്‍വിശ്വസിപ്പിക്കപ്പെടുന്നത്.

ഇത്തരുണത്തില്‍മുസ്‌ലിംകള്‍കൂടുതല്‍ജാഗ്രതയോടും ഉണര്‍വോടും തങ്ങളുടെ ദീനിന്റെ സംരക്ഷണത്തിനു നിര്‍ബന്ധിതരാണെന്ന കാര്യം ഞങ്ങള്‍സഗൗരവം ഉണര്‍ത്തിക്കൊള്ളുന്നു. നമ്മുടെ ദീനില്‍നാം ബദ്ധശ്രദ്ധരാണെങ്കില്‍നമ്മെ കബളിപ്പിക്കാന്‍ലോകത്താര്‍ക്കും സാധ്യമല്ല. നമ്മുടെ അബോധാവസ്ഥയാണ് സകല പരാജയത്തിനും ഹേതുകം.’ എഡിറ്റോറിയല്‍അവസാനിക്കുകയാണ്. ഈ ഉണര്‍വിന്റെയും ഉണര്‍ത്തലിന്റെയുമെല്ലാം ഫലമായി ക്രൈസ്തവ മിഷണറി മലപ്പുറത്ത് പച്ച പിടിക്കാതെ പോയി. മര്‍കസുല്‍ബിശാറയും ഫാദര്‍അലവിയും തുടക്കത്തിലെ തിളക്കം മങ്ങി ഉണങ്ങിനിന്നു. പിന്നീട് കായംകുളത്തേക്ക് തട്ടകം മാറ്റേണ്ടിയും വന്നു. മാപ്പിളമാര്‍ഉയിരുകൊടുത്ത് കാത്ത മണ്ണില്‍കുരിശു തളിര്‍ത്തില്ല.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ