മനുഷ്യൻ മൃഗമാകുന്നതിന്റെ നിരവധി തെളിവുകൾ കണ്ടുകൊണ്ടിരിക്കുന്നു. എന്നല്ല, മൃഗത്തേക്കാൾ അധപ്പതിക്കുന്നതിൽ പരസ്പരം മത്സരിക്കുകയാണവർ. വിവേകമോ പക്വതയോ ബുദ്ധിശക്തിയോ ഒന്നും ഇല്ലാത്തതിനാൽ മൃഗങ്ങൾക്ക് നിയമങ്ങളില്ല. കൽപനകളോ നിഷിദ്ധങ്ങളോ ഇല്ല. ചിത്രകഥകളിലല്ലാതെ യഥാർത്ഥ ലോകത്ത് മൃഗങ്ങളിൽ രാജാവും മന്ത്രിയും കോടതിയും പോലീസുമില്ല. അതുകൊണ്ടുതന്നെ ജീവിക്കാനാവശ്യമായ ഭക്ഷണവും വംശം നിലനിൽക്കാനുള്ള ലൈംഗിക ബന്ധവുമായി ചത്തൊടുങ്ങുകയാണവ. അന്യന്റെ ഭക്ഷണം തിന്നുന്നതോ സ്വന്തം മാതാവിനെ ഭോഗിക്കുന്നതോ അവയ്ക്ക് പ്രശ്‌നമാവാതിരിക്കുന്നു.

മനുഷ്യന്റെ കാര്യം ഇങ്ങനെയല്ലല്ലോ. ഒരു ദർശനവും അംഗീകരിക്കാത്തവർക്കും മനുഷ്യൻ എന്നതുകൊണ്ട് മാത്രം ചില നിയന്ത്രണങ്ങൾ വേണം. കാമാർത്തി പൂർത്തീകരിക്കാൻ അവർ മകളെയും മാതാവിനെയുമൊന്നും ഉപയോഗിച്ചു കൂടാ. സ്ത്രീയെന്ന അർത്ഥത്തിൽ ഭാര്യയും ഉമ്മയും പുത്രിയുമെല്ലാം തുല്യരാണ്. സഹോദരനും സഹോദരിയും തമ്മിലും അതാവാം. പക്ഷേ, ഇവർക്കിടയിൽ ചില മാനുഷികമായ വിലക്കുകളുണ്ട്. നിയന്ത്രണങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ ശരാശരി മനുഷ്യർക്ക് ഉമ്മയെ കാണുമ്പോഴും മകളുമായി ഒറ്റപ്പെടുമ്പോഴുമൊന്നും കാമവികാരം ഉത്തേജിക്കാറില്ല. എന്നാൽ, മനുഷ്യർ മൃഗമായാലോ. പിന്നെ സ്വന്തം ഉപയോഗം മാത്രമല്ല അന്യർക്ക് കാഴ്ച്ചവെക്കലും വിൽപനയും നടക്കും! ഇത്തരം നിരവധി വാർത്തകളുടെ കുത്തൊഴുക്കായി ഇക്കഴിഞ്ഞ നോമ്പുകാലം. പരിതപിക്കുകയല്ലാതെ എന്തുചെയ്യാൻ?

വീടു വിട്ടിറങ്ങി പലയിടങ്ങളിൽ എത്തിപ്പെട്ട കോഴിക്കോട്ടുകാരിയെ ചില ദഅ്‌വാ പ്രവർത്തകർ ചേർന്ന് രക്ഷപ്പെടുത്തുകയുണ്ടായി. അപ്പോൾ യുവതി പറഞ്ഞകാര്യം വല്ലാതെ നൊമ്പരപ്പെടുത്തുന്നതായിരുന്നു: പിതാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് ഞാൻ നാടുവിട്ടത്. രാത്രി മിക്ക ദിവസവും അയാൾ എന്നെ പീഡിപ്പിക്കും. ഇപ്പോൾ ഇതനുഭവിക്കുന്നത് എന്റെ അനുജത്തിയാണ്! ദഅ്‌വാ പ്രവർത്തകർ തരിച്ചുനിന്ന മനസ്സാക്ഷി മവിച്ചുനിന്ന നിമിഷം.

മഞ്ചേരിക്കാരനൊരുത്തൻ ഭാര്യയെ മൂന്നുവർഷമായി നിരന്തരം വിൽപനക്കുവെച്ചു. മധ്യവയസ്‌കനടക്കം ‘വസ്തു’വാങ്ങി ഉപയോഗിച്ചത് വൻ വാർത്തയായി. ഭാര്യയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ടവൻ കഴുകനായി കൊത്തിവലിക്കുന്ന അവസ്ഥയെ എന്താണു പറയുക?

അവസാനമായി മാതാവും വളർത്തുപിതാവും സഹോദരനും ചേർന്ന് 13 കാരിയെ നാൽപതിലധികം പേർക്ക് വിൽപന നടത്തിയ വാർത്തയും പുറത്തുവന്നു. സഹോദരൻ ഈ കുട്ടിയുടെ അനുജത്തിയായ 11 കാരിയെയും അനുജനായ ഒമ്പത് കാരനെയും പീഡിപ്പിക്കുകയും പലർക്കായി കാഴ്ചവെക്കുകയും ചെയ്തുവത്രെ! വളർത്തച്ഛനെ നമുക്ക് മനസ്സിലാക്കാം. എന്നാൽ നൊന്തുപെറ്റ തള്ള തന്നെ ആരാച്ചാരാവുന്നത് എങ്ങനെയാണ് നമുക്കുൾക്കൊള്ളാനാവുന്നത്?

അന്ത്യദിനമടുക്കുമ്പോൾ വ്യഭിചാരം വർധിക്കുമെന്ന നബി വചനം കൃത്യമായി പുലരുകയാണ്. വിശുദ്ധ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്തുകയും പ്രേമം മാത്രം പ്രമേയമായി തകർത്തോടുകയും ചെയ്യുന്ന സിനിമ-സീരിയലുകൾ ഇത് കൊഴുപ്പിക്കുക തന്നെയാണ് ചെയ്യുന്നത്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ