കേരളത്തില്‍ വന്ന സാദാത്ത് ഖബീല മുഴുവനുമെന്നു പറയാം, യമനിലെ തരീമില്‍ നിന്നു വന്നവരാണ്. ബാഅലവി, ബാഫഖി, ഹൈദറൂസ്, ശിഹാബ് തുടങ്ങിയ മിക്കവാറും എല്ലാ ഖബീലയും അതില്‍പ്പെടുന്നു. അവരുടെ തലപ്പത്ത,് ബസ്വറയില്‍ നിന്ന് റാഫിളുകളുടെ ഉപദ്രവം കാരണമായി യമനിലേക്ക് അഭയം തേടിവന്ന അഹ്മദ് ബ്നു ഈസല് മുഹാജിര്‍ എന്ന മഹാനാണ്. അദ്ദേഹത്തിന്റെ പരമ്പര ഇപ്രകാരമാണ്: മുഹമ്മദ് ജമാലുദ്ദീന്‍, ഇമാം മുഹമ്മദ് അലിയ്യുല്‍ ഉറൈളീ, അല്‍ ഇമാം ജഅ്ഫര്‍ സ്വാദിഖ്, അല്‍ ഇമാം മുഹമ്മദ് ബാഖിര്‍, അല്‍ ഇമാം അലീ സൈനുല്‍ ആബിദീന്‍, കര്‍ബലയില്‍ വഫാത്തായ അല്‍ ഇമാം ഹുസൈന്(റ), അവരുടെ പിതാവ് അലിയ്യുബ്നു അബീത്വാലിബ്, മാതാവ് ഫാത്വിമത്തുസ്സഹ്റാഅ് ബിന്തു റസൂലില്ലാഹി (സ്വ). എന്നാല്‍ ബുഖാരി തങ്ങന്മാര് ഈ ശൃംഖലയില്‍ പെടുന്നില്ല. അവര്‍ റഷ്യയിലെ ബുഖാറയില്‍ നിന്നു വന്നവരാണ്.
ബുഖാരീ സാദാത്തുകളുമായി എന്റെ ബന്ധം അഭേദ്യമാണ്. ചാവക്കാട് ബുഖാറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അസ്സയ്യിദ് ഈസാ ചെറുകോയ തങ്ങള്‍, അസ്സയ്യിദ് മഹ്മൂദ് ഹിബത്തുല്ലാഹ്, അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരന് സയ്യിദ് മുഹമ്മദ് ബുഖാരി, പുത്രന് സയ്യിദ് ഹാമിദ് ബുഖാരി, രാമന്തളി ജുമുഅത്ത് പള്ളിയുടെ ഓരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ എന്നിവര്‍ എന്റെ മശായിഖന്മാരും, അല്‍ ആലിമുല് അല്ലാമ സയ്യിദ് ശാഹുല്‍ ഹമീദ് അല്‍ ബുഖാരി തങ്ങള്‍ എന്റെ അഭയ കേന്ദ്രവും പ്രധാന ഉസ്താദുമായിരുന്നു. അഖ്താബുകളും അബ്ദാലുകളും ആ ഖബീലയില്‍ ഉള്‍ക്കൊള്ളുന്നു. ഉദാഹരണത്തിന് കണ്ണൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സയ്യിദ് മൗലല്‍ ബുഖാരി, മലപ്പുറം കിഴക്കേപ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന സൈനുദ്ദീനുല്‍ ബുഖാരി, കഴിഞ്ഞയാഴ്ച നമ്മളുമായി വേര്‍പ്പെട്ട് എട്ടിക്കുളത്ത് വിശ്രമിക്കുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി തുടങ്ങി ധാരാളം ഉന്നതന്മാര് ചരിത്രത്തില്‍ കാണാവുന്നതാണ്. അവരുടെ ആദ്യ തലമുറ സയ്യിദ് അഹ്മദ് ജലാലുദ്ദീനുല്‍ ബുഖാരി എന്ന മഹാനാണ്. അദ്ദേഹം ബുഖാറയില്‍ നിന്ന് ഡല്‍ഹി വഴി കേരളത്തിലേക്ക് 40 മുരീദുകളുമായി വന്ന് വളപട്ടണം കക്കുളങ്ങരയില് അന്ത്യ വിശ്രമം കൊള്ളുന്നു. അദ്ദേഹം ഡല്‍ഹിയില്‍ വെച്ച് നസ്വീറുദ്ദീന് ചിറാറുമായും, മക്കയില്‍ വെച്ച് പ്രസിദ്ധ സ്വൂഫിവര്യന്‍ അബ്ദുല്ലാഹില്‍ യാഫിഇയ്യുമായും ബന്ധപ്പെട്ടതായി ചരിത്രങ്ങളില്‍ കാണാം. മഖ്ദൂം ജഹാനിയാം ജഹാന് ഗസ്ത് എന്ന നാമം കൂടിയുള്ളതായി പറയപ്പെടുന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുതുബുല്‍ആലം, ലാഹോര്‍ മോച്ച് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മീറാന്‍ മുഹമ്മദ് തുടങ്ങി ധാരാളം ബുഖാരികളായ മഹാന്മാര് ഇന്ത്യയുടെയും പാകിസ്താന്റെയും വിവിധ ഭാഗങ്ങളിലായി അന്ത്യവിശ്രമം കൊള്ളുന്നു. ഹദീഖത്തുല്‍ ഔലിയാഅ്, അല്‍ അസ്്വലുല് അരീഖ്, ഖളാഉല്‍ ഇറബ്, മിന്ഹത്തുല് ബാരീ, മത്വാലിഉല്‍ ഹുദാ, മവാഹിബുസ്സമദ്, തുടങ്ങിയ രിസാലകളില്‍ ഇക്കാര്യം പരാമര്‍ശിച്ചത് കാണാം.
ജലാലുദ്ദീന്‍ ബുഖാരിയുടെ പരമ്പര താഴെ ചേര്‍ക്കുന്നു: സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബിന്‍ സയ്യിദ് ഇസ്മാഈല്‍ ബിന്‍ സയ്യിദ് മഹ്മൂദ് ബിന്‍ സയ്യിദ് ഹുസൈന് ബിന്‍ സയ്യിദ് സാലിം ബിന്‍ സയ്യിദ് മുഹമ്മദ് ജമാലുദ്ദീന്‍ ബിന്‍ സയ്യിദ് മഹ്മൂദ് ബിന്‍ സയ്യിദ് യൂനുസ് ബിന്‍ സയ്യിദ് ഇസ്മാഈല്‍ ബിന്‍ സയ്യിദ് മുഹമ്മദ് ബിന്‍ സയ്യിദ് മഖ്ദൂം ജഹാനിയാന്‍ ജലാലുദ്ദീന്‍ ഹുസൈന് ബിന്‍ സയ്യിദ് അഹ്മദുല്‍ കബീര്‍ ബിന്‍ സയ്യിദ് ജലാലുദ്ദീന്‍ ഹുസൈന് അല്‍ മഖ്ദൂം ജഹാനിയാന്‍ ബിന്‍ സയ്യിദ് അലിയ്യ് സൈനുല്‍ ആബിദീന്‍ ബിന്‍ സയ്യിദ് ജഅ്ഫര്‍ ബിന്‍ സയ്യിദ് മുഹമ്മദ് ബിന്‍ സയ്യിദ് മഹ്മൂദ് ബിന്‍ സയ്യിദ് അഹ്മദ് ബിന്‍ സയ്യിദ് അഹ്മദ് ബിന്‍ സയ്യിദ് ജഅ്ഫര്‍ അസ്സാനീ ബിന്‍ സയ്യിദ് അലിയ്യുല്‍ അശ്ഖര്‍ ബിന്‍ സയ്യിദ് ജഅ്ഫറുല്‍ അസ്്വഖര് ബിന്‍ സയ്യിദ് അലിയ്യു നഖിയ്യ് ബിന്‍ സയ്യിദ് മുഹമ്മദുത്തഖിയ്യ് ബിന്‍ സയ്യിദ് അലിയ്യുര്‍രിളാ ബിന്‍ സയ്യിദ് മൂസല്‍ കാളിം ബിന്‍ സയ്യിദ് ജഅ്ഫറുസ്വാദിഖ് ബിന്‍ സയ്യിദ് മുഹമ്മദുല്‍ ബാഖിര്‍ ബിന്‍ സയ്യിദ് അലീ സൈനുല്‍ ആബിദീന്‍ ബിന്‍ സയ്യിദ് ഹുസൈന് ബിന്‍ സയ്യിദത്ത് ഫാത്വിമ: (റ) ബിന്തു റസൂലില്ലാഹി (സ്വ).
എംഎ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്