ലോകനാഗരികതയെ മാറ്റിപ്പണിയുന്നതിൽ നിർണായക പങ്കുവഹിക്കുകയും ഇന്നും ശതകോടികളുടെ സാംസ്‌കാരിക കേന്ദ്രബിന്ദുവായി നിലകൊള്ളുകയും ചെയ്യുന്ന പൗരാണിക ഗേഹമാണ്കഅ്ബതുൽമുശർറഫ. ജനങ്ങൾഅല്ലാഹുവിനെഇബാദത്ത്‌ചെയ്യുന്നതിനായിഭൂമിയിൽപടുത്തുയർത്തിയപ്രഥമഭവനംബക്ക(മക്ക)യിലെകഅ്ബയാണെന്ന്വിശുദ്ധഖുർആൻ (ആലുഇംറാൻ96) പ്രസ്താവിക്കുന്നു. ഇസ്‌ലാമിലെസുപ്രധാനഇബാദത്തായനിസ്‌കാരത്തിന്റെഅഭിമുഖദിശയുംഹജ്ജ്കർമങ്ങളുടെസിരാകേന്ദ്രവുംകഅ്ബയാണ്.
കഅ്ബയുടെപുനർനിർമാണംപൂർത്തിയാക്കിയഇബ്‌റാഹീംനബി(അ) അല്ലാഹുവിന്റെകൽപനപ്രകാരംഈവിശുദ്ധഗേഹത്തിലേക്ക്തീർഥാടനംനടത്താനായിലോകജനതയോട്വിളംബരംചെയ്തു. അന്നുമുതൽലോകത്തിന്റെനാനാദിക്കുകളിൽനിന്നുംവിശ്വാസികൾഇടമുറിയാതെഅവിടേക്ക്തീർഥാടനംനടത്തിക്കൊണ്ടിരിക്കുന്നു. ഹിജ്‌റരണ്ടാം വർഷംശഅ്ബാൻമാസത്തിൽകഅ്ബലോകമുസ്‌ലിംകളുടെഖിബ്ല(അഭിമുഖദിശ)യായിവീണ്ടും പ്രഖ്യാപിക്കപ്പെട്ടു. തുടർന്നുള്ളകാലമത്രയുംലോകമെമ്പാടുമുള്ളമുഴുവൻമുസ്‌ലിംകളുംഅവിടേക്ക്തിരിഞ്ഞാണ്‌നിസ്‌കരിക്കുന്നത്.
പ്രദക്ഷിണം (ത്വവാഫ്) ചെയ്ത്വിശ്വാസികൾകഅ്ബയെആദരിക്കുകയുംഅല്ലാഹുവിനെവാഴ്ത്തുകയുംസ്തുതികളർപ്പിക്കുകയുംചെയ്യുന്നു. ഹജ്ജിലുംഉംറയിലുംഇത്‌നിർബന്ധമാണ്. മറ്റുസമയങ്ങളിൽെഎച്ഛികപുണ്യകർമവുമാണ്. മക്കയിൽപ്രവേശിക്കുമ്പോൾസുന്നത്തുംവിടപറയുമ്പോൾപലഘട്ടങ്ങളിലുംനിർബന്ധവുമാണ്. കഅ്ബയുംചുറ്റുവട്ടവുംഹറംഎന്നാണറിയപ്പെടുന്നത്. ആദരണീയം, നിരോധിതംഎന്നൊക്കെയാണ്ഈപദത്തിനർഥം. അവിടെസർവരുടെയുംജീവനുംസ്വത്തുംസംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്അല്ലാഹുതീരുമാനിച്ചിരിക്കുന്നു.
ഹിജ്‌റഎട്ടാംവർഷംമുഹമ്മദ്‌നബി(സ്വ) മക്കയിലേക്ക്തിരിച്ചെത്തുകയുംകഅ്ബയെവിഗ്രഹാരാധകരിൽനിന്ന്‌മോചിപ്പിക്കുകയുംചെയ്തു. പ്രപഞ്ചസ്‌രഷ്ടാവായഅല്ലാഹുവിന്റെനിർദേശമനുസരിച്ച്ഏകദൈവാരാധനക്കായിനിർമിച്ചതായിരുന്നുകഅ്ബ. കാലാന്തരേണഅതിനുള്ളിൽവിഗ്രഹങ്ങൾകുമിഞ്ഞുകൂടി. വിമോചിതമാകുമ്പോൾഅതിനകത്ത്360പ്രതിഷ്ഠകളുണ്ടായിരുന്നു. തിരുദൂതരുംഅനുയായികളുംകഅ്ബയുടെപവിത്രതപുന?സ്ഥാപിക്കുകയുംഏകദൈവാരാധനയിലധിഷ്ഠിതമായമതകർമങ്ങൾമാത്രംനിർവഹിക്കുന്നഇടമാക്കിപ്രഖ്യാപിക്കുകയുംചെയ്തു.

വിവിധനാമങ്ങൾ

വിശുദ്ധഖുർആനിലുംമറ്റുപ്രാമാണികഗ്രന്ഥങ്ങളിലുംകഅ്ബയെവ്യത്യസ്തനാമങ്ങളിൽവിശേഷിപ്പിച്ചിട്ടുണ്ട്.
ഹഅൽബൈത്ത്: പ്രസിദ്ധഭവനംഎന്നർഥം. ഖുർആനിൽഈപദംമറ്റുവിശേഷണങ്ങൾചേർത്തുംഅല്ലാതെയുംപതിനഞ്ചുതവണആവർത്തിച്ചിട്ടുണ്ട്. ചുമരുകളുംമേൽക്കൂരയുമുള്ളതുകൊണ്ടാണ്ഭവനമെന്നപേരുവന്നത്. എന്റെഭവനംഎന്ന്അല്ലാഹുരണ്ടു തവണവിശേഷിപ്പിച്ചിട്ടുണ്ട്. ഇത്കഅ്ബയുടെആദരവ്‌സൂചിപ്പിക്കുന്നു.
ഹഅൽബൈത്തുൽഹറാം: ഹറാംഎന്നശബ്ദംക്രിയാധാതുവാണെങ്കിലുംപവിത്രമായത് (മുഹർറം) എന്നഅർഥത്തിലാണ്പ്രയോഗിച്ചിരിക്കുന്നത്. അല്ലാഹുപവിത്രതകൽപ്പിക്കുകയുംആദരിക്കുകയുംചെയ്തഇടമാണ്കഅ്ബ.
ഹഅൽബൈത്തുൽമുഹർറം: പവിത്രമാക്കപ്പെട്ടത്/നിരോധിക്കപ്പെട്ടത്എന്നർഥം. ഇബ്‌റാഹീംനബി(അ) പുത്രൻഇസ്മാഈലി(അ)നെയുംഭാര്യഹാജറ(റ)യെയുംഇവിടെതാമസിപ്പിച്ച്തിരിച്ചുപോകുമ്പോൾനടത്തുന്നപ്രാർഥനാവചനത്തിൽഈപ്രയോഗമുണ്ട്. പവിത്രതഹനിക്കുന്നതെല്ലാംനിരോധിക്കപ്പെട്ടസ്ഥലമാണിത്.
ഹഅൽബൈത്തുൽഅതീഖ്: പുരാതനം, വിമോചിതം, ഉയർന്നത്എന്നൊക്കെയാണർഥം. ഹജ്ജ്‌സൂറത്തിൽരണ്ടു പ്രാവശ്യംഈനാമംകാണാം. ഭൂമുഖത്ത്‌സ്ഥാപിക്കപ്പെട്ടപ്രഥമആരാധനാലയമെന്നനിലക്കുള്ളതാണ്അതിന്റെപൗരാണികത്വം. നശിപ്പിക്കാൻവന്നഅഹങ്കാരികളിൽനിന്ന്ഈഗേഹത്തെഅല്ലാഹുമോചിപ്പിച്ചത്ചരിത്രം. ദോഷികൾഇവിടംസന്ദർശിക്കുകയുംപ്രദക്ഷിണംനടത്തുകയുംചെയ്താൽശിക്ഷയിൽനിന്നുംനരകത്തിൽനിന്നുംമോചിതരാകുന്നു. കഅ്ബയുടെഔന്നത്യവുംഈപേരിനുനിമിത്തം.
ഹഅൽമസ്ജിദുൽഹറാം: കഅ്ബയെഉദ്ദേശിച്ച്ഖുർആനിൽഅൽമസ്ജിദുൽഹറാംഎന്ന്പ്രയോഗിച്ചിട്ടുണ്ട്. ‘താങ്കളുടെമുഖംഅൽമസ്ജിദുൽഹറാമിനുനേരെതിരിക്കുക’ (അൽബഖറ144) എന്നവചനംഉദാഹരണം.
ഖാദിസ് (വിശുദ്ധമായത്), നാദിർ (അപൂർവം, അദ്വിതീയം), അൽബനിയ്യ (ഉന്നതനിർമിതി), അദ്ദവാർ (പ്രദക്ഷിണകേന്ദ്രം), അൽഖിബ്ല (അഭിമുഖീകരണദിശ) എന്നിവയുംകഅ്ബയുടെനാമങ്ങളാണ്.

ചതുരഭവനം

മസ്ജിദുൽഹറാമിന്റെമധ്യത്തിലായിചതുരാകൃതിയിൽസ്ഥിതിചെയ്യുന്നഭവനമാണ്കഅ്ബ. ചതുരംഎന്നാണ്കഅ്ബയുടെഭാഷാർഥം. 13.25മീ. ഉയരവുംഏതാണ്ട് 12മീ. നീളവും (മുൻഭാഗം11.88മീ, പിൻഭാഗം12.15മീ) 10മീ. വീതിയും (കിഴക്ക്9.92മീ, പടിഞ്ഞാറ്10.25മീ) ആണ്കഅ്ബയുടെചുറ്റളവ്. മൂന്നുതൂണുകളിലായിഅതിന്റെമേൽക്കൂരസ്ഥിതിചെയ്യുന്നു. ഹജറുൽഅസ്വദിനുസമീപത്തായിതറയിൽനിന്ന്2.25മീറ്ററോളംഉയരത്തിലാണ്വാതിലുള്ളത്. 3.10മീ. ഉയരവും2മീ. വീതിയുമാണ്വാതിലിന്റെവ്യാസം. 280കി.ഗ്രാമോളംശുദ്ധസ്വർണംഉപയോഗിച്ചാണ്വാതിൽനിർമിച്ചിരിക്കുന്നത്. ഖാലിദ്ബിൻഅബ്ദിൽഅസീസ്‌രാജാവിന്റെനിർദേശപ്രകാരംഒരുവർഷമെടുത്താണ്ഹി. 1398ൽഇത്പണികഴിപ്പിച്ചത്. താക്കോലിന്റെനീളം25സെ.മീറ്ററാണ്.

നിർമാണചരിത്രം

ഭൂമിയിൽഅല്ലാഹുവിന്ഇബാദത്ത്‌ചെയ്യാനായിപണിതുയർത്തിയപ്രഥമഭവനമാണ്കഅ്ബയെന്ന്ഖുർആൻ. ഭൂമിയിൽസ്ഥാപിക്കപ്പെട്ടആദ്യപള്ളിഏതാണെന്നഅബൂദർറിന്റെ(റ) ചോദ്യത്തിന്അൽമസ്ജിദുൽഹറാംഎന്നാണ്തിരുദൂതർ(സ്വ) മറുപടികൊടുത്തത് (ബുഖാരി3186, മുസ്‌ലിം520). ഇബ്‌റാഹീം(അ) കഅ്ബപണിതുയർത്തിയസംഭവംവിശുദ്ധഖുർആൻവിശദമായിവിവരിക്കുന്നുണ്ട്. അതിനുമുമ്പേകഅ്ബനിർമിക്കപ്പെട്ടിരുന്നു.
‘ത്വവാഫ്‌ചെയ്യുന്നവർക്കുംഇഅ്തികാഫിരിക്കുന്നവർക്കുംനിസ്‌കരിക്കുന്നവർക്കുംവേണ്ടി എന്റെഭവനത്തെനിങ്ങൾശുദ്ധീകരിക്കുക’ എന്നാണ്ഇബ്‌റാഹീംനബി(അ)യോടുംഇസ്മാഈൽനബി(അ)യോടുംഅല്ലാഹുകൽപ്പിച്ചത് (അൽബഖറ125). ‘വിശുദ്ധഗേഹത്തിന്റസ്ഥാനംനാംഇബ്‌റാഹീംനബിക്ക്‌നിർണയിച്ചുകൊടുത്തസന്ദർഭംശ്രദ്ധേയമാണ്’ (അൽഹജ്ജ്26). ‘വിളകളില്ലാത്തഒരുതാഴ്വരയിൽനിന്റെപവിത്രഭവനത്തിനുസമീപംഎന്റെസന്താനങ്ങളിൽചിലരെഞാൻഅധിവസിപ്പിച്ചിരിക്കുന്നു’ (ഇബ്‌റാഹീം37) എന്ന്ഇബ്‌റാഹീംനബി(അ)പ്രസ്താവിക്കുന്നു.
ഇബ്‌റാഹീം(അ)ക്കുമുമ്പേകഅ്ബനിർമിക്കപ്പെട്ടിരിക്കുന്നുഎന്നാണ്മേൽവചനങ്ങൾസൂചിപ്പിക്കുന്നത്. പ്രളയവുംമറ്റുംകാരണമായിഅത്മണ്ണടിയുകയായിരുന്നു. ആദ്യംനിർമിച്ചത്ആരാണെന്നതിൽപണ്ഡിതന്മാർക്കിടയിൽഭിന്നവീക്ഷണങ്ങളുണ്ട്. മലക്കുകളാണെന്ന്ചിലർഅഭിപ്രായപ്പെടുന്നു. മലക്കുകളുടെസഹായത്തോടെആദംനബി(അ)യാണ്പണിതതെന്ന്മറ്റൊരുപക്ഷം. ഏഴാംവാനത്തിൽമലക്കുകൾപ്രദക്ഷിണംചെയ്യുന്നഭവനമാണ്‌ബൈത്തുൽമഅ്മൂർ. അതിന്റെസൂത്രത്തിലാണ്ഭൂമിയിൽകഅ്ബനിർമിക്കപ്പെട്ടിരിക്കുന്നത് (ത്വബ്‌റാനി).
നാമാവശേഷമായമന്ദിരംഅല്ലാഹുവിന്റെനിർദേശപ്രകാരംഅവൻനിർണയിച്ചുകൊടുത്തസ്ഥാനത്ത്ഇബ്‌റാഹീം(അ) പുത്രൻഇസ്മാഈലി(അ)ന്റെസഹായത്തോടെപുനർനിർമിക്കുകയായിരുന്നു. പുത്രൻകല്ലുകളുംമറ്റുംഎടുത്തുകൊടുക്കുകയുംപിതാവ്ഭിത്തികൾപണിയുകയുംചെയ്തു. തൂരിസീന, ത്വൂറുസ!!!ൈ!താ, ലബനാർ, ജൂദി, ഹിറാഎന്നീഅഞ്ചുപർവതങ്ങളിൽനിന്നുമലക്കുകൾകല്ലുകൾഎത്തിച്ചുകൊടുത്തുഎന്നുംറിപ്പോർട്ടുണ്ട്. നിർമാണംപൂർത്തിയായപ്പോൾഇരുവരുംപ്രാർഥിച്ചു: ‘ഞങ്ങളുടെനാഥാ, ഞങ്ങളിൽനിന്നുനീസ്വീകരിക്കേണമേ! നിശ്ചയം, നീസർവംകേൾക്കുന്നവനുംനന്നായിഅറിയുന്നവനുമാണല്ലോ’ (അൽബഖറ127).

പുനർനിർമാണങ്ങൾ

ക്രിസ്തുവിനുംഇരുപണ്ടു ഗോത്രങ്ങളുംതങ്ങളുടേതായഅധികാരകാലങ്ങളിൽകഅ്ബയെമാറിമാറിപുനരുദ്ധരിച്ചിരുന്നു.
കാലാന്തരേണകഅ്ബയുടെസംരക്ഷണംഖുറൈശികളുടെകൈകളിൽനിക്ഷിപ്തമായി. എഡിഅഞ്ചാംശതകത്തിൽഖുസ്വയ്യുബിൻകിലാബ്കഅ്ബപുതുക്കിപ്പണിതു. മുഹമ്മദ്‌നബി(സ്വ)യുടെപിതാമഹനാണ്ഖുസ്വയ്യ്. അദ്ദേഹംകഅ്ബയുടെപരിപാലനവുംതീർഥാടകരുടെസംരക്ഷണവുംവിവിധവിഭാഗങ്ങളാക്കിവിഭജിച്ച്തന്റെസന്താനങ്ങളെചുമതലപ്പെടുത്തി. അവരുടെകാലശേഷംതങ്ങളുടെസന്താനപരമ്പരകൾഅവനിർവഹിച്ചുപോന്നു.
എഡി605ൽഖുറൈശികൾവീണ്ടും കഅ്ബപുനർനിർമിച്ചു. മുഹമ്മദ്(സ്വ)യുടെജീവിതകാലത്താണിത്. അന്നുനബി(സ്വ)ക്ക്വയസ്സ്35. ഒരഗ്നിബാധയെത്തുടർന്ന്കഅ്ബദുർബലമായിരുന്നു. മഴവെള്ളപ്പാച്ചിലിൽപൂർണമായിതകരുകയുംചെയ്തു. അതേതുടർന്നായിരുന്നുപുനർനിർമാണം. വലീദ്ബ്‌നുമുഗീറയാണ്‌പൊളിക്കുന്നതിനുനേതൃത്വംനൽകിയത്. കലർപ്പറ്റസമ്പത്തേനിർമാണത്തിനുപയോഗിക്കൂഎന്ന്അവർതീർച്ചപ്പെടുത്തിയിരുന്നു. ജിദ്ദകടൽതീരത്ത്തകർന്നടിഞ്ഞഒരുറോമൻചരക്കുകപ്പൽവിലക്കെടുത്ത്കഅ്ബയുടെനിർമാണത്തിനുപയോഗിച്ചു. പണംതികയാതെവന്നപ്പോൾമുമ്പുണ്ടായിരുന്നതിനേക്കാൾഏഴോളംമുഴംനീളംകുറച്ചാണ്പണിപൂർത്തീകരിച്ചത്. അവസാനംഹജറുൽഅസ്വദ്പുന?സ്ഥാപിക്കുന്നതിനെചൊല്ലിഖുറൈശിവംശങ്ങൾക്കിടയിൽതർക്കമുടലെടുത്തു. യുദ്ധത്തിന്റെവക്കോളമെത്തി. മുഹമ്മദ്‌നബി(സ്വ)യുടെഅസാമാന്യനയതന്ത്രത്തിലൂടെയായിരുന്നുഈപ്രശ്‌നംപരിഹരിച്ചത്. അവിടന്ന്തന്റെവേഷ്ടിനിലത്തുവിരിച്ച്ഹജറുൽഅസ്വദ്അതിലെടുത്തുവെച്ചു. വംശത്തലവന്മാരോട്വേഷ്ടിയുടെഅഗ്രങ്ങൾപിടിക്കാൻനിർദേശിച്ചു. സ്ഥാപിക്കേണ്ടിടത്ത്എത്തിയപ്പോൾഅവിടന്ന്‌സ്വന്തംകൈകൊണ്ട് എടുത്തുവെച്ചു. ഹജർസ്ഥാപനത്തിൽഎല്ലാവർക്കുംപങ്കാളിത്തംകിട്ടിയതിനാൽകലഹംകെട്ടടങ്ങി. അന്ന്ഖുറൈശികൾമുഴുമിപ്പിക്കാതെവിട്ടഭാഗംപൂർത്തിയാക്കാൻതിരുനബി(സ്വ) പിൽക്കാലത്ത്ആഗ്രഹംപ്രകടിപ്പിച്ചിരുന്നതായിപത്‌നിആഇശ(റ) പ്രസ്താവിച്ചതുകാണാം.
ഹി. 5ൽ (എഡി683) അബ്ദുല്ലാഹിബ്‌നുസുബൈറും(റ) കഅ്ബപുനർനിർമിച്ചു. യസീദിന്റെഖിലാഫത്ത്അംഗീകരിക്കാതിരുന്നഇബ്‌നുസുബൈർ(റ) സ്വയംഖലീഫയായിപ്രഖ്യാപിക്കുകയുംമക്കയുടെഅധികാരംപിടിച്ചെടുക്കുകയുംചെയ്തിരുന്നു. അതിനെതുടർന്ന്യസീദിന്റെസ!!!ൈ!ന്യംമക്കആക്രമിച്ചു. കഅ്ബഅഗ്നിക്കിരയായി. യസീദിന്റെമരണത്തെത്തുടർന്ന്ഇബ്‌നുസുബൈർ(റ) അധികാരംതിരിച്ചുപിടിക്കുകയുംകഅ്ബപുതുക്കിപ്പണിയുകയുംചെയ്തു. തിരുദൂതർഅഭിലാഷംപ്രകടിപ്പിച്ചതുപ്രകാരംഇബ്‌റാഹീംനബി(അ) പടുത്തുയർത്തിയഅസ്ഥിവാരത്തിൽഅതിന്റെപൂർണരൂപത്തിലാണ്അദ്ദേഹംനിർമിച്ചത്. രണ്ടു വാതിലുകളുംസ്ഥാപിച്ചു. ഉയരം12.95മീ. ആക്കിവർധിപ്പിച്ചു.
ഖലീഫഅബ്ദുൽമലികിന്റെഗവർണറായിരുന്നഹജ്ജാജ്ബിൻയൂസുഫ്എഡി693ൽഇബ്‌നുസുബൈറി(റ)നെവധിച്ച്മക്കയിൽഅധികാരംസ്ഥാപിച്ചപ്പോൾഇബ്‌നുസുബൈർ(റ) നീട്ടിപ്പണിതഭാഗംപൊളിച്ചുനീക്കുകയുംഖുറൈശികൾനിർമിച്ചിരുന്നതുപോലെപുനർനിർമിക്കുകയുമുണ്ടായി. ഇബ്‌നുസുബൈർ(റ) അനാവശ്യമായിനീട്ടിപണിതതാണ്എന്നാണ്അയാൾകരുതിയത്. വിരോധംതീർക്കലായിരുന്നുലക്ഷ്യം. ആഇശ(റ) ഉദ്ധരിച്ചഹദീസ്‌കേട്ട്അബ്ദുൽമലിക്പിന്നീട്‌ഖേദംപ്രകടിപ്പിച്ചിരുന്നുവത്രെ.
ഹി.1040ലാണ്പിന്നീട്കഅ്ബപുനരുദ്ധരിക്കുന്നത്. ഹി.1039ശഅ്ബാൻ19ബുധനാഴ്ചശക്തമായൊരുവെള്ളപ്പൊക്കമുണ്ടായി. കഅ്ബയിൽവെള്ളംകയറികേടുപാടുകൾസംഭവിച്ചു. സുൽത്താൻമുറാദ്ഖാനാണ്‌നവീകരണത്തിന്നേതൃത്വംനൽകിയത്. ഇതാണ്അവസാനംനടന്നപുനർനിർമാണം. ഹി.1377ൽഇബ്‌നുഅബ്ദുൽഅസീസ്‌രാജാവിന്റെകാലത്തുംഹി. 1387ൽഫൈസൽരാജാവിന്റെകാലത്തുംമേൽക്കൂരകൾപുതുക്കിപ്പണിയുകയുംഭിത്തികളിൽഅറ്റകുറ്റപ്പണികൾനിർവഹിക്കുകയുംചെയ്തിട്ടുണ്ട്.

ഭാഗങ്ങളുംഅനുബന്ധങ്ങളും

ഭൂമിയുടെകേന്ദ്രസ്ഥാനത്താണ്കഅ്ബസ്ഥിതിചെയ്യുന്നത്. ‘ഗ്രാമങ്ങളുടെമാതാവായമക്കാനിവാസികൾക്കുംഅതിനുചുറ്റുവട്ടത്തുള്ളസർവജനങ്ങൾക്കുംമുന്നറിയിപ്പ്‌നൽകാനാണ്‌നാംതാങ്കൾക്ക്ദിവ്യസന്ദേശംഇറക്കിയതെ’ന്നഅല്ലാഹുവിന്റെപ്രസ്താവന (അശ്ശൂറാ7) ഇത്സാധൂകരിക്കുന്നു. ഭൂമിശാസ്ത്രപരമായുംആശയപരമായുംഈനായകസ്ഥാനംകഅ്ബക്ക്അവകാശപ്പെട്ടതാണ്.
ഹറുക്‌നുകൾ: കഅ്ബയുടെഓരോമൂലയും (റുക്‌ന്) വ്യത്യസ്തനാമങ്ങളിൽഅറിയപ്പെടുന്നു. ഹജറുൽഅസ്വദ്‌സ്ഥിതിചെയ്യുന്നമൂലയ്ക്ക്‌റുക്‌നുൽഹജർ/അസ്വദ്, തെക്കുപടിഞ്ഞാറെമൂലറുക്‌നുൽഇറാഖീ/ഗ്വർബീ, വടക്കുപടിഞ്ഞാറ്മൂലറുക്‌നുശ്ശാമീ, തെക്കുകിഴക്കേമൂലറുക്‌നുൽയമാനീഎന്നിങ്ങനെവിളിക്കപ്പെടുന്നു.
ഹഹജറുൽഅസ്വദ്: കഅ്ബയുടെവടക്കുകിഴക്കേമൂലയിൽതറയിൽനിന്ന്ഏകദേശംഒന്നരമീറ്റർഉയരത്തിൽസ്ഥാപിക്കപ്പെട്ടകറുത്തശിലയാണ്അൽഹജറുൽഅസ്വദ്. കഅ്ബയിൽധാരാളംവിഗ്രഹങ്ങൾപ്രതിഷ്ഠിച്ചിരുന്നുവെങ്കിലുംഈശിലയെഒരാളുംആരാധിച്ചിരുന്നില്ലഎന്നത്അതിന്റെസവിശേഷതയാണ്. സ്വർഗലോകത്തുനിന്ന്ഇറക്കപ്പെട്ടഅല്ലാഹുവിന്റെഒരുദൃഷ്ടാന്തമാണിത്. അതിനെചുംബിക്കുന്നതുംതൊട്ടുമുത്തുന്നതുംപുണ്യകരമാണ്. അതാണ്‌നബിചര്യ. തൊട്ടുമുത്തുന്നവർക്ക്അനുകൂലമായിഉയിർപ്പുനാളിൽഅത്സാക്ഷിനിൽക്കും.
ഹഅർറുക്‌നുൽയമാനീ: യമൻപ്രദേശങ്ങളുടെദിശയിലുള്ളമൂലയാണിത്. ഇതുംതൊട്ടുമുത്തുന്നത്സുന്നത്താണ്. സാധിക്കുന്നില്ലെങ്കിൽകൈകൊണ്ട് ആംഗ്യംകാണിച്ച്ത്വവാഫ്തുടരുക. ‘ഹജറുൽഅസ്വദിനെയുംറുക്‌നുൽയമാനിയെയുംതടവുന്നത്‌ദോഷങ്ങൾക്കുള്ളപരിഹാരമാണ്’ (ത്വബ്‌റാനി12/389) എന്ന്തിരുനബി(സ്വ) അരുളിയിട്ടുണ്ട്.
ഹഅൽഹിജ്ർ: കഅ്ബയുടെവടക്കുവശത്ത്കഅ്ബയോടുചേർന്ന്അർധവൃത്താകൃതിയിൽസ്ഥിതിചെയ്യുന്നഅരഭിത്തിക്കകത്തുള്ളസ്ഥലമാണ്അൽഹിജ്ർ. കഅ്ബനിർമിക്കുമ്പോൾഇബ്‌റാഹീംനബി(അ) ഇവിടെപന്തൽകെട്ടിയിരുന്നു. അൽഹത്വീംഎന്നുംപേരുണ്ട്. സാമ്പത്തികഞെരുക്കംകാരണംഖുറൈശികൾനിർമിക്കാതെവിട്ടഭാഗമായതുകൊണ്ടാണ്ഈനാമകരണം. ഇത്കഅ്ബയുടെഭാഗമാണ് (ഇബ്‌നുൽഅസീർ3/497).
‘ഈഭവനത്തിൽസ്പഷ്ടമായദൃഷ്ടാന്തങ്ങളുണ്ട്’ (ആലുഇംറാൻ97) എന്ന്ഖുർആനിൽപരാമർശിച്ചദൃഷ്ടാന്തങ്ങളിൽഒന്നാണ്ഹിജ്‌റുഇസ്മാഈൽ. ഇവിടെവെച്ച്രണ്ട് റക്അത്ത്‌നിസ്‌കരിക്കുകപ്രത്യേകംശ്രേഷ്ഠകരമാണ്. മക്കാവിജയദിനത്തിൽറസൂൽ(സ്വ) കഅ്ബയിൽപ്രവേശിച്ചപ്പോൾഅവിടെവെച്ച്രണ്ടു റക്അത്ത്‌നിസ്‌കരിച്ചിരുന്നു (ബുഖാരി382, മുസ്‌ലിം2362). ആഇശ(റ)യോട്അവിടെവെച്ച്‌നിസ്‌കരിക്കാൻനിർദേശിച്ചഹദീസുമുണ്ട് (അഹ്‌മദ്23475).
ഹമഖാമുഇബ്‌റാഹീം: അൽമസ്ജിദുൽഹറാമിലുള്ളമഹത്തായമറ്റൊരുദൃഷ്ടാന്തമാണ്മഖാമുഇബ്‌റാഹീം. കഅ്ബയുടെനിർമാണംനടക്കുമ്പോൾഇബ്‌റാഹീംനബി(അ) കല്ല്ഉയർത്തിസ്ഥാപിക്കാൻകയറിനിന്നിരുന്നശിലയാണിത്. പണിപൂർത്തിയായപ്പോൾഇതിനുമുകളിൽകയറിയാണ്ഹജ്ജിനുവിളംബരംചെയ്തത്. നബിയുടെകാൽപാദംഇതിൽപതിഞ്ഞിട്ടുണ്ടായിരുന്നുവെന്ന്തഫ്‌സീറുത്ത്വബ്രിയിൽകാണാം. കഅ്ബയുടെകിഴക്കേചുമരിൽനിന്ന്‌സുമാർആറ്മീറ്റർഅകലത്തിൽസ്ഫടികക്കൂട്ടിൽഇത്സ്ഥാപിച്ചിരിക്കുന്നു.
ഹമീസാബ്: മേൽക്കൂരയിൽനിന്ന്മഴവെള്ളവുംകഴുകുന്നവെള്ളവുംതാഴോട്ട്ഒഴുകുന്നതിനായിസ്ഥാപിച്ചിട്ടുള്ളപാത്തിയാണ്മീസാബ്. പടിഞ്ഞാറെഭിത്തിക്ക്മുകളിൽമധ്യത്തിലായിഹിജ്‌റുഇസ്മാഈലിലേക്ക്ജലംവീഴുന്നവിധത്തിലാണ്ഇതിന്റെനിർമാണം. നിലവിലുള്ളമീസാബ്കനകമാണ്.
കഅ്ബയുടെചുമരുകൾനിലകൊള്ളുന്നഅടിത്തറയാണ്ശാദർവാൻ. കഅ്ബയെപൂർണമായുംആവരണംചെയ്യുന്നകറുത്തപട്ടുവസ്ത്രമാണ്കിസ്വഅല്ലെങ്കിൽഖിൽഅ (ഖില്ല).

പരിപാലനചുമതല

കഅ്ബയുടെവാതിൽതുറക്കുക, അടക്കുക, താക്കോൽസൂക്ഷിക്കുക, കഴുകുക, കിസ്വമാറ്റിഅണിയിക്കുകതുടങ്ങിയജോലികൾക്ക്‌സദാനഎന്ന്പറയുന്നു. ഖുറൈശികൾക്കുമുമ്പ്ഖുസാഅഗോത്രത്തിനായിരുന്നുപരിപാലനചുമതല. ശേഷംഖുസ്വയ്യിന്അധികാരംലഭിക്കുകയുംഅദ്ദേഹംതന്റെപുത്രൻ അബ്ദുദ്ദാറിനെഏൽപിക്കുകയുംചെയ്തു. അദ്ദേഹത്തിന്റെകാലശേഷംപുത്രൻഉസ്മാൻ, മകൻഅബ്ദുൽഉസ്സ, പുത്രൻഅബൂത്വൽഹ (അബ്ദുല്ല), മകൻത്വൽഹഎന്നിവരുംഈചുമതലനിർവഹിച്ചു. മക്കാവിജയദിനത്തിൽതിരുദൂതരുടെനിർദേശപ്രകാരംത്വൽഹയുടെപുത്രൻഉസ്മാന്(റ) ഈഅധികാരംകൈമാറി. അവിടന്ന്പറഞ്ഞു: ‘അബൂത്വൽഹയുടെവംശമേ, അത്‌നിങ്ങൾശാശ്വതമായികൈവശംവെക്കുക. ഒരുദ്രോഹിയല്ലാതെഅതുനിങ്ങളിൽനിന്ന്എടുത്തുകളയുകയില്ല’ (ത്വബഖാതുബ്‌നിസഅദ്). ഇന്ന്ഈകുടുംബംആലുശൈബീഎന്നറിയപ്പെടുന്നു.

ആനപ്പടയെ നേരിട്ട പക്ഷികൾ

എഡി571ൽപൊളിക്കാൻവന്നആനപ്പടനശിച്ചുനാമാവശേഷമായചരിത്രവുംകഅ്ബക്ക്അയവിറക്കാനുണ്ട്. അബ്‌സീനിയയിലെനേഗസ്ചക്രവർത്തിയുടെഗവർണറായിരുന്നുഅബ്‌റഹത്ത്. അയാൾസ്വൻആഇൽ (സനാ) അതിമനോഹരമായഒരുദേവാലയംപണിതു. പേര്അൽഖുലൈസ്. അറേബ്യയിൽക്രിസ്തുമതംപ്രചരിപ്പിക്കലുംകച്ചവടനിയന്ത്രണംഅറബികളിൽനിന്ന്‌സ്വന്തംകൈപ്പിടിയിലൊതുക്കലുമായിരുന്നുലക്ഷ്യം. കഅ്ബയെനശിപ്പിക്കാതെഅറബികൾഅൽഖുലൈസിനെതീർഥാടനകേന്ദ്രമാക്കുകയില്ലെന്ന്അബ്‌റഹത്തിന്ഉറപ്പായി. കഅ്ബപൊളിക്കുമെന്ന്അയാൾവിളംബരപ്പെടുത്തി. 60000ഭടന്മാരും13ഗജവീരന്മാരുമടങ്ങുന്നവൻപടയുമായിമക്കയിലെത്തി. കഅ്ബതകർക്കാനുള്ളശ്രമമാരംഭിച്ചു. പക്ഷേ, ആനകൾഒരടിമുന്നോട്ടുവെച്ചില്ല. പഠിച്ചപണിയെല്ലാംപയറ്റിയിട്ടുംഅവകഅ്ബക്കുനേരെതിരിഞ്ഞില്ല. ശ്രമംതുടരവെഒരുതരംചെറിയപറവകൾകൂട്ടംകൂട്ടമായിഅവരെആക്രമിച്ചു. കാലുകളിലുംകൊക്കുകളിലുംകരുതിയചുടുകല്ലുകൾഅവർക്കുനേരെവർഷിച്ചു. എല്ലാവരുംതൽക്ഷണംചത്തൊടുങ്ങി. അഹങ്കാരികൾഅർഹിച്ചപതനം.

കഅ്ബക്ക്അഭിവാദ്യമർപ്പിക്കാം

ഭൂമിയിലെഏറ്റവുംപരിപാവനമായമന്ദിരമാണ്കഅ്ബാലയം. അതിനെആദരിക്കലുംഅഭിവാദ്യമർപ്പിക്കലുംവിശ്വാസിയുടെബാധ്യതയാണ്. മക്കയിൽപ്രവേശിക്കുന്നവ്യക്തികഅ്ബയെഅഭിമുഖീകരിക്കുന്നത്പുണ്യകർമമാണ്. അതാണ്‌നബിചര്യ. റസൂൽ(സ്വ) കഅ്ബയുടെമുഖഭാഗത്തിലൂടെയാണ്മക്കയിൽപ്രവേശിച്ചിരുന്നത്. കഅ്ബയെക്കാൾഉയരമുള്ളഒരുകെട്ടിടവുംഅന്ന്മക്കയിലുണ്ടായിരുന്നില്ല. അതിനാൽമസ്ജിദുൽഹറാമിൽപ്രവേശിക്കുന്നതിനുമുമ്പേകഅ്ബാലയംദൃശ്യമാകും. കഅ്ബദൃഷ്ടിയിൽപെട്ടാൽഅവിടന്ന്ഇരുകരങ്ങളുംവാനിലേക്കുയർത്തിപ്രാർഥിക്കും: ‘അല്ലാഹുവേ, ഈഭവനത്തിന്ഔന്നത്യവുംമഹത്ത്വവുംആദരവുംഗാംഭീര്യവുംഗുണവുംവർധിപ്പിക്കണമേ! ഹജ്ജോഉംറയോനിർവഹിച്ച്അതിനെബഹുമാനിക്കുകയുംആദരിക്കുകയുംചെയ്യുന്നവർക്കുംബഹുമാന്യതയുംബഹുമതിയുംവർധിപ്പിക്കണമേ!’ (ഇബ്‌നുജരീറുത്വബ്രീ).
മസ്ജിദുൽഹറാമിൽപ്രവേശിക്കുന്നതിനുമുമ്പ്കഅ്ബയെദർശിക്കുന്നവർഇപ്രകാരംചെയ്യൽസുന്നത്താണ്. അകത്ത്പ്രവേശിച്ചശേഷംകഅ്ബയെകണ്ടവർക്കുംഇത്സുന്നത്തുണ്ട്. പ്രവാചകർ(സ്വ) മസ്ജിദുൽഹറാമിൽപ്രവേശിച്ചശേഷംആദ്യംനിർവഹിച്ചിരുന്നത്ത്വവാഫാണ്. അതിനുമുമ്പ്തഹിയ്യത്ത്‌നിസ്‌കരിക്കുമായിരുന്നില്ല. എന്നല്ല, മസ്ജിദുൽഹറാമിലുള്ളതഹിയ്യത്ത്കഅ്ബയെത്വവാഫ്‌ചെയ്യലാണ്. മക്കയിൽപ്രവേശിക്കുന്നതിന്തിരുദൂതർകുളിക്കുമായിരുന്നു. അതുംപ്രത്യേകംസുന്നത്താണ്.

അലി സഖാഫി പുൽപറ്റ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

HAJARUL ASWAD

ഹജറുൽ അസ്‌വദിന്റെ ചരിത്രം

വിശ്വാസ ദാർഢ്യത്തിന്റെയും അചഞ്ചല ധീരതയുടെയും പാവന സ്മരണകൾ തുടിച്ച് നിൽക്കുന്ന വിശുദ്ധ ഭൂമിയിലേക്ക് ലബ്ബൈക്കിന്റെ മന്ത്രങ്ങൾ…

● അബ്ദുൽ ഹസീബ് കൂരാട്