അധികപേരും വഞ്ചിതരായ രണ്ടനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവു സമയവും (ബുഖാരി). പ്രസിദ്ധമായൊരു നബി വചനസാരമിങ്ങനെ. ഏറെ ശ്രദ്ധേയവും എന്നാല്‍ പ്രായോഗിക രംഗത്ത് പലരും പരാജയപ്പെടുന്നതുമായ രണ്ടനുഗ്രഹങ്ങളെ കുറിച്ച് തിരുദൂതരുടെ ഓര്മോപ്പെടുത്തല്‍ വിശ്വാസികള്ക്ക്് പാഠമാവുകതന്നെ വേണം.
കുറഞ്ഞകാലത്തെ ജീവിതത്തിനിടക്ക് സദ്വൃത്തികള്ക്ക്ജ അവസരം നല്കുകകയാണ് വിജയമാര്ഗം്. സൂക്ഷ്മമായ വിചാരണയും കര്മഅത്തിനു തക്കതായ പ്രതിഫലവും ലഭിക്കുന്ന അന്ത്യദിനത്തില്‍ ഓച്ഛാനിച്ചു നില്ക്കു ന്നതിനെ കുറിച്ച് ആലോചിച്ചുനോക്കുക. എല്ലാ ശക്തിയും വമ്പും തന്റേടവും നശിച്ച് ദുര്ബ്ലരായി ഏതു പോക്കിരിയും ക്ഷീണിക്കുന്ന ഘട്ടം. അന്നേരം നന്നാവാന്‍ വിചാരിച്ചിട്ടെന്തുകാര്യം. എല്ലാം അറിഞ്ഞ് അന്ത്യ വിജയത്തിനധ്വാനിക്കേണ്ടത് മനുഷ്യബാധ്യത.
ആരോഗ്യമുള്ള കാലത്ത് നന്നായി പ്രവര്ത്തി്ക്കണം. ജീവിതമാര്ഗചങ്ങ തേടാനുള്ള സമയം അതിനുതന്നെ വേണ്ടിവരും. പഠനം, ജോലി, കച്ചവടം ഇതൊക്കെയും അതിന്റെതായ പ്രാധാന്യത്തോടെ നടത്തിയിരിക്കണം. എന്നാല്‍ ശേഷമുള്ള വലിയ സമയം വെറുതെ കളയുന്നത് ബുദ്ധിയാണോ. ഒരിക്കലുമല്ല. അത്തരം ഘട്ടങ്ങള്‍ ശരിയായി ഉപയോഗിച്ചും നല്ല നിയ്യത്ത് വഴി ബാധ്യതാനിര്വുഹണങ്ങള്‍ തന്നെയും ആരാധനകളാക്കിയും സദ്ഫലം നേടിയെടുക്കാനാണ് ശ്രമിക്കേണ്ടത്.
വിദ്യാര്ത്ഥി കള്ക്ക്യ ഇത് അവധിക്കാലം. വിവിധ കോഴ്സുകള്‍ കുത്തി നിറക്കാനായുള്ള പഠന പീഡനങ്ങള്‍ അടിച്ചേല്പി്ക്കാതെ ആരോഗ്യസംസ്കാര സംരക്ഷണത്തിനും മത ശീലുകളും വിശ്വാസ കാര്യങ്ങളും മനസ്സിലാക്കാനും ഈ അവസരം ഉപയോഗപ്പെടുത്തണം. നഷ്ടപ്പെട്ടുപോകുന്ന ബന്ധങ്ങള്‍ കൂട്ടിയിണക്കുക, ആരാധനകള്‍ പരിശീലിപ്പിക്കുക പോലുള്ളവയുമാവാം. ഒപ്പം ധര്മയ വിരുദ്ധമല്ലാത്ത വിനോദങ്ങളിലേര്പ്പെരടാന്‍ അനുവദിക്കുകയും വേണം. രക്ഷിതാക്കളുടെ വിവേകവും ശ്രദ്ധയുമാണ് പ്രധാനം.