AP USTHAD in SYS 60th Conference 2015-min

എ സ് വൈ എസിന്‍റെ ജൈത്രയാത്രയില്‍ ഒരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തി അറുപതാം വാര്‍ഷിക മഹാസംഗമം സമാപിച്ചു. മാതൃകായോഗ്യവും അനുഭാവികളല്ലാത്തവര്‍ പോലും മുക്തകണ്ഠം പ്രശംസിച്ചതുമായ നിരവധി സാമൂഹ്യസേവനകര്‍മങ്ങള്‍ ഇതിന്‍റെ ഭാഗമായി നടന്നു. ഒരു ലക്ഷ്യവുമില്ലാതെ സമ്മേളനം നടത്തുന്നവരുണ്ട്, എതിര്‍ കക്ഷികളെ അധിക്ഷേപിക്കാനും അതുവഴി ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കാനും സമ്മേളിക്കുന്നവരുമുണ്ട്. ആക്ഷേപഹാസ്യമേളകള്‍ക്കാണ് ചില മതസംഘടനകളുടെ നിലനില്‍പ്പുപോലും. ഇവിടെയാണ് സുന്നി പ്രസ്ഥാനത്തിന്‍റെ സംഘചലനങ്ങള്‍ സമൂഹം ശ്രദ്ധിക്കുന്നത്. ആരെയും ആക്ഷേപിക്കാതെ, സമൂഹത്തിനു നന്‍മ പകര്‍ന്നുകൊടുത്ത നാളുകള്‍, പതിനയ്യായിരത്തിലധികം മുഴുസമയ പ്രതിനിധികള്‍ക്കു പുറമെ പ്രധാന വേദിയിലും അനുബന്ധ സമ്മേളനങ്ങളുടെ പന്തലുകളിലും ഇവയ്ക്കിടയിലുള്ള വിശാലമായ പാടശേഖരങ്ങളിലും അതിലേറെ ആളുകള്‍ എപ്പോഴും നിറഞ്ഞു നിന്നിരുന്നു. എന്നിട്ടും ഒരു തരിമ്പുപോലും അച്ചടക്കഭംഗം ഉണ്ടായില്ല. ഒരു പരിപാടിയും സമയം തെറ്റിയില്ല. കണ്ണെത്താദൂരം സൂചി കുത്താനിടമില്ലാതെ ജനസാഗരം രൂപപ്പെട്ട പൊതുസമ്മേളനത്തില്‍ പോലും പറയത്തക്ക ഗതാഗതതടസ്സങ്ങളുണ്ടായില്ല. തിരൂര്‍ റോഡും കോഴിക്കോട് റോഡും നിറഞ്ഞ് കവിഞ്ഞ് കിലോമീറ്ററുകളോളം ജനം ഒഴുകിയപ്പോഴാണിതെന്നത് പ്രത്യേകം ഓര്‍ക്കുക. അത്രയ്ക്ക് ശക്തവും സുസജ്ജവുമായിരുന്നു വളണ്ടിയര്‍മാരുടെ സേവനം. നാലാളു കൂടുമ്പോഴേക്ക് മണിക്കൂറുകളുടെ ഗതാഗത സ്തംഭനമുണ്ടാക്കുകയാണല്ലോ കേരളത്തിന്‍റെ പതിവുരീതി.

പഠനക്ലാസുകളുടെയും ചര്‍ച്ചകളുടെയും വ്യത്യസ്തത കൊണ്ടും ജനബാഹുല്യം കൊണ്ടും ചരിത്രമായാണ് സമ്മേളനം കൊടിയിറങ്ങിയതെങ്കില്‍, അതിനു ശേഷവും അത് ചരിത്രം സൃഷ്ടിച്ചു. സമ്മേളനാവശ്യാര്‍ത്ഥം ഉപയോഗപ്പെടുത്തിയ  വിശാലമായ പാടശേഖരവും പരിസര പ്രദേശങ്ങളും നൂറുശതമാനം മാലിന്യ മുക്തമാക്കികൊണ്ടായിരുന്നു ഇത്. പൊതുപത്രങ്ങളും സാമൂഹ്യരാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് പ്രശംസിക്കുകയുണ്ടായി. കേരളക്കാര്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ഈ മഹാപ്രസ്ഥാനം കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടാണ് താജുല്‍ഉലമ നഗര്‍ വിട്ടത്. ഒരു പുതിയ സമ്മേളന സംസ്ക്കാരം ലോകത്തിന് പഠിപ്പിക്കുകയായിരുന്നു സംഘനേതൃത്വം.

You May Also Like

മാതാവെന്ന സ്വര്‍ഗ്ഗവാതില്‍

ഒരു മാതാവിന്‍റെ പ്രയാസമെത്രയാണെന്ന് നാം ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ കാലത്ത് അവര്‍ നമുക്കുവേണ്ടി സഹിച്ച ത്യാഗത്തിന്‍റെ…

ശാഫിഈ മദ്ഹബ് വ്യാപ്തിയും നിര്‍വഹണവും

അസ്വിറാതുല്‍ മുസ്തഖീം സെഷനിലെ രണ്ടാം ഭാഗമായ ഇമാം ശാഫിഈ(റ) എന്ന പ്രാധാന്യമുള്ള വിഷയമാണ് ചര്‍ച്ച ചെയ്യാനുള്ളത്.…

ത്വരീഖത്തുകളും സ്വഹാബത്തിന്റെ നിഗൂഢ ജ്ഞാനവും

സി ഹംസ അല്ലഫല്‍ അലിഫ് എന്ന മഹദ് കാവ്യത്തെ വ്യാഖ്യാനിച്ചെഴുതിയ വരികള്‍ നാം വായിച്ചു. പ്രവാചക…