കമ്മ്യൂണിസ്റ്റ് പാര്ട്ടി പ്ലീനത്തിന്റെ തീരുമാനമനുസരിച്ച് ഏക സന്താന നയത്തില്‍ അയവു വരുത്താനും എല്ലാ കുടുംബങ്ങളിലും ഒറ്റ കുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂവെന്ന 1979ലെ നിയമം ഭേദഗതി ചെയ്യാനും ചൈന തീരുമാനിച്ചിരിക്കുന്നു. 2006ല്‍ റഷ്യന്‍ പ്രസിഡന്റ്ച വ്ളാട്മിര്‍ പുടിന്‍ പ്രഖ്യാപിച്ചു: ‘ജനസംഖ്യ നാള്ക്കു നാള്‍ കുറയുന്നതാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയും ജനന നിരക്ക് കുറയുകയും ചെയ്യുന്നത് രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിയിലേക്ക് തള്ളിവിടും.’
ഇവിടെ, ലോകം ഒരു മഹാ വെല്ലുവിളി നേരിടുകയാണ്. ജനപ്പെരുപ്പത്തിനനുസരിച്ച് വിഭവങ്ങളില്ലാത്തതിന്റെ പേരില്‍ ജനസംഖ്യ നിയന്ത്രിക്കണമെന്ന മുതലാളിത്തത്തിന്റെ ജനസംഖ്യാ ശാസ്ത്രം ചോദ്യം ചെയ്യപ്പെടുന്നു. നാം രണ്ട് നമുക്ക് രണ്ട്, നാമൊന്ന് നമുക്കൊന്ന് പോലുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചു ജനന നിയന്ത്രണത്തിനു വേണ്ടി എപ്പോഴും വാചാലമാകുന്ന രാഷ്ട്രതന്ത്രജ്ഞരുടെ കണക്കുകൂട്ടലുകള്‍ വന്‍ ഭീഷണിയിലേക്കാണ് ലോകത്തെ നയിക്കുന്നത്. ചൈന ഇപ്പോഴെങ്കിലും അത് തിരിച്ചറിഞ്ഞുവെങ്കില്‍ റഷ്യ കുറച്ചു വര്ഷയങ്ങള്ക്കുി മുന്പേ മനസ്സിലാക്കിയെന്നു കരുതണം.
ഏകസന്താന നയം തുടരുകയാണെങ്കില്‍ രാജ്യത്ത് കനത്ത പ്രത്യാഘാതം അതുണ്ടാക്കുമെന്നും ജനസംഖ്യയിലും സാമൂഹിക സാഹചര്യങ്ങളിലും അരക്ഷിതാവസ്ഥ നിലനില്ക്കു മെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
റഷ്യന്‍ പ്രസിഡന്റ്ക പുടിന്‍ ഈ വസ്തുത ലോകത്തോട് വിളിച്ചുപറഞ്ഞു. ‘വലിയ കുടുംബം’ എന്ന ആശയത്തിന് തന്റെ സര്ക്കാസര്‍ കൂടുതല്‍ തുക ചെലവിടും. ഇക്കാര്യത്തില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും ബോധവത്കരിക്കാനും ബൃഹത് പദ്ധതികള്‍ സര്ക്കാ്ര്‍ തയ്യാറാക്കുകയാണ്.’
പ്രതിവര്ഷംക ഏഴ് ലക്ഷം കണ്ട് റഷ്യന്‍ ജനസംഖ്യ കുറയുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ ജനന നിരക്ക്, ഉയര്ന്നന മരണ നിരക്ക്, മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടങ്ങിയവയാണ് ഈ സാഹചര്യത്തിന് കാരണമായി കണക്കാക്കുന്നത്.
ചൈനയില്‍ വൃദ്ധജനങ്ങളുടെ എണ്ണം ക്രമാതീതമായി വര്ധി്ക്കുകയും യുവാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യുന്നതടക്കമുള്ള ഗുരുതരമായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുത്തതോടെയാണ് ഏകസന്താന നയത്തില്‍ ഭേദഗതി വരുത്താന്‍ രാജ്യത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തീരുമാനിക്കുന്നത്.
ഈ പ്രതിസന്ധി മനുഷ്യചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അട്ടിമറിയിലേക്കാണ് കൊണ്ടെത്തിക്കുക എന്നു ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. റൈറ്റ് പോള്‍ വല്ലന്സിെ പറയുന്നു: ‘ചരിത്രത്തിലാദ്യമായി യുവാക്കളുടെതില്‍ നിന്ന് വൃദ്ധരുടെ എണ്ണം വര്ധി്ക്കാനിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ സംഭവിക്കുന്ന ഈ മാറ്റം ഒരു പുതിയ ജനസംഖ്യാ പരിണാമത്തിന് ഹേതുവാകും. അവികസിത നാടുകളില്‍ സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തിന് കാരണം വികലമായ ജനസംഖ്യാ സങ്കല്പടമാണ്. വികസിത ദേശങ്ങളെക്കാള്‍ വേഗത്തില്‍ ജംസംഖ്യാപതനം സംഭവിക്കുന്നത് വികസിത നാടുകളിലാണെന്നും വല്ലന്സ്് ചൂണ്ടിക്കാട്ടുന്നുണ്ട്. ചൈന ഇരുപത് വര്ഷ്ത്തിനുള്ളില്‍ വയസ്സന്മാര്‍ അധികമുള്ള രാജ്യമായി പരിണമിക്കുമെന്നാണ് നിഗമനം.
ഇന്ത്യയിലേക്ക് ചേര്ത്ത്ണ വായിക്കുമ്പോള്‍ ഒരു സത്യം വ്യക്തമാകുന്നു. 1990ല്‍ ലോക ജനസംഖ്യയിലെ പകുതിയോളം വരുന്ന ജനങ്ങള്‍ ഉള്ക്കൊ ള്ളുന്ന 61 രാഷ്ട്രങ്ങളില്‍ നടത്തിയ കണക്കെടുപ്പു പ്രകാരം ഒരു സ്ത്രീക്ക് ശരാശരി രണ്ടു കുട്ടികളുണ്ടായിരുന്നു. ഇന്ന് ഇന്ത്യയിലും ഇന്തോനേഷ്യയിലും ഉള്പ്പെ ടെയുള്ള രാജ്യങ്ങളിലെ ജനന നിരക്ക് ഇതിലും താഴ്ന്നിരിക്കയാണ്. ഇരുപത് വര്ഷം് മുമ്പത്തെ ഇന്ത്യന്‍ ജനസംഖ്യയുടേതില്‍ നിന്ന് വളരെ കുറഞ്ഞ നിലയിലാണ് ഇന്നത്തെ ജനസംഖ്യാ വര്ധഷനവെന്ന് വിലയിരുത്തപ്പെടുന്നു. ജനപ്പെരുപ്പം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് പറഞ്ഞ് ചിലര്‍ ജനസംഖ്യാ വര്ധെനവിനെ ഇന്നും ഭീതിയോടെയാണ് കാണുന്നത്. എന്നാല്‍ ആഗോള വ്യാപകമായി നേരിടുന്ന ഈ പ്രതിസന്ധി ഇന്ത്യയെയും വളരെ ആഴത്തില്‍ പിടികൂടിയിട്ടുണ്ടെന്ന് ഇവര്‍ മനസ്സിലാക്കണം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സന്താനോല്പാറദനത്തിന്റെ തോത് കുറവാണെന്നത് നമ്മുടെ മനോഭാവത്തിന്റെയും ദാരിദ്ര്യപ്പേടെയെയുമാണ് കാണിക്കുന്നത്. കേരള ജനതയുടെ ഉള്ളിലെ അഹന്തകള്‍ നമ്മെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടാതിരിക്കില്ല. പാശ്ചാത്യ സംസ്കൃതിയും ജീവിതരീതിയും അനുകരിക്കാനുള്ള നെട്ടോട്ടത്തില്‍ ഗര്ഭംജ ചുമക്കാന്‍ പോലും ആവില്ലെന്ന മനോഭാവത്തിലേക്ക് കേരളജനത മാറുന്നുണ്ട്. ഭ്രൂണഹത്യകള്‍ നിരന്തരം റിപ്പോര്ട്ട് ചെയ്യപ്പെടുന്നതും വളരെ പെട്ടെന്ന് പ്രസവം നിറുത്തി ജീവിതസുഖത്തിനും ആസക്തിക്കും വെമ്പല്കൊനള്ളുന്നതും കേരളത്തിലെ സന്താനോല്പാസദനക്കുറവിന് കാരണമായിട്ടുണ്ട്.
പാശ്ചാത്യന്‍ സമൂഹങ്ങളില്‍ സ്ത്രീകളുടെ ചുമതല കൂടുതലായതിനാല്‍ ഉത്തരവാദിത്ത നിര്വാഹണത്തിന് തടസ്സമാകുമെന്ന ഭയം ഗര്ഭസധാരണത്തിന് കാലതാമസം വരുത്തുന്നു. ഇതു ജനന നിരക്ക് കുറക്കുകയാണ്. എന്നാല്‍ യൗവന പ്രായത്തില്‍ പ്രസവിക്കും പ്രകാരം ശേഷമുള്ള സമയത്ത് അത് എളുപ്പമാവില്ലെന്നത് വസ്തുതയാണ്. വന്ധ്യത വര്ധി്ക്കുന്നതും ജനസംഖ്യയെ ബാധിക്കുന്നുണ്ട്. എന്നാല്‍ ചില വികസിത രാഷ്ട്രങ്ങളിലെ സ്ത്രീകള്ക്ക് മേലധികാരികള്‍ കൂടുതല്‍ പ്രസവിക്കാന്‍ നിര്ദോശങ്ങളും പ്രോത്സാഹനങ്ങളും നല്കിളക്കൊണ്ടിരിക്കുന്നു. ജപ്പാനിലെ ഉദ്യോഗസ്ഥര്ക്ക് കൂടുതല്‍ സമയം ഗൃഹാന്തരങ്ങളില്‍ കഴിയാന്‍ സര്ക്കാ്ര്‍ പ്രത്യേക അവസരം നല്കുന്നത് ഇതിന്റെ ഭാഗം.
പ്രതിസന്ധികള്‍
ജനസംഖ്യാ പതനത്തിന്റെ മുന്നോടിയായി ആയുസ്സിന്റെ ദൈര്ഘ്യഗമുണ്ടാകുമെന്ന് വിലയിരുത്തലുണ്ട്. ഇപ്പോള്‍ നൂറ് കവിഞ്ഞ ഒന്നര ലക്ഷത്തിലധികം വൃദ്ധരുണ്ടെങ്കില്‍ ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ അത് രണ്ടു മില്യനായി ഉയരും. ഇത് വലിയൊരു പ്രതിസന്ധിയായിരിക്കുമെന്നാണ് അമേരിക്കന്‍ പോപുലേഷന്‍ ബ്യൂറോയിലെ ബെത്ത് ജെ സോര്ഡോികും എമിലി എം അഗ്രീയും വാദിക്കുന്നത്. കാനഡയിലും ഐക്യനാടുകളിലും രോഗാതുരരും വൈകല്യമുള്ളവരുമായ വയോധികരുടെ എണ്ണം വര്ധിരക്കും. ജനസംഖ്യയുടെ ശരാശരിയും രോഗികളായി മാറും.
അറുപത്തിയഞ്ചിനു മുകളില്‍ പ്രായമുള്ള ആസ്ത്രേലിയക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി വിനിയോഗിക്കുന്ന തുക മറ്റുചില രാഷ്ട്രങ്ങളിലെ ആകെ ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിന് വേണ്ടതിന്റെ നാലിരട്ടിയാണ്. പ്രായമായവരില്‍ കുടുംബവും സമുദായവും പുറംതള്ളിയവരാകും കൂടുതല്‍. മാനസിക സംഘര്ഷാത്തിലകപ്പെടുന്നവരും. 2020ഓടെ ജീവിത താളം ഭംഗപ്പെടുത്തുന്ന പ്രധാന വില്ലന്‍ വിഷാദ രോഗമായിരിക്കുമെന്നാണ് പ്രവചനം. ആബാലവൃദ്ധം ജനങ്ങള്ക്കുംാ മാനസിക പരിചരണ കേന്ദ്രങ്ങള്‍ അനിവാര്യമാകുമെന്നതിലേക്കാണ് ഇത് വിരല്ചൂപണ്ടുന്നത്.
ആസ്ത്രേലിയയിലെ ക്യൂന്സ്ലാ ന്റി ല്‍ 1995ലെ ജനസംഖ്യയുടെ 15 ശതമാനവും അറുപതിനു മുകളില്‍ പ്രായമായിരുന്നു. 2031ല്‍ ഇത് 23 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. നിലവില്‍ 65ന് മുകളിലുള്ള വൃദ്ധന്മാരില്‍ തന്നെ 25 ശതമാനം ആളുകള്‍ മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്. വയോധികരുടെ ഭാവി ശോഭനമാക്കാനായി സാമ്പത്തിക ചെലവ് വിപുലീകരിക്കേണ്ടി വരുമെന്നര്ത്ഥം . അല്ലാത്തപക്ഷം വയോധികര്‍ രോഗാതുരരും പ്രാന്തവല്ക്ക രിക്കപ്പെട്ടവരുമായി കഴിയേണ്ടി വരും.
പരിഹാരം
ഏതൊക്കെ രാഷ്ട്രങ്ങള്ക്ക് ഈ പ്രതിസന്ധിയെ അതിജയിക്കാനാവും, ആരൊക്കെ അന്തിച്ചു നില്ക്കും് എന്നെല്ലാം വിലയിരുത്തപ്പെടേണ്ടതാണ്. അതിജയത്തിന് കുടിയേറ്റത്തിനുള്ള അനുമതിയാണ് പടിഞ്ഞാറ് മുന്നോട്ടുവെക്കുന്ന ഒരു മാര്ഗംപ. ഐക്യനാടുകളും യൂറോപ്പും ജനസംഖ്യാ പതനത്തെ കുടിയേറ്റത്തിലൂടെ അതിജീവിക്കുമെന്നാണ് നിഗമനം.
ജപ്പാനും ജര്മനനിക്കും ഇതിന് സാധ്യമാവില്ല. യുവതലമുറയില്‍ ജനന നിരക്ക് കൂടിയതിനാല്‍ അയര്ലഇന്റ്ാ അതിജീവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുടിയേറ്റത്തിലൂടെ സ്വന്തം രാജ്യത്തിന്റെ ജനസംഖ്യയെ മറികടക്കും വിധം വിദേശീയര്‍ വര്ധി ക്കുമ്പോള്‍ സാംസ്കാരിക സംഘട്ടനങ്ങളും മതങ്ങളുടെയും ഭാഷകളുടെയും പേരിലുള്ള സംഘര്ഷങ്ങളും ഉടലെടുക്കാനിടയുണ്ട്. ഇപ്പോള്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലെ ജനസംഖ്യയുടെ പത്ത് ശതമാനവും വിദേശികളാണ്. കാര്യക്ഷമമായ സന്താനോല്പാങദനമാണ് അതിജയത്തിന് മറ്റൊരു മാര്ഗവമായി കാണുന്നത്. പക്ഷേ, ഇനിയുള്ള കാലം ഇതെത്രത്തോളം വിജയപ്രദമെന്നത് കണ്ടറിയേണ്ടതാണ്.
ലോകത്തിന്റെ പ്രതിസന്ധിയില്‍ വളരെ ആസൂത്രിതമായ നീക്കമാണ് ആവശ്യം. ജനന നിയന്ത്രണം തടയുന്ന മാര്ഗ്ങ്ങളെ യുക്തിസഹമായി നിര്മാാര്ജ്നം ചെയ്യുകയും സന്താനോല്പാമദനത്തെ പ്രോത്സാഹിപ്പിക്കുകയും വേണം. ധാര്മികകതയുടെ പുതിയ മുന്നേറ്റത്തിനും മതത്തിന്റെ മഹിത സന്ദേശത്തിനും ജന മനം പാകപ്പെടണം. ഇസ്‌ലാമിന്റെ കാഴ്ചപ്പാട് എവിടെയും സുവ്യക്തമായി എന്നും പ്രോജ്ജ്വലിച്ച് നിന്നിട്ടുണ്ട്. ഈ ആഗോള പ്രതിസന്ധിയിലും അത് മാതൃകയായി നിലകൊള്ളുന്നു.
ജാബിര്‍ സഖാഫി