തിരൂരങ്ങാടി: സമര്‍പ്പിത യൗവ്വനം സാര്‍ഥക മുന്നേറ്റം എന്ന പ്രമേയവുമായി ഫെബ്രുവരി 27,28,മാര്‍ച്ച് ഒന്ന് തിയ്യതികളില്‍മലപ്പുറം താജുല്‍ഉലമാ നഗറില്‍നടക്കുന്ന എസ്.വൈ.എസ് 60ാംവാര്‍ഷിക സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി സോണ്‍തലങ്ങളില്‍നടത്തുന്ന എഴുത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂരങ്ങാടി സോണില്‍വണ്ടൂര്‍അബ്ദുറഹ്മാന്‍ഫൈസി നിര്‍വഹിച്ചു. ഇ മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. സിപി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, ഊരകം അബ്ദുറഹ്മാന്‍സഖാഫി, എം മുഹമ്മദ് സ്വാദിഖ്, എന്‍വി അബ്ദുറസാഖ് സഖാഫി, എംഎ മജീദ്, കുണ്ടൂര്‍ലത്തീഫ് ഹാജി, എംഎന്‍സിദ്ദീഖ് ഹാജി, വിടി ഹമീദ് ഹാജി, എന്‍എം സൈനുദ്ദീന്‍സഖാഫി, എന്‍നൗശാദ്, കെപി വഹാബ് തങ്ങള്‍തുടങ്ങിയവര്‍സംബന്ധിച്ചു.പ്രവര്‍ത്തകര്‍ക്കൊപ്പം നേതാക്കളും ബോര്‍ഡ് എഴുതുന്നതില്‍പങ്കാളികളായി. കാണികളായി നിരവധിയാളുകള്‍എത്തിയിരുന്നു. ബോര്‍ഡുകള്‍വിവിധ കേന്ദ്രങ്ങളില്‍സ്ഥാപിച്ച ശേഷമാണ് പ്രവര്‍ത്തകര്‍പിരിഞ്ഞു പോയത്.

കാസര്‍കോട്: പ്രകൃതി സൗഹൃദമായ നാടന്‍സാമഗ്രികള്‍ഉപയോഗിച്ച് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ എസ്.വൈ.എസ് സംഘടിപ്പിച്ച എഴുത്ത് മേള സമാപിച്ചു. പരിപാടിക്ക് പിന്തുണയുമായി ചിത്രകാരന്മാരും കമേഴ്സ്യല്‍ആര്‍ട്ടിസ്റ്റ് സംഘം പ്രതിനിധികളും ഒത്തു ചേര്‍ന്നതോടെ എഴുത്തു മേള ആവേശമായി മാറി. എസ്എ അബ്ദുല്‍ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ, സോണ്‍ഭാരവാഹികളും പ്രവര്‍ത്തകരും നേതൃത്വം നല്‍കി. പുല്‍പ്പായ, തുണി തുടങ്ങിയവ ഉപയോഗിച്ച് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍പ്രചാരണ ബോര്‍ഡുകളും മറ്റും ഒരുക്കുന്ന എഴുത്ത് മേള പ്ലാസ്റ്റിക്കിനെതിരായ പോരാട്ടം എന്ന നിലയില്‍ശ്രദ്ധേയമായി.

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

പരദൂഷണം സര്‍വനാശം

മനുഷ്യ പ്രവൃത്തികളില്‍ദുഷ്ടതയുടെ മൂര്‍ത്തീഭാവമായി നിലകൊള്ളുന്ന ഒന്നാണ് ഗീബത് അഥവാ പരദൂഷണം. അല്ലാഹു ചോദിക്കുന്നു: സ്വന്തം സഹോദരന്റെ…

ഭവന നിര്‍മാണത്തിന്റെ വിവിധ വശങ്ങള്‍

നിര്‍മാണത്തില്‍സുതാര്യതയും കൃത്യതയും കൈവരിച്ച് യഥാര്‍ത്ഥ ലക്ഷ്യം നേടണമെങ്കില്‍ഈ വിഷയത്തില്‍പരിജ്ഞാനമുണ്ടായിരിക്കണം. വിശിഷ്യാ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍നിരവധി വിഷയങ്ങള്‍അനിവാര്യമായും…