ഖുർആനിലെ ചില പരാമർശങ്ങൾ യുക്തിരഹിതമായി തോന്നുന്നു. ഇങ്ങനെയൊക്കെ പറയുന്ന ദൈവം യഥാർഥ ദൈവമാകുമോ? ആണെങ്കിൽ തന്നെ എന്തുകൊണ്ടാണ് ദൈവം ഇങ്ങനെയൊക്കെ കൽപ്പിക്കുന്നത്?
??? അല്ലാഹുവാണ് ലോകത്തിന്റെ സ്രഷ്ടാവ് എന്നും മുഹമ്മദ് നബി(സ്വ) അവന്റെ പ്രവാചകരാണെന്നും ബോധ്യപ്പെട്ടുകഴിഞ്ഞാൽ ഉടമയായ അല്ലാഹു പറയുന്നത് അനുസരിക്കുക മാത്രമേ അടിമകളായ നമുക്ക് നിർവാഹമുള്ളൂ. നമുക്ക് തോന്നുന്നതനുസരിച്ച് നിയമ നിർമാണം നടത്തുകയായിരുന്നു അവൻ ചെയ്യേണ്ടിയിരുന്നതെങ്കിൽ നമ്മൾ അവരുടെ ദൈവവും അവൻ നമ്മുടെ അടിമയും ആവുകയില്ലേ? ദൈവം ചോദിക്കും, നമുക്ക് അവനെ ചോദ്യം ചെയ്യാൻ അധികാരമില്ല. അങ്ങനെയിരിക്കുമ്പോൾ മാത്രമേ ദൈവം യഥാർഥ ദൈവം ആവുകയുള്ളൂ.
‘അവൻ ചെയ്യുന്നതിനെക്കുറിച്ച്ചോദ്യം ചെയ്യപ്പെടുകയില്ല; എന്നാൽ അവരോട് ചോദിക്കപ്പെട്ടുകൊണ്ടിരിക്കും’ (അൽഅമ്പിയാഅ് 23) എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞത് മറ്റൊന്നും കൊണ്ടല്ല.
വളരെ ലളിതമായ ഒരു ഉദാഹരണത്തിലൂടെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. വയറുവേദന കാരണം നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കുന്നുവെന്ന് കരുതുക. അദ്ദേഹം നിങ്ങളോടുന്നയിക്കുന്ന എല്ലാ അന്വേഷണങ്ങൾക്കും ഉത്തരം ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥനാണ്. ഇന്നലെ എന്തൊക്കെയാണ്, എപ്പോഴൊക്കെ, എത്ര പ്രാവശ്യം കഴിച്ചു. നിങ്ങൾക്ക് ശോധന ഉണ്ടായോ, എത്ര പ്രാവശ്യം, അത് ഏത് രൂപത്തിലായിരുന്നു എന്നിത്യാദി നിങ്ങൾക്ക് ഇഷ്ടമുള്ളതും അല്ലാത്തതുമായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ നിങ്ങൾ ബാധ്യസ്ഥനാണ്. എങ്കിൽ മാത്രമേ അദ്ദേഹത്തിൽ നിന്ന് നിങ്ങളുദ്ദേശിക്കുന്ന പരിഹാരം ലഭിക്കുകയുള്ളൂ. കാരണം അദ്ദേഹത്തെ ആ വിഷയത്തിൽ അതോറിറ്റിയായി അംഗീകരിച്ചത് കൊണ്ടാണല്ലോ അദ്ദേഹത്തിന്റെ അടുക്കൽ നാം പരിഹാരം തേടി പോയത്. എന്നാൽ തന്നോട് നിരന്തരമായി ചോദ്യങ്ങൾ ചോദിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും അതിനാൽ എനിക്ക് തിരിച്ച് അങ്ങോട്ടു ചോദ്യം ചോദിക്കാൻ അവകാശമുണ്ടെന്നും എന്നോട് ചോദിച്ചത് പോലെയുള്ള ചോദ്യങ്ങൾ എനിക്ക് അദ്ദേഹത്തോടും തിരിച്ച് ചോദിക്കാം എന്നും പറഞ്ഞ് നിർദേശങ്ങളുടെ ന്യായങ്ങളും അനീതിയും ശാസ്ത്രീയതയും ചോദിച്ച് ഡോക്ടറെ ചോദ്യം ചെയ്യുന്നത് മണ്ടത്തരമാണെന്ന് പറയേണ്ടതില്ലല്ലോ.
എന്തിനാണ് പടച്ചവൻ നമുക്ക് തിന്മ ചെയ്യാനുള്ള കഴിവ് നൽകിയത്? എന്തിനാണ് ദൈവം സ്വർഗ-നരകങ്ങൾ പടച്ചത്? എല്ലാവരെയും സ്വർഗത്തിലാക്കുന്നതായിരുന്നില്ലേ ഏറ്റവും യുക്തിഭദ്രമായ തീരുമാനം?
ഇത്തരം ചോദ്യങ്ങളുടെയെല്ലാം ഉത്തരമാണ് നേരത്തെ പറഞ്ഞത്. അവൻ സൃഷ്ടിക്കണമോ വേണ്ടേ, സൃഷ്ടിക്കുകയാണെങ്കിൽ തന്നെ അത് എങ്ങനെയാവണം എന്നൊക്കെ നമ്മളല്ല തീരുമാനിക്കേണ്ടത്; അവനാണ്. പല സാധ്യതകളിൽ ചില ന്യായങ്ങൾ പറഞ്ഞ് ഇങ്ങനെയായിക്കൂടേ എന്ന് ചിലർ ചോദിക്കുമ്പോൾ വേറെ ചില ന്യായങ്ങൾ പറഞ്ഞ് അങ്ങനെ ആയിക്കൂടേ എന്ന് മറ്റു ചിലർക്കും ചോദിക്കാം. നമ്മളോട് സമ്മതം ചോദിച്ചു നമ്മുടെ ഇംഗിതത്തിനനുസരിച്ച് സൃഷ്ടിക്കുന്നവനാണ് സ്രഷ്ടാവെങ്കിൽ അവൻ പിന്നെ എന്ത് നാഥനാണ്?
സ്രഷ്ടാവ് യുക്തിഭദ്രമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നവനാണ് എന്നല്ല ഈ പറഞ്ഞതിനർഥം. അവൻ ചെയ്യുന്നതിന്റെ യുക്തി നമുക്ക് അറിഞ്ഞിരിക്കണമെന്ന് നിർബന്ധമില്ല എന്നാണ്. അങ്ങനെയൊക്കെയാണെങ്കിലും പല കാര്യങ്ങളിലും നമ്മൾ ചിന്തിക്കുമ്പോൾ അവൻ ചെയ്യുന്ന/കൽപ്പിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഏറ്റവും യുക്തിഭദ്രമെന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏതെങ്കിലും ചില ചെയ്തികളുടെ /കൽപനകളുടെ യുക്തി നമുക്ക് മനസ്സിലായില്ലെങ്കിൽ അത് നമ്മുടെ പരിമിതിയാണ് എന്ന് മനസ്സിലാക്കുന്നതാണ് യുക്തി. എനിക്ക് അതിന്റെ യുക്തി മനസ്സിലായില്ലെങ്കിലും ഞാൻ അത് ചെയ്യുകയാണ് വേണ്ടത് എന്ന ബോധമാണ് ഏറ്റവും നല്ല യുക്തിചിന്ത.
മേൽ ചോദ്യത്തിലേക്ക് തന്നെ വരാം. ഇവിടെ പല സാധ്യതകളുമുണ്ട്.
1. നമ്മെ തീരെ പടക്കാതിരിക്കുക.
2. നന്മ മാത്രം ചെയ്യുന്നവരായി പടക്കുക, എന്നിട്ട് നരകത്തിലിടുക.
3. നന്മ മാത്രം ചെയ്യുന്നവരായി പടക്കുക, എന്നിട്ട് സ്വർഗത്തിലിടുക.
4. നന്മ മാത്രം ചെയ്യുന്നവരായി പടക്കുക, രക്ഷയോ ശിക്ഷയോ നൽകാതിരിക്കുക.
5. തിന്മ മാത്രം ചെയ്യുന്നവരായി പടക്കുക, എന്നിട്ട് നരകത്തിലിടുക.
6. തിന്മ മാത്രം ചെയ്യുന്നവരായി പടക്കുക, എന്നിട്ട് സ്വർഗത്തിലിടുക.
7. ചിലരെ നന്മ മാത്രം ചെയ്യുന്നവരും മറ്റു ചിലരെ തിന്മ മാത്രം ചെയ്യുന്നവരായും പടക്കുകയും നന്മ ചെയ്തവർക്ക് ശിക്ഷയും തിന്മ ചെയ്തവർക്ക് രക്ഷയും നൽകുക.
8. ചിലരെ നന്മ മാത്രം ചെയ്യുന്നവരും മറ്റു ചിലരെ തിന്മ മാത്രം ചെയ്യുന്നവരുമായി പടക്കുക. നന്മ ചെയ്തവർക്ക് രക്ഷയും തിന്മ ചെയ്തവർക്ക് ശിക്ഷയും നൽകുക.
9. നന്മയും തിന്മയും തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യമുള്ളവരായി പടക്കുക, നന്മ ചെയ്തവർക്ക് ശിക്ഷയും തിന്മ ചെയ്തവർക്ക് രക്ഷയും നൽകുക.
10. ഇപ്രകാരം പടച്ച് നന്മ ചെയ്തവർക്ക് രക്ഷയും തിന്മ ചെയ്തവർക്ക് ശിക്ഷയും നൽകുക.
ഇവയിൽ പലതും ഒറ്റനോട്ടത്തിൽ തന്നെ യുക്തിസഹമല്ലാത്തതായി നമുക്ക് തോന്നും. എന്നാൽ ബാക്കിയുള്ളതിനൊക്കെ ചില മെച്ചങ്ങൾ ചിലർ കാണും. ഏതു തിരഞ്ഞെടുത്താലും മറ്റു സാധ്യതകൾ ആകാമായിരുന്നില്ലേ എന്ന് ചോദിക്കാൻ ആളുണ്ടാവും. എന്തും സെലക്ട് ചെയ്യാൻ അധികാരമുള്ളവനോട് ആർക്കാണ്, എന്താണ് ചോദിക്കാൻ അർഹത?
ഒന്നും സൃഷ്ടിക്കാതിരിക്കുക എന്നത് നിഷ്ക്രിയത്വമാണ്. നിഷ്ക്രിയത്വമാണോ ക്രിയാത്മകതയാണോ നല്ലത്? ക്രിയാത്മകതയാണെന്നാണ് സാമാന്യബുദ്ധി പറയുക. തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം നൽകുകയും നൽകാതിരിക്കുകയും ചെയ്യുക എന്നതിൽ സ്വാതന്ത്ര്യം നൽകുക എന്നതാണ് യുക്തിസഹമെന്നാണ്ബുദ്ധി പറയുന്നത്. സ്വാതന്ത്ര്യത്തോടെ ഒരു കാര്യം ചെയ്യുമ്പോൾ അതിന്റെ ഫലം അനുഭവിക്കാൻ കഴിയണമെന്ന് തന്നെയാണ് സാമാന്യബോധം മുന്നോട്ടുവെക്കുന്ന ആശയം.
അങ്ങനെയാണെങ്കിൽ ഇപ്പോൾ പ്രപഞ്ചാധിപൻ മനുഷ്യരെ സൃഷ്ടിച്ചത് ഏറെ യുക്തിസഹമായ രൂപത്തിൽ തന്നെയാണ് എന്ന് മനസ്സിലാക്കാം. നന്മ മാത്രം ചെയ്യാൻ കഴിയുന്നവരെ സൃഷ്ടിക്കാൻ അറിയാത്തതുകൊണ്ടല്ല ഇത്. അങ്ങനെയുള്ള ഒരു വിഭാഗത്തെ അവൻ സൃഷ്ടിച്ചിട്ടുമുണ്ടല്ലോ. അവരാണ് മലക്കുകൾ.
‘അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെയെല്ലാം ഒറ്റ സമുദായമാക്കുമായിരുന്നു /എല്ലാവരെയും ഹിദായത്താക്കുമായിരുന്നു’ (അശ്ശൂറാ 8) എന്നൊക്കെ ഖുർആൻ പറയുന്നുണ്ടല്ലോ. അല്ലാഹു ഉദ്ദേശിച്ചതുകൊണ്ടാണ് നമുക്ക് ഹിദായത്ത്(സന്മാർഗം) കിട്ടാത്തത് എന്നല്ലേ ഇതിന്റെ പൊരുൾ? അപ്പോൾ പിന്നെ സ്വാതന്ത്ര്യമുണ്ട് എന്ന് പറയുന്നത് എന്തർഥത്തിലാണ്?
??? ചിലരെ പിഴപ്പിക്കാൻ ഉദ്ദേശിച്ചത് കൊണ്ടാണ് എല്ലാവരും ഒറ്റ സമുദായമാകാതിരുന്നത് എന്നല്ല അതിന്റെ ആശയം. മറിച്ച്, നമുക്കൊരു സ്വാതന്ത്ര്യവും നൽകാതെ എല്ലാവരും നന്മ ചെയ്യുന്നവരായിത്തീരട്ടെ എന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നമ്മളൊക്കെ നന്മ മാത്രം ചെയ്യുന്നവരാകുമായിരുന്നു; പക്ഷേ നമുക്ക് സ്വാതന്ത്ര്യം നൽകാനാണ് അല്ലാഹു ഉദ്ദേശിച്ചത്. അതുകൊണ്ട് ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ചിലർ നല്ലവരാകുകയും ചിലർ തിന്മയുടെ വഴി തിരഞ്ഞെടുക്കുകയും ചെയ്തു. സ്വാതന്ത്ര്യം നൽകാതിരുന്നാൽ നന്മ മാത്രം ചെയ്യാൻ പറ്റുന്ന പരുവത്തിൽ പടച്ചിരുന്നെങ്കിൽ അങ്ങനെ ആകുമായിരുന്നുവെന്നാണ് അതിന്റെ അർഥം.
? അല്ലാഹു ഉദ്ദേശിച്ചവരെ അവൻ പിഴപ്പിക്കുന്നു എന്ന് ഖുർആൻ വളരെ വ്യക്തമായി പറയുന്നുണ്ടല്ലോ.അപ്പോൾ പിഴപ്പിക്കുക എന്നത് അവന്റെ ഉദ്ദേശ്യമായിരുന്നുവെന്നു തന്നെയല്ലേ അതിന്റെ വിവക്ഷ?
??? മനുഷ്യന് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്നാണ് മുസ്ലിംകളുടെ വിശ്വാസം. നന്മയും തിന്മയും സെലക്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണിത്. ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് അവിശ്വസിക്കാം എന്ന് ഖുർആനിൽ പല ആയത്തുകളിലൂടെ വിവിധ രൂപങ്ങളിൽ പറയുന്നുണ്ട്.
?????? ???????? ???? ????????? ?????? ????? ???????????? ?????? ????? ???????????? ?????? ??????????? ??????????????
അവർ വളഞ്ഞപ്പോൾ അല്ലാഹു അവരുടെ ഹൃദയങ്ങളെ വളച്ചു എന്നും പറയുന്നുണ്ട്.
???????? ??????? ??????? ??????? ??????????? ????????? ??? ??????? ????????? ????????????? (5)
തെമ്മാടികളെ, അക്രമികളെ അവൻ സന്മാർഗത്തിലാക്കുകയില്ലെന്ന് പല സ്ഥലങ്ങളിലും പറയുന്നുണ്ട്. തെമ്മാടികളെയല്ലാതെ അവൻ പിഴപ്പിക്കുകയില്ലെന്ന് പേർത്തും പേർത്തും പറയുന്നുണ്ട്. അല്ലാഹുവിനെ ഭയപ്പെടുന്നവർക്കാണ് ഖുർആൻ/അല്ലാഹു ഹിദായത്ത് നൽകുന്നത് എന്നും പറയുന്നുണ്ട്.
ഇവയിൽ നിന്നെല്ലാം മനസ്സിലാകുന്നത് അല്ലാഹു നൽകിയ സ്വാതന്ത്ര്യം ഉപയോഗിച്ച് തിന്മ തിരഞ്ഞെടുക്കുന്നവരെയാണ് അവൻ പിഴപ്പിക്കുക എന്നാണ്. അപ്പോൾ, ഉദ്ദേശിച്ചവരെ അവൻ പിഴപ്പിക്കുന്നു എന്നതിനെ ആരെയാണ് അവൻ ഉദ്ദേശിച്ചത് എന്ന ആയത്തുകളുടെ കൂടി വെളിച്ചത്തിൽ മനസ്സിലാക്കണം. ആരെയാണ് അവൻ പിഴപ്പിക്കുക? അക്രമികളെ, തെമ്മാടികളെ. ഒരാൾ എങ്ങനെയാണ് തെമ്മാടിയാകുന്നത്? ആരെങ്കിലും നന്നാവാൻ ഉദ്ദേശിച്ചാൽ അവന് നന്നാവാം. പിഴക്കാൻ ഉദ്ദേശിച്ചാൽ പിഴക്കുകയുമാവാം. അതേ, അവർ വളഞ്ഞപ്പോൾ അല്ലാഹു വളവ് സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ചുരുക്കത്തിൽ, സ്വയം പിഴക്കാൻ ഉദ്ദേശിച്ചവരെയാണ് അവൻ പിഴപ്പിക്കുന്നത്. പിഴക്കാനുള്ള ശ്രമം ചെയ്യുമ്പോൾ അത് അവരിൽ സൃഷ്ടിക്കുന്നത് അല്ലാഹുവാണെന്നാണ് ആശയം. നന്മ യാണെങ്കിലും തിന്മയാണെങ്കിലും അവ ചെയ്യാൻ മനുഷ്യർ ശ്രമിക്കുമ്പോൾ അല്ലാഹു അവയെ അവനിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
സ്വയം പിഴക്കാൻ ഉദ്ദേശിച്ചവരെ അല്ലാഹു പിഴപ്പിക്കും എന്ന് തന്നെ ഈ ആയത്തിന്റെ നേർക്കുനേരെയുള്ള അർഥമാകാൻ ഭാഷാശാസ്ത്രപരമായി സാധ്യതയുണ്ട്. ??? ?? ???? എന്ന അർഥകൽപ്പന നൽകാവുന്നതാണ്. ???? എന്ന ക്രിയയിലെ സർവനാമം തൊട്ടടുത്തുള്ള ?? എന്ന പദത്തിലേക്ക് മടങ്ങുന്നു എന്ന് സങ്കൽപ്പിച്ചാൽ ഈ അർഥം ലഭ്യമാകും.
? നന്മയും തിന്മയും സൃഷ്ടിക്കുന്നത് അല്ലാഹുവാണെന്ന് പറഞ്ഞല്ലോ. അപ്പോൾ മനുഷ്യൻ ചെയ്യാത്ത പ്രവർത്തനത്തിന് അവനെ ശിക്ഷിക്കുന്നതിൽ എന്തു നീതീകരണമാണുള്ളത്?
??? ഏതൊരു കാര്യവും ഉൺമയിലേക്ക് കൊണ്ടുവരുന്നവൻ സ്രഷ്ടാവായ അല്ലാഹുവാണ്. എങ്കിലും മനുഷ്യന് ഉത്തരവാദിത്വമുണ്ട്.ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒരു റൂമിലേക്ക് പ്രവേശിക്കുമ്പോൾ അതിന്റെ ഉടമസ്ഥൻ പറയുന്നു; നിങ്ങൾ ഈ മുറിയിൽ പ്രവേശിച്ചാൽ രണ്ട് ലൈറ്റുകൾ കാണാം, രണ്ട് സ്വിച്ചുകളും. ഒന്ന്എന്ന് രേഖപ്പെടുത്തിയ സ്വിച്ച് ഓൺ ചെയ്താൽ പച്ച ലൈറ്റ് പ്രകാശിക്കും. അപ്പോൾ റൂമിൽ നിങ്ങൾക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും സന്തോഷങ്ങളുമുണ്ടാകും. എന്നാൽ രണ്ട് എന്നെഴുതിയ സ്വിച്ച് നിങ്ങൾ ഓൺ ചെയ്താൽ വലിയ അസ്വസ്ഥതകളും ബുദ്ധിമുട്ടുകളും ദുരന്തങ്ങളുമുണ്ടാവും. അങ്ങനെ അദ്ദേഹം പച്ച ലൈറ്റ് ഓൺ ചെയ്തു. അദ്ദേഹത്തിന് സന്തോഷങ്ങൾ ലഭിച്ചു. അതേസമയം മറ്റൊരാൾ ചുവന്ന ലൈറ്റാണ് ഓൺ ചെയ്തത്. അദ്ദേഹത്തിന് ദുരന്തങ്ങളും ഉണ്ടായി. ഇവിടെ സന്തോഷവും ദുഃഖവും ഉണ്ടാകാൻ ഉത്തരവാദികൾ ആരാണ്? സ്വിച്ച് ഓൺ ചെയ്തവർ തന്നെയാണ്. എന്നാൽ യഥാർഥത്തിൽ ഇതിലെ സ്വിച്ചുകൾ ലൈറ്റുമായി കണക്ട് ചെയ്തിട്ടില്ലായിരുന്നു. അദ്ദേഹം ഏത് സ്വിച്ച് ഓൺ ചെയ്യുന്നുവെന്ന് ഒരു ക്യാമറയിലൂടെ നിരീക്ഷിക്കുന്ന ഉടമസ്ഥൻ അതിന് അനുസൃതമായി യഥാർഥ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നു. അപ്പോൾ യഥാർഥത്തിൽ ലൈറ്റ് പ്രകാശിപ്പിക്കുന്നത് ഉടമസ്ഥനാണെങ്കിലും പ്രകാശിച്ചതിന്റെയും തുടർന്നുള്ള പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്വം റൂമിൽ പ്രവേശിച്ച, മുന്നറിയിപ്പ് നൽകപ്പെട്ടവർക്ക് ഉണ്ടെന്ന് പറയേണ്ടതില്ലല്ലോ.
? ‘അവരുടെ ഹൃദയങ്ങളുടെ മേൽ സീലുകൾ വെച്ചു’ എന്നും ‘ചിലർ നരകത്തിൽ കടക്കും എന്ന വചനം ചിലരുടെ മേൽ പുലർന്നിരിക്കുന്നു’ എന്നും ‘ചിലരുടെ കണ്ണുകളെ അന്ധമാക്കി’ എന്നും ‘ഹൃദയത്തിൽ മൂടികൾ വെച്ചു’ എന്നുമൊക്കെയുള്ള ആശയങ്ങൾ ഖുർആൻ പറയുന്നുണ്ടല്ലോ. നന്നാകാൻ എത്രതന്നെ വിചാരിച്ചാലും അവർക്ക് നന്നാകാൻ പറ്റില്ല എന്നല്ലേ ഇതൊക്കെ അർഥമാക്കുന്നത്?
??? ചിലർ സ്വേച്ഛ പ്രകാരമുള്ള തങ്ങളുടെ തിരഞ്ഞെടുപ്പിൽ തിന്മയുടെ ഉപാസകരായി. അതികഠിനമായ അവരുടെ ധിക്കാരം മൂലം പിന്നീട് സത്യം സ്വീകരിക്കാൻ പറ്റാത്ത വിധം അല്ലാഹു അവരുടെ ഹൃദയങ്ങൾക്ക് താഴുകളിട്ടു. കണ്ണുകളെ അന്ധമാക്കി. അപ്പോൾ അവരുടെ കണ്ണുകൾ അന്ധമായതിന് ഉത്തരവാദി അവർ തന്നെയാണ്. ഉപ്പു തിന്നവൻ വെള്ളം കുടിക്കുമല്ലോ. തങ്ങളുടെ ദുഷ്ട പ്രവർത്തനങ്ങളുടെ തിക്തഫലമാണ് അതെന്നർഥം.
മറ്റൊരു വ്യാഖ്യാനവും പറയപ്പെട്ടിട്ടുണ്ട്. സത്യപ്രകാശത്തിന്റെ ഒരു കണിക പോലും ഉള്ളിലേക്ക് കടക്കാൻ പറ്റാത്ത വിധം അവർ ഹൃദയത്തിന്റെ വാതിലുകൾക്ക് സാക്ഷയിട്ടു. അവരുടെ ഉദ്ദേശ്യം ഇത്തരം പുറംതിരിഞ്ഞു നിൽപ്പായതിനാൽ അല്ലാഹു അത് അവരിൽ സൃഷ്ടിച്ചു. സത്യം സ്വീകരിക്കാനുള്ള അവരുടെ വൈമുഖ്യത്തെ ആലങ്കാരികമായി ചിത്രീകരിച്ചതാണ് ഈ സൂക്തങ്ങൾ.
? നമ്മുടെ ഉദ്ദേശ്യം തന്നെ അല്ലാഹു ഉദ്ദേശിക്കുന്നതല്ലേ? പിന്നെ അതിൽ എന്ത് സ്വാതന്ത്ര്യമാണുള്ളത്? ??? ?????? ??? ?? ???? ???? ?? ????????
??? അല്ലാഹു ഉദ്ദേശിച്ചത് കൊണ്ടാണ് നിങ്ങൾക്ക് ഉദ്ദേശിക്കാൻ കഴിഞ്ഞത് എന്നാണ് ആ ആയത്തിന്റെ വിവക്ഷ. അതായത് നമുക്ക് ഇച്ഛാസ്വാതന്ത്ര്യം ഉണ്ടാവണമെന്നത് അല്ലാഹുവിന്റെ ഉദ്ദേശ്യമായിരുന്നു. അവൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ നമുക്ക് സ്വാതന്ത്ര്യം ഉണ്ടാകുമായിരുന്നില്ല. അപ്പോൾ നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്നാണർഥം. പക്ഷേ ആ സ്വാതന്ത്ര്യം അല്ലാഹു നമുക്ക് നൽകിയതാണ്. അല്ലാഹു നൽകാതെ നമ്മളായിട്ട് ഉണ്ടാക്കിയതല്ല. അങ്ങനെയായിരുന്നെങ്കിൽ നമ്മൾ ദൈവമാകുമായിരുന്നല്ലോ!
? അല്ലാഹു നേരത്തെ കണക്കാക്കിയത് കൊണ്ടല്ലേ നമ്മൾ തെറ്റ് ചെയ്യുന്നത്?
??? നമുക്ക് സ്വാതന്ത്ര്യം നൽകണമെന്നാണ് അവൻ കണക്കാക്കിയത്. സ്വാതന്ത്ര്യമുപയോഗിച്ച് നമ്മൾ എന്ത് സെലക്ട് ചെയ്യുമെന്ന് അല്ലാഹുവിനറിയാം. അതവൻ രേഖപ്പെടുത്തിയിട്ടുമുണ്ട്. അതു പ്രകാരം മാത്രമേ നടക്കൂ. പക്ഷേ കണക്കാക്കിയത് കൊണ്ട് അങ്ങനെ നടക്കുന്നതല്ല, നടക്കുന്നത് പോലെ കണക്കാക്കിയതാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ നമ്മുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് എന്ത് ചെയ്യണമെന്നാണോ നാം ഉദ്ദേശിക്കുന്നത് അതുപോലെ നടക്കട്ടെ എന്ന് അവൻ നേരത്തെ ഉദ്ദേശിച്ചു. എന്താണ് നമ്മൾ ഉദ്ദേശിക്കുക എന്ന് അവന് നേരത്തെ അറിയാമായിരുന്നു. അറിവ് ഒരു കുറ്റമല്ലല്ലോ. അത് പൂർണതയാണ്. അറിവ് ഒന്നും സൃഷ്ടിക്കുന്നില്ല, അഥവാ അറിഞ്ഞത് കൊണ്ടല്ല ഉണ്ടായത്; ഉണ്ടാകുന്നതുപോലെ അറിഞ്ഞതാണ്. നാളെ സൂര്യനുദിക്കും എന്ന് നാം അറിഞ്ഞുകൊണ്ടല്ലല്ലോ സൂര്യൻ ഉദിക്കുന്നത്.
(അധിക വായനക്ക്:
മുഹമ്മദ് സാഹിദ് അൽ കൗസരിയുടെ ????????? ?? ?????? ?? ????? ?????????
മുസ്തഫാ സ്വബ്രിയുടെ ???? ????? ??? ????? ?????
റമളാൻ ബൂത്വിയുടെ??????? ???? ?? ????
അല്ലാമ മുതവല്ലി ശഅറാവിയുടെ??????? ???? ?? ????)
ഡോ. ഫൈസൽ അഹ്സനി രണ്ടത്താണി