തനേതൃത്വം പ്രവർത്തനങ്ങളിലും പ്രയോഗങ്ങളിലും കൂടുതൽ ജാഗ്രത പുലർത്തണം. വിശ്വാസികളോടുള്ള സംഭാഷണങ്ങളിലും പൊതുസംവാദങ്ങളിലും സഹിഷ്ണുതയും സാഹോദര്യവും നിലനിർത്തുന്നതിനുള്ള ആശയങ്ങളായിരിക്കണം മുന്നോട്ട് വെക്കേണ്ടത്.
മറ്റുള്ളവരോട് വെറുപ്പുണ്ടാക്കുന്ന സംസാരങ്ങളരുത്. ജനങ്ങൾക്കിടയിൽ ഐക്യവും സ്‌നേഹവും ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകളാണ് മുൻനിരയിലുള്ളവരിൽ നിന്ന് എക്കാലത്തുമുണ്ടാവേണ്ടത്.
ആശയങ്ങളും ബോധനരീതിയും പൊതുസമൂഹത്തിന് പഠിക്കാനും പകർത്താനുമുള്ളതാവണം. വാക്കിലും പ്രവൃത്തിയിലും മിതത്വം പാലിക്കുമ്പോഴാണ് മനുഷ്യ സമൂഹത്തിന് അവർ പകർത്തപ്പെടേണ്ടവരാവുക.
മതസംജ്ഞകളെ അനവസരത്തിൽ ഉപയോഗിച്ച് സാമൂഹിക മണ്ഡലത്തെ വാഗ്വാദങ്ങളിലേക്കും സംഘർഷങ്ങളിലേക്കും വലിച്ചുകൊണ്ടുപോകുന്നത് വർഗീയ ശക്തികളെയായിരിക്കും സന്തോഷിപ്പിക്കുക. ഭിന്നിപ്പിന്റെയും അപരവത്കരണത്തിന്റെയും ഭാഷ ജനങ്ങളിൽ ആഴമേറിയ മുറിവുണ്ടാക്കും. തലമുറകളോളം അതിന്റെ നീറ്റൽ നിലനിൽക്കും.
എല്ലാവർക്കും ഇവിടെ മതം പഠിക്കാനും പഠിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് മനസ്സിലാക്കി ഓരോരുത്തരും മതം പഠിച്ചും പ്രചരിപ്പിച്ചും മുന്നോട്ട് പോവുക. അതിന് വളരെ സത്യസന്ധവും നീതിപൂർവവുമായ മാർഗം തിരഞ്ഞെടുക്കുക. അതോടൊപ്പം നാട്ടിലെ ക്രമസമാധാനവും സൗഹൃദാന്തരീക്ഷവും തകരാതിരിക്കാൻ ശ്രദ്ധിക്കുക. പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയുമാകരുത് മതം പഠിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും.
അന്യന്റെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നതിനോ പ്രലോഭനങ്ങളിലൂടെയോ ഭീഷണികളിലൂടെയോ മതത്തിലേക്ക് ആളെക്കൂട്ടുന്നതിനോ ഇസ്‌ലാം ആരെയും അനുവദിക്കുന്നില്ല. അത്തരം തെറ്റായ പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നതാണ് ഇസ്‌ലാമിന്റെ മൂല്യവിഭാവന എന്നിരിക്കെ ജിഹാദ് എന്ന ഇസ്‌ലാമിക സംജ്ഞയെ മതപരിവർത്തനത്തിലേക്ക് ചേർത്ത് പറയുന്നത് മതത്തെക്കുറിച്ച് ശരിയായി മനസ്സിലാക്കാത്തതുകൊണ്ടാണ്.
സ്വന്തമായി ചില ടേമുകളും വാക്കുകളും ആശയങ്ങളും പടച്ചുണ്ടാക്കുക, ആരോ പടച്ചുണ്ടാക്കിയതിനെ പ്രചരിപ്പിക്കുക എന്ന രീതികൾക്ക് പകരം വെറുപ്പിന്റേതായ അവസരങ്ങൾ മുന്നിൽ വരുമ്പോൾ തന്നെ അത് നന്മയുടേതാക്കി മാറ്റാനാണ് മതപണ്ഡിതർ ഉത്സാഹിക്കേണ്ടത്.
ഓരോരുത്തർക്കും അവരവരുടെ ആദർശം സത്യമാണ്. അത് പ്രചരിപ്പിക്കാൻ അവർ ശ്രമിക്കും. അതിനെതിരെ ചെറുത്തുനിൽപ്പുണ്ടായാൽ അതിനെ പ്രതിരോധിക്കുക എന്നതും സ്വാഭാവികമാണ്. ലോകത്തുള്ള ഏത് മതങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും സമരത്തിന്റെ ചരിത്രമുണ്ട്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം സമര രംഗത്തേക്കിറങ്ങുമ്പോൾ കർക്കശമായ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്.
വിവിധ മതവിഭാഗങ്ങൾ സൗഹൃദത്തോടെ പുലരേണ്ട കാലത്ത് ഒരു തെളിവുമില്ലാതെ അനാവശ്യമായ വിവാദങ്ങൾ വലിച്ചിട്ട് അന്തരീക്ഷം പ്രക്ഷുബ്ധമാക്കാൻ ആരും തുനിയരുത്. കേരളത്തിൽ മുസ്‌ലിം-ക്രൈസ്തവ സമുദായങ്ങൾക്കിടയിൽ നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം കളങ്കപ്പെടുത്തുന്ന നീക്കങ്ങൾ ഉണ്ടാവരുത്. പാലാ രൂപതാ ബിഷപ്പ് നടത്തിയ ചില പരാമർശങ്ങൾ തികച്ചും അനുചിതമായിപ്പോയി. അതൊഴിവാക്കാമായിരുന്നു. നാക്കുപിഴകളെ പോലും വർഗീയ ധ്രുവീകരണത്തിനായി ദുരുപയോഗം ചെയ്യുന്ന കാലത്ത് കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാവാൻ മതസമൂഹങ്ങൾക്കും സമൂഹ നേതാക്കൾക്കും കഴിയേണ്ടതാണ്.

മുറാഖിബ്

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ