സ്വവര്‍ഗരതി എന്ന പദം വിശാലാര്‍ത്ഥത്തില്‍ സ്വന്തം വര്‍ഗത്തില്‍ പെട്ട ഇണയോടുമാത്രം ലൈംഗിക ബന്ധം പുലര്‍ത്തുന്നവരെയും ഇരു വര്‍ഗത്തില്‍ പെട്ടവരോടും വിഷയ സുഖത്തിലേര്‍പ്പെടുന്നവരെയും ദ്യോതിപ്പിക്കുന്നു (ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി 1983-ആം പേജ് നോക്കുക).
പോയ കാലങ്ങളില്‍ നിന്നു ഭിന്നമായി, സ്വവര്‍ഗാനുരാഗികള്‍ക്ക് ഇന്നു ലോകത്ത് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. കേവല യുക്തിയുടെയും സഹിഷ്ണുതയുടെയും മനുഷ്യാവകാശങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞ് ഈ നികൃഷ്ട കൃത്യത്തിനു പൊതുജനങ്ങളില്‍ നിന്ന് അംഗീകാരം നേടാനായി കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. തങ്ങളുടെ മോശം പ്രതിച്ഛായ മിനുക്കിയെടുക്കുന്നതിനു വേണ്ടി വളരെ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന ഒരു വന്‍ ലോബിയെ തന്നെ അവര്‍ ഉലകമുടനീളം ഉണ്ടാക്കിക്കഴിഞ്ഞു. തദ്വാര, ശക്തമായ രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും സമൂഹത്തിലെ വരേണ്യ വര്‍ഗവുമായുള്ള അടുപ്പവും സ്ഥാപിച്ചെടുക്കാന്‍ സ്വവര്‍ഗരതിക്കാര്‍ക്ക് ഇന്നു സാധിച്ചിരിക്കുന്നു.
സ്വവര്‍ഗരതി തൃഷ്ണ മാനസിക വൈകല്യമായി കണ്ട് ചികിത്സ നേടുന്നതിന് പകരം ഇതിന് സ്വാഭാവിക പരികല്‍പന നല്‍കി സാധൂകരിച്ചെടുക്കാനും അങ്ങനെ തങ്ങളുടെ ഈ ഹീന ചെയ്തിയില്‍ നിര്‍ലജ്ജം സ്വൈരവിഹാരം നടത്താനും പരിഷ്കൃതമായ പല രീതികളും അവര്‍ ആവിഷ്കരിക്കുന്നു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍, മനുഷ്യാവകാശ പ്രശ്നങ്ങളില്‍ തലയിട്ടു കൊണ്ട് പൊതു പിന്തുണ നേടിയെടുക്കാന്‍ ശ്രമിക്കുന്നു. ലിംഗ വിവേചനത്തിന്റെയും മുന്‍വിധിയുടെയും ഇരകളായി സ്വയം അവതരിപ്പിച്ച് സ്വവര്‍ഗ വേഴ്ചക്കും സ്വവര്‍ഗ വിവാഹത്തിനും നിയമ സാധുത കൈവരിക്കാന്‍ നിയമ നിര്‍മാണ സഭകളെയും ഭരണകൂടങ്ങളെയും സ്വാധീനിക്കുന്നു.
അതിനു പുറമെ, സ്വവര്‍ഗരതിയെ ജന്മനാലുള്ള ജനിതകമായ ഒരു പ്രവണതയായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഗവേഷണങ്ങള്‍ക്ക് വന്‍ ഫണ്ടുനല്‍കി പ്രോല്‍സാഹിപ്പിച്ച് ഈ വൃത്തികെട്ട ഏര്‍പ്പാടിന് വിശുദ്ധിയുടെ പരിവേഷം നല്‍കാനുള്ള ഗൂഢനീക്കങ്ങളും ലോകത്തു നടക്കുന്നു.
ഇീാല ീൗ േീള വേല രഹീലെ’േ’ക്ലോസറ്റില്‍ നിന്നും പുറത്തുവരിക’ എന്ന ആലങ്കാരിക പ്രയോഗം പ്രഘോഷിച്ച് സ്വവര്‍ഗരതിക്കാരെ പരസ്യമായി രംഗത്തിറക്കാനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനും വലിയൊരു ശൃംഖല തന്നെ ഇന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഏമ്യ ജൃശറല ജമൃമറല (സ്വവര്‍ഗരതിക്കാരായതില്‍ അഭിമാനം കൊണ്ടുള്ള പരേഡ്) എന്ന പേരില്‍ ഘഏആഠ സമുദായങ്ങളെയും അനുകൂലികളെയും ഒന്നടങ്കം സംഘടിപ്പിച്ച് വര്‍ഷാവര്‍ഷം വന്‍ ആഘോഷ പരിപാടികളും പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രകളും ഏറെക്കാലമായി നടക്കുന്നു. തികഞ്ഞ മീഡിയാ കവറേജും ഇവക്കു ലഭിക്കുന്നു. ദൈവികമായ സകല സനാതന മൂല്യങ്ങളെയും പഴഞ്ചനായി കാണുകയും അങ്ങേയറ്റം സ്യെുലര്‍ മനഃസ്ഥിതി വെച്ചുപുലര്‍ത്തുകയും ചെയ്യുന്ന ആധുനിക കാമ്പസുകളില്‍ നിന്ന് സ്വവര്‍ഗരതിയുടെ സാധുതക്കുവേണ്ടിയുള്ള മുറവിളികളുയര്‍ന്നു കൊണ്ടിരിക്കുന്നു എന്ന സത്യവും നാം തിരിച്ചറിയണം.
ഇതിന്റെയെല്ലാം ഫലമായി ഇന്ന് അര്‍ജന്‍റീന, ബെല്‍ജിയം, ബ്രസീല്‍, പോര്‍ച്ചുഗല്‍, സ്പെയിന്‍, കാനഡ, ഡെന്‍മാര്‍ക്, ഫ്രാന്‍സ്, മെക്സിക്കോ, പോളണ്ട്, ന്യൂസിലാന്‍ഡ്, നോര്‍വെ, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, യു കെ യിലെ ഇംഗ്ലണ്ട് & വെയില്‍സ്, അമേരിക്കയിലെ 20 ലേറെ സ്റ്റേറ്റുകള്‍, ഉറുഗ്വെ തുടങ്ങിയ ഇടങ്ങളില്‍ സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കിയിരിക്കുന്നു എന്നു കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ സംഗതി എത്രമാത്രം വഷളായിരിക്കുന്നു എന്ന് മനസ്സിലാകും.
1976ല്‍ അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ സ്വവര്‍ഗരതിയെ മാറ്റിയെടുക്കാവുന്ന രോഗമായി ഗണിക്കാനൊക്കില്ല, പ്രത്യുത അത് ഒരു ലൈംഗിക രൂപാന്തരമാണ് എന്നു പ്രഖ്യാപിച്ചതു മുതല്‍ സജീവമാകാന്‍ തുടങ്ങിയ സ്വവര്‍ഗാനുരാഗികളുടെ ഇടപെടലുകള്‍ ഇന്ന് പോപ്പടക്കമുള്ള മതമേലാധ്യക്ഷന്‍മാരുടെ വരെ അംഗീകാരം നേടിയിരിക്കുന്നു.
സ്വവര്‍ഗരതിയും ഇസ്‌ലാമും
മനുഷ്യ ജീവിതത്തെ സ്പര്‍ശിക്കുന്ന നിഖില കാര്യങ്ങളിലും വിശുദ്ധ ഇസ്‌ലാമിന് വ്യക്തമായ കാഴ്ച്ചപ്പാടും പ്രായോഗികമായ സമീപനവുമുണ്ട്. സ്വവര്‍ഗരതി (ഒീാീലെഃൗമഹശ്യേ) യുടെ കാര്യത്തിലും അതേ. വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും അതിനെ സ്രഷ്ടാവിന്റെയടുക്കല്‍ വലിയ ശിക്ഷ ലഭിക്കാന്‍ പോന്ന പ്രകൃതിയുടെ ചിട്ടക്കു നിരക്കാത്ത അതിരുകടന്ന പ്രവര്‍ത്തനമായി എണ്ണുന്നു. ഇസ്‌ലാമിലെ മുഴുവന്‍ കര്‍മശാസ്ത്ര മദ്ഹബുകളിലും സ്വവര്‍ഗരതിയും അതിലേക്കു കൊെണ്ടത്തിക്കുന്ന കാരണങ്ങളും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. സ്വവര്‍ഗരതി വമ്പാപങ്ങളില്‍ പെട്ടതാണെന്ന് പണ്ഡിതന്‍മാര്‍ ഏകസ്വരത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വവര്‍ഗരതിക്കാര്‍ക്കു ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നടപ്പിലാക്കേണ്ട ശിക്ഷാക്രമത്തില്‍ ചില അഭിപ്രായാന്തരങ്ങളുണ്ടെന്നു മാത്രം. ശാഫിഈ മദ്ഹബു പ്രകാരം വ്യഭിചാരത്തിന്റെ അതേ ശിക്ഷ (വിവാഹിതരായ പുരുഷന്മാരാണെങ്കില്‍ എറിഞ്ഞു കൊല്ലുക, അവിവാഹിതരാണെങ്കില്‍ നൂറ് അടി നല്‍കി ഒരു വര്‍ഷത്തേക്കു നാടുകടത്തുക) നല്‍കേണ്ടതാണ്.
മനുഷ്യരാരും തന്നെ പ്രകൃത്യാ സ്വവര്‍ഗാനുരാഗികളല്ലെന്ന് ഇസ്‌ലാമിക പണ്ഡിത ലോകം നിരീക്ഷിക്കുന്നു. സ്വവര്‍ഗരതി യഥാര്‍ത്ഥത്തില്‍ ധാര്‍മികമായ ക്രമഭംഗമാണ്. കൊടിയ പാപവും പ്രകൃതിവിരുദ്ധവുമാണ്. മനുഷ്യന്റെ നാണത്തെ അത് വലിച്ചൂരുന്നു. സ്വഭാവത്തെ ദുഷിപ്പിക്കുകയും മനസ്സിനെ മലിനമാക്കുകയും ചെയ്യും. മാറ്റിയെടുക്കാനാവാത്ത ഒരു രോഗമല്ലത്. കാരണം ഒരു വ്യക്തിയും സ്വവര്‍ഗാനുരാഗിയായി ജനിക്കുന്നില്ല. ഒരു കള്ളനായോ നുണയനായോ കൊലയാളിയായോ ജനിക്കാത്ത പോലെ. സാഹചര്യങ്ങള്‍ക്കടിപ്പെട്ട് കൃത്യമായ മാര്‍ഗദര്‍ശനമോ മൂല്യബോധമോ ലഭിക്കാത്തതാണ് പലരും ഈ ദുര്‍വൃത്തിയില്‍ അഭിരമിക്കാന്‍ കാരണം. ദൈവികമായ നിയമങ്ങളെ അവഗണിച്ചും പടച്ച തമ്പുരാന്‍ നിശ്ചയിച്ച പ്രകൃതിയുടെ ചട്ടത്തെ ബോധപൂര്‍വം വിസ്മരിച്ചും ജീവിതം കേവലം ആസ്വാദനം മാത്രമായിക്കണ്ട് കാമക്രീഡകളില്‍ ഏര്‍പ്പെടുന്നവരും വിരളമല്ല.
ഇസ്‌ലാമില്‍ ലൈംഗിക സംഭോഗം സാധുവാകുന്നത് വിവാഹത്തിലൂടെയാണ്. സാമൂഹിക സ്ഥാപനമായ കുടുംബ വ്യവസ്ഥിതിയുടെ സുസ്ഥാപിതമായ നിലനില്‍പ്പാണ് ഇസ്‌ലാം ലക്ഷ്യമിടുന്നത്. കുടുംബം എന്ന സ്ഥാപനത്തിന്റെ അടിത്തറയാണ് വിവാഹം. അതു സ്ത്രീയും പുരുഷനും തമ്മിലായിരിക്കണമെന്ന് മതം നിഷ്കര്‍ഷിക്കുന്നു. മറിച്ചുള്ളതിന് വിവാഹമെന്ന് പറയില്ല.
സ്ത്രീയും പുരുഷനും വിവാഹിതരായി ഒരുമിച്ചു ജീവിക്കുന്നത് ലൈംഗിക വേഴ്ചക്കുവേണ്ടി മാത്രമല്ല. അത് ആ ബന്ധത്തിലെ ഒരു ആനന്ദം മാത്രമാണ്. വൈവാഹിക ചാര്‍ച്ചയില്‍, രതിവേഴ്ചക്കപ്പുറം ചില മൂല്യങ്ങളുണ്ട്. ഉത്തരവാദിത്തങ്ങളും കടപ്പാടുകളുമുണ്ട്. സ്നേഹവും പരസ്പര വിശ്വാസവുമാണ് ആ ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നത്. സന്താനങ്ങളിലേക്കും ശേഷ തലമുറകളിലേക്കും വഴിഞ്ഞൊഴുകുന്നു ആ സ്നേഹത്തിന്റെ നീരുറവകള്‍. ഈ ബന്ധങ്ങളത്രയും സ്നേഹ മുദ്രിതമായ മതകീയ പാരസ്പര്യത്തില്‍ അധിഷ്ഠിതമാണ്. അവിടെ അവകാശങ്ങള്‍ മാത്രമല്ല, ചുമതലകളും കര്‍ത്തവ്യങ്ങളുമുണ്ട്. സുഖം മാത്രമല്ല ദുഃഖവും കഷ്ടപ്പാടുമുണ്ട്. അവ പങ്കുവെക്കുന്നതിലുള്ള സായൂജ്യമാണ് വിവാഹം, കുടുംബം തുടങ്ങിയവയെ ഉദാത്തമാക്കുന്നത്. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും ഈ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതും അതുകൊണ്ടു തന്നെയാണ്. വിവാഹേതര ലൈംഗിക ബന്ധങ്ങളും സ്വവര്‍ഗരതികളും ഇവിടെയാണ് തോല്‍വി സമ്മതിക്കുന്നത്.
സ്വവര്‍ഗരതി അത്യധികം അപകടകരമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഹേതുകരമാണ്. ഒന്നാമതായി കുടുംബമെന്ന പവിത്രമായ വ്യവസ്ഥിതിയുടെ വിനാശത്തിന് അത് നിമിത്തമാകുന്നു. പലരാജ്യങ്ങളും സ്വവര്‍ഗരതിക്കും സ്വവര്‍ഗവിവാഹത്തിനും അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പഠനങ്ങള്‍ തെളിയിക്കുന്നത് അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ ഇത്തരം ബന്ധങ്ങള്‍ നിലനില്‍ക്കുന്നില്ല എന്നാണ്. ഇതില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്നവര്‍ സ്വന്തം പങ്കാളിക്കു പുറമെ പലരുമായും വിഷയസുഖത്തിലേര്‍പ്പെടുന്നവരാണെന്നും പഠനങ്ങള്‍ പറയുന്നു.
ഡേവിഡ് പി മാക്വേര്‍ട്ടര്‍, ആന്‍ഡ്രൂ എം മാറ്റിന്‍സണ്‍ എന്നിവര്‍ തയ്യാറാക്കിയ ദ മെയില്‍ കപ്ള്‍ എന്ന ഗവേഷണ ഗ്രന്ഥത്തില്‍ ഒന്നു മുതല്‍ മുപ്പതു വര്‍ഷമായെന്നു പറയുന്ന 156 പുരുഷസ്വവര്‍ഗ ജോടികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു ചെയ്തത്, അവരില്‍ ഭൂരിഭാഗവും അഞ്ചു വര്‍ഷത്തില്‍ താഴെ മാത്രമേ ഒന്നിച്ചു ജീവിച്ചിട്ടുള്ളൂവെന്നും ഇണയോട് വിശ്വസ്ഥത പുലര്‍ത്തിയിട്ടുള്ളൂവെന്നുമാണ്. മറ്റുള്ളവര്‍ ഈ ബന്ധത്തിനു പുറമെ ഇതര ബന്ധങ്ങളുള്ളവരും അതില്‍ പരസ്പരം ധാരണയിലെത്തിക്കഴിയുന്നവരാണ്. ശരാശരി രണ്ടോ മൂന്നോ കൊല്ലം മാത്രമാണ് ഈ ബന്ധം നിലനില്‍ക്കുന്നതെന്ന് എം സഗീര്‍, ഇ റോബിന്‍സ് എന്നിവര്‍ ങമഹല മിറ എലാമഹല ഒീാീലെഃൗമഹശ്യേ യില്‍ പറയുന്നു. സ്വവര്‍ഗരതി ജോടികള്‍ക്കിടയിലുള്ള ആഭ്യന്തര പ്രശ്നങ്ങളും സംഘട്ടനങ്ങളും മറ്റുള്ളവരില്‍ കാണുന്നതിനേക്കാള്‍ ഇരട്ടിയാണെന്നും കണ്ടെത്തിയിരിക്കുന്നു. കടുത്ത മാനസിക പിരിമുറുക്കവും ആത്മഹത്യാ പ്രവണതയും അത്തരക്കാരില്‍ കൂടുതലാണ്. മാത്രമല്ല, സ്വവര്‍ഗരതിക്കാര്‍ വളര്‍ത്തുന്ന ദത്തുമക്കളുടെ ശാരീരിക മാനസിക വളര്‍ച്ച ചോദ്യചിഹ്നമായി കിടക്കുകയുമാണ്. കൊടിയ മാനസിക സംഘര്‍ഷങ്ങളും സ്വഭാവ വൈകല്യങ്ങളും അവര്‍ അനുഭവിക്കുന്നവരായി പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ സമാധാനത്തോടെയുള്ള കൂട്ടു ജീവിതം സ്വവര്‍ഗരതിക്കാരായ പങ്കാളികള്‍ക്ക് ഒരിക്കലും സാധ്യമല്ല. പിന്നെന്തിനിത് പ്രോത്സാഹിപ്പിക്കണം? കേവലം ക്ഷണഭംഗുരമായ ആസ്വാദനത്തിനോ?!!
അതിനു പുറമെ, മാരകവും അറപ്പുളവാക്കുന്നതുമായ നിരവധി അസുഖങ്ങള്‍ക്ക് സ്വവര്‍ഗരതി വഴിവെക്കുന്നു. വിനാശകാരിയായ എയ്ഡ്സ്, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുഴകളും വീക്കങ്ങളും ഉണ്ടാക്കുന്ന 70 ലേറെ വൈറസുകളുടെ സമാഹാരമായ എച് വി പി, ഹെപാറ്റിറ്റിസ് അഥവാ കരള്‍ വീക്കം, ജനനേന്ദ്രിയ ഭാഗത്തുണ്ടാകുന്ന ഗൊണേറിയ, ഗൗരവമായ മാനസിക ക്രമഭംഗവും ഹൃദയ അസ്വാഭാവികത്വവും അന്ധതയും ഉണ്ടാക്കുന്ന ശരീരത്തിലുടനീളം പരക്കാവുന്ന സിഫിലിസ് അഥവാ പറങ്കിപ്പുണ്ണ്, ഷാന്‍ക്രോയിഡ്, കാന്‍ഡിഡിയാസിസ്, ക്ലമിഡിയ, സ്കെയ്ബിസ്, ഗുദാര്‍ബുദം തുടങ്ങി കടുത്ത നിരവധി ലൈംഗിക രോഗങ്ങള്‍ക്ക് സ്വവര്‍ഗരതി മുഖ്യ കാരണമാണെന്ന് വ്യൈശാസ്ത്രത്തിന്റെ ഏകാഭിപ്രായം. ഒരു രോഗത്തില്‍ നിന്നു മറ്റൊന്നിലേക്ക്, ഒരു വിപത്തില്‍ നിന്നു മറ്റൊന്നിലേക്ക് എന്ന ദൈന്യമായ അവസ്ഥയായിരിക്കും ഫലം.
പുരുഷന്‍ പുരുഷനായും സ്ത്രീ സ്ത്രീയായും വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. അതിനു വിരുദ്ധമായ വേഷധാരണം പോലും നിഷിദ്ധമാണ്. എന്നാല്‍, സ്വവര്‍ഗരതി പുരുഷനില്‍ നിന്ന് പുരുഷത്വവും സ്ത്രീയില്‍ നിന്ന് സ്ത്രീത്വവും ഊരിയെടുക്കുന്നു. ട്രാന്‍സ് ജെന്‍ഡര്‍ (ലിംഗമാറ്റത്തിന് വിധേയരായവര്‍) ഇതിലുമപ്പുറമാണ്. കുടുംബ വ്യവസ്ഥിതിയെയും സാമൂഹിക ഭദ്രതയെയും തകര്‍ക്കാന്‍ ഇതില്‍പരമായി ഒന്നും വേണ്ടതില്ല.
മേല്‍ വസ്തുതകളെല്ലാം കാലേക്കൂട്ടി അറിയാവുന്ന പ്രപഞ്ച സ്രഷ്ടാവിന്റെ വചനമായ വിശുദ്ധ ഖുര്‍ആന്‍ സ്വവര്‍ഗതിയെന്ന രതി വൈകൃതത്തെ നഖശിഖാന്തം എതിര്‍ക്കുകയും ശക്തമായ താക്കീതു നല്‍കുകയും ചെയ്തിട്ടുണ്ട്. ലൂത്ത് നബി(അ)ന്റെ പ്രബോധിത സമുദായമായിരുന്ന സദൂമികളുടെ ചരിത്രം ഒന്നിലേറെ സ്ഥലങ്ങളില്‍ ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. ബൈബിള്‍ പഴയനിയമത്തിലും ഇത് പരാമര്‍ശിച്ചിട്ടുണ്ട്. സ്വവര്‍ഗരതിയുള്‍പ്പെടെ അധമവും നീചവുമായ കൃത്യങ്ങളില്‍ നിമഗ്നരായിരുന്ന ആ ജനതയെ ഒന്നടങ്കം അവരുടെ ധാര്‍ഷ്ഠ്യവും തോന്നിവാസവും കാരണം അല്ലാഹു ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ വര്‍ഷിപ്പിച്ച് നശിപ്പിക്കുകയും അവരുടെ ദേശത്തെ തലകീഴായി മറിക്കുകയും വിശ്വാസികളെ രക്ഷപ്പെടുത്തുകയും ചെയ്തു. സദൂം എന്ന ആ ദേശം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് പിന്നീട് ചാവുകടല്‍ രൂപപ്പെട്ടതെന്നാണ് ചരിത്രം.
സ്വവര്‍ഗരതിയെന്ന ഹീനകൃത്യത്തെ കുറിച്ച് പറയുന്ന ധാരാളം ഹദീസുകള്‍ കാണാം. ജാബിര്‍ (റ) നിവേദനം. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിന്റെ കാര്യത്തില്‍ ഞാനേറ്റവും ഭയക്കുന്നത് ലൂത്ത് നബി(അ)യുടെ സമുദായത്തിന്റെ ചെയ്തിയാണ് (തുര്‍മുദി, ഇബ്നുമാജ). ആ കൃത്യം ചെയ്യുന്നവരുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാവട്ടെ എന്ന് മൂന്നു പ്രാവശ്യം അവിടുന്ന് പ്രാര്‍ത്ഥിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ഇമാം ബൈഹഖി ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ സാരം ഇപ്രകാരമാണ്: നാലു വിഭാഗം ആളുകളുണ്ട്. അവര്‍ക്ക് നേരം വെളുക്കുന്നതും വൈകുന്നേരമാകുന്നതും അല്ലാഹുവിന്റെ കോപത്തിലായാണ്. സ്ത്രീകളെപ്പോലെ നടക്കുന്ന പുരുഷന്‍മാരും പുരുഷന്‍മാരെപ്പോലെ നടക്കുന്ന സ്ത്രീകളും കാമപൂര്‍ത്തീകരണത്തിന് മൃഗങ്ങളെ പ്രാപിക്കുന്നവരും പുരുഷന്‍മാരുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്ന പുരുഷന്മാരുമാണവര്‍.’പുരുഷ സ്വവര്‍ഗരതിക്ക് അറബിയില്‍ ലിവാത്വ് (ടീറീാ്യ) എന്നും സ്ത്രീകള്‍ തമ്മിലുള്ള സുരത വേഴ്ചക്ക് സിഹാഖ് (ഘലയെശമിശാെ) എന്നും പറയുന്നു. സ്ത്രീകളുടെ സിഹാഖ് അവര്‍ക്കിടയിലുള്ള വ്യഭിചാരമാണെന്നും അവരുടെ ശഹാദത്തു അല്ലാഹു സ്വീകരിക്കില്ലെന്നും തിരുനബി(സ്വ) താക്കീതു ചെയ്തിട്ടുണ്ട്
ചുരുക്കത്തില്‍ സ്വവര്‍ഗരതി ഈ ലോകത്തും പാരത്രിക ലോകത്തും നാശത്തിനു ഹേതുവാകുന്ന പാപമാണ്. ഇസ്‌ലാം അതിനു പ്രേരണ നല്‍കിയേക്കാവുന്ന സാഹചര്യങ്ങളില്‍ നിന്നുപോലും വിട്ടു നില്‍ക്കാനും ആഹ്വാനം ചെയ്തു. മുസ്‌ലിം സ്ത്രീ അമുസ്‌ലിം സ്ത്രീയില്‍ നിന്നും വ്യേയോ പെണ്‍മൈഥുനക്കാരിയോ ആയവളില്‍ നിന്നും ഹിജാബ് പാലിക്കാന്‍ ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു. രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും മറകൂടാതെ ഒരേ വിരിപ്പില്‍ നഗ്നരായി കിടക്കുന്നത് മതം നിഷിദ്ധമാക്കി. പത്തു വയസ്സായ കുട്ടി അവന്റെ മാതാ പിതാക്കളോടോ സഹോദരിമാരോടോ ഒന്നിച്ചു ഒരേ കിടപ്പറയില്‍ കിടക്കുന്നത് വിലക്കി. സുന്ദരനായ കുട്ടിയെ ആസ്വദിച്ചു കൊണ്ടു നോക്കുക, സ്പര്‍ശിക്കുക അവനോടൊപ്പം ഒഴിഞ്ഞിരിക്കുക, അവന്റെ ശബ്ദം ശൃംഗാരരസത്തില്‍ ആസ്വദിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ ഹറാമാണെന്ന് ഇസ്‌ലാം അസന്ദിഗ്ദ്ധം പ്രഖ്യാപിച്ചു. ഇതു കൊണ്ടൊക്കെ പാവനമതം ലക്ഷ്യമിടുന്നത് മാനവ കുലത്തിന്റെ സമൂലമായ നന്മയാണ്. മാറാവ്യാധികളില്‍ നിന്നുള്ള മോചനമാണ്. അഭിമാന സംരക്ഷണവും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയുമാണ്. എല്ലാറ്റിലുമുപരി അല്ലാഹുവിന്റെ കോപത്തില്‍ നിന്നും കടുത്ത ശിക്ഷയില്‍ നിന്നുമുള്ള രക്ഷയും മോക്ഷവുമാണ്. ചില വികല മനസ്കര്‍ക്ക് അത് ബോധ്യമാവില്ലെങ്കിലും.

മഹ്മൂദുല്‍ ഹസന്‍ അഹ്സനി മേല്‍മുറി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ