swavarga rathi-social effects-malayalam

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ട് സുപ്രീം കോടതി പുറപ്പെടുവിച്ച സ്വവർഗരതി കുറ്റകരമല്ലെന്ന വിധി ഏറെ ആഘോഷിക്കപ്പെടുകയുണ്ടായി. ചരിത്ര വിധി എന്ന് മാധ്യമങ്ങളും സോഷ്യൽ മീഡിയകളും കൊട്ടിഘോഷിച്ച സംഭവം പ്രകൃതി വിരുദ്ധമാണെന്ന് അംഗീകരിക്കാതിരിക്കാൻ നിർവാഹമില്ല.

കൗമാര കാലത്ത് വികാര വേളകളിൽ കാമ പൂർത്തീകരണത്തിന് എതിർ ലിംഗത്തിന്റെ അലഭ്യത മൂലം സ്വന്തം വിഭാഗത്തിൽപ്പെട്ടവരിൽ ആവശ്യം പൂർത്തീകരിക്കുന്നതോടെയാണ് അധികമാളുകളും സ്വവർഗരതിക്ക് തുടക്കം കുറിക്കുന്നത്. ഇത്തരക്കാർക്ക് കാലക്രമേണ എതിർലിംഗത്തോട് ആകർഷണം കുറഞ്ഞുവരും. പുരുഷനും പുരുഷനുമെന്ന പോലെ സ്ത്രീയും സ്ത്രീയും തമ്മിലും പ്രണയം നടക്കുന്നുണ്ട്. എന്നാൽ പുരുഷ വർഗത്തെ അപേക്ഷിച്ച് ഈ പ്രവണത സ്ത്രീകളിൽ കുറവാണ്.

സ്വവർഗരതി ഒരു തരം രോഗമാണ്. എതിർ ലിംഗത്തിൽപ്പെട്ടവരോട് ആകർഷണമോ അടുപ്പമോ അവരുടെ കൂടെ ശയിക്കണമെന്ന ആഗ്രഹമോ ഇവരിലുണ്ടാവില്ല. അവരുടെ ചിന്ത മുഴുവൻ സ്വന്തം വർഗത്തിൽപ്പെട്ടവരോടായിരിക്കും. അവരോട് സംസാരിക്കാനും കൂടെ ശയിക്കാനും അത്തരക്കാർ കൂടുതലായി ആഗ്രഹിക്കും. കല്യാണ ശേഷം എതിർലിംഗക്കാരോട് ഇഷ്ടം കാണിക്കുന്നവരും ഇവരിലുണ്ട്. ഒരേ ലിംഗത്തിൽപ്പെട്ടവരാണെങ്കിലും ഒരു വ്യക്തി ആണിന്റെ റോളും മറ്റേയാൾ പെണ്ണിന്റെ റോളും അഭിനയിക്കുന്നതായാണ് കൂടുതലും കണ്ട് വരുന്നത്.

നെതർലാൻഡിലാണ് ആദ്യമായി സ്വവർഗ വിവാഹത്തിന് നിയമപരമായ സമ്മതം നൽകിയത്. അമേരിക്കൻ സുപ്രീം കോടതി 1986-ൽ ശിക്ഷാർഹമാണെന്ന് വിധിക്കുകയും 2003-ൽ പുനഃപരിശോധനയിലൂടെ വിധി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു. അർജന്റീന, ബ്രസീൽ, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്‌പെയിൻ, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളിൽ സ്വവർഗരതി അനുവദനീയമെന്നതിലുപരി അവകാശമെന്ന സമീപനമാണുള്ളത്. പടിഞ്ഞാറൻ നാടുകളിലെ ആറ് മുതൽ പതിമൂന്ന് ശതമാനം വരെ പേരും സ്വവർഗാനുരാഗികളാണെന്നാണ് പഠനം. ലോക ജനസംഖ്യയിലെ ഇരുപത് ശതമാനവും സ്വവർഗാനുരാഗികളാണെന്നും ഗവേഷണങ്ങൾ പറയുന്നു. ഹോസ്റ്റലിൽ താമസിക്കുന്ന രണ്ട് വിദ്യാർത്ഥിനികൾ വീട്ടുകാരോട് അവരുടെ ഇഷ്ടങ്ങൾ വെളിപ്പെടുത്തി സ്വവർഗ വിവാഹത്തിന് സമ്മതം ചോദിച്ചതും എതിർത്തപ്പോൾ ഇരുവരും നാട് വിട്ടതും നമ്മുടെ കേരളത്തിലാണല്ലോ!

ഇത്തരം സ്വഭാവമുള്ള  വ്യക്തികളെ സമൂഹം എന്നും ഒറ്റപ്പെടുത്തലാണ് പതിവ്. അവർക്ക് ലഭിക്കുന്ന അസ്വീകാര്യത സ്വവർഗരതിയോട് സമൂഹം വച്ച് പുലർത്തുന്ന വെറുപ്പിന്റെ ലക്ഷണമാണ്. എതിർലിംഗവുമായി നടത്തുന്ന ലൈംഗികതയിൽ എച്ച്.ഐ.വി പോലെയുള്ള രോഗങ്ങൾ പിടിപെടാനുള്ളതിനെക്കാൾ സാധ്യത, സ്വന്തം വർഗവുമായി ഭോഗത്തിൽ ഏർപ്പെടുന്നവരിൽ എട്ട് ശതമാനം കൂടുതലാണ്. ഇത്തരം ലൈംഗികതയിൽ സന്താനോത്പാദനം നടക്കുന്നില്ലെന്നതും പ്രശ്‌നങ്ങളിലൊന്നാണ്. വാടക ഗർഭാശയം മുഖേനയോ മക്കളെ ദത്തെടുത്തോ വളർത്തുന്നവരാണ് സ്വവർഗാനുരാഗികളിൽ അധികവും. പാശ്ചാത്യൻ രാജ്യങ്ങളിൽ നടന്ന സ്വവർഗ വിവാഹത്തെ കുറിച്ചുള്ള പ്രമുഖ പഠനങ്ങൾ പറയുന്നത് ഇത്തരം ബന്ധങ്ങളൊന്നും അഞ്ച് വർഷത്തിലധികം നിലനിന്നിട്ടില്ലെന്നാണ്.

ആൻഡ്രൂ എം മാറ്റിൻസണും ഡേവിഡ് പി മാർക്വേർട്ടറും ചേർന്ന് തയ്യാറാക്കിയ ദ മെയിൽ കപിൾ എന്ന പുസ്തകത്തിൽ 156 സ്വവർഗ ജോഡികളെ പറ്റി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചതു കാണാം. ഭൂരിഭാഗവും അഞ്ച് വർഷത്തിൽ കൂടുതൽ ഒന്നിച്ച് താമസിച്ചിട്ടില്ല. സ്വവർഗ പങ്കാളിയെ ഒഴിവാക്കി പുതിയ ഇടങ്ങളിൽ സുഖം തേടി നടന്നവരും വിരളമല്ല. ശക്തമായ മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാ പ്രവണതകളും ഇവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്നും കുടുംബ ബന്ധത്തിന്റെ പവിത്രതയോ  സ്‌നേഹത്തിന്റെ പരിഗണനയോ ആസ്വദിക്കാൻ സാധിക്കുന്നില്ലെന്നും അതിൽ പറയുന്നു.

ജനനേന്ദ്രിയ ക്യാൻസർ, ഷാൻ ക്രോയിഡ്, കാൻഡിയോസിസ്, ക്ലിമീഡിയ, സ്‌കെയ്ബിഡ് തുടങ്ങിയ രോഗങ്ങൾക്ക് സ്വവർഗഭോഗം കാരണമാവുമെന്നാണ് വൈദ്യശാസ്ത്ര പഠനങ്ങൾ കാണിക്കുന്നത്. എയ്ഡ്‌സ്, സിഫിലിസ്, ഹ്യൂമൻ പാപ്പിലാമോ വൈറസ്, ഗോണോറിയ തുടങ്ങിയ രോഗങ്ങൾക്കും പുരുഷ സ്വവർഗരതി കാരണമാവും. മലദ്വാരത്തിലൂടെ ബന്ധപ്പെടുന്നത് അർശസ്, ഫിഷർ, ക്യാൻസർ സാധ്യതയുമേറ്റുന്നു.

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി ഞങ്ങൾ സ്വവർഗാനുരാഗികളാണെന്ന് പരസ്യമായി വിളിച്ചുപറയുന്ന പ്രവണത ഇപ്പോൾ കാണുന്നു. പാശ്ചാത്യൻ നാടുകളിലാണ് ഇത് കൂടുതലെങ്കിലും നമ്മുടെ നാട്ടിലും വർധിച്ചുവരുന്നു. കോടതി വിധി ഇത്തരക്കാർക്ക് പ്രചോദനമാവുകയും ചെയ്തു. കോൾഗേൾ (രമഹഹ ഴശൃഹ) എന്നത് പോലെ സമൂഹത്തിൽ ഇന്ന് കോൾബോയ് (രമഹഹ യീ്യ)കളും സുലഭമാണ്. അത്യാധുനിക സൗകര്യമുള്ള റൂമുകളും ആഡംബര വസ്തുക്കളും സൗജന്യമായി ലഭിക്കുന്നതോടെ എന്ത് തോന്നിവാസങ്ങൾക്കും കൂട്ട് നിൽക്കാൻ തൽപരർ മടിക്കുന്നില്ല. സ്വവർഗരതിക്കാരനായതിൽ അഭിമാനിക്കുന്നുവെന്ന മുദ്രാവാക്യം മുഴക്കി റാലിയും പരേഡുമെല്ലാം സംഘടിപ്പിക്കാൻ വലിയൊരു ശൃംഖല തന്നെ പ്രവർത്തിക്കുന്നു.

വിശുദ്ധ ഖുർആൻ സ്വവർഗരതിക്കാരെ നശിപ്പിച്ച സംഭവം വിവരിക്കുന്നുണ്ട്. നിങ്ങളുടെ രക്ഷിതാവ് നിങ്ങൾക്ക് വേണ്ടി സൃഷ്ടിച്ചുതന്നിട്ടുള്ള ഇണകളെ വിട്ട് നിങ്ങൾ ആണുങ്ങളുടെ അടുത്ത് ചെല്ലുകയാണോ എന്ന ഖുർആനിക പരാമർശം ഈ ഹീന  പ്രവർത്തനത്തിന്റെ  ഗൗരവം മനസ്സിലാക്കാൻ മതിയാവുന്നതാണ്. ഇണയെ കൃഷിസ്ഥലമെന്ന് വിശേഷിപ്പിച്ച് എല്ലാ നിലക്കുള്ള സുഖാസ്വാദനത്തിനും സ്വാതന്ത്ര്യം നൽകിയ ഇസ്‌ലാം ഭാര്യയുമായി ഗുദമൈഥുനം നിരോധിച്ചത് അത് അശ്ലീലവും പ്രകൃതിവിരുദ്ധവുമായതു കൊണ്ടാണ്.

വിശുദ്ധ ഇസ്‌ലാം മാത്രമല്ല, ക്രിസ്തുമത വിശ്വാസികളുടെ ബൈബിളും ഹൈന്ദവരുടെ മനുസ്മൃതിയും ബുദ്ധ വീക്ഷണങ്ങളുമെല്ലാം സ്വവർഗരതിയെ എതിർക്കുന്നുണ്ട്. സ്ത്രീയുടെ കൂടെ എന്നത് പോലെ പുരുഷന്റെ കൂടെയും ശയിക്കരുതെന്നാണ് ബൈബിൾ പഴയ നിയമത്തിൽ പറയുന്നത്. സ്വവർഗഭോഗികളെ പുതിയ നിയമത്തിൽ എണ്ണിയത് വ്യഭിചാരികളുടെയും വിഗ്രഹാരാധകരുടെയുമൊപ്പമാണ്. കന്യകയും കന്യകയും തമ്മിൽ രതിയിൽ  ഏർപ്പെട്ടാൽ ഇരുനൂറ് പണം പിഴയായി വാങ്ങുകയും ചാട്ടവാറടി നൽകുകയും ചെയ്യണമെന്നു മനുസ്മൃതി പറയുന്നു. വിവാഹിതരാണെങ്കിൽ തല മുണ്ഡനം നടത്തി കഴുതപ്പുറത്തിരുത്തി നാട് ചുറ്റിക്കണമെന്നും രണ്ട് വിരലുകൾ ചേദിക്കണമെന്നുമാണ് മനുസ്മൃതിയുടെ നിർദേശം. പുരുഷനും പുരുഷനും തമ്മിലാണെങ്കിൽ അവരെ ജാതിയിൽ നിന്ന് പുറത്താക്കണമെന്നാണ് നിയമം. ജാതിയിൽ നിന്ന് പുറത്തായ വ്യക്തി അനുഭവിക്കുന്ന വിപത്ത് മനസ്സിലാക്കുകയാണെങ്കിൽ ശിക്ഷയുടെ ഗൗരവം ശരിക്കും ബോധ്യപ്പെടും. ഞാൻ ലൈംഗിക ദുർവൃത്തിയിൽ നിന്ന് ഒഴിഞ്ഞിരിക്കാൻ പരിശീലിക്കുന്നുവെന്ന ബുദ്ധ ദർശനത്തിലെ പ്രതിജ്ഞ കൊണ്ട് വിവക്ഷ വ്യഭിചാരവും സ്വവർഗരതിയുമാണെന്ന് ബുദ്ധ പണ്ഡിതന്മാർ വ്യാഖ്യാനിക്കുന്നു.

സ്വവർഗരതി അനുവദിക്കാത്തത് മനുഷ്യാവകാശ ധ്വംസനമായി വ്യാഖ്യാനിക്കുന്നത് ശുദ്ധ അസംബന്ധമാണ്. അവകാശമെന്ന വാദത്തോടെ മുറവിളി കൂട്ടുന്ന വ്യക്തികൾ സമീപ ഭാവിയിൽ ഒരു കൂട്ടം ഭ്രാന്തന്മാർ മൃഗങ്ങളെ ഉപയോഗിച്ച് കാമപൂർത്തിവരുത്തിയാൽ അവർക്ക് വേണ്ടി വാദിക്കാനും രംഗത്തിറങ്ങിയേക്കും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ