പ്രസ്ഥാന മുഖപത്രം സുന്നിവോയ്സിന്റെ പ്രചാരണ കാമ്പയിന്‍ നടക്കുകയാണ്. മതത്തിന്റെ ആത്മാവായ വിജ്ഞാന പ്രചാരണത്തിനായി മുന്‍കാല നേതാക്കള്‍ തുടങ്ങിവെച്ച് നാം ആദരപൂര്‍വം ഏറ്റെടുത്തതാണ് ഈ വിളക്ക്. വിമര്‍ശകരുടെ നിരവധി പ്രസിദ്ധീകരണങ്ങള്‍ അന്ധകാരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പേള്‍ അത് പ്രതിരോധിക്കലും സത്യദര്‍ശനം സമൂഹത്തെ ബോധ്യപ്പെടുത്തലും ഓരോ വിശ്വാസിയുടെയും കടമയാണല്ലോ. അതിനുള്ള മികച്ച ആയുധമാണ് സുന്നിവോയ്സ്. ആദര്‍ശവായനയുടെ ആധികാരിക ശബ്ദമാണത്. പരമാവധി പ്രചരിപ്പിക്കുകയും ഓരോരുത്തരും വായിച്ച് മനസ്സിലാക്കുകയും വേണം.
പ്രവര്‍ത്തകര്‍ സ്വന്തമായി വരിചേര്‍ന്നും മറ്റുള്ളവരെ വരിചേര്‍ത്തും പൊതു വായനാ ശാലകളിലേക്ക് സ്പോണ്‍സര്‍ ചെയ്തും ആദര്‍ശപ്രചാരണത്തില്‍ പങ്കാളികളാവുക. ഓരോ മാസവും അത്യാവശ്യത്തിനല്ലാതെ നമുക്കുണ്ടാവുന്ന ചെലവുകള്‍ വലിയൊരു സംഖ്യയാണ്. അപ്പോള്‍ വാര്‍ഷിക കണക്കെടുത്താലോ? അതിന്റെ ചെറിയൊരംശത്തിനു തുല്യമായതേ നമ്മുടെ മുഖപത്രത്തിനു വേണ്ടി മാറ്റിവെക്കേണ്ടതുള്ളൂ.
സുന്നിവോയ്സ് കൈകാര്യം ചെയ്യുന്നത് നോവലുകളും കോമഡികളുമല്ലാത്തതിനാല്‍ ലളിതമായി വായിച്ചുതള്ളാന്‍ കഴിയില്ല. വിശ്വാസിക്കാവശ്യമായ ആദര്‍ശകര്‍മ വിശ്വാസ കാര്യങ്ങളാണ് മുഖ്യം. അതിന് അതിന്റെതായ ഗൗരവവും കടുപ്പവും സ്വഭാവികം. മറ്റു പ്രസിദ്ധീകരണങ്ങളെപ്പോലെ നമുക്കും ഇതൊരു എന്‍റര്‍ടൈമെന്‍റ് പുസ്തകമാക്കാനാവില്ലല്ലോ. ഭാഷയും ശൈലിയും ഏറെ ലളിതമാക്കിയാലും വിഷയത്തിന്റെ തീവ്രതയനുസരിച്ചുള്ള ചില പ്രയാസങ്ങള്‍ കാണും. ഒന്നിലധികം തവണ വായിച്ചും വിശദീകരണം തേടിയും അവ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഇക്കാര്യം പൊതുപ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയും വേണം. ആദര്‍ശപാഠങ്ങള്‍ നേടിയെടുക്കല്‍ വിശ്വാസികളുടെ ബാധ്യതയാണല്ലോ.
മുന്‍ കാമ്പയിനുകളില്‍ വന്‍ കുതിപ്പുനടത്താന്‍ സുന്നിവോയ്സി നായത് പ്രവര്‍ത്തകരുടെ കഠിനാധ്വാനം മുഖേനയാണ്. ഇത്തവണയും വ്യത്യസ്തമാവില്ലെന്ന് നമുക്ക് ഉറപ്പിക്കാം. നാഥന്‍ അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.

You May Also Like

ഇമാം നസാഈ(റ)യുടെ ഹദീസ് ലോകം

അല്‍ ഇമാം അബൂ അബ്ദിര്‍റഹ്മാന്‍ അഹ്മദ് അന്നസാഈ(റ) ഹദീസ് പണ്ഡിതരില്‍ പ്രമുഖനാണ്. സിഹാഹുസ്സിത്ത എന്നറിയപ്പെടുന്ന പ്രബലമായ…

പീഡനത്തില്‍ പതറാത്ത ഹബീബിന്റെ യാത്രാമൊഴി

നജ്ദിലെ പ്രമുഖ ഗോത്രമായ ബനൂഹനീഫയിലെ നിരവധി പേര്‍ ഹിജ്റ ഒമ്പതാം വര്‍ഷം സത്യസാക്ഷ്യം ലക്ഷ്യംവെച്ചു മദീനയിലേക്കു…

അദൃശ്യജ്ഞാനം ഹദീസ് പ്രമാണങ്ങളില്‍

പ്രവാചകന്മാരും അവരെ അനുധാ വനം ചെയ്യുന്ന ഔലിയാക്കളും അദൃശ്യ കാര്യങ്ങള്‍ അറിയുമെന്നാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ…