….വളരെ വിശേഷത്തോടെ ഞാനവളെ കയറിപ്പിടിച്ചു. പര്‍ദ്ദകള്‍ക്കു ജസ്റ്റിഫൈ ചെയ്യാനാകാത്ത ആഗ്രഹമായിരുന്നു അത്. ജസ്നയായിരുന്നു അത്. എന്നാലും അവളുടെ മുഖമുണ്ടല്ലോ. പര്‍ദ്ദയുടെ മുഖമൂടി മാറ്റുമ്പോള്‍ ചീഞ്ഞുപോയ കണ്ണുകള്‍, പുഴുവരിക്കുന്ന മൂക്ക്, നാറ്റത്തോടെ വായ. അതൊക്കെ കണ്ട് എങ്ങിനെയാണ് ഞാനവള്‍ക്ക് മുത്തം കൊടുക്കുക. ഒരു പര്ദ്ദപെണ്ണിനെയും എനിക്കിനി ആഗ്രഹമില്ല. അവര്‍ക്കൊന്നും ഈ സാജുവിനെ കാണാനാവില്ല’ പര്‍ദ്ദയിട്ടവളെ ചുംബിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍’ എന്നപേരില്‍ സമകാലിക മലയാളം വാരിക പുസ്തകം 17/ലക്കം 8 പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കഥയുടെ അന്ത്യവാചകങ്ങളാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതുനല്‍കുന്ന സന്ദേശമെന്താണ്? മുസ്ലിമിനെയും അവന്റെ സംസ്കാരത്തെയും എത്ര വികൃതമായും അവതരിപ്പിക്കാന്‍ പൊതു മീഡിയ നടത്തുന്ന അതികൗശലങ്ങളുടെ ചെറിയൊരുഭാഗമാണിത്.
ഇസ്മാഈല്‍ അണ്ണന് എന്ന കമ്മ്യൂണിസ്റ്റുകാരന്റെ സുന്ദരിയായ മകള്‍ ജസ്നയെ ചുംബിക്കാന്‍ മോഹിച്ചു നടക്കുന്ന ഡിവൈഎഫ്ഐ പ്രവര്ത്തകന് സാജുവാണ് കേന്ദ്ര കഥാപാത്രം. തുടുത്ത കവിളും റോസാദളങ്ങളുടെ ചുണ്ടുമൊക്കെ പെട്ടെന്നൊരുനാള്‍ അയാള്‍ക്ക് കാണാന്‍ കഴിയാതെയായി. വാപ്പ മരിച്ചതോടെ ജസ്ന പര്ദയിലഭയം തേടുകവഴിയായിരുന്നു ഇത്. കഥാകൃത്തിന്റെ ഭാഷയില്‍: ‘രസീതു കുറ്റിതുടയില് വെച്ചെഴുതി ഞാന്‍ വളര്‍ത്തിയ എന്റെ ജസ്നയെ പിന്നെ എനിക്കും കാണാനാവാതെയായി. നടക്കുന്ന വഴികള്‍ക്കും എനിക്കും ആകാശത്തിനും അവളെ പെട്ടെന്നു നഷ്ടപ്പെട്ടു. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ നാലു കറുത്ത രൂപങ്ങളില്‍ ഏതോ ഒന്നായി ജസ്നയും കടന്നുപോയി.’ പാവം! അഴിച്ചിട്ടു നടന്ന ഒരാള്‍ക്ക് പിന്നെ ഒരിക്കലും അവളുടെ സ്ത്രീ വ്യക്തിത്വം തിരിച്ചു പിടിച്ചുകൂടെന്നുണ്ടോ? പിതാവിന്റെ മരണത്തോടെ ഒരു പെണ്ണിനു മതമോഹം ഉദിച്ചാല്‍, അവരത് ജീവിതത്തില്‍ പ്രയോഗിക്കുന്നത് പെരും അപരാധമാകുന്നതെങ്ങനെയാണ്? ഇത്തരമൊരു നേര്‍ചിന്ത നടത്താതെ ഇതിലും ഒരു നിഗൂഢത നിര്‍വചിക്കാനാണ് ‘മലയാളം’ ശ്രദ്ധിക്കുന്നത്. ജസ്നയുടെ ആത്മീയാചരണത്തിലും തികഞ്ഞ വര്‍ഗീയ ചുവ കണ്ടെത്താന്‍ അങ്ങനെ അവര്‍ക്കു കഴിയുന്നു. സാജുവിന്റെ പ്രതിഷേധത്തില്‍ ഇത് കൃത്യമായി വരച്ചിടുന്നതിങ്ങനെ: എന്റെ(ചുംബന)ഉദ്ദ്യേം തീര്‍ത്തും ജൈവികമാണ്. വളരെ നാച്വറലായ ഒരു ലൈഫ് സിറ്റ്വേഷനപ്പുറമൊന്നും ഞാന്‍ ആഗ്രഹിക്കുന്നതേയില്ല. പ്രകടമായ അപകടം നിലനില്‍ക്കുന്നത് ജസ്നയിലും അവളുടെ വസ്ത്രധാരണത്തിലും അതിനെ അടിച്ചേല്‍പ്പിച്ച താല്പര്യങ്ങളിലുമാണ്. ആ താത്പര്യങ്ങളുടെ കടുത്ത വ്യവസ്ഥാഭാരത്തിന്റെ തുണിയാണ് ഞാനുയര്ത്തേണ്ടത്.’
ഇസ്ലാം ഒരു നിഗൂഢ ദര്‍ശനമൊന്നുമല്ല. കമ്മ്യൂണിസം പോലെ ഇതിനു ഇരട്ട മുഖവുമില്ല. ആര്‍ക്കും മനസ്സിലാക്കാനാവുന്ന സുതാര്യതയുടേതാണത്. എന്നാലും മതമനുസരിച്ച് ആരും ജീവിക്കാന്‍ പാടില്ലെന്ന് പറയുന്നത് തലതിരിഞ്ഞ ചിന്തയാണ്. മതമാണ് സ്ത്രീയെ മറകൊണ്ടുമൂടിയത്. മതകല്‍പ്പന പാലിക്കുക എന്നതിലപ്പുറം ഒരു താല്പര്യവും പര്ദ്ദധരിക്കുന്നതിനു പിന്നിലില്ല. പക്ഷേ മലയാളത്തിനതു തോന്നുക പ്രയാസകരമാണല്ലോ. ചുംബിക്കാന്‍ ലഭിക്കാത്തതിന്റെ കെറുമുഴുവന് സാജു തീര്‍ക്കുന്നത് പര്‍ദ്ദയിട്ടു നടക്കുന്നത് ചീഞ്ഞുനാറുന്നതുകൊണ്ടാണെന്ന് വരുത്തിയാണ്. അഥവാ പര്ദ്ദയിടുന്നവര്ക്കൊക്കെയും മനുഷ്യനു ചേരാത്ത ചില വൈകല്യങ്ങളുണ്ടെന്ന് പറഞ്ഞുകൊണ്ട്. ഇത് മുന്തിരി പുളിച്ച കുറുക്കന് കഥക്കു സമാനം.
ഈ കോളത്തില്‍ സൂചിപ്പിച്ചത് പോലെ ഇവിടെ നടക്കുന്ന ബലാത്സംഗങ്ങളില്‍ പലതിനും ഒന്നാം പ്രതി പീഡിപ്പിച്ചു തരാന്‍ ആവശ്യപ്പെടുംവിധം വേഷം ധരിച്ചു കൊഞ്ചികുഴഞ്ഞ് നടക്കുന്ന സ്ത്രീയാണ്. നൂറ്റി അമ്പതോളം പേര് വര്‍ഷങ്ങള്‍ വെച്ചുപീഡിപ്പിച്ചിട്ടും അക്കാര്യം ആരോടും പറയാതെ പീഡനം ആസ്വദിച്ചവര്‍, ഒരു സഹപാഠിയെ കാവല്‍ നിര്‍ത്തി മറ്റുള്ളവര്‍ക്ക് ക്ലാസ് റൂമില്‍വെച്ച് പീഡനത്തിന് വസ്ത്രമഴിക്കുന്നവര്, പ്രമോഷനും സ്ഥാനമാനങ്ങള്‍ക്കുമായി നിരന്തരം പീഡനം ഏറ്റുവാങ്ങുന്നവര്ഇവരൊക്കെയാണ് യാതൊരു നിഗൂഢതയും വച്ചു പുലര്‍ത്താത്ത പൊതു സ്വത്തുക്കള്‍. മറിച്ച് മാന്യമായി വസ്ത്രം ധരിക്കുന്ന പെണ്ണുങ്ങള് നിഗൂഡ താല്പര്യങ്ങളുടെ സംരക്ഷകരും! ഇത് അസുഖം വേറെയാണ്. കന്യാസ്ത്രീയുടെ കറുത്ത രൂപങ്ങളും സിക്കുകാരന്റെ താടിയും തലയില്കെട്ടും ബുദ്ധഭിക്ഷുക്കളുടെ മൊട്ടയടിയുമൊന്നും ഒരു വിധ ചൊറിച്ചിലും സൃഷ്ടിക്കാത്ത പൊതു മനസ്സിന്റെ വര്‍ഗീയ ദുര്‍ഗന്ധം ഇസ്ലാമിനു നേരെ ഉയരുന്നത് ഒറ്റപ്പെട്ട സംഭവമേയല്ല. എല്ലാ തോന്നിവാസത്തിനും ആടാനും പാടാനും തരിപ്പിക്കാനും ഓരോ മുസ്ലിം സ്ത്രീയും നിന്നുകൊടുക്കുമ്പോള്‍ ഇവര്‍ക്കൊക്കെയും രതിമൂര്‍ച്ചയാവും. അതുവരെയും ഈ ചൊറിഞ്ഞുകളി തുടരും.
പ്രസ്തുത ലക്കം തന്നെ ‘നിളയും നിലാവും ഒരു മാലയാളി മുസ്ലിം സ്ത്രീയുടെ പകല്‍ കിനാവുകള്‍’ എന്നപേരില്‍ പ്രസിദ്ധീകരിച്ച മതപീഡന വര്‍ണനയുടെ നീണ്ട വിലാപം അവസാനിക്കുന്നത് ഇത്തരം ഞരമ്പു രോഗികളുടെ ഉള്ളിലിരിപ്പ് വ്യക്തമാക്കിയാണ്. അതിങ്ങനെ: നിളയുടെ സൗന്ദര്യം അറിയാനുള്ള എന്റെ അഭിവാഞ്ഛയെ, നിലാവില് നീരാടാനുള്ള എന്റെ മോഹത്തെ എനിക്ക് ഒതുക്കി പിടിക്കേണ്ടി വന്നല്ലേ, നിളാതീരേ എന്റെ മകളുമോത്ത് കളിക്കാനുള്ള ആഗ്രഹത്തെ, ഞാന്‍ മറച്ചുവെക്കേണ്ടി വന്നില്ലേ. അതെല്ലാം ഒറ്റ കാരണം കൊണ്ട് മാത്രമല്ലേ. ഞാന്‍ പിറന്നത് മനുഷ്യ ജീവിയായല്ല; പകരം സ്ത്രീയായാണ്. തീര്‍ച്ചയായും ഒരു മുസ്ലിം സ്ത്രീ(പു. 33) രാപ്പാടികളെപ്പോലെ ആടിപ്പാടാന്‍ സ്വാതന്ത്ര്യം കാണിച്ചിറങ്ങിയ തീരെ മുസ്ലിമല്ലാതെ, തീര്‍ച്ചയായും മനുഷ്യയായി പിറന്നു ഗര്‍ഭപാത്രം പോലും തന്റേതല്ലാതായി, എല്ലാം നഷ്ടപ്പെട്ടവരെ കുറിച്ചുള്ള ഒരു ഫീച്ചര്‍ കൂടി പ്രസിദ്ധീകരിക്കാന്‍ മതം നന്നാക്കാനിറങ്ങിയ മാധ്യമ ആഢ്യന്മാര് ധ്യൈം കാണിക്കുമോ?