അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരിക്കുന്ന ഘട്ടം. രാഷ്ട്രീയത്തിൽ തികച്ചും പുതുമുഖമായ, ലക്ഷണമൊത്ത ബിസിനസ്സുകാരനായ ഡൊണാൾഡ് ട്രംപ് മാധ്യമങ്ങളുടെ ശ്രദ്ധ കവർന്നത് കടുത്ത മുസ്‌ലിംവിരുദ്ധ, വംശീയ, ഫാസിസ്റ്റ് പ്രസ്താവനകൾ കൊണ്ടായിരുന്നു. അന്ന് ആരും അദ്ദേഹത്തിന് സ്ഥാനാർഥിത്വ സാധ്യതകൾ പോലും കൽപ്പിച്ചിരുന്നില്ല. മാത്രമല്ല അദ്ദേഹത്തിന്റെ വിഷം പുരട്ടിയ വാക്കുകൾക്ക് മാധ്യമ ലോകവും സാമൂഹിക മാധ്യമങ്ങളും ശക്തമായ മറുപടികൾ നൽകുകയും ചെയ്തു. അന്ന് പ്രത്യക്ഷപ്പെട്ട ഹാഷ്ടാഗ് ഇതായിരുന്നു:  യു എയിന്റ് നോ അമേരിക്കൻ ബ്രോ. (ബ്രോ, താങ്കൾ അമേരിക്കക്കാരനല്ല). ഈ ടാഗ്‌ലൈൻ പാരീസിൽ നിന്ന് കടംകൊണ്ടതായിരുന്നു. മുഖം മൂടിയണിഞ്ഞ് ഊരിപ്പിടിച്ച കത്തിയുമായി അവിടെ ഒരാൾ ചാടിവീഴുന്നു. മൂന്ന് പേരെ കുത്തിപ്പരുക്കേൽപ്പിക്കുന്നു. അയാൾ വിളിച്ചു പറഞ്ഞു: ഇത് സിറിയക്കുള്ളതാണ്. ഉടൻ പോ

ലീസെത്തി അക്രമിയെ പി

ടികൂടി. അയാളെ വിലങ്ങണിയിച്ച് കൊണ്ടുപോകുമ്പോൾ കണ്ടു നിന്നയാൾ അക്രമിയുടെ മുഖത്ത് ചൂണ്ടി ആക്രോശിച്ചു: യു ആർ നോ മുസ്‌ലിം. യു എയിന്റ് നോ മുസ്‌ലിം. ഈ വാചകം സമൂഹമാധ്യമങ്ങളിൽ വൈറലായി. അക്രമത്തിനെതിരായ മുസ്‌ലിം ജനതയുടെ വികാരമായി അത് അടയാളപ്പെടുകയും അനേകായിരങ്ങൾ പി

ന്തുടർന്ന ഹാഷ്ടാഗായി അത് പരിണമിക്കുകയും ചെയ്തു. ഈ മാതൃകയിലായിരുന്നു യു എയിന്റ് നോ അമേരിക്കൻ  എന്ന ഹാഷ്ടാഗ്.

എന്നാൽ ട്രംപിനെ  തികഞ്ഞ അമേരിക്കനായും  പു

തിയ കാലത്തിന് യോജിച്ച രാഷ്ട്രീയശരീരമായും രാഷ്ട്രീയഭാഷയായും യു എസ് വോട്ടർമാർ അംഗീകരിച്ചതിന്റെ ദൃഷ്ടാന്തമായി മാറി അവിടുത്തെ തിരഞ്ഞെടുപ്പ് ഫലം. ജനാധിപത്യ പ്രക്രിയക്ക് തന്നെ സംഭവിക്കുന്ന അപകടകരമായ പരിണാമത്തിന്റെ ദൃഷ്ടാന്തമാണ് ട്രംപിന്റെ വിജയം. ജനാധിപത്യ ഫാസിസം, ജനാധിപത്യ വംശീയത, ജനാധിപത്യ വർഗീയത തുടങ്ങിയ വൈചിത്ര്യങ്ങൾ ലോകത്താകെ കണ്ടു തുടങ്ങിയിരിക്കുന്നുവെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവായി അദ്ദേഹം മാറി.  ഇന്ത്യയിൽ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണല്ലോ കടുത്ത അസഹിഷ്ണുതാ പ്രഖ്യാപനങ്ങൾ നടത്തുന്നതും മനുഷ്യരെ പാക്കിസ്ഥാനിലേക്ക് ആട്ടിപ്പായിക്കുന്നതും. ഫ്രാൻസിൽ ലി പെന്നിനെപ്പോലുള്ള തീവ്രവലതുപക്ഷ നേതാക്കൾ മുമ്പൊരിക്കലുമില്ലാത്ത വിധം മുസ്‌ലിംവിരുദ്ധത പരസ്യമായി  പ്രഖ്യാപിക്കുകയാണ്.  ഇസിൽ ആക്രമണം മുൻനിർത്തി ബ്രിട്ടനിലും  ജർമനിയിലുമൊക്കെ ഇത് നടക്കുന്നു. ഇത്തരം വിഷപ്രയോഗങ്ങൾക്ക് ജനതയിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നു. അതുവഴി തിരഞ്ഞെടുപ്പിൽ വിജയം വരിക്കാനും സാധിക്കുന്നു. മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾ പിന്നോട്ട് പോകുകയും ഫാസിസ്റ്റ് സമീപനങ്ങൾ മേൽക്കൈ നേടുകയും ചെയ്യുമ്പോൾ  ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ്. യു എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഒരാൾ നയം വ്യക്തമാക്കേണ്ട നിരവധി വിഷയങ്ങൾ ഉണ്ടായിരുന്നു. രാജ്യം ഇന്നും കരകയറിയിട്ടില്ലാത്ത സാമ്പത്തിക മാന്ദ്യത്തിന് എന്തുണ്ട് പരിഹാരം? അറബ് രാജ്യങ്ങളുടെ എണ്ണ വിപണി തകർക്കാൻ മാത്രമായി വൻ നഷ്ടം സഹിച്ച് ഷെയ്ൽ എണ്ണ ഉത്പാദനം തുടരുമോ? അക്രമാസക്ത വിദേശ നയം അങ്ങനെ തന്നെ തുടരാനാണോ പരിപാ

ടി? യു എൻ അടക്കമുള്ള  അന്താരാഷ്ട്ര വേദികൾ ജനാധിപത്യവത്കരിക്കണമെന്ന ആവശ്യത്തോട് എങ്ങനെ പ്രതികരിക്കും? രാജ്യത്തെ അടിസ്ഥാന വർഗങ്ങൾക്ക് താങ്ങാകാൻ ഒബാമ കെയർ പോലെ വല്ല പദ്ധതിയും പുതുതായി വരുന്നവരുടെ കൈയിലുണ്ടോ? ഇത്തരം ചോദ്യങ്ങളൊന്നും ആരും ചോദിച്ചില്ല. മുസ്‌ലിംകളുടെ നെഞ്ചത്തേക്ക് പാ

യിക്കുന്ന വെടിയുണ്ടകളും ചിതറുന്ന ചോരയും മതിയായി ജയിച്ചു വരാൻ.

അമേരിക്കയുടെ ചരിത്രം തന്നെ ക്രൂരമായ വംശീയതയുടെതും അടിമത്തത്തിന്റെതും യുദ്ധോത്സുകതയുടെതുമാണ്.  ഈ രാജ്യം നടത്തിയ എല്ലാ പടയോട്ടങ്ങളും ഹിരോഷിമ, നാ

ഗസാക്കിയടക്കമുള്ള ബോംബ് വർഷങ്ങളും വംശീയമായ ഉത്

കൃഷ്ടത സ്ഥാപിച്ചെടുക്കാൻ വേണ്ടിയായിരുന്നു. വർത്തമാനത്തിൽ ഡൊണാൾഡ് ട്രംപിന്

ഇങ്ങനെയൊക്കെ പറയാൻ സാധിക്കുന്നത് ഈ ചരിത്രത്തിൽ നിന്ന് ലഭിച്ച ഊർജമുള്ളത് കൊണ്ടാണ്. അത്‌കൊണ്ട് അദ്ദേഹം സമ്പൂർണ അമേരിക്കനാണ്. മുസ്‌ലിംകൾ അമേരിക്കൻ സുരക്ഷിതത്വത്തിന് ഭീഷണിയാണ്. മുസ്‌ലിംകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്. സന്ദർശനത്തിനെത്തുന്നവരെ വരെ വിലക്കണം. രാജ്യത്ത് മുസ്‌ലിംകളുടെ എണ്ണം കൂടുന്നത് അപകടകരമാണ്. ആളുകളെ മനസ്സിലാക്കാനുള്ള വിവേകമില്ലാത്തവരാണ് മുസ്‌ലിംകൾ’ എന്ന് ഒരു മറയുമില്ലാതെ പറഞ്ഞയാളാണ് അമേരിക്കൻ പ്രസിഡന്റായിരിക്കുന്നത്. ഈ മാസം 20-ന് അദ്ദേഹം അധികാരമേറ്റ് കഴിയുമ്പോൾ ഈ നയം അപ്പടി നടപ്പാക്കുമോയെന്നത് മറ്റൊരു ചോദ്യമാണ്. ഒരുപക്ഷേ അങ്ങനെ സംഭവിക്കില്ലായിരിക്കും. ഒരു ഫാസിസ്റ്റിനും  പരസ്പരാശ്രിത ലോകത്തിന്റെ സന്തുലനത്തെ അപ്പാടെ മറികടക്കാനാകില്ല. കമ്യൂണിസ്റ്റ് ചൈനക്ക് എത്ര അധികാരമുണ്ടെങ്കിലും അത് ലോകക്രമത്തിന് കീഴ്‌പ്പെടുന്നുണ്ടല്ലോ. വ്‌ളാദമീർ പുടിനും അങ്ങനെ തന്നെ. ഉത്തര കൊറിയയിലെ കിം ജോംഗ് ഉൻ എന്ന പയ്യന് പോലും പരിധി വിട്ട് കളിക്കാനാകുന്നില്ല. അത് കൊണ്ട് പലതും ട്രംപിന് വിഴുങ്ങേണ്ടി വരും. പ്രസിഡന്റായ

ട്രംപ് എത്ര അപകടകാരിയായിരിക്കും എന്നതല്ല, അദ്ദേഹം പ്രസിഡന്റായി എന്നതാണ് പ്രധാനം.  ട്രംപിസം എന്ന പു

തിയ പ്രത്യയശാസ്ത്രം തന്നെ അമേരിക്കയിൽ ഉദയം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ അനുയായികൾ ഒരു പ്രത്യേക കമ്യൂൺ ആകുകയാണ്. പർദയണിഞ്ഞ് കോളജിൽ പോകുന്ന മുസ്‌ലിം പെൺകുട്ടിയെ അവർ കൈയേറ്റം ചെയ്യുന്നു. മുഖമക്കന ധരിച്ച കുട്ടിയെ സ്‌കൂൾ ബസിൽ നിന്ന് ഇറക്കി വിടുന്നു. താടി വെച്ചയാളെ ആക്രമിച്ചിട്ട് ഇത് ട്രംപ് വന്നതിലുള്ള ആഘോഷത്തിന്റെ ഭാഗമാണ് എന്ന് ആക്രോശിക്കുന്നു. പള്ളികളുടെ പരിസരത്ത് സ്വയം പ്രഖ്യാപിത സി ഐ ഡികൾ കറങ്ങിക്കളിക്കുന്നു. മുസ്‌ലിം സമൂഹവുമായുള്ള ഇടപെടൽ പരമാവധി കുറക്കാൻ എവിടെ നിന്നൊക്കെയോ ആഹ്വാനങ്ങൾ പിറക്കുന്നു. ഇത് ഫാസിസത്തിന്റെ ഒരു ആവിഷ്‌കാരമാണ്. ഇന്ത്യയിൽ ബീഫ് കഴിക്കുന്നവരെ തല്ലിക്കൊല്ലാൻ നരേന്ദ്ര മോദി നിയമം പാസ്സാക്കിയിട്ടൊന്നുമില്ലല്ലോ. എന്നാൽ ദാദ്രിയിയിലും രാജസ്ഥാനിലെ ഗ്രാമങ്ങളിലുമൊക്കെ അതുണ്ടായി. ദളിത് ജനവിഭാഗങ്ങളെ തല്ലിച്ചതക്കാൻ മോദി പരസ്യ ആഹ്വാനം നൽകിയിട്ടില്ല. പക്ഷേ, ഗുജറാത്തിൽ അത്

നിരന്തരം സംഭവിക്കുന്നു. ഫാസിസത്തിന്റെ ആൾരൂപം

അധികാരത്തിൽ വരുമ്പോൾ സ്വാഭാവികമായി സംഭവിക്കുന്ന ഒന്നാണത്. കാരണം, മോദി അധികാരത്തിൽ എത്തുന്നത് ഗുജറാത്ത് വംശഹത്യയുടെ ചോരയിലൂടെയാണ്. ട്രംപ്

അധികാരത്തിലെത്തുന്നത് തീവ്രവലതുപക്ഷ ആക്രോശങ്ങളിലൂടെയും. അദ്ദേഹം ബിസിനസ്സുകാരനാണ്. എങ്ങനെ മാർക്കറ്റ് ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. ബരാക് ഒബാമയെന്ന കറുത്തവൻ പ്രസിഡന്റ്പദമേറിയതോടെ ആരംഭിച്ച വംശീയ, തീവ്രവലതുപക്ഷ, മുസ്‌ലിം വിരുദ്ധ, കുടിയേറ്റ വിരുദ്ധ സെന്റിമെന്റ്‌സിന്റെ ചാമ്പ്യനാകുകയാണ് ട്രംപ് ചെയ്തത്. ട്രംപ് റിപ്പബ്ലിക്കനേ അല്ലായിരുന്നു.  അയാൾക്ക് എന്തും വിളിച്ചു കൂവാം. അക്രമാസക്തനാകാം. അസഹിഷ്ണുവാകാം. മാന്യത സമ്പൂർണമായി ഉപേക്ഷിക്കാം. എല്ലാ നെഗറ്റീവ് പ്രചാരണങ്ങളും അദ്ദേഹത്തിന് ഗുണകരമാവുകയാണ് ചെയ്തത്. ഫാസിസ്റ്റുകളെ നിങ്ങൾ എത്ര രൂക്ഷമായി വിമർശിക്കുന്നോ അത്രക്ക് അവർ അനുയായികളെ സൃഷ്ടിക്കുകയാണ് ചെയ്യുക. നരേന്ദ്ര മോദിയുടെ കാര്യത്തിൽ ഇന്ത്യയിൽ അതിന്റെ വകഭേദമാണല്ലോ കണ്ടത്. സോണിയാ ഗാന്ധിയെ വിദേശിയെന്ന് വിളിച്ച ബി ജെ പിയെ ഓർമയില്ലേ. ഒബാമ അമേരിക്കനല്ലെന്ന് പറഞ്ഞാണ് ട്രംപും

പ്രചാരണം തുടങ്ങിയത്. അന്യരെ സൃഷ്ടിക്കുക, ആട്ടിയോടിക്കുക, അതിർത്തിയടക്കുക. ഇതാണ് നയം. അവർ അക്രമാസക്ത ദേശീയത കത്തിച്ചു നി

ർത്തി മനുഷ്യനെ തൊടുന്ന എല്ലാ പ്രശ്‌നങ്ങളെയും  കരിച്ചു കളയും.

അങ്ങേയറ്റം യുദ്ധോത്സുകമായിരിക്കും തന്റെ ഭരണകാലമെന്നതിന് ട്രംപ് തിരഞ്ഞെ

ടുത്ത പ്രതിരോധ സെക്രട്ടറിയുടെ ട്രാക്ക് റെക്കോർഡ് മാത്രം പരിശോധിച്ചാൽ മതിയാകും. ‘ചിലരെ വെടിവെച്ചിടുകയെന്നത് രസകരമായ കാര്യമാണ്’- എന്ന് തുറന്ന് പറഞ്ഞയാളാണ് ജെയിംസ് മാറ്റിസ്.  യുദ്ധോത്സുകതയും ചോരക്കൊതിയും ക്രൂരമായ നിലപാടുകളും ആവർത്തിക്കുകയും അത് നിരന്തരം പ്രയോഗിക്കുകയും ചെയ്യുന്നതിനാ

ൽ ‘ഭ്രാന്തൻ നായ’യെന്ന വിളിപ്പേരുള്ളയാളുമാണ് അദ്ദേഹം.  മാറ്റിസിനെപ്പോലെ ഒരു മനുഷ്യൻ തന്നെയാണ് ഡൊണാൾഡ് ട്രംപിനെപ്പോലെയുള്ള ഒരു പ്രസിഡന്റ് ഭരിക്കുമ്പോൾ പ്രതിരോധ സെക്രട്ടറിയാകേണ്ടത്. ശരിയായ തിരഞ്ഞെടുപ്പാണ് ഇത്. ചീഫ് ഓഫ് സ്റ്റാഫായി തീവ്ര വംശീയ നിലപാടുകൾ കൊണ്ട് കുപ്രസിദ്ധനായ സ്റ്റീഫൻ കെ ബാണനെ നിയമിച്ചത് ട്രംപി

ന്റെ ദിശ വ്യക്തമാക്കുന്നുണ്ട്. ഇത് ഉദാഹരണങ്ങൾ മാത്രം. ടീം ട്രംപിലെ ഭൂരിഭാഗം പേരും ഇത്തരത്തിലുള്ളവരാണ്.

റഷ്യൻ പ്രസിഡന്റ് വ്‌ളാദമീർ പുടിനാണ് ട്രംപിന്റെ അടുത്ത സുഹൃത്ത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ശീതസമരത്തിന്റെ തുടർ ചലനങ്ങൾക്ക് ശാക്തിക സന്തുലനത്തിന്റെ തലം ഉണ്ടായിരുന്നു. അത് അസ്തമിക്കാൻ പോ

വുകയാണ്. ഇനി ഈ വൻ ശക്തികൾ ഒറ്റക്കെട്ടായിരിക്കും. അത് കൂടുതൽ മാരകമായ ഭൗമരാഷ്ട്രീയ ഇടപെടലുകൾക്കാകും വഴി വെക്കുക. ട്രംപിന്റെ വിജയത്തിനായി റഷ്യ ഹാക്കിംഗ് വഴി ഇടപെട്ടുവെന്ന ഇന്റലിജൻസ് കണ്ടുപിടിത്തമൊന്നും ട്രംപ് ഭരണത്തിൽ ഒരു ചലനവും ഉണ്ടാക്കാൻ

പോകുന്നില്ല. ആ അന്വേഷണം മരവിപ്പിക്കാൻ തന്നെയാണ് സാധ്യത. യു എസ് എസ് ആർ ഉള്ളപ്പോൾ ഉണ്ടാക്കിയതാണ് നാറ്റോ സഖ്യം. പുതിയ സാഹചര്യത്തിൽ അതിന്റെ ആവശ്യമില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇസ്‌ലാമോഫോബിയയുടെ കണ്ണടയിലൂടെയാണ് ട്രംപ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ കാണാൻ പോകുന്നതെങ്കിൽ മധ്യപൗരസ്ത്യ ദേശത്തും അറബ് മേഖലയിലും ലോക പോലീസിന്റെ ബൂട്ടുകൾ കൂടുതൽ ക്രൗര്യത്തോടെ പതിയും.  ഇപ്പോൾ ഏർപ്പെട്ടിരിക്കുന്ന ഒരു സൈനിക ദൗത്യത്തിൽ നിന്നും ട്രംപ് ഭരണകൂടം പിൻമാറില്ല.

ആണവായുധങ്ങൾ എന്തിനാ

ണ് പ്രയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നതെന്ന് പ്രചാരണ ഘട്ടത്തിൽ ചോദിച്ചയാളാണ് ട്രംപ്. സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പതിവിൽ കവിഞ്ഞ പ്രാധാന്യം നൽകാൻ

ട്രംപ് തീരുമാനിച്ചാൽ മാത്രമേ ഈ നിലപാടിൽ മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ. ഇറാനോടുള്ള സമീപനത്തിലാകും ട്രംപിസം അട്ടിമറിയുണ്ടാക്കുക. ഇറാനുമായി ഒബാമ ഒപ്പുവെച്ച ആണവ കരാറിനോ

ട് റിപ്പബ്ലിക്കൻ പാർട്ടിക്ക് ശക്തമായ വിയോജിപ്പുണ്ട്. ഇസ്‌റാഈലിനോടുള്ള കരുതലിന്റെ ഭാഗമാണ് അത്. ട്രംപും ഇതേ

നിലപാട് പ്രഖ്യാപിച്ചയാളാണ്.  ഇസിൽവിരുദ്ധ ദൗത്യത്തിൽ ഇറാനെ കൂടെക്കൂട്ടുകയെന്ന നയത്തിലും മാറ്റം വരും. തുർക്കിയെയാകും കൂടുതൽ ആശ്രയിക്കുക. ഈ മാറ്റത്തിന്റെ വെളിച്ചത്തിൽ യു എസ്- സഊദി ബന്ധം കൂടുതൽ ശക്തമാകാനാണ് സാധ്യത. എണ്ണ വിലയടക്കമുള്ള വിഷയങ്ങളിൽ ഇത് പ്രതിഫലിച്ചേക്കാം. സഊദിയടക്കമുള്ള അറബ് പ്രമാണിമാരുടെ ബലത്തിലാണല്ലോ ഡോളർ തളരാതെ നിൽക്കുന്നത്.

വംശീയ വിഭജന രാഷ്ട്രീയത്തിൽ  ശിയാ പക്ഷത്തോടൊപ്പം ചേരാൻ ഇടക്കാലത്ത് ഒബാമ കൈകൊണ്ട തീരുമാനം പിൻവലിക്കുമെന്നർഥം. അപ്പോഴും പക്ഷം ചേർന്ന് മുതലെടുപ്പ് നടത്തുകയെന്ന പതിവ് മാറാൻ  പോ

കുന്നില്ല. ഫലസ്തീൻ വിഷയത്തിൽ  (പേരിനെങ്കിലും) നടക്കുന്ന ചർച്ചകൾ വഴിമുട്ടും. ഇസ്‌റാഈലിന് കൂടുതൽ സംരക്ഷണമൊരുക്കാൻ ട്രംപ് തീരുമാനിക്കും. സിറിയയിൽ ബശർ അൽ അസദിനെ നിലനിർത്തിക്കൊണ്ടുള്ള പരിഹാരത്തിനാകും ട്രംപ് ഭരണകൂടം ശ്രമിക്കുക.  അവിടെ അസദിനെതിരെ ആയുധമെടുക്കുന്ന വിമത ഗ്രൂപ്പുകൾക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരുന്നത് അമേരിക്കയായിരുന്നു. ഈ നില മാറും. വിമതരെയും ഇസിൽ തീവ്രവാദികളെയും ഒരു പോലെ ലക്ഷ്യം വെക്കുന്നുവെന്ന പ്രതീതിയാകും ഇനിയുണ്ടാക്കുക. ആക്രമണം രൂക്ഷമാകും. ട്രംപിന്റേതായി പു

റത്തു വന്ന പ്രതികരണങ്ങൾ വെച്ച് നോക്കുമ്പോൾ മുൻ പി

ൻ നോക്കാത്ത കാർപറ്റ്

ബോംബിംഗിനായിരിക്കും അദ്ദേഹം ഉത്തരവിടുകയെന്നുറപ്പാണ്. അട്ടിമറിയെ അതിജീവിച്ച തുർക്കിയിലെ ഉർദുഗാനെയും ജനകീയ സമരത്തിന് പി

റകേ അട്ടിമറി നടത്തിയ ഈജിപ്തിലെ ഫത്തഹ് അൽ സീസിയെയും അദ്ദേഹം ശക്തമായി പിന്തുണക്കും.

അഭയാർഥി വിഷയത്തിൽ ജർമനിയുടെ നയം പരമാബദ്ധമാണെന്ന് ട്രംപ് പ്രഖ്യാപി

ച്ചു കഴിഞ്ഞു. എന്നുവെച്ചാൽ അഭയഹസ്തം നീട്ടേണ്ടതില്ല എന്ന് തന്നെ. ട്രംപിസത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അഭയാർഥികളായിരിക്കും അനുഭവിക്കുക. യൂറോപ്യൻ യൂനിയൻ ബ്രിട്ടന്റെ വിട്ടു പോ

കൽ അടക്കമുള്ള പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ ട്രംപിന്റെ വാക്കുകൾ അവരും പിന്തുടരാനിടയുണ്ട്. ഏഷ്യയിൽ ചൈനയോടുള്ള സമീപനത്തിനനുസരിച്ചാകും ട്രംപ് ഭരണകൂടത്തിന്റെ നയം രൂപപ്പെടുക. ഇപ്പോൾ പ്രഖ്യാപി

ച്ച കാര്യങ്ങൾ വെച്ച് നോക്കിയാൽ ചൈനയുമായി വ്യാപാര, സാമ്പത്തിക യുദ്ധത്തിന്

ട്രംപ് മുതിരുമെന്ന് തന്നെയാണ് പ്രവചിക്കാനാകുക. ഒബാമ ഭരണകൂടം തുടങ്ങിവെച്ച കറൻസി യുദ്ധം   തുടരും. റഷ്യയുമായുള്ള സൗഹൃദം അതിന് തടസ്സമാകില്ല. ചൈനയുമായുള്ള റഷ്യയുടെ സൗഹൃദം ഇപ്പോൾ ആശയപരമല്ലെന്നത് തന്നെയാണ് കാരണം. ലോക വ്യാപാ

ര സംഘടനയിൽ അടക്കം ചൈനീസ്‌വിരുദ്ധ ക്യാമ്പയിന് തുടക്കമാകും. അമേരിക്കയിൽ എത്തുന്ന ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ 45 ശതമാനം വരെ തീരുവ ചുമത്തിയേക്കാം. ചൈനയുടെ ഏറ്റവും വലിയ കയറ്റുമതി രാജ്യമാണ് യു എസ്.  ചൈനയും വറുതെയിരിക്കില്ല. അവരുടെ കൈയിൽ ഇപ്പോൾ തന്നെ സഹസ്ര കോടികളുടെ യു എസ് ട്രഷറി ബോണ്ടുകൾ ഉണ്ട്. ഇതത്രയും തിരിച്ച് ഡംപ് ചെയ്താൽ അമേരിക്ക ഒന്നു വിറക്കും. യു എസ് ഉത്പന്നങ്ങൾക്ക് ചൈനയും നിയന്ത്രണം ഏർപ്പെടുത്തും. ഡോളറിൽ വിവിധ രാജ്യങ്ങൾ സൂക്ഷിച്ചിട്ടുള്ള നീക്കിയിരിപ്പ് പണം സ്വന്തം കറൻസിയിലേക്ക് ആകർഷിക്കാൻ ചൈന ശ്രമിക്കും. എണ്ണ വാങ്ങിക്കൂട്ടാ

നും സാധ്യതയുണ്ട്.  ഇതൊന്നുമല്ലാത്ത ഒരു സാധ്യതയുണ്ട്. തുല്യ ശക്തികൾ തമ്മിൽ ചിരപുരാതനമായി തുടരുന്ന നീക്കുപോക്കാണ് അത്. ചൈനയെ തുല്യ ശക്തിയായി യു എസ് അംഗീകരിച്ചാൽ സമവായത്തിന്റെ സാധ്യതകളിലേക്ക് അവർ ചുരുങ്ങും. ഈജിപ്തിൽ തിരഞ്ഞടുക്കപ്പെട്ട സർക്കാറിനെതിരായ ജനരോഷത്തെ വഴി തിരിച്ചു വിട്ട് അധികാരം പി

ടിച്ച സൈനിക മേധാവി പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസി , സൈനിക അട്ടിമറിയെ അതിജീവിച്ച ശേഷം അധികാര കേന്ദ്രീകരണത്തിനായി ഭരണയന്ത്രം ഉപയോഗിച്ചു കൊണ്ടിരിക്കുന്ന തുർക്കിയിലെ റജബ് ത്വയ്യിബ് ഉർദുഗാൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാക് പ്രധാനമന്ത്രി നവാസ് ശരീഫ് തുടങ്ങിയവരെയാണ്  ട്രംപ് വാഴ്ത്തിയിട്ടുള്ളത്.

ഈ വാഴ്ത്തലിൽ മോദി വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട്. എന്നാൽ  ഒബാമയുടെത് പോലുള്ള സൗഹൃദം ട്രംപി

ൽ നിന്ന് പ്രതീക്ഷിക്കാനാകില്ല. ട്രംപ് ആഹ്വാനം ചെയ്ത ‘അമേരിക്ക ഫസ്റ്റ്’ മോദിയുടെ  മേക് ഇൻ ഇന്ത്യയുടെ നേർ വിപരീതമാണ്. പുറം ജോലിക്കരാറിന്റെയും എച്ച് വൺ ബി വിസയുടെയും കാര്യത്തിൽ പു

തിയ പ്രസിഡന്റ് എടുക്കാൻ

പോകുന്ന തീരുമാനങ്ങൾ ഇന്ത്യക്ക് വിനയാകുമെന്നുറപ്പാണ്. ഒബാമ ഭരണകൂടം ഉണ്ടാക്കിയ കരാറുകൾ ട്രംപ് പുനഃപരിശോധിക്കാൻ തീരുമാനിച്ചാലും ഇന്ത്യക്ക് തിരിച്ചടി കിട്ടും. ട്രംപിന്റെ സ്വഭാവം വെച്ച് നോക്കുമ്പോൾ അദ്ദേഹം പാക് പക്ഷം പിടിക്കുമെന്നേ പ്രവചിക്കാനാകൂ. ജപ്പാനുമായി ഒബാമയുണ്ടാക്കിയ ബാന്ധവം സൈനികമായ സഹകരണത്തിലേക്ക് വ്യാപിപ്പിക്കും. ഉത്തരകൊറിയയെ കൂടുതൽ അക്രമാസക്തമായി പ്രതിരോധിക്കും. ചൈനാ കടൽ തർക്കമടക്കമുള്ള ഏഷ്യയിലെ എല്ലാ വിഷയങ്ങളിലും അമേരിക്കയുണ്ടാകും. കശ്മീർ വിഷയത്തിൽ ഇടപെടില്ലെന്നാണ് പുതിയ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്.

സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും പരസ്പരാശ്രിത ലോകത്ത് ഒരു പരിധിക്കപ്പുറം ഒരു ഭരണാധികാരിക്കും സ്വേച്ഛാധിപതിയാകാനാകില്ല. ഫാസിസ്റ്റുമാകാൻ സാധിക്കില്ല. ഒരാളെയും എളുപ്പത്തിൽ ആട്ടിയോടിക്കാനുമാകില്ല.

അത്‌കൊണ്ട് പഴയ ട്രംപിന്റെ വിക്രിയകൾ ഒന്നും അതേപടി തുടരാൻ പ്രസിഡന്റ് പദവിയിലിരിക്കുന്ന അദ്ദേഹത്തിന് സാധിച്ചെന്ന് വരില്ല. കാരണം, വ്യവസ്ഥയുടെ ഭാഗമാണ് അദ്ദേഹവും. ചട്ടക്കൂടിന് അദ്ദേഹവും കീഴൊതുങ്ങേണ്ടി വരും. സാഹചര്യങ്ങളുടെ സമ്മർദവുമുണ്ടാകും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ