ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു, റശീദ് റിള, മുസ്‌ലിം ബ്രദർഹുഡ് മുതലായ ഇസ്‌ലാമിക ചിന്തകരെന്ന് പേരുവെച്ച മതനവീകരണ നേതാക്കളുടെയും സലഫിസ്റ്റ് പ്രസ്ഥാനങ്ങളുടെയും ഫ്രീമേസൺ ഇടപാടുകൾ, വിദേശ താൽപര്യങ്ങളെ പരിചരിക്കാൻ അവർ സ്വീകരിച്ച സിഐഎ റിക്രൂട്ട്‌മെന്റുകൾ എന്നിവയുടെ ചരിത്ര രേഖകളെ സമഗ്രമായ വിശകലനത്തിന് വിധേയപ്പെടുത്തുമ്പോൾ ഇവർ മുസ്‌ലിംകൾ തന്നെയാണോ എന്ന സന്ദേഹമാണ് ഉയർന്നു വരിക. അവരുടെ രഹസ്യ ബാന്ധവങ്ങളെ കുറിച്ച് പ്രകടമായ ചില വസ്തുതകൾ ഇവിടെ പരാമർശിക്കാം.

ഫ്രീമേസൺ(അന്താരാഷ്ട്ര പരസ്പര സഹായ സംഘാംഗം) നിയന്ത്രണത്തിൽ ബ്രിട്ടന് പുറത്ത് സലഫി ചിന്താഗതികൾ സൃഷ്ടിക്കുക എന്ന താൽപര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ ദിസ്രയേലി സ്ഥാപിച്ച ഓക്‌സ്ഫഡ് ഫ്രീമേസൺസ് മൂവ്‌മെന്റിന്റെ ഭാഗമായിരുന്നു അഫ്ഗാനിയും അബ്ദുവും. 1820കളിൽ സ്ഥാപിതമായ പ്രസ്തുത സംഘടനയുടെ റിപ്പോർട്ടുകളിൽ രേഖീയമായതു കൊണ്ട് തന്നെ ഈ സലഫീ നേതാക്കളും ബ്രിട്ടീഷ് ഗവൺമെന്റും തമ്മിൽ ധാരണകളുണ്ടായിരുന്നു എന്ന് വ്യക്തം. ലണ്ടനിൽ ഇല്ലുമിനാറ്റിക്കു വേണ്ടി തീവ്രവാദത്തെ ഉപയോഗിക്കാനായി മുസ്‌ലിം ലോകത്ത് ഒരു നിഗൂഢ സംഘത്തെ സൃഷ്ടിക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായാണ് സ്‌കോട്ടിഷ് റൈറ്റ് ഫ്രീമേസൺറിക്കു കീഴിൽ ഓക്‌സ്‌ഫോർഡ് സർവകലാശാല, ആംഗ്ലിക്കൻ സഭ, കിങ്‌സ് കോളേജ് ഓഫ് ലണ്ടൻ യൂണിവേഴ്‌സിറ്റി എന്നിവയുടെ ഒരു സംയുക്ത മിഷണറിയായി ഇത് രൂപീകരിക്കുന്നത്.

ഈ ഓക്‌സ്‌ഫോർഡ് പ്രസ്ഥാനത്തിന്റെ നേതൃ നിരയിലുണ്ടായിരുന്നത് ബെഞ്ചമിൻ ദിസ്രയേലി, പല്ലാഡിയൻ റൈറ്റിന്റെ സ്ഥാപകൻ ലോർഡ് പാൽമേഴ്സ്റ്റൻ, ഏഷ്യയിലെ സഹോദര സമുദായങ്ങൾ വികസിപ്പിച്ച റോസിക്രൂഷ്യാനിസത്തിന്റെ വക്താവായിരുന്ന Edward Bullwer Lytton എന്നിവരായിരുന്നു. ജെസ്യൂട്ട് സമൂഹത്തിന്റെ പിന്തുണയും ഇവർക്കുണ്ടായിരുന്നു. ബ്രിട്ടീഷ് റോയൽ ഫാമിലിയും അതിലെ ഭൂരിഭാഗം പ്രധാന മന്ത്രിമാരും സഹായികളും ഈ പ്രസ്ഥാനത്തിൽ ഉൾപ്പെട്ടിരുന്നു.

ബെഞ്ചമിൻ ദിസ്രായേലി തന്നെയാണ് ഫ്രീമേസൺ സമൂഹത്തിന്റെ ഗ്രാൻഡ് മാസ്റ്റർ. അത് അദ്ദേഹത്തിന്റെ coningsby എന്ന നോവലിലെ sidonia എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം കുമ്പസാരിക്കുന്നുണ്ട്: ‘ലോകം ഭരിക്കുന്നത് തിരശ്ശീലയ്ക്കു പിന്നിലില്ലാത്ത വ്യത്യസ്തരായ വ്യക്തികളുടെ സങ്കൽപ്പങ്ങളിൽ നിന്നുമാണ്.’
രഹസ്യാന്വേഷണ സമൂഹങ്ങൾ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി അദ്ദേഹം പാർലമെന്ററി ഡിബേറ്റിൽ പ്രസ്താവിച്ചു: ‘യൂറോപ്പിന്റെ വലിയൊരു ഭാഗം, ഇറ്റലിയുടെയും ഫ്രാൻസിന്റെയും മുഴുവൻ പ്രദേശങ്ങളും ജർമ്മനിയുടെ സിംഹഭാഗവും നിസ്സംശയം മറ്റു രാജ്യങ്ങൾ മൊത്തവും ഭൂമിയുടെ ഉപരിതലം റെയിൽ-റോഡുകളാൽ ആവരണം ചെയ്യപ്പെട്ടതു പോലെ രഹസ്യ സമൂഹങ്ങളുടെ ശൃംഖലയാൽ നിയന്ത്രിതമാണ്. പക്ഷേ, എന്താണവരുടെ ലക്ഷ്യം? അവർ സ്വയം ഗോപ്യരാകാൻ ശ്രമിക്കുന്നില്ല. അവർക്കൊരു വ്യവസ്ഥാപിതമായ ഭരണം വേണ്ട. പരിഷ്‌കൃത സ്ഥാപനങ്ങളും അവരാഗ്രഹിക്കുന്നില്ല. വോട്ടുകളോ പ്രാദേശിക നിയമനിർമാണങ്ങളോ അവരുദ്ദേശിക്കുന്നില്ല. അവർക്കാവശ്യം പൗരോഹിത്യ അടിത്തറയുടെ നിഷ്‌ക്കാസനമാണ്!’

ബ്രിട്ടീഷ് ഇന്റലിജൻസ് ഏജന്റ് എന്ന നിലയിൽ 40 വർഷത്തെ കരിയറിൽ ജമാലുദ്ദീൻ അഫ്ഗാനി രണ്ട് ബ്രിട്ടീഷ് ഇസ്‌ലാമിക് വിശ്വാസ വിദഗ്ധന്മാരിൽ നിന്നാണ് പരിശീലനം നേടിയത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടണിലെ ഏറ്റവും മികച്ച ഓറിയന്റലിസ്റ്റായ Wilfred Scawen Blunt മറ്റൊരു മുഖ്യ ഓറിയന്റലിസ്റ്റും പേർഷ്യൻ-മിഡിൽ ഈസ്റ്റ് ഭാഗങ്ങളിലെ Scottish Rite Mason കാര്യവാഹകനുമായിരുന്ന Edward G. Browne . അഫ്ഗാനി ഇവരുടെ പ്രാഥമിക ഏജന്റായിരുന്നു.

അഫ്ഗാനിയുടെ ആദ്യകാലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വിരളമാണ്. അഫ്ഗാനി എന്ന അഭിധാനം അദ്ദേഹം തന്നെ സ്വയം ചാർത്തിയതാണ്. ജൂത വംശജനാണെന്നുള്ള ചില റിപ്പോർട്ടുകളുമുണ്ട്. മറ്റൊരു വിശദീകരണത്തിൽ ഇയാൾ അഫ്ഗാൻകാരനല്ലെന്നും ഇറാനിയൻ ശിയാ ആണെന്നും കാണുന്നു. യാഥാസ്ഥിതിക ഇസ്‌ലാമിന്റെ പരിഷ്‌കർത്താവായി വാഴ്ത്തപ്പെടുന്നതിനു പുറമെ ബഹായ് വിശ്വാസത്തിന്റെ മതപരിവർത്തകനായും ഇയാൾ അഭിനയിച്ചു. ഇല്ലുമിനാറ്റിയുടെ ഏക ലോക മത ആശയത്തിന്റെ ഹൃദയ ഭാഗമാകുന്ന തത്ത്വസംഹിതയാണ് ബഹായ് മതം.

1845-ൽ അഫ്ഗാനിയെ മാതാപിതാക്കൾ ഇറാഖിലെ നജാഫ് പ്രദേശത്തെ മദ്‌റസയിൽ ചേർത്തു. അവിടെ വെച്ച് ശൈഖ് അഹ്‌മദ് അഹ്‌സായുടെ അനുയായികളുടെ നിഗൂഢ പ്രവർത്തികളിലേക്ക് അദ്ദേഹം ആകൃഷ്ടനായി. ശൈഖീ മദ്ഹബിന്റെ സ്ഥാപകനാണ് ശൈഖ് സൈനുദ്ദീൻ അഹ്‌മദ് അഹ്‌സായ്. ഇയാളുടെ കാലശേഷം നേതൃത്വമേറ്റെടുത്തത് ‘ബാബ്’ എന്നു വിളിക്കപ്പെടുന്ന വരാനിരിക്കുന്ന ഒരു ‘ഉത്തമ ശിയാ’ എന്ന ആശയം പരിചയപ്പെടുത്തിയ സയ്യിദ് മുഹമ്മദ് റാഷ്തി എന്നയാളാണ്. പിന്നീട് 1844-ൽ മീർസാ മുഹമ്മദലി പ്രസ്തുത വാഗ്ദത്ത ബാബ് താനാണെന്ന് വാദിക്കുകയും ‘ബാബിസം’ എന്ന സംജ്ഞ രൂപീകരിക്കുകയും ചെയ്തു. ഈ അനുയായികളിൽ അഫ്ഗാനിക്കും കുടുബ ബന്ധങ്ങളുണ്ടെന്ന് കരുതപ്പെടുന്നു.

1897-ൽ അഫ്ഗാനിയുടെ മരണശേഷം ശിഷ്യനായ മുഹമ്മദ് അബ്ദുവാണ് അഫ്ഗാനി വഹിച്ചിരുന്ന ചുമതലകളെല്ലാം ഏറ്റെടുത്തത്. ബ്രിട്ടീഷ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈജിപ്ഷ്യൻ ജേണലായ officiel ന്റെ ചീഫ് എഡിറ്ററായി ഐകകണ്‌ഠ്യേന അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. വഫ്ദ് നാഷണലിസ്റ്റ് പാർട്ടിയുടെ ഉപജ്ഞാതാവായിരുന്ന ഫ്രീമേസൺ സഹയാത്രികൻ Saad Zaghul ആണ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായി നിയമിതനായത്.

പാരീസിലും ലണ്ടനിലും ഫ്രഞ്ച്, അറബി ഭാഷകളിൽ പുറത്തിങ്ങുന്ന ‘അൽഉർവതുൽ വുസ്ഖാ’ എന്ന മാസികയുടെ കാര്യനിർവഹണ സഹമേധാവിയായി അബ്ദു സേവനം ചെയ്തിരുന്നു. പാരീസിൽ ക്രിസ്തീയ-ജൂത വംശജർക്കു പുറമെ ഈജിപ്തുകാരും ഇന്ത്യക്കാരും തുർക്കികളും സിറിയക്കാരും നോർത്ത് ആഫ്രിക്കൻ ജനങ്ങളുമായിരുന്നു അഫ്ഗാനിയുടെ അനുചര വൃന്ദത്തിലുണ്ടായിരുന്നത്. പിന്നീട് ഉർവതുൽ വുസ്ഖയെ ഫ്രഞ്ച് ഗവൺമെന്റ് അടിച്ചമർത്തിയതിനു ശേഷം ധാരാളം വർഷങ്ങൾ അറബ് പ്രവിശ്യയിലെ തുനീസ്, ബൈറൂത്ത്, സിറിയ നാടുകളിൽ പല വേഷങ്ങളിലായി അബ്ദു യാത്ര ചെയ്തു. ഓരോ നാട്ടിലും അഫ്ഗാനിയുടെ ഫണ്ടമെന്റലിസത്തിന്റെ ഗൂഢസമൂഹത്തിലേക്ക് ആളെ നിയമിക്കുകയായിരുന്നു ലക്ഷ്യം.

ഗുരുവിനെ പോലെ അബ്ദുവും ബഹായ് പ്രസ്ഥാനത്തിന്റെ പ്രചാരകനും ഈജിപ്തിൽ അത് വ്യാപിപ്പിക്കാൻ കഠിന യത്‌നം ചെയ്ത വ്യക്തിയുമായിരുന്നു. 1860കളുടെ അന്ത്യത്തിൽ അലക്‌സാണ്ട്രിയയിലും കൈറോയിലും സ്വീകാര്യത കൈവരിക്കാൻ ആ പ്രസ്ഥാനത്തിനു സാധിച്ചു. ബൈറൂത്തിൽ വെച്ച് അബ്ദു അബ്ദുൽ ബഹായുമായി സന്ധിക്കുകയുണ്ടായി. ഇരുവരും വളരെ ഗാഢമായ സൗഹൃദം സ്ഥാപിക്കുകയും ഏക ലോകമതമെന്ന ആശയവുമായി പരസ്പരം ധാരണയിലെത്തുകയും ചെയ്തു. അബ്ദുൽ ബഹായുടെ പ്രത്യയ ശാസ്ത്ര, നിയമ നിർവഹണ വിഷയങ്ങളിലെ അഗാധ പ്രാവീണ്യത്തെ സ്മരിച്ചു കൊണ്ട് അബ്ദു പറയുന്നു: ‘കാണുന്നതിനേക്കാൾ വലിയ മനുഷ്യനാണ് അദ്ദേഹം. യഥാർത്ഥത്തിൽ, ചാർത്തിക്കിട്ടിയ സ്ഥാനപ്പേരിന് എല്ലാ നിലക്കും അർഹൻ തന്നെയാണദ്ദേഹം.’

ഇസ്‌ലാമിനെ നവീകരിക്കാനായിരുന്നു അബ്ദുവിന്റെ പുറപ്പാട്. How We Defended Orabi എന്ന പുസ്തകത്തിൽ AM Broadbent പറയുന്നു: ‘ശൈഖ് അബ്ദു ഒരു തീവ്ര മതഭ്രാന്തനോ കടുംപിടുത്തക്കാരനോ ആയിരുന്നില്ല. എന്നിരുന്നാലും പ്രവിശാലമായൊരു മുസ്‌ലിം ധാരയ്ക്കു നേതൃത്വം നൽകുമ്പോൾ തന്നെ ശുദ്ധ പ്രജാധിപത്യത്തോട് സാദൃശ്യമുള്ള രാഷ്ട്രീയ പക്ഷപാതിത്വം അദ്ദേഹം കൈക്കൊണ്ടിരുന്നു. ഒരു മാസോണിക് പ്രവിശ്യയുടെ അത്യാസക്തനായ മാസ്റ്റർ കൂടിയായിരുന്നു അയാൾ. തന്റെ വിദ്യാർത്ഥികൾക്ക് നാസ്തികതയുടെ ആഴമേറിയ തലങ്ങളെ ഉത്തരോത്തരം അയാൾ പകർന്നു നൽകി.’

1888 മുതൽ 1905-ൽ മരിക്കുന്നതു വരെ അബ്ദു പതിവായി ലോർഡ് ക്രോമറിന്റെ വീടും ഓഫീസും സന്ദർശിക്കുമായിരുന്നു. 1892-ൽ മുസ്‌ലിം ലോകത്തെ ഏറ്റവും പുരാതനവും മഹത്തരവുമായ അൽഅസ്ഹർ സർവകലാശാലയുടെ മേലധികാരിയായി അബ്ദുവിന്റെ പേര് നിർദേശിക്കപ്പെട്ടു. ആ സ്ഥാനാരോഹണം മുസ്‌ലിം ലോകത്തും വിശിഷ്യാ ഈജിപ്തിലെ മുസ്‌ലിം സമൂഹത്തിലും അബ്ദുവിന് പ്രശസ്തിയാർജിക്കാൻ ഹേതുവായി. 1899-ൽ അബ്ദുവിനെ ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയായി ലോർഡ് ക്രോമർ നിയമിച്ചു. ഈജിപ്ത് ഐക്യസമൂഹത്തിലെ മാസോണിക് ഗ്രാൻഡ് മാസ്റ്റർ എന്ന ചുമതലക്കു പുറമേ ഇസ്‌ലാമിലെ ചീഫ് ലീഗൽ അതോറിറ്റിയായി മാറി. ഇന്ത്യയിലെയും ചൈനയിലെയും കറുപ്പ് വ്യാപാരം മുഖേന സമ്പന്നരായ ഇംഗ്ലണ്ടിലെ ബെയറിംഗ് ബാങ്കിങ് ഫാമിലിയിലെ സുപ്രധാന വ്യക്തിയായിരുന്നു ലോർഡ് ക്രോമർ. പലിശയെ നിരാകരിക്കുന്ന ഇസ്‌ലാമിക നിയമം ഒഴിവാക്കുക എന്നതായിരുന്നു അബ്ദുവിനെ മുസ്‌ലിം ലോകത്ത് പ്രതാപിയാക്കിയതിന് പിന്നിലുള്ള ഗൂഢതന്ത്രം. പിന്നീട് ആവശ്യപ്പെട്ട പ്രകാരമുള്ള പഴുതുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വ്യാജ ഖുർആൻ അബ്ദു തയ്യാറാക്കുകയും തൽഫലമായി ഈജിപ്തിലെ സാമ്പത്തിക മേൽക്കോയ്മ ബ്രിട്ടീഷ് ബാങ്കുകൾ കയ്യടക്കുകയും ചെയ്തു.

സൗദി അറേബ്യയിലെ വഹാബികളുമായി സലഫി പ്രസ്ഥാനം സഖ്യമുണ്ടാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് മറ്റൊരു ഫ്രീമേസൺ യാത്രികനായ റശീദ് രിളയാണ്. യുവത്വ കാലത്തേ റശീദ് രിളക്ക് ഫ്രീമേസൺ മേധാവികളുമായുണ്ടായിരുന്ന അഭേദ്യമായ ബന്ധമാണ് അഫ്ഗാനിയുടേയും അബ്ദുവിന്റേയും കാലശേഷം സലഫികളുടെ നേതൃത്വം തനിക്ക് ലഭിക്കാനിടയാക്കിത്.

ഉർവതുൽ വുസ്ഖയുടെ നിരന്തര വായനയിലൂടെ അഫ്ഗാനിയുടെ മാസോണിക് ശൃംഖലയുമായി മികച്ച ബന്ധം സ്ഥാപിക്കുകയും അവരുടെ പിന്തുണയോടെയാണ് ഉന്നത പദവികളിലേക്ക് രിള തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് ഉർവതുൽ വുസ്ഖയാണെന്ന് അദ്ദേഹം പിന്നീട് വെളിപ്പെടുത്തുകയുമുണ്ടായി. അഫ്ഗാനിയുമായി നേരിട്ടു ബന്ധം പുലർത്തിയിട്ടില്ലെങ്കിലും 1897-ൽ അബ്ദുവിന്റെ സഹപാഠിയായി ഈജിപ്തിലേക്ക് വന്നിരുന്നു. ബഹായ് പ്രസ്ഥാനത്തെ കുറിച്ച് തന്റെ ഗുരുവിന്റെ ചിന്താഗതികൾ റശീദ് രിള മറ്റാരുമായും പങ്കുവെച്ചിട്ടില്ല. എന്നാലും സലഫി പ്രസ്ഥാനം സൗദി അറേബ്യയുമായി സ്ഥിര സഖ്യത്തിലാകുന്നത് ഇദ്ദേഹത്തിന്റെ സ്വാധീനത്തിലായിരുന്നു.

ഹസനുൽ ബന്നയും സയ്യിദ് ഖുത്ബും റശീദ് രിളയുടെ അതേ ധാരയെ തന്നെയാണ് അനുധാവനം ചെയ്തത്. പക്ഷേ, മുസ്‌ലിം ബ്രദർഹുഡിന്റെ ഫ്രീമേസൺ അംഗത്വത്തെ കുറിച്ച് ചില നിഗമനങ്ങൾ ഊഹാപോഹങ്ങളായി നിലനിൽക്കുന്നു. പ്രത്യേകിച്ച്, ബ്രിട്ടീഷ് അനുഗ്രഹാശിസ്സുകളോടെ 1950-ലെ ഈജിപ്ഷ്യൻ ഭരണത്തിനെതിരെ പോരാടാൻ വേണ്ടിയുള്ള അതിന്റെ സ്ഥാപിത ചുറ്റുപാട് പരിശോധിക്കുമ്പോൾ. അതുപോലെ ‘The CIA and The Muslim Brotherhood: How the CIA Set The Stage for September 11’ എന്ന വേർഡ്പ്രസ്സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സിഐഎയുമായുള്ള ഇടപാടുകൾ പരാമർശിക്കുന്നുണ്ട്.

‘സിഐഎ പലപ്പോഴും സങ്കീർണമായ വഴികളിലൂടെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടു തന്നെയാണ് യുഎസ് ഇന്റലിജൻസുമായും ഇസ്‌ലാമിക് തീവ്രവാദികളുമായും അവർക്ക് ഇത്രയേറെ സമഗ്രമായ സഹകരണം സാധ്യമാക്കിയത്.’
‘ഇത്രയും ഗ്രഹപ്പിഴയുള്ള സഖ്യത്തിന്റെ ആരംഭം കുറിക്കുന്നത് 1950കളുടെ മധ്യത്തിൽ ഈജിപ്തിൽ വെച്ച് സിഐഎ, മുസ്‌ലിം ബ്രദർഹുഡുമായി നടത്തിയ സന്ധി സംഭാഷണങ്ങളിൽ നിന്നാണെന്ന് മനസ്സിലാക്കാം. മിഡിൽ ഈസ്റ്റ് മുഴുവൻ ഇസ്‌ലാമിക് മിലിട്ടൻസി പരിപോഷിപ്പിച്ചു വളർത്തിയ പ്രസ്ഥാനമാണ് മുസ്‌ലിം ബ്രദർഹുഡ്. പൊളിറ്റിക്കൽ ഇസ്‌ലാമുമായി അമേരിക്ക തുടങ്ങിവെച്ച സംഹാരമാണിപ്പോൾ അഭിനവ ശീതയുദ്ധമായി പരിണമിച്ചിരിക്കുന്നത്. അൽഖാഇദ പോലുള്ള മിക്ക ഉൽപതിഷ്ണു സംഘങ്ങളുടെ വംശപരമ്പരയും മുട്ടിനിൽക്കുന്നത് ബ്രദർഹുഡിലേക്കാണ്.’

മുസ്‌ലിം ബ്രദർഹുഡാണ് അമേരിക്കയിലെ ഏകദേശ ദുരന്തങ്ങളുടെയൊക്കെ ഉത്തരവാദിയെന്ന് അനുഭവ സമ്പന്നനായ യുഎസ് ഇന്റലിജൻസ് മേധാവി കേണൽ W.Ptarick Lang പറയുന്നു. അൽഖാഇദ അതിന്റെ സന്തതി തന്നെയാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. ഇസ്‌ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധമായതിനാൽ അമേരിക്കൻ ലക്ഷ്യങ്ങൾ സുഗമമാക്കുന്നതിന് ചില മുസ്‌ലിം നാമധാരികളെ ഉപയോഗപ്പെടുത്താമെന്നുമുള്ള അനുമാനത്തിലാണ് യുഎസ് ചാരസ്ഥാപനം വർഷങ്ങളായി പ്രവർത്തിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. സിഐഎ കേസ് ഓഫീസറായി വിരമിച്ച റോബർട്ട് ബെയറിന്റെ നിരീക്ഷണത്തിൽ, സോവിയറ്റ് യൂണിയനെതിരെയും അറബ് സഖ്യത്തോടുള്ള നിഴൽ യുദ്ധത്തിലും ബ്രദർഹുഡിനെ ഒരു രഹസ്യ ആയുധമായാണ് അമേരിക്കൻ സ്ഥാനപതികൾ കണ്ടത്. അദ്ദേഹത്തിന്റെ ‘”Sleeping with the Devi”‘ എന്ന കൃതിയിൽ അമേരിക്ക എങ്ങനെയാണ് ബ്രദർഹുഡുമായി ‘പൊതുവികാരം’ നിർമിച്ചതെന്നും അവരെ യമനിലെയും അഫ്ഗാനിസ്ഥാനിലെയും മറ്റും ‘കുത്സിത പ്രവൃത്തികൾ’ നടപ്പിലാക്കാൻ എവ്വിധമാണുപയോഗിച്ചതെന്നും വിശദീകരിക്കുന്നുണ്ട്. ഈ നിഗൂഢ ബന്ധം ശീതയുദ്ധാനന്തരമാണ് വെളിച്ചത്തു വന്നത്. അതിൽപ്പിന്നെയാണ് ഉസാമ ബിൻ ലാദനെന്ന ഫ്രാങ്കെൻസ്‌റീൻ (Frankenstein – സ്രഷ്ടാവിനെ ഉന്മൂലം ചെയ്യുന്ന സൃഷ്ടി) ഉയിർപ്പു കൊള്ളുന്നത്. ‘സുപ്രധാനമായ അന്താരാഷ്ട്ര ഇസ്‌ലാമിസ്റ്റ് സംഘടന’ എന്ന് മുൻ സിഐഎ അനലിസ്റ്റ് ഗ്രഹാം ഫുള്ളർ പരിചയപ്പെടുത്തിയ മുസ്‌ലിം ബ്രദർഹുഡിന് സ്വയം ഭരണാധികാരമുള്ള വലിയൊരു പ്രദേശ വിസ്തൃതിയുൾപ്പെടെ ഒട്ടേറെ അനുചരന്മാർ അറബ് ലോകമൊട്ടാകെയുണ്ട്.

ചുരുക്കത്തിൽ, പ്രമുഖ സലഫി ചിന്തകർ, സലഫിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് നോർത്ത് ആഫ്രിക്കയിലെയും ഏഷ്യയിലെയും മുസ്‌ലിം-അറബ് പ്രതികൂലതയെ കടിഞ്ഞാണിടാനുള്ള ഫ്രീമേസൺ, സിഐഎ ശ്രമങ്ങളിൽ വലിയൊരു പങ്കാളിത്തവും സഹകരണവും ഉണ്ടായിരുന്നു എന്ന് വ്യക്തം. പടിഞ്ഞാറും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായ ശീതയുദ്ധത്തിനിടയിലെപ്പോഴോ റശീദ് രിള എന്ന വഹാബിയും ബ്രദർഹുഡും സിഐഎക്കു വേണ്ടി ചമയിച്ചൊരുക്കപ്പെടുകയുണ്ടായി എന്നത് വസ്തുതയാണ്. ഒരു ഘട്ടത്തിൽ ഉസാമ ബിൻ ലാദൻ ഈ സഖ്യത്തിൽ നിന്ന് പിന്മാറി അമേരിക്കക്കെതിരായെങ്കിലും മുസ്‌ലിം ബ്രദർഹുഡ് പിന്നീടും സിഐഎയുടെ നിഴലിൽ തന്നെയാണ് വളർന്നത്. നിർണിതവും മെത്തഡോളജിക്കലുമായ രേഖകളുടെ പിൻബലത്തിലാണ്, ഊഹാപോഹങ്ങളുടെ ചുവടുപിടിച്ചല്ല ഇത്രയും പറഞ്ഞത്. ഇവയൊക്കെയും അംഗീകരിക്കപ്പെടേണ്ട വസ്തുതകൾ തന്നെയാണെങ്കിൽ ഉറപ്പായും അറബ് പ്രവിശ്യകളിൽ ഉന്നത പദവികളിലെത്തുന്ന പല അതോറിറ്റിയും പ്രത്യക്ഷമായോ പരോക്ഷമായോ മാസോണിക് അല്ലെങ്കിൽ മറ്റേതെങ്കിലും രഹസ്യ സമൂഹങ്ങളിൽ സാന്നിധ്യമുള്ളവരായിരിക്കും. ആ നിഗൂഢതകൾ എന്നെങ്കിലുമൊരിക്കൽ വെളിച്ചത്തു വരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഹസൻ യഹ്‌യ

വിവ: ശറഫുദ്ദീൻ അഹ്‌മദ് കരുളായി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ