ലോകത്തെങ്ങുനിന്നും ഹജ്ജനുഷ്ഠാനത്തിനായി വിശ്വാസികള്‍ മക്കയിലെത്തിത്തുടങ്ങിയിരിക്കുന്നു. മാനവതയുടെ ആദ്യനാളുകളില്‍ തന്നെ മനുഷ്യന്‍ അങ്ങോട്ട് ആകര്ഷിുക്കപ്പെട്ടതായി കാണാം. ആദ്യമനുഷ്യന്‍ ആദം(അ) ഭൂമിയിലിറങ്ങിയത് ഇന്നത്തെ സിലോണിലാണെങ്കില്‍ ആദ്യവനിത ഹവ്വാ(റ) ജിദ്ദയിലാണിറങ്ങിയത്. ഹവ്വാ(റ)യെ മക്കയുടെ സമീപ്രദേശത്തും ആദം(അ)നെ ഏറെ അകലെയും ഇറക്കിയിട്ടും ഹവ്വാ(റ) ആദം നബി(അ)യെ തിരക്കിയത് മക്കയിലും പരിസരത്തുമാണ്. അതുപോലെ ആദം(അ) ഹവ്വാ(റ)യെയന്വേഷിച്ചു സഞ്ചരിച്ചതു മക്കയിലേക്കും.
മനുഷ്യനും മക്കയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം കൂടി ഈ സംഭവം കുറിക്കുന്നുവെന്ന് മനസ്സിലാക്കാം. മക്കയിലാണ് കഅ്ബ എന്ന മഹത്തായ മന്ദിരം.
അല്ലാഹു പറഞ്ഞു: “നിശ്ചയം, മനുഷ്യര്ക്കാ യി നിര്മിദക്കപ്പെട്ട പ്രഥമ ഭവനം മക്കയിലുള്ളത് തന്നെയാണ്. ലോകര്ക്കാ കെയും സന്മാര്ഗഹ കേന്ദ്രവും ബറകത്തുമുള്ളതാണത്” (ആലുഇംറാന്‍/96).
ഇബാദത്തിനും ഹിദായത്തിനും ബറകത്തിനും ഉദ്ദേശിക്കപ്പെട്ട ഭവനം മനുഷ്യര്ക്ക് മുമ്പേ നിര്മിഭക്കപ്പെട്ടിരുന്നു. പിന്നീടവിടെ എന്തുണ്ടായി എന്ന് അടുത്ത സൂക്തത്തില്‍ അല്ലാഹു പറയുന്നു: “അവിടെ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. ഇബ്റാഹിം(അ)ന്റെ മഖാമുമുണ്ട്. അവിടെ കടന്നുചെല്ലുന്നവന്‍ നിര്ഭഹയനായി. ആ ഭവനത്തിലെത്തിച്ചേരാന്‍ സാധിക്കുന്നവന്‍ അങ്ങോട്ട് തീര്ത്ഥ്യാത്ര നടത്തണമെന്നത് അല്ലാഹുവിനോടുള്ള മനുഷ്യന്റെ ബാധ്യതയാണ്. (നിര്ദേണശത്തിന്) വഴങ്ങാതെ നിഷേധിക്കുന്നവന്‍ (മനസ്സിലാക്കുക), അല്ലാഹു എല്ലാ സൃഷ്ടിജാലങ്ങളില്‍ നിന്നും ഐശ്വര്യവാനാണ്” (97).
കഅ്ബയാണ് ആദ്യ ഭവനം. അതിനാല്‍ വിശ്വാസികളഖിലത്തിന്റെയും ആദിമ ഖിബ്ലയാണത്. ആദം(അ) ഹവ്വാ(റ) തമ്മില്‍ ഭൂമിയില്‍ സന്ധിക്കുന്നത് മക്കയുടെ പരിസരത്തായത് യാദൃച്ഛികമായിരുന്നില്ല. അല്ലാഹുവിന്റെ നിശ്ചയമായിരുന്നത്. ആദം(അ)ന്റെ ആദ്യ പാദസ്പര്ശനനത്തിന് സൗഭാഗ്യമുണ്ടായ സിലോണ്‍ നമ്മുടെ ഭൂഖണ്ഡത്തിന്റെ ഭാഗമാണ്. ആദം(അ) സിലോണില്‍ നിന്ന് മക്കയിലെത്തി. പിന്നെയും സഹസ്രാബ്ധങ്ങള്‍ കഴിഞ്ഞാണ് മക്കയില്‍ അന്ത്യദൂതന്‍ നിയോഗിക്കപ്പെടുന്നത്.
മക്കയും മനുഷ്യനുമായുള്ള ബന്ധത്തെ ആയത്തിലെ “മനുഷ്യര്ക്കു വേണ്ടി” എന്ന പ്രയോഗം സൂചിപ്പിക്കുന്നു. മനുഷ്യനെന്നും മക്കയെയും കഅ്ബയെയും ലക്ഷ്യമാക്കുന്നു. ആദം(അ)ന് ശേഷം ശീസ്(അ), നൂഹ്(അ) എന്നിവരും കഅ്ബയെ നവീകരിച്ചിട്ടുണ്ട്. എന്നത്തെയും മനുഷ്യര്ക്ക് വേണ്ടിയുള്ളത് എക്കാലത്തും സുരക്ഷിതമായിരിക്കണമല്ലോ. അതിനാല്‍ തന്നെ അതിന്റെ നവീകരണവും പുനരുദ്ധാരണവും കാലാകാലങ്ങളില്‍ നടന്നുവന്നു.
മക്ക വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നത് ഇബ്റാഹിം(അ)ന്റെ കാലത്തോടെയാണ്. ജനവാസത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനമായ ജലാശയം പ്രത്യക്ഷപ്പെട്ടത് അന്നാണല്ലോ. ശിശുവായിരുന്ന ഇസ്മാഈല്‍(അ) കാലടിച്ച സ്ഥലത്തുനിന്നും ഉറവയെടുത്ത സംസം മക്കയിലെ പുത്തന്‍ നാഗരികതക്ക് അടിസ്ഥാനമായി. കുടിയേറ്റംമൂലം അവിടം ജനവാസ കേന്ദ്രമായി. പൊതുവെ മതക്കാര്ക്കെംല്ലാം സ്വീകാര്യനായ ചരിത്രപുരുഷനാണ് ഇബ്റാഹിം(അ). തന്റെ പുത്രനും അവന്റെ മാതാവുമടങ്ങുന്ന കുടുംബമാണ് പിന്നീട് മക്കയെ സജീവമാക്കുന്നത്.
ഈ ഭവനത്തിന്റെ സമീപത്താണ് അവര്‍ എത്തിച്ചേരുന്നത്. തൊട്ടുമുമ്പുണ്ടായ ജലപ്രളയത്തില്‍ നാശംപറ്റിയ ഭവനത്തെ പുനരുദ്ധരിക്കാനും അത് കേന്ദ്രമായി ഒരു നാഗരികതെയയും സംസ്കാരത്തെയും സ്ഥാപിച്ചെടുക്കാനുമാണ് ഇസ്മാഈല്‍(അ)മും മാതാവും അവിടെയെത്തുന്നത്.
ആദ്യപിതാവായ ആദം(അ)നെക്കുറിച്ചും ഇബ്റാഹിം(അ)നെ കുറിച്ചും ഖുര്ആിനില്‍ നിങ്ങളുടെ പിതാവ് എന്നു പ്രയോഗിച്ചു കാണാം. നിങ്ങളുടെ പിതാവായ ഇബ്റാഹിം നബിയുടെ മതം (അല്ഹ ജ്ജ്/78) ഉദാഹരണം. അതിന്റെ സാംഗത്യമിതാണ്; ആദം(അ)നെ മനുഷ്യവംശത്തിന്റെ പിതാവായി ഗണിക്കുമ്പോള്‍ ഇബ്റാഹിം(അ)നെ അറബ് വംശത്തിന്റെ പിതാവായാണ് അംഗീകരിക്കുന്നത്. അഥവാ അറബി ഭാഷ സംസാരിക്കുന്നവരില്‍ മൂന്നാമത്തെവരും അറബി ഭാഷയുടെ സംരക്ഷകരുമായി മാറിയ മുസ്തഅരിബ് വിഭാഗത്തിന്റെ ആദ്യകണ്ണി ഇസ്മാഈല്‍(അ) ആണ്. സഹവാസികളായ ജുര്ഹുംഷ ഗോത്രക്കാരില്‍ നിന്നും അദ്ദേഹം അറബി പഠിക്കുകയായിരുന്നു. ഇസ്മാഈല്‍(അ)ന്റെ പിതാവായ ഇബ്റാഹിം(അ)നെ നബി(സ്വ)യുടെ സംബോധിതരുടെ പിതാവായി ഖുര്ആിന്‍ പരിചയപ്പെടുത്തുന്നത് ഈ വംശാവലിയുടെ പശ്ചാത്തലത്തില്‍ കൂടിയാണെന്നു ഗ്രഹിക്കാം.
സംസമിനു ചുറ്റും മനുഷ്യവാസമുണ്ടായി. പിന്നീട് കഅ്ബ പുനര്നിിര്മാിണം നടന്നു. അതിനിടയില്‍ ചില പ്രധാന സംഭവങ്ങളും അരങ്ങേറി. ഇസ്മാഈല്‍(അ) ബാലനായിരിക്കെ ബലി നില്കസണമെന്ന നിര്ദേിശമാണ് അതിലൊന്ന്. മകനു പകരം ആടിനെ ബലി നല്കാ ന്‍ സാഹചര്യമൊരുങ്ങി. പിതാവായ ഇബ്റാഹിം(അ) മക്കയില്‍ തങ്ങാതെ സ്വന്തം നാട്ടിലേക്ക് പോയി. മകനെയും കുട്ടിയുടെ ഉമ്മയെയും മക്കയിലെ ജനവാസത്തിന്റെ കേന്ദ്രകുടുംബമാക്കി അവിടെ നിര്ത്തിമ.
ശാന്തിഗേഹം
സ്വര്ഗഗത്തില്‍ കഴിഞ്ഞുവന്നതിനാല്‍ ഭൂമിയിലെത്തിയപ്പോഴുണ്ടായ മനഃസ്താപവും അതിന് കാരണമായ സാഹചര്യത്തെകുറിച്ച നഷ്ടബോധവും ആദം നബി(അ)നെ വിടാതെ പിന്തുടര്ന്നുച. തന്റെ സൃഷ്ടിപ്പിന്റെ വേളയില്‍ കണ്ട ഒരു വിശുദ്ധ നാമം മുന്നിിര്ത്തി പ്രാര്ത്ഥആന നടത്താന്‍ അതു പ്രേരണയായി. അതോടെ ആദം നബി(അ)ന് ദുഃഖം നീങ്ങി സന്തോഷവാനായി.
മക്കയിലുദിച്ച് ലോകത്താകെ വെളിച്ചം പകരുന്ന തന്റെ സന്തതികളില്‍ പെട്ട വിശ്വാസി നായകനായ നബി(സ്വ)യെ കൊണ്ടായിരുന്നു ചരിത്ര പ്രസിദ്ധമായ ആ ഇടതേട്ടം. പ്രഥമ മനുഷ്യന്റെ ജീവിതത്തില്‍ ഏറെ പ്രയാസമുണ്ടാക്കിയ സംഭവത്തെ അതിജീവിക്കാന്‍ നബി(സ്വ) ഇടയാളനാവുന്നു. സഹധര്മിീണിയെ പിരിഞ്ഞതിന്റെയും സ്വര്ഗംയ നഷ്ടപ്പെട്ടതിന്റെയും ദുഃഖം ആദ്യപിതാവിനു നീങ്ങിക്കിട്ടുന്നത് മക്കയില്‍ വെച്ചാണ്.
ഇസ്മാഈല്‍(അ) പുതിയ അറബ് വംശത്തിന്റെ ആദ്യ കണ്ണിയാണ്. ഈ വംശമാണ് പില്ക്കാ ലത്ത് നബി(സ്വ)യുടെ കുടുംബത്തെയും സമൂഹത്തെയും സംഭാവന ചെയ്യുന്നത്. അതിനാല്‍ തന്നെ മക്കയില്‍ നിന്നും പറിച്ചുമാറ്റപ്പെടാതെ ആ കുടുംബപരമ്പര അവിടെ നിലനിര്ത്തെപ്പെട്ടു. ഇബ്റാഹിം(അ)ന്റെ പുത്രന്‍ മക്കയുടെയും കഅ്ബയുടെയും ചരിത്രത്തിലെ സുപ്രധാന കണ്ണിയുമായി.
കഅ്ബ നിര്മാ്ണത്തില്‍ പിതാവിന് ഇസ്മാഈല്‍(അ) സഹായിയാവുകയുണ്ടായി നിര്മാ്ണാനന്തരം തന്റെ പുത്രന്റെ ചരിത്രത്തിലെ സാന്നിധ്യവും പ്രത്യേകതയും അടങ്ങിയ പ്രാര്ത്ഥ ന പിതാവു നടത്തി. അവരെ മക്കയില്‍ കൊണ്ടാക്കുന്ന സന്ദര്ഭഇത്തില്‍ നടത്തിയ, “നാഥാ, എന്റെ സന്തതികളില്‍ പെട്ടവരെ കൃഷിയൊന്നുമില്ലാത്ത താഴ്വരയില്‍ നിന്റെ പവിത്ര ഭവനത്തിനടുത്ത് ഞാന്‍ താമസിപ്പിച്ചിരിക്കുന്നു. നാഥാ, അവര്‍ നിസ്കാരം ക്രമപ്രകാരം നിലനിര്ത്തു ന്നവരാവാനാണിത്. അതിനാല്‍ മനുഷ്യഹൃദയങ്ങളെ അവരിലേക്ക് ആകര്ഷിുപ്പിക്കണേ, അവര്ക്കു നീ പഴങ്ങളില്‍ നിന്ന് ഭക്ഷണമായി നല്കേപണമേ, അവര്‍ നന്ദിയുള്ളവരായിത്തീരാന്‍ വേണ്ടി” (ഇബ്റാഹിം/37) എന്ന പ്രാര്ത്ഥീന പോലെ ഇതും പുലര്ന്നുര.
വിജനവും ശൂന്യവുമായ ഒരിടത്ത് മനുഷ്യവാസയോഗ്യമായ സാഹചര്യം ത്വരിതപ്പെട്ടതു. ജല ലഭ്യതയുണ്ടായി. അതിനെ ചുറ്റിപ്പറ്റി ജനങ്ങളും കൃഷിയും പഴങ്ങളുമുണ്ടായി. ദൂരദിക്കുകളില്‍ നിന്ന് ആളുകള്‍ അങ്ങോട്ടെത്തിക്കൊണ്ടിരുന്നു.
കഅ്ബ നിര്മാതണം പൂര്ത്തീ കരിച്ച ശേഷം നടത്തിയ പ്രാര്ത്ഥുന ഇങ്ങനെ: നാഥാ, ഞങ്ങളെ നിനക്ക് കീഴൊതുങ്ങുന്നവരാക്കേണമേ, ഞങ്ങളുടെ സന്തതികളില്‍ നിന്നും നിനക്ക് വിധേയപ്പെടുന്ന ഒരു വിഭാഗത്തെ നീ ഉണ്ടാക്കേണമേ. നാഥാ, അവരില്‍ നിന്നും ഒരു ദൂതനെ നീ നിയോഗിക്കേണമേ. ആ ദൂതന്‍ അവര്ക്ക് നിന്റെ മഹദ്വചനങ്ങള്‍ ഓതിക്കൊടുക്കുകയും ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യും. നിശ്ചയം നീ പ്രതാപിയും ജ്ഞാനിയുമാണല്ലോ (അല്ബ്ഖറ/128).
തങ്ങളെപ്പോലെ സല്സഖരണിയില്‍ സഞ്ചരിക്കുന്ന ഒരു വിഭാഗത്തെ എന്നും നിലനിര്ത്തലണമെന്നതും അവരില്‍ നിന്നുതന്നെ ദൂതനെ നിയോഗിച്ച് അവരെ സംസ്കരിക്കണമെന്നതും പ്രാര്ത്ഥ്നയിലെ പ്രധാന ഭാഗമാണ്. നബി(സ്വ)യുടെ നിയോഗം വഴി ഈ പ്രാര്ത്ഥരനയും സാക്ഷാത്കൃതമായി. ഇബ്റാഹിം(അ), ഇസ്മാഈല്‍(അ)നെയും കൂട്ടി നടത്തിയ ഈ പ്രാര്ത്ഥകനയില്‍ തങ്ങളുടെ പരമ്പരയില്‍ ഒരു ദൂതന്റെ നിയോഗമാണ് ഊന്നിപ്പറഞ്ഞത്. ഇസ്മാഈല്‍(അ)ന്റെ സന്താന പരമ്പരയില്‍ നിന്നുള്ള ഒരു ദൂതന്‍ മാത്രമേ നിയോഗിതനായുള്ളൂവെന്നത് യാദൃച്ഛികതയാവില്ല. അതിനുതകുംവിധം സ്വന്തം പുത്രനെ പുതിയ ഭാഷ പഠിച്ച്, പുതിയൊരു നാട്ടില്‍, ഒരു ജനസമൂഹത്തെ ആകര്ഷിചച്ച് ആദരണീയനായിത്തീരുമെന്ന് ഇബ്റാഹിം(അ) ദീര്ഘഹദര്ശചനം ചെയ്തു.
കഅ്ബ നിര്മാധണത്തില്‍ പങ്കാളിയായ പിതാമഹനിലെത്തുന്ന മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിന് കഅ്ബാലയം എന്നും അഭയമേകി. ഇബ്റാഹിം(അ) നിര്മി്ച്ചു കഅ്ബയുടെ അടിത്തറയില്‍ പൂര്ണതമായി അതിനെ പുനര്നി്ര്മിടക്കാന്‍ ഖുറൈശികള്ക്ക് കഴിയാതെ പോയതും ശ്രദ്ധേയമാണ്. പൂര്വികാലത്ത് കഅ്ബത്തിങ്കലേക്ക് തീര്ത്ഥാഴടനം നടന്നിരുന്നെങ്കിലും ജനബാഹുല്യം ഇന്നത്തെ പോലെയുണ്ടായിരുന്നില്ല. ആരാധനാക്രമവും വ്യത്യസ്തം. തീര്ത്ഥാ ടകര്ക്ക് കഅ്ബയുടെ അകത്ത് കടക്കാന്‍ പറ്റും വിധത്തില്‍ ഇരുവശങ്ങളിലും വാതിലുകളുമുണ്ടായിരുന്നു.
എന്നാല്‍ ഖുറൈശികള്‍ കഅ്ബയുടെ രണ്ടു വാതിലുകളില്‍ ഒന്ന് അടക്കുകയുണ്ടായി. അത് അവരുടെ ആഭിജാത്യ വിചാരത്താലായിരുന്നുവെന്ന് പണ്ഡിതര്‍. സാധാരണക്കാരെയും താഴ്ന്ന തട്ടില്‍ അവര്‍ കണക്കാക്കിയവരെയും അകത്തു പ്രവേശിപ്പിക്കാതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. കഅ്ബയുടെ നിര്മാിണത്തിന് സംശുദ്ധമായ ധനം മാത്രം ഉപയോഗിക്കാമെന്ന നിര്ബരന്ധ നിലപാട് കാരണം നിര്മാ്ണം പൂര്ത്തീ കരിക്കാന്‍ സാധിക്കാതെ വന്നു. ഇക്കാരണത്താല്‍ അല്പമഭാഗം പുറത്താക്കിയാണ് പുനര്നി ര്മാ ണം പൂര്ത്തി യാക്കിയത്. ഇതു രണ്ടും മുഹമ്മദീയ സമുദായത്തിന് ഗുണകരമായാണ് ഭവിച്ചത്.
അകത്തേക്കുള്ള പ്രവേശനം ജനബാഹുല്യം കാരണം അപകട കാരണമായിത്തീരാനിടയുണ്ട്. എന്നാല്‍ കഅ്ബയുടെ ഭാഗം തന്നെയായ ഹിജ്റ് ഇസ്മാഈല്‍ എടുപ്പില്‍ നിന്ന് പുറത്തായതിനാല്‍ എല്ലാവര്ക്കും അവിടെ കയറി നിസ്കരിക്കാന്‍ സാധിക്കുന്നു. അവിടെ നിസ്കരിക്കുന്നത് കഅ്ബക്കകത്തു നിസ്കരിക്കുന്നതിനു തുല്യവുമാണ്. ഖുറൈശികളുടെ കാലത്തെ ഈ നിര്മാകണത്തിന് നബി(സ്വ)യും പങ്കാളിയായിട്ടുണ്ട് എന്നതും ശ്രദ്ധേയം. കേവല പങ്കാളിത്തമായിരുന്നില്ല അത്. കഅ്ബയിലെ പ്രധാന ഭാഗമായ ഹജറുല്‍ അസ്വദ് യഥാസ്ഥാനത്തുവെച്ചത് നബി(സ്വ)യുടെ പുണ്യകരങ്ങള്‍ കൊണ്ടാണ് എന്ന പ്രത്യേകത കൂടിയുണ്ട്.
കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതില്‍ അറബികളില്‍ ചിലര്‍ സ്വീകരിച്ചിരുന്ന വികൃത രീതികളും അവിശ്വാസികള്ക്ക് അവിടെ എത്തുന്നതിനുള്ള അവസരവും പൂര്ണുമായി ഇല്ലാതായത് നബി(സ്വ)യുടെ കാലത്തോടെയാണ്.
ആത്മസായൂജ്യം
മക്കയും കഅ്ബയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ഉജ്വലമായ പ്രകടനം ഹജ്ജിലൂടെയാണ് സാധ്യമാകുന്നത്. അതിനാല്‍ ഒരു തീര്ത്ഥാ ടകന്‍ പുണ്യ ഭൂമിയിലെത്തുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ആത്മസായൂജ്യവും സാഫല്യവും വര്ണകനകള്ക്ക തീതമാണ്. ആദിമ പിതാവ് നേടിയ മനഃസമാധാനം ഇന്നത്തെ തീര്ത്ഥാണടകര്ക്കും സാധ്യമാണ്. പാപങ്ങളും പ്രയാസങ്ങളും ഇറക്കിവെക്കാനും പ്രതീക്ഷകളും ആഗ്രഹങ്ങളും പൂവണിയിക്കാനും ഹജ്ജിന്റെ വേളയും പുണ്യ ഇടങ്ങളും സഹായകം. തന്റെ വംശാവലിയില്‍ നിന്നുവരുന്ന മഹാനായ ഒരു നേതാവിനാല്‍ നാടും ജനതയും സംസ്കൃതരായിത്തീരണമെന്ന ഇബ്റാഹിം(അ)ന്റെ പ്രാര്ത്ഥസനയുടെ പുലര്ച്ചറ ഇരുഹറമുകളിലും ആത്മീയാന്വേഷണം നടത്തുന്നവര്ക്ക് പ്രചോദനമാണ്. യജമാനന്റെ ഭവനത്തിങ്കലും ഉത്തരം ലഭിക്കുന്ന മറ്റു സ്ഥലങ്ങളിലും വെച്ച് മനസ്സ് തുറന്ന് ഇരവ് നടത്തി ഫലപ്രാപ്തിയോടെ തിരിച്ചുവരാന്‍ ഹാജിമാര്ക്ക് അവസരമെമ്പാടുമുണ്ട്.
മുകളില്‍ പറഞ്ഞ ആയത്തില്‍ വ്യക്തമാക്കിയ പോലെ മുബാറകായ ഭവനവും സ്ഥാനവും പഥികര്ക്ക്ച ആവാഹിക്കാനും അനുഭവിക്കാനുമുള്ളതാണ്. സന്മാര്ഗ ത്തിന്റെ പ്രവാഹ ഭൂമിയാണ് അവിടം. അവിടെ സംവിധാനിച്ചിട്ടുള്ള ദൃഷ്ടാന്തങ്ങളും മനുഷ്യന് ചിന്താവിഷയവും വഴികാട്ടിയുമത്രെ.
ഒരു ഹാജി പുണ്യഭൂമിയിലെത്തുമ്പോള്‍ പുതിയ വേഷത്തില്‍ ഒരു മഹാ സമൂഹത്തില്‍ ലയിക്കുകയാണ്. തന്നിലെ അഹംവിചാരങ്ങളെല്ലാം ലളിതമായ ഈ വേഷവിധാനങ്ങളിലൂടെ അലിഞ്ഞില്ലാതാവുകയാണ്. എല്ലാവരുടെയും ഉള്ളും ഉണ്മടയും വിമലീകരണത്തിന്റെയും വിജയത്തിന്റെയും അനുഭൂതി ഉള്ക്കൊമള്ളുകയാണ്. ആ സീസണില്‍ സന്നിഹിതരായവരോടൊപ്പം മാത്രമല്ല അവിടെ ഒരു ഹാജി കര്മിങ്ങളനുഷ്ഠിക്കുന്നത്. മറിച്ച് ചരിത്രത്തിന്റെ ഇന്നലെകളില്‍ പുണ്യ മണ്ണിനെ ലക്ഷ്യമിട്ടവരുടെയൊക്കെ കൂട്ടത്തില്‍ ഒരുവനായാണ്. അത്തരമൊരു ഉന്നതാവസ്ഥയില്‍ സൗഭാഗ്യസ്ഥാനീയനാവുകയാണവന്‍.
ചരിത്രസാന്നിധ്യം
കേവലമായ ശാരീരക സാന്നിധ്യവും പങ്കാളിത്തവുമായി ഹജ്ജ്-ഉംറകളെ കണ്ടുകൂടാ. മറിച്ച് ഒരു ചരിത്രസാന്നിധ്യമാണ് ഹാജിയുടേത്. അനുസ്മരണവും ആവിഷ്കാരവും എന്ന നിലയില്‍ വായിച്ചെടുക്കാവുന്ന അനുഷ്ഠാന മുറകളാണ് മിക്കതും. ആത്യന്തികമായ മനുഷ്യന്റെ ജീവിത പര്യവസാനത്തിന്റെ മൂര്ത്തംമായ ഓര്മയപ്പെടുത്തലുമാണത്.
ഇഹ്റാം അന്ത്യയാത്രയുടെ വിചാരം വളര്ത്തുുന്ന കര്മ മാണ്. ഇതുവരെ ധരിച്ചിരുന്ന സാധാരണ ഉടയാടകള്‍ അഴിച്ചുമാറ്റി കുളിക്കുന്നു. എന്നിട്ട് ഒറ്റ വസ്ത്രം ധരിക്കുന്നു, നിസ്കരിക്കുന്നു. ഭൗതിക പ്രധാനമായ വിചാരങ്ങളെല്ലാം ഒഴിവാക്കി ഞാനിതാ വരുന്നു എന്ന് വിളിച്ചുപറഞ്ഞു കൊണ്ടാണ് തുടക്കം. ഇതില്‍ തന്റെ അന്ത്യത്തിന്റെയും അനന്തര കര്മനങ്ങളുടെയും ഓര്മ്പ്പെടുത്തലുണ്ട്. ഇന്ന് നാം സ്വന്തമായി ചെയ്യുന്നു, നാളെ നമ്മുടെ സഹജീവികള്‍ നമ്മെക്കൊണ്ട് ചെയ്യുന്നുവെന്ന വ്യത്യാസം മാത്രം.
ഹജ്ജിന്റെയും അതിനായുള്ള യാത്രയുടെയും ഓരോ ഘട്ടവും അനുഷ്ഠാനവും വിശ്വാസിയില്‍ ഉയര്ത്തു ന്ന വിചാരങ്ങള്‍ ഏറെയാണ്. സ്വഫാ മര്വവക്കിടയിലെ സഅ്യിനെ, വിശ്വാസി അതിലെ യുക്തിവിചാരത്തിനും ചരിത്ര വിചാരത്തിനുമപ്പുറത്ത് ആത്മസാഫല്യത്തിന്റെ അനുഷ്ഠാനമായിത്തന്നെയാണ് കാണേണ്ടത്. നാലായിരം വര്ഷനങ്ങള്ക്ക്ത മുമ്പ് ഹാജറ എന്ന ഒരു മാതാവ് തന്റെ കുഞ്ഞിന്റെ ദാഹമകറ്റാന്‍ ഒരിറ്റ് തെളിനീരുതേടി ഓടിയത് ഓമിക്കാതിരിക്കാനാവില്ല. കഅ്ബയുടെ പരിസരത്തെ അല്പ നാളത്തെ വാസവും അനുഷ്ഠാനവും നല്കുുന്ന ആത്മീയമായ പരിശുദ്ധിയും സൗഭാഗ്യങ്ങളും നിര്ബംന്ധമോ ഐഛികമോ എന്ന വ്യത്യാസമില്ലാതെ വലിയ പുണ്യങ്ങളാണ്. ചരിത്ര പശ്ചാത്തലം നമുക്ക് പാഠവും.
ത്യാഗമായും മാതൃകയായും സാഫല്യമായും നമ്മുടെ വിചാരമണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുന്ന അവയെല്ലാം നമുക്ക് അനുഭവിക്കാനാവണം. ചരിത്രപരാമര്ശിുത ആദം(അ), ഹവ്വാ(റ), ഇബ്റാഹിം(അ), ഇസ്മാഈല്‍(അ) എന്നിവര്‍ മാത്രമല്ല, മക്കയുടെ നാഗരികതയെ കെട്ടിപ്പടുക്കുന്നതില്‍ പങ്കാളികളായവരെല്ലാം അനുസ്മരിക്കപ്പെടുന്നു.
കഅ്ബാ പരിസരവും മിനയും അറഫയും പ്രാര്ത്ഥ്നക്കുത്തരം പ്രതീക്ഷിക്കാവുന്ന മറ്റനേകം സ്ഥലങ്ങളും പ്രത്യേകമായി ഹാജി ശ്രദ്ധിക്കണം. പ്രാര്ത്ഥകനയിലും ആരാധനയിലുമായി ആ അസുലഭാവസരങ്ങള്‍ വിനിയോഗിക്കാനായവര്‍ ഭാഗ്യവാന്മാര്‍. ഹാജി ഒരു വ്യക്തി മാത്രമല്ല, തന്റെ നാടിന്റെ, കുടുംബത്തിന്റെ പ്രതിനിധി കൂടിയാണ്. അതിനാല്‍ അവിടെവെച്ചെല്ലാം സമൂഹത്തിന്റെയും ലോകത്തിന്റെയും ഐശ്വര്യത്തിനും സമാധാനത്തിനും വേണ്ടി പ്രാര്ത്ഥി്ക്കുക.
മുഷ്താഖ് അഹ്മദ്

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ