ഇന്ത്യാപാക് അതിര്ത്തി യില്‍ ഇന്നത്തേതിനു സമാനമായ ഒരവസ്ഥയുടെ ഓര്മ്യിലേക്കാണ് 1965 ജൂണ്‍ 14ലെ സുന്നി ടൈംസ് എഡിറ്റോറിയല്‍ മിഴിതുറക്കുന്നത്. “പാകിസ്താന്റെ യുദ്ധഭ്രാന്ത്” എന്നാണ് ശീര്ഷതകം
ഇന്ത്യാപാക് അതിര്ത്തി യിലും പാകിസ്താനിനകത്തും വീണ്ടും സംഘര്ഷാപവസ്ഥ രൂപപ്പെട്ടു വരികയാണ്. വെടിയൊച്ചകള്‍ ഉയര്ന്നു തുടങ്ങിയതോടെ നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി സ്ഥാനമേല്ക്കു ന്ന ചടങ്ങിന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വന്നതുമൂലം സംഘര്ഷ്മയയുമെന്ന് സ്വപ്നം കണ്ടതെല്ലാം വെറുതെയായി എന്നു വേണം കരുതാന്‍. അതിര്ത്തി പ്രദേശങ്ങള്‍ ഇരുരാജ്യങ്ങളുടെയും സ്വാതന്ത്ര്യലബ്ധിയും ഉല്ഭമവവും മുതലേ പുകഞ്ഞുകൊണ്ടിരിക്കുന്നതാണല്ലോ. വലിയ നാലു യുദ്ധങ്ങളും ചെറിയ നിരവധി പോരാട്ടങ്ങളും ഇതിനകം നടക്കുകയുണ്ടായി. ഇന്നത്തേതിനു സമാനമായ ഒരവസ്ഥയുടെ ഓര്മകയിലേക്കാണ് 1965 ജൂണ്‍ 14ലെ സുന്നി ടൈംസ് എഡിറ്റോറിയല്‍ മിഴിതുറക്കുന്നത്. “പാകിസ്താന്റെ യുദ്ധഭ്രാന്ത്” എന്നായിരുന്നു ശീര്ഷതകം.
തുടക്കമിങ്ങനെ: ഇന്ത്യയും പാകിസ്താനും അടുത്തടുത്തു കിടക്കുന്ന രണ്ടയല്‍ രാജ്യങ്ങള്‍ മാത്രമല്ല, ഇരട്ടപെറ്റ രണ്ടു സഹോദരികള്‍ കൂടിയാണ്. ഭൂമിശാസ്ത്രപരമായ ബാഹ്യബന്ധങ്ങള്‍ മാത്രമല്ല, സാംസ്കാരികവും ചരിത്രപരവുമായ ആത്മീയ ബന്ധം കൂടിയുണ്ട് ഈ രാജ്യങ്ങള്‍ തമ്മില്‍. പാകിസ്താന്റെ അനുസ്യൂതമായ അഭിവൃദ്ധിയും അഭ്യുന്നതിയുമാണ് ഇന്ത്യ എന്നും ആഗ്രഹിച്ചിട്ടുള്ളത്. അതിന്റെ പുരോഗതിക്ക് വിലങ്ങുതടിയായി നാമൊരിക്കലും നിലകൊണ്ടിട്ടില്ലെന്നു മാത്രമല്ല, നാനാമുഖമായ ക്ഷേമൈശ്വര്യങ്ങള്‍ കൈവരിക്കുന്നതില്‍ നാം ആ രാജ്യത്തെ ആത്മാര്ത്ഥ്മായി ആശീര്വവദിക്കുക കൂടി ചെയ്തിട്ടുണ്ട്. ആ രാജ്യവുമായും അവിടത്തെ ജനതയുമായും സൗഹൃദത്തില്‍ കഴിഞ്ഞുകൂടുവാനും അങ്ങനെ ആ സുഹൃദ്ബന്ധം എന്നുമെന്നും സുസ്ഥിരമായി നിലനിറുത്തുവാനുമാണ് നാമെക്കാലവും അഭിലഷിച്ചിട്ടുള്ളത്.”
ഈ നല്ല മനസ്സിനോടുള്ള പാകിസ്താന്റെ നിലപാടിനെക്കുറിച്ച് ഇങ്ങനെ: “നിര്ഭാ്ഗ്യകരമെന്നു പറയട്ടെ. ഇതിനു നേരെ വിപരീതമായൊരു നിലപാടാണ് പാകിസ്താന്‍ ഇപ്പോഴും സ്വീകരിച്ചു കാണുന്നതെന്ന വസ്തുത ഒരു യാഥാര്ത്ഥ്യാമത്രെ. സൗഹൃദത്തിനു പകരം ശത്രുതയാണ് ആ രാജ്യം നമുക്ക് തിരിച്ചുനല്കുിന്നത്. ഇന്ത്യയുടെ ഒരവിഭാജ്യഘടകമായ കാശ്മീരില്‍ കടന്നാക്രമണം നടത്തുകയും ആ സ്റ്റേറ്റിന്റെ വലിയൊരു ഭാഗം കയ്യടക്കിവെക്കുകയും ചെയ്ത പാകിസ്താന്‍ ഇപ്പോള്‍ ഇന്ത്യന്‍ പ്രദേശമായ റാന്‍ ഓഫ് കച്ചിലും കയ്യേറ്റവും കടന്നാക്രമണവും നടത്തി നഗ്നമായൊരു യുദ്ധത്തിന്റെ കൊലവിളി മുഴക്കുകയാണ്…
എന്തു വിലകൊടുത്തും സമാധാനം കൈവരിക്കുകയെന്ന തത്ത്വശാസ്ത്രത്തില്‍ പാകിസ്താന്‍ വിശ്വസിക്കുന്നില്ലെന്നു പ്രസിഡന്റ്് അയ്യൂബ് ഖാന്‍ പ്രഖ്യാപിക്കുന്നു. പാക് വിമുക്തഭട സംഘടനയുടെ പ്രസിഡന്റ്ത രാജാ മുഹമ്മദ് വിലായത്തുല്ലാ ഖാന്‍ ഗവണ്മെടന്റിഡന് 20 ലക്ഷം വിമുക്ത ഭടന്മാരുടെ സേവനം വാഗ്ദാനം ചെയ്തതായി റിപ്പോര്ട്ട് ചെയ്യപ്പെടുന്നു. പാക് പത്രങ്ങളാവട്ടെ ഇന്ത്യക്കെതിരില്‍ യുദ്ധത്തിന്റെ വീമ്പിളക്കുകയും കടുത്ത വിദ്വേഷത്തിന്റെ വിഷം വമിപ്പിക്കുകയുമാണ്. ഇന്ത്യ പാകിസ്താനെ ആക്രമിക്കുകയെന്ന അബദ്ധം കാണിക്കുകയാണെങ്കില്‍ ബോംബെ മുതല്‍ കല്ക്കകത്ത വരെയുള്ള വന്‍ നഗരങ്ങളിലെ വ്യവസായ കേന്ദ്രങ്ങളെല്ലാം പാകിസ്താന്‍ ജെറ്റ് ബോംബര്‍ വിമാനങ്ങള്‍ തകര്ത്തു തരിപ്പണമാക്കുമെന്നും പാക് പത്രമായ “അന്ജാംറ” ഈയ്യിടെ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.
ആകപ്പാടെ നോക്കിയാല്‍ പാകിസ്താനെ ഒരു തരം കടുത്ത യുദ്ധഭ്രാന്ത് ബാധിച്ചിട്ടാണുള്ളത്. സമാധാനത്തിന്റെ മാര്ഗരത്തില്‍ ആ രാജ്യത്തിന് ഒട്ടും വിശ്വാസമില്ലാത്ത പ്രതീതിയാണ് ഇന്നു പ്രത്യേകിച്ചും സംജാതമായിട്ടുള്ളത്…
കയ്യേറിപ്പിടിച്ച ഇന്ത്യന്‍ പ്രദേശത്തുനിന്ന് പാക് പട്ടാളം പിന്മാറിയാലല്ലാതെ പാകിസ്താനുമായി സന്ധിസംഭാഷണം നടത്താന്‍ സന്നദ്ധമല്ലെന്ന ധീരമായ നിലപാടില്‍ നമ്മുടെ ഗവണ്മെതന്റ്ധ ഉറച്ചുനില്ക്കു കയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി മി. വിത്സന്റെ അനുരജ്ഞന ശ്രമങ്ങള്‍ സമാധാന പ്രേമികളായ എല്ലാവരിലും ശുഭപ്രതീക്ഷയുടെ കൈത്തിരി കൊളുത്തിയിരുന്നുവെങ്കിലും പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്ണവമാക്കിക്കൊണ്ട് അത് ഊതിക്കെടുത്താനാണ് പാക് ഗവണ്മെ്ന്റ്ി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന വസ്തുത ആ നാട്ടില്‍ വളര്‍ന്നുവരുന്ന യുദ്ധഭ്രാന്തിന്റെ മറ്റൊരു തെളിവാണ്.
വെടിയുണ്ടകളും പടക്കോപ്പുകളും കാണിച്ച് പോരും പകയും സൃഷ്ടിച്ച് സംഘട്ടനവും സമരവും മുഖേന ഒരു രാജ്യത്തെ പേടിപ്പിക്കാമെന്നോ ഒരു പ്രദേശത്തെ കീഴടക്കിക്കളയാമെന്നോ പാകിസ്താന്‍ കരുതുന്നുണ്ടെങ്കില്‍ അവരിപ്പോഴും വിഡ്ഢികളുടെ സ്വര്ഗതത്തിലാണ് കഴിഞ്ഞുകൂടുന്നതെന്നാണ് ഞങ്ങളുടെ വ്യക്തമായ അഭിപ്രായം.
ത്യാഗത്തിന്റെ ബലിപീഠത്തില്‍ ജീവന്‍ ഹോമം ചെയ്തും രാജ്യത്തിനുവേണ്ടി സമരം ചെയ്ത എണ്ണമറ്റ ധീര ദേശാഭിമാനികള്ക്ക് ജന്മം നല്കി യ ഭാരതം അതിന്റെ ഒരിഞ്ചു ഭൂമിയും ആര്ക്കും അടിയറ വെക്കുകയില്ല….” എഡിറ്റോറിയല്‍ തുടരുകയാണ്.
ഇന്ത്യ സ്വാതന്ത്ര്യം നേടി പതിനെട്ടാം വര്ഷ്ത്തിലാണ് ഈ യുദ്ധമുണ്ടാവുന്നതും അതിനെതിരെയുള്ള എഡിറ്റോറിയല്‍ പ്രസിദ്ധീകരിക്കുന്നതും. ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലപാടിനെ കുറിച്ച്, പ്രത്യേകിച്ചും പാകിസ്താനുമായി മുഖാമുഖം നില്ക്കു്മ്പോള്‍ പറഞ്ഞുപരത്തുന്ന അവിശ്വാസങ്ങള്ക്കും ഉയര്ത്തുമന്ന ചോദ്യങ്ങള്ക്കുപമുള്ള മറുപടി കൂടിയാണീ വരികള്‍. ഇതേ സംശയരോഗം ഇന്നും സുഖപ്പെട്ടിട്ടില്ലാത്തവര്ക്ക് ഒരോര്മാപ്പെടുത്തലും.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ