ദൈവത്തിന്റെ വിധി ഞങ്ങളെ ബന്ദികളാക്കിയതിനാൽ അത് ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തു. സ്വതന്ത്രമായി അലയാനും വികസിക്കാനും അഭിലഷിക്കുന്ന ഹൃദയത്തിനും ആത്മാവിനും വിധി വിശ്വാസം ഭാരവും അസ്വസ്ഥജനകവുമായിരിക്കില്ലേ- ഇതാണ് പലരുടെയും സന്ദേഹം.
ഞാൻ പറയുന്നു: ഒരിക്കലുമല്ല. അതൊരു ഭാരമേറിയ കാര്യമേയല്ല. മറിച്ച്, അത് കൂടുതൽ ശോഭയും സ്വസ്ഥതയും പ്രസരിപ്പുമുണ്ടാക്കുന്നു. പ്രകാശവും ആനന്ദവും ഉളവാക്കുകയും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പ് നൽകുകയും ചെയ്യുന്നു. കാരണം ഒരാൾ ദൈവവിധിയിൽ വിശ്വസിക്കുന്നില്ലെങ്കിൽ, നിസ്സാരവും താൽക്കാലികവുമായ സ്വാതന്ത്ര്യം മാത്രം അനുഭവിക്കുന്ന അവന്റെ ആത്മാവിനുള്ളിൽ പ്രപഞ്ചത്തോളം വലിപ്പമുള്ള ഭാരം വഹിക്കാൻ അവൻ നിർബന്ധിതനാകുന്നു. കാരണം, മനുഷ്യർ പരസ്പര ബന്ധിതരാണ്. അവർക്ക് അസംഖ്യമായ ലക്ഷ്യങ്ങളും ആഗ്രഹങ്ങളുമാണുള്ളത്.
എന്നാൽ അവന്റെ അധികാരമോ ഇച്ഛാശക്തിയോ സ്വാതന്ത്ര്യമോ അനേകായിരം വരുന്ന മോഹങ്ങളെ അഭിമുഖീകരിക്കുന്നതിന് പര്യാപ്തമല്ല. അവൻ ചുമക്കുന്ന അസഹ്യമായ ഈ ഭാരം എത്രമാത്രം ഭയാവഹമാണെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. അതുകൊണ്ട് ദൈവ തീരുമാനത്തിലുള്ള വിശ്വാസം ആ ഭാരത്തെ വിധിവിശ്വാസമാകുന്ന കപ്പലിലേക്ക് വലിച്ചെറിയുകയും, ആത്മാവിനും ഹൃദയത്തിനും സമ്പൂർണ സ്വാതന്ത്ര്യവും ആശ്വാസവുമേകി അവനെ ബന്ധനങ്ങളില്ലാതെ വ്യാപരിക്കുവാൻ അനുവദിക്കുകയും ചെയ്യുന്നു.
തിന്മ ആജ്ഞാപിക്കുന്ന മനസ്സിന്റെ അമിത സ്വാ തന്ത്ര്യത്തെ മാത്രമാണ് അത് ഇല്ലാതാക്കുന്നത്. മാത്രമല്ല, മനസ്സിന്റെ ദുഷ്പ്രവർത്തിയെയും ആധിപത്യത്തെയും ഇച്ഛാനുസരണമുള്ള പ്രവർത്തനത്തെയും അത് തകർത്തുകളയുന്നു. ദൈവവിധിയിലുള്ള വിശ്വാസം വർണനാതീതമായ ആനന്ദവും ആഹ്ലാദവും ഉളവാക്കുന്നു. താഴെ പറയുന്ന ഉപമയിലൂടെ അത് നമുക്ക് വിലയിരുത്താം.
ഒരിക്കൽ രണ്ടുപേർ ഒരു രാജാവിന്റെ മന്ത്രിസഭയിൽ ഉന്നത പദവി ആഗ്രഹിച്ചു യാത്രപോയി. അവർ രാജാവിന്റെ അസാധാരണവും അതിശയകരവുമായ സ്വകാര്യ രാജമന്ദിരത്തിൽ പ്രവേശിച്ചു. അതിലൊരാൾ രാജാവിനെ അംഗീകരിക്കാതെ അവിടെയുള്ളതെല്ലാം തട്ടിയെടുക്കുകയും മോഷ്ടിക്കുകയും അവിടെതന്നെ സ്ഥിരമായി തങ്ങുവാൻ തീരുമാനിക്കുകയും ചെയ്തു. അവന് പല പ്രതിബന്ധങ്ങളും നേരിടേണ്ടിവന്നു. കാരണം ആ രാജമന്ദിരവും അതിലെ ഉദ്യാനവും നിയന്ത്രിക്കുക, അതിന്റെ വരുമാനത്തിന്റെ മേൽനോട്ടം വഹിക്കുക, അതിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക, മൃഗങ്ങൾക്ക് ഭക്ഷണം നൽകുക തുടങ്ങി ചുമതല അവനായിരുന്നു. നിത്യേനയുള്ള ദുരിതത്തിൽ അവൻ നരകിക്കേണ്ടി വന്നു. സ്വർഗസമാനമായ ആ ഉദ്യാനം അവന് നരകതുല്യമായി. അവന് എല്ലാത്തിനോടും സഹതാപം തോന്നിത്തുടങ്ങി. ഒന്നിനെയും പരിപാലിക്കാൻ അവനായില്ല. മുഴുസമയവും ദുഃഖസാന്ദ്രമായി അവൻ കഴിച്ചുകൂട്ടി. അങ്ങനെ അസഭ്യനും മോഷ്ടാവുമായ അയാളെ ശിക്ഷക്കായി കാരാഗൃഹത്തിലേക്ക് വലിച്ചെറിഞ്ഞു.
രണ്ടാമത്തെയാൾ രാജാവിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ അതിഥിയാണെന്ന ബോധത്തോടെ താമസിക്കുകയും ചെയ്തു. ഉദ്യാനത്തിലും രാജമന്ദിരത്തിലുമുള്ള കാര്യങ്ങൾ നിയമത്തിന്റെ നിയന്ത്രണത്തിലാണെന്നും എല്ലാം പ്രവർത്തിക്കുന്നത് നടപടിക്രമങ്ങളോട് യോജിച്ചും പൂർണ സ്വസ്ഥതയിലുമാണെന്നും അയാൾ വിശ്വസിച്ചു. ആ സ്വർഗ സമാനമായ ഉദ്യാനത്തിന്റെ മുഴുവൻ വിനോദങ്ങളിൽ നിന്നും പരിപൂർണ ആനന്ദം അയാൾ പ്രയോജനപ്പെടുത്തി. രാജാവിന്റെ കാരുണ്യത്തെയും ഭരണകൂടത്തിന്റെ നിയമങ്ങളുടെ കാര്യക്ഷമതയെയും ആശ്രയിച്ച ഇയാൾ എല്ലാം തൃപ്തികരമായി കണ്ട് ജീവിതം പൂർണ ആനന്ദത്തിലും സന്തോഷത്തിലുമായി കഴിച്ചുകൂട്ടി. സ്രഷ്ടാവിന്റെ തീരുമാനത്തിൽ വിശ്വസിക്കുന്നവൻ ക്ലേശങ്ങളിൽ നിന്ന് മോചനം നേടുമെന്ന വാക്കിന്റെ പൊരുളറിഞ്ഞവനായിരുന്നു അയാൾ.
പ്രഥമ ചർച്ചയിൽ നിങ്ങൾ ദൈവ നിശ്ചയവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും അതൊരു തിന്മയാണെങ്കിൽ പോലും ഗുണകരവും മനോഹരവുമാണെന്ന് പറഞ്ഞു. പക്ഷേ ലോകത്ത് നടക്കുന്ന ദുരന്തങ്ങളും കഷ്ടതകളും ഈ പ്രസ്താവനയെ ചോദ്യം ചെയ്യുന്നില്ലേ? എന്ന് നീ ചോദിച്ചാൽ, ഉത്കടമായ സ്‌നേഹത്തിന്റെ അഭാവം മൂലം തീവ്രമായ മനോവിഷമമനുഭവിക്കുന്ന എന്റെ ആത്മസുഹൃത്തേ, മുഴുവൻ സദ്‌വൃത്തികളും വൈശിഷ്ട്യങ്ങളും വീണ്ടും നിലനിൽക്കു മെന്നുള്ളതും അതിക്രമങ്ങൾ, ദുരന്തങ്ങൾ, ദോഷങ്ങൾ എന്നിവക്ക് ആധാരമായി വർത്തിക്കുന്ന മുഴുവൻ കാര്യങ്ങളും നിലനിൽപ്പില്ലാത്തവയുമാണ് തുടങ്ങിയ വസ്തുതകൾ നിലൽപ്പ് ഉത്തമമാണെന്നും നിലനിൽപ്പില്ലായ്മ തീർത്തും ആപത്താണെന്നുമുള്ള പ്രസ്താവന തെളിയിക്കുന്നുണ്ട്. അതിനാൽ നിലനിൽപില്ലായ്മ മൂലമുണ്ടാകുന്നതോ അല്ലെങ്കിൽ അതിന്റെ സൂചനകൾ നൽകുന്നതോ ആയ സാഹചര്യങ്ങളിലും ആപത്ത് അന്തർഭവിക്കുന്നു.
ആയതിനാൽ, നിലനിൽപ്പിനെ ദീപ്തമാക്കുന്ന ഈ ജീവിതം വ്യത്യസ്ത സാഹചര്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അത് ശക്തി സംഭരിക്കുന്നു. അഥവാ അത് വിവിധ സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും അതിനെ തുടർന്ന് കൂടുതൽ പവിത്രമാവുകയും ചെയ്യുന്നു. ജീവിതത്തിന് എണ്ണമറ്റ പുതിയ ഗുണങ്ങൾ കൈവരുകയും അത് അഭിലഷണീയമായ ഫലങ്ങൾ ഉളവാക്കുകയും ചെയ്യുന്നു. വിവിധ ഘട്ടങ്ങളിലൂടെ രംഗപ്രവേശനം ചെയ്ത് ജീവിതത്തിന്റെ യശസ്സ് അടയാളപ്പെടുത്തുകയും ചെയ്യുന്നു. വിഷാദം, ദുരന്തങ്ങൾ, പ്രയാസങ്ങൾ, തുടങ്ങിയ രൂപത്തിൽ ജീവജാലങ്ങൾ നേരിടുന്ന ഇത്തരം കാര്യങ്ങൾ മൂലം നിലനിൽപ്പിന്റെ പ്രകാശം അവരിൽ നവീകരിക്കപ്പെടുകയും ഇരുൾ മുറ്റിയ നിലനിൽപ്പില്ലായ്മ അകലം പാലിക്കുകയും അവരുടെ ജീവിതം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നത് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
അതുകൊണ്ട്, ഈ തടവും ആശ്രയത്വവും നിശ്ശബ്ദതയും അലസതയും വിശ്രമവും വിരസതയുമെല്ലാം നിലനിപ്പില്ലാത്തതാണ്. ജീവിതം അതിന്റെ മനോഹരമായ ഖ്യാതികളെ അടയാളപ്പെടുത്തുമ്പോൾ എല്ലാം നല്ലതായി അനുഭവപ്പെടുന്നുവെന്നു ചുരുക്കം. ഉദാഹരണത്തിന്, അതിസമ്പന്നനും ഒട്ടേറെ കൈത്തൊഴിലുകളിൽ നിപുണനുമായ ഒരാൾ ഒരു മണിക്കൂർ നേരത്തേക്ക്, വേതനം നൽകിക്കൊണ്ട് ഒരു പരമ ദരിദ്രനെ ആഭരണങ്ങളുള്ളതും സുന്ദരമായ കലയിൽ നെയ്‌തെടുത്തതുമായ ഒരു പുടവയണിയിക്കുന്നു. തന്റെ അതിവിശാലമായ സമ്പത്തും കലാവൈഭവവും തെളിയിക്കുന്നതിന് ആ ദരിദ്രനായ മനുഷ്യനെ പ്രതിരൂപമാക്കി അഭിനയിപ്പിക്കാനാണ് ആ വസ്ത്രമയാൾ നെയ്‌തെടുത്തത്. വ്യത്യസ്തങ്ങളായ രൂപങ്ങൾ നൽകി അതിനെ പരിവർത്തിപ്പിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നു. നീട്ടുകയും ചുരുക്കുകയും ചെയ്യുന്നു. നിങ്ങളെന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. എന്നെ കുനിച്ചു നിർത്തുകയും എഴുന്നേൽപിക്കുകയും ചെയ്യുന്നു. എന്നെ അതിസുന്ദരനാക്കുന്ന ഇതിനെ മുറിച്ചത് കാരണം നിങ്ങൾ എന്റെ ഭംഗിക്ക് കോട്ടം വരുത്തി. എന്നെല്ലാം കേവല വേതനം കൈപ്പറ്റുന്ന ഈ ദരിദ്രനായ വ്യക്തി പറഞ്ഞാൽ അവനെ ന്യായീകരിക്കാമോ? നിങ്ങളെന്നോട് സ്‌നേഹ ശൂന്യമായും ന്യായരഹിതമായും പെരുമാറുന്നുവെന്ന് പറയാനൊക്കുമോ?
ഇപ്രകാരം, അതുല്യനും അതിശ്രേഷ്ഠവാനുമായ സ്രഷ്ടാവ് തന്റെ അതി മനോഹരമായ നാമങ്ങളെ പ്രകടമാക്കുന്നതിന് അനേകം സാഹചര്യങ്ങളിൽ നിലനിൽപാകുന്ന വസ്ത്രത്തെ രൂപമാറ്റം ചെയ്യുന്നു. കണ്ണ്, കാത്, ഹൃദയം തുടങ്ങിയ ഇന്ദ്രിയങ്ങളും നിഗൂഢമായ കഴിവുകളും കൊണ്ടുള്ള ആഭരണങ്ങൾ ധരിച്ച സൃഷ്ടികൾക്ക് അവനാ വസ്ത്രം ധരിപ്പിക്കുന്നു. വിവിധ സാഹചര്യങ്ങളിൽ അവൻ അതിനെ മാറ്റങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്നു. അവന്റെ ചില നാമങ്ങളുടെ പൊരുളുകളും, ജ്ഞാനത്തിന്റെ പ്രഭകളിൽ ജ്വലിക്കുന്ന കാരുണ്യത്തിന്റെ കിരണങ്ങളും, ആ കിരണങ്ങളിൽ നിന്ന് സൗന്ദര്യത്തിന്റെ നിഗൂഢമായ ദൃഷ്ടാന്തങ്ങളെയും പ്രകടമാക്കുന്ന ആപത്തിന്റെയും ദുരിതത്തിന്റെയും രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന സാഹചര്യങ്ങളാണവ.

വിവർത്തനം: അഹ്‌മദ് സഈദ് മാട്ടായ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ