കോട്ടക്കല്‍: “യൗവനം നാടിനെ നിര്‍മിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് നടത്തുന്ന മിഷന്‍ 2014 കാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം പ്രോജ്ജ്വലമായി. ജനക്ഷേമ പദ്ധതികളുടെ പ്രയോഗവത്കരണത്തിന് അടിസ്ഥാന ഘടകങ്ങളായ യൂനിറ്റ്, സര്‍ക്കിളുകളെ പ്രാപ്തരാക്കുന്നതിനുള്ള ശില്‍പശാലയും അനുബന്ധമായി നടന്നു. ആരോഗ്യ പൂര്‍ണമായ കുടുംബജീവിതത്തിനും അതുവഴി ക്രിയാത്മകമായ സാമൂഹ്യ ജീവിതത്തിനും, പ്രത്യേകിച്ച് മുസ്‌ലിം പെണ്‍കുട്ടികളെ പൂര്‍വോപരി പ്രാപ്തരാക്കുന്നതിനുമാവശ്യമായ വിപുലമായ മാര്‍ഗനിര്‍ദേശങ്ങളാണ് യൂനിറ്റ് തലങ്ങളിലേക്ക് കൈമാറിയത്. ഇതോടൊപ്പം തന്നെ ആതുര ശുശ്രൂഷാ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സാന്ത്വനം രണ്ടാം ഘട്ട പദ്ധതികളും നടക്കും. കിടപ്പിലായ രോഗികളെ പരിചരിക്കാന്‍ സന്നദ്ധ സേവകര്‍ക്ക് പരിശീലനം, സാന്ത്വനം ക്ലബ്ബ്, മെഡിക്കല്‍ ഉപകരണം, മരുന്ന് വിതരണം, വാര്‍ഡ് ദത്തെടുക്കല്‍ തുടങ്ങിയവയും ഇതോടനുബന്ധമായി നടക്കും.
ap usthadപൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു, സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മിഡില്‍ ഈസ്റ്റ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാടിന് സ്വീകണം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി ഷാളണിയിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ പ്രമേയ പ്രഭാഷണം നടത്തി. മലപ്പുറം ഡിഎംഒ ഡോ. വി ഉമര്‍ ഫാറൂഖ്, ഡോ. ഹുസൈന്‍ രണ്ടത്താണി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, പിഎം മുസ്തഫ മാസ്റ്റര്‍, സയ്യിദ് കെപിഎച്ച് തങ്ങള്‍, പികെ അബ്ദുറഹ്മാന്‍, എ ശിഹാബുദ്ദീന്‍ സഖാഫി, സയ്യിദ് ഹബീബ് തങ്ങള്‍, അബ്ദു റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, മുഹ്യിദ്ദീന്‍ കുട്ടി സഖാഫി പുകയൂര്‍, പി ഹസൈന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.

You May Also Like

നബി(സ്വ) അയച്ച കത്തുകള്‍

നബി(സ്വ)യും സ്വഹാബികളും മദീനയിലെത്തിയ ശേഷം പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ സുഗമമായിത്തീര്‍ന്നു. മദീനക്കകത്തുണ്ടായ സന്ധിയുടെ പശ്ചാത്തലത്തില്‍ അവിടെ…

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

തിരു നബി(സ്വ)യുടെ അദ്ഭുത വിശേഷങ്ങള്‍

മാനവ ചരിത്രത്തില്‍ പൂര്ണഅതയുടെ വിശേഷണങ്ങളെല്ലാം മേളിച്ച അതുല്യ വ്യക്തിത്വത്തിനുടമയാണ് നബി(സ്വ). ചരിത്രത്തില്‍ പരശ്ശതം ബുദ്ധി ജീവികള്‍…