നമ്മുടെ ചിന്താമണ്ഡലങ്ങൾക്കതീതമായ പ്രതിഭാസങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ പ്രപഞ്ചം. ഓരോ പ്രതിഭാസത്തിന്റെയും അന്തരാളങ്ങളിലേക്ക് കടക്കുമ്പോഴും ചുരുളഴിയാത്ത നിരവധി പ്രതിഭാസങ്ങൾ പ്രകടമാവും. അത്രക്കു സങ്കീർണമാണ് ലോകം. 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മഹാവിസ്‌ഫോടത്തോടുകൂടിയാണ് പ്രപഞ്ചം ഉത്ഭവിച്ചത് എന്ന് പൊതുവെ അനുമാനിക്കുന്നു. ഈ പ്രപഞ്ചം യാദൃച്ഛികമായി ഉണ്ടായതാണോ? അതിനു പിന്നിൽ വല്ല അദൃശ്യ ശക്തിയുടെയും പ്രവർത്തനമുണ്ടോ? രണ്ടും പ്രസക്തമായ ചോദ്യങ്ങളാണ്.
പ്രപഞ്ചോൽപത്തിയെ കുറിച്ചുള്ള ആധികാരികമായ സിദ്ധാന്തമാണല്ലോ ആശഴ യമിഴ. തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രലോകത്ത് ഏറ്റവും കൂടുതൽ അംഗീകാരം നേടിയ തിയറിയാണിത്. ഇതനുസരിച്ച് തുടക്കം നാല് എൗിറമാലിമേഹ ളീൃരലകളുടെ സംക്ഷിപ്ത രൂപമായിരുന്ന ശെിഴൗഹമൃശ്യേ(രീാെശര ലഴഴ)യിൽ നിന്നാണ്. ഇവിടെ ആദ്യമായി ഉണ്ടായ പദാർത്ഥമാണ് രീാെശര ലഴഴ. ആദ്യ വസ്തുവായ പ്രപഞ്ചം ഉടലെടുത്തത് അതിൽ നിന്നാണ്. എന്നാൽ യശഴ യമിഴന് മുമ്പുള്ള അവസ്ഥ എന്താണ്? ആശഴ യമിഴന് മുമ്പ് ഈ പദാർത്ഥങ്ങളെല്ലാം ഊർജ രൂപത്തിലായിരുന്നുവെന്ന് വിശദീകരണം കാണാം. എങ്കിൽ ഒരു ഊർജം തനിയെ ഉണ്ടാവുകയില്ല. കാരണം നിർമിക്കാനും നശിപ്പിക്കാനും കഴിയുന്ന ഒന്നല്ല ഊർജം. അതുകൊണ്ട് യാദൃച്ഛികമായി ഊർജം ഉണ്ടാവുകയെന്നത് അസംഭവ്യമാണ്. പൂർണമായ ഇല്ലായ്മയിൽ നിന്നു പ്രപഞ്ചമുണ്ടായി എന്ന വാദം ആദ്യമായി ഉന്നയിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ ലോറൻസ് എം ക്രോസ്സാണ്. എന്നാൽ അദ്ദേഹം തന്റെ അ ഡിശ്‌ലൃലെ ളൃീാ ിീവേശിഴ എന്ന പുസ്തകത്തിൽ ‘ഒന്നുമില്ലായ്മ’ എന്നതിന് ഉപയോഗിച്ചത് അനൗചിത്യം നിറഞ്ഞ നിർവചനമാണ്. ഒന്നുമില്ലായ്മയിൽ നിന്നും ചിലത് (ീൊലവേശിഴ) ഉണ്ടാവും, ചിലത് ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി അംഗീകാരമുള്ളതല്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. ഇത് പ്രകാരം ഝൗമിൗോ എഹൗരൗേമശേീി െവഴി ടശിഴൗഹമൃശ്യേ ഉണ്ടായേക്കാം എന്ന് അദ്ദേഹം വാദിച്ചു. എന്നാൽ ഝൗമിൗോ ളഹൗരൗേമശേീി ഉണ്ടാവണമെങ്കിൽ അതിനു കാതലായ ഒരു ഝൗമിൗോ േെമലേ അവിടെ നിലനിൽക്കേണ്ടതല്ലേ? അപ്പോൾ അതിനെ ചീവേശിഴ എന്ന് എങ്ങനെയാണ് പ്രയോഗിക്കുക? ക്രോസിന്റെ ഈ പുസ്തകം ഇറങ്ങിയതിന് ശേഷം ഈ വിഷയത്തിൽ പല ചർച്ചകളും സംവാദങ്ങളും നടക്കുകയുണ്ടായി. അതിലധികവും അദ്ദേഹത്തിന്റെ ആശയത്തെ ഖണ്ഡിക്കത്തക്കവിധത്തിലായിരുന്നു. ഏതൊരു വസ്തുവും ഉണ്ടാകണമെങ്കിൽ അതിനൊരു കാരണം (ഇമൗലെ) വേണം. എല്ലാ പ്രതിഭാസങ്ങളും അങ്ങനെ തന്നെ. ഇപ്പോൾ നിലനിൽപ്പുള്ള പദാർത്ഥങ്ങളുടെ ഇമൗൗെമഹശ്യേ അനന്തമായിരിക്കില്ല. മാത്രമല്ല ഏതൊരു വസ്തുവിന്റെയും ഇമൗൗെമഹശ്യേ ആ വസ്തു തന്നെ ആവുകയില്ല. അതായത് ഭൂമി ഉണ്ടാകാൻ കാരണം ഭൂമി തന്നെ ആവുകയില്ല. ഉദാഹരണത്തിന് ഒരു മരത്തിൽ നിന്നും ഒരു ആപ്പിൾ ഭൂമിയിൽ പതിക്കുന്നു. ഇതിനു കാരണം ഭൂമിയുടെ ഗ്രാവിറ്റിയാണ്. ഗ്രാവിറ്റി ഉണ്ടാകാൻ കാരണം ഭൂമിയുണ്ടായത് കൊണ്ടാണ്. ഭൂമിയുണ്ടാകാൻ കാരണം സൗരയൂഥം ഉള്ളത് കൊണ്ടാണ്. സൗരയുഥം ഉണ്ടാകാൻ കാരണം ആശഴ യമിഴ ആണ്. എന്നാൽ ആശഴ യമിഴ ഉണ്ടാവാൻ കാരണം എന്ത്? ആശഴ യമിഴന് മുമ്പ് അങ്ങനെയൊന്ന് ഇല്ല എന്നാണ് ശാസ്ത്രവാദം. എല്ലാ പ്രതിഭാസങ്ങളും അറ്റമാവുന്നത് ആശഴ ആമിഴൽ ചെന്നാണ്. ഐൻസ്റ്റീനിന്റെ ‘ഏലിലൃമഹ വേലീൃ്യ ീള ൃലഹമശേ്‌ശ്യേ’ പ്രകാരം സമയം, വ്യാപ്തി, പദാർത്ഥം ഇവ രൂപപ്പെടുന്നത് ആശഴ ആമിഴ നടന്നതു മുതലാണ്. പ്രപഞ്ചത്തിൽ എല്ലായിടത്തും ടുമരല ശോല കാണാൻ പറ്റും. ശൂന്യതയാണെന്ന് നമ്മൾ കരുതുന്നയിടത്തും യഥാർത്ഥത്തിൽ ശൂന്യതയില്ല, മറിച്ച് അവിടെ ഒരു ടുമരല ശോല ഉണ്ട്. ഒരുപക്ഷേ ‘ചീവേശിഴ’ കൊണ്ട് ഉദ്ദേശിച്ചത് ഇതായിരിക്കും. പക്ഷേ ഇത് ആശഴ ആമിഴന് മുമ്പ് പ്രായോഗികമല്ല. കാരണം ആശഴ ആമിഴന് മുമ്പ് ടുമരല ശോല ഇല്ല. ഇത് ആശഴ ആമിഴന് മുമ്പ് ഇമൗലെ ഇല്ല എന്നതിന്റെ തെളിവാവുകയില്ല. കാരണം ഏതൊരു വസ്തുവിനും അനന്തമല്ലാത്ത, അപൂർണമായ ഒരു കാര്യകാരണങ്ങളുടെ ശൃംഖല അനിവാര്യമാണ്. ഇല്ലെങ്കിൽ ആ വസ്തു നിലനിൽക്കില്ല. ഇത് ഇവിടെ നിലവിലുള്ള പ്രപഞ്ചത്തിനും ബാധകമാണ്. പ്രപഞ്ചം ഉണ്ടാവാൻ കാരണമായ ആശഴ ആമിഴനും ഇത്തരത്തിൽ ഒരു കാര്യകാരണത്തിന്റെ ശൃംഖല വേണം. ഇല്ലെങ്കിൽ ഈ പ്രപഞ്ചം ഉണ്ടാവില്ലായിരുന്നു. അതുകൊണ്ട് പ്രപഞ്ചത്തിന് മുമ്പ് ഇമൗൗെമഹശ്യേ ഇല്ല എന്നത് യുക്തിരഹിതമായ പരാമർശമാണ്. അതിനാൽ ഇന്ന് നിലവിലുള്ള ഈ പ്രപഞ്ചത്തിനും പൂർണമായ ഒരു കാര്യകാരണങ്ങളുടെ ശൃംഖല വേണം. ഈ ശൃംഖലക്ക് അറ്റമുള്ളത് കൊണ്ട് തുടക്കവും ഉണ്ടാവണം. അതിനാൽ ആശഴ ആമിഴ വിരൽ ചൂണ്ടുന്നത് (ബന്ധിക്കപ്പെട്ടിരിക്കുന്നത്) അതിനപ്പുറമുള്ള വലിയൊരു അദൃശ്യ ശക്തിയിലേക്കാണ്. ആശഴ ആമിഴൽ വെച്ച് കൊണ്ട് മാത്രം ഇവിടെ അദൃശ്യ ശക്തിയുടെ സാന്നിധ്യമില്ലെന്ന് വാദിക്കുന്നവരുണ്ട്. അവരുടെ വാദത്തിന്റെ അനൗചിത്യം മനസ്സിലാക്കാൻ ആശഴ ആമിഴന്റെ ഘടന നോക്കിയാൽ മതി. വളരെ സങ്കീർണവും കൃത്യവുമായിട്ടുള്ള നീക്കങ്ങളാണ് മഹാവിസ്‌ഫോടന സമയത്ത് നടന്നത്. ഒരു വലിയ പലചരക്ക് കടയിൽ വൻസ്‌ഫോടനം നടന്നു. എല്ലാം കഴിഞ്ഞതിന് ശേഷം എല്ലാ സാധനങ്ങളും ഒരു കുഴപ്പവുമില്ലാതെ അതിന്റേതായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിൽ നാം പറയും; സ്‌ഫോടനത്തിന് പിന്നിൽ ഒരു ആസൂത്രണമുണ്ട്, ഇല്ലെങ്കിൽ ഇത്രയ്ക്കും കൃത്യമായി നടക്കുകയില്ല. ഇതുപോലെ ശതകോടി ചരക്കു കടകളിൽ ഒരേ സമയം ഇപ്രകാരം സ്‌ഫോടനം നടന്നാലോ? ഒരു സംശയവുമില്ല, ഇതിനു പിന്നിൽ കൃത്യമായ ഒരു പ്ലാനിംഗുണ്ട്. ഇല്ലെങ്കിൽ ഒന്നെങ്കിലും അനിയന്ത്രിതമാവുമായിരുന്നു. എന്നാൽ ഇതിനെക്കാളും സങ്കീർണമായ സ്‌ഫോടനമാണ് പ്രപഞ്ചത്തിന്റെ ആദ്യഘട്ടത്തിൽ നടന്നതെങ്കിൽ, അനിയന്ത്രിതമായ ആ സ്‌ഫോടനത്തെ കുറിച്ചും ഊഹിക്കാൻ പോലും പറ്റുകയില്ല. ഒരു ുഹമിലൃ ഇതിനു പിന്നിലുണ്ടെന്ന് നമുക്ക് തീർത്തുപറയാൻ പറ്റും. ഇവിടം കൊണ്ട് തീരുന്നില്ല, പ്രപഞ്ചം ഉത്ഭവിച്ചത് മുതൽ അതിവേഗം ചലിച്ചുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ഗ്യാലക്‌സികളുമെല്ലാം തന്നെ അതിവേഗം ചലിച്ചുകൊണ്ടിരിക്കുന്നു. അനിയന്ത്രിതമായ ഈ ചലനത്തെക്കുറിച്ച് ഊഹിക്കാമോ? ഒരു വലിയ നഗരം, വളരെ തിരക്ക് പിടിച്ച റോഡുകളിൽ വാഹനങ്ങൾ കുതിച്ച് പായുന്നു. പെട്ടെന്ന് ഒരു സെക്കന്റ് എല്ലാ വാഹനങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന് കരുതുക, എന്ത് സംഭവിക്കും? അവിടെ നടക്കുന്ന സ്‌ഫോടനം നമ്മുടെ സങ്കൽപത്തിനും അപ്പുറമാണ്. എല്ലാം നിമിഷനേരം കൊണ്ട് കത്തിയമരും. എന്നാൽ ഇതിനേക്കാൾ കോടിക്കണക്കിന് മടങ്ങ് തീവ്രമായിരിക്കും പ്രപഞ്ചത്തിൽ സ്‌ഫോടനം നടന്നാൽ സംഭവിക്കുന്നത്. 13.8 ബില്യൺ വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് ഇതുവരെയായിട്ടും ഇത്തരത്തിലൊരു സ്‌ഫോടനം പോലും നടക്കാത്തത്. ഉത്തരം ഒന്നേയുള്ളൂ; ഇതെല്ലാം ഒരു അദൃശ്യ ശക്തിയിൽ അധിഷ്ഠിതമാണ്. ഗ്രഹങ്ങളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ വേണ്ടി നാം കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാറുണ്ട്. ചിന്തിച്ചിട്ടുണ്ടോ, അതിന് പിന്നിലെ അധ്വാനം? നൂറു കണക്കിന് ശാസ്ത്രജ്ഞന്മാർ, ആയിരക്കണക്കിന് പ്രോഗ്രാമുകൾ, ലക്ഷക്കണക്കിന് കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ, കോടിക്കണക്കിന് രൂപ വില മതിക്കുന്ന ഉപകരണങ്ങൾ. ഇവയുടെയൊക്കെ സംഘടിതമായ പ്രവർത്തനം കൊണ്ടാണ് ഉപഗ്രഹ വിക്ഷേപണം യാഥാർഥ്യമാകുന്നത്. ഇതിൽ നിന്നും ഏതെങ്കിലുമൊന്നിന്റെ പ്രവർത്തനം മാറിപ്പോയാൽ പേടകം കത്തിയമരും, ഇല്ലെങ്കിൽ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയില്ല. മനുഷ്യൻ ഇന്നുവരെ വിക്ഷേപിച്ചതിൽ അധികം പേടകങ്ങൾക്കും ഈ വിധിയാണുള്ളത്. എന്നാൽ ഒരു കൃതൃമ ഉപഗ്രഹം തനിയെ ഉണ്ടായി ഒരു നിയന്ത്രണവുമില്ലാതെ ഒരു ഗ്രഹത്തെ തുടർച്ചയായി വലയം വെച്ച് കൊണ്ടിരിക്കുന്നു! ഇതു വിശ്വസിക്കാൻ പറ്റുമോ? ബുദ്ധിയുള്ള ഒരാൾക്കും ഇത് ഗ്രഹിക്കാൻ സാധിക്കില്ല. എന്നാൽ നമ്മുടെ സൗരയൂഥത്തിൽ തന്നെ 8 ഗ്രഹങ്ങളും 171 പ്രധാന ഉപഗ്രഹങ്ങളും ലക്ഷക്കണക്കിന് ചിഹ്ന ഗ്രഹങ്ങളും സ്ഥിരമായി സൂര്യനെ വലയം വെച്ച് കൊണ്ടിരിക്കുന്നു. നമ്മുടെ സൗരയൂഥം ‘ങശഹസ്യ ംമ്യ’ ഗ്യാലക്‌സിയിൽ ഒരു പോയിന്റ് മാത്രമാണ്. ഇത്തരത്തിൽ ങശഹസ്യ ംമ്യ ക്ക് സമാനമായി കോടിക്കണക്കിന് ഗ്യാലക്‌സികളുണ്ട്. അനിയന്ത്രിതമായി ഇതിന്റെ കറക്കം ഒരു നിമിഷത്തേക്ക് നിലച്ചുപോയാലോ, ഒന്ന് ചിന്തിച്ചു നോക്കൂ? ഈ വസ്തുതകളെല്ലാം നമ്മോട് പറയുന്നത് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ട്. അവന്റെ നിയന്ത്രണത്തിലാണ് ഇതിന്റെയെല്ലാം കടിഞ്ഞാൺ. ഇത് മനസ്സിലാക്കാൻ ദൈവ പ്രഖ്യാപനമോ ശാസ്ത്രീയ തെളിവുകളോ ഒന്നും വേണമെന്നില്ല. മറിച്ച്, വിവേകപരമായ ബുദ്ധിയോടെ ചിന്തിച്ചാൽ മാത്രം മതി.
ഇതെല്ലാം പടച്ച സ്രഷ്ടാവിനെ ആര് സൃഷ്ട്ടിക്കും? ചോദ്യത്തിന്റെ അനൗചിത്യം മനസ്സിലാക്കാത്തത് കൊണ്ടാവാം പലരും ഉന്നയിക്കുന്ന ചോദ്യമാണിത്. ഇല്ലായ്മയിൽ നിന്നാണ് പ്രപഞ്ചം രൂപപ്പെട്ടത് എന്ന യുക്തിരഹിതമായ പ്രസ്താവനയിലേക്ക് എത്തിച്ചേരാൻ വേണ്ടിയാണ് അവർ ഈ ചോദ്യം ഉന്നയിക്കുന്നത്. ശാസ്ത്രത്തെയാണ് ഇതിനായി കൂട്ടുപിടിക്കുന്നത്. എന്നാൽ ശാസ്ത്രം വിഭാവന ചെയ്യുന്ന എല്ലാ തലങ്ങൾക്കും അതീതമാണ് സ്രഷ്ടാവ്. ശാസ്ത്രീയമായി തെളിയിച്ചാലേ സ്രഷ്ടാവിനെ വിശ്വസിക്കുകയുള്ളൂവെന്ന പിടിവാശി ബുദ്ധിശൂന്യതയാണ്. ദൈവം ശാസ്ത്രഗവേഷണത്തിന്റെ പരിധിയിൽ വരുന്ന പ്രപഞ്ചത്തിന്റെ ഭാഗമല്ലെന്നതാണിതിന്റെ കാരണം. പിന്നെ ശാസ്ത്രീയ മാനദണ്ഡങ്ങൾ കൊണ്ട് തെളിയിക്കപ്പെടാത്ത പല കാര്യങ്ങളും എല്ലാ മതരഹിതരും വിശ്വസിക്കുന്നുണ്ടല്ലോ.
അതുകൊണ്ട് ശാസ്ത്രം ദൈവാസ്തിത്വത്തിലേക്കുള്ള ഒരു കുറുക്കു വഴിയാണെന്ന് ചിന്തിക്കുന്നതിനു പകരം ശാസ്ത്രത്തിന്റെ പരിമിതികളെ കുറിച്ചും സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കുക. സമയം, വ്യാപ്തി, പദാർത്ഥം ഇവ സൃഷ്ടിച്ച സ്രഷ്ടാവ് സമയത്തിനും വ്യാപ്തിക്കും പദാർത്ഥത്തിനും അതീതനാണ്. ഇവ ഉണ്ടാവുന്നതിന് മുമ്പും സ്രഷ്ടാവുണ്ട്. സൃഷ്ടിയിൽ ഏറ്റവും ദുർബലമായ ഒരു സൃഷ്ടിയാണ് ഈ പ്രപഞ്ചം. ആ പ്രപഞ്ചത്തിന്റെ 5% മാത്രമാണ് ദൃശ്യപ്രപഞ്ചം. ഈ ദൃശ്യപ്രപഞ്ചത്തിന്റെ വളരെ ചെറിയ ഭാഗം മാത്രമേ ശാസ്ത്രത്തിന് പഠിക്കാൻ സാധിച്ചിട്ടുള്ളൂ എന്ന് പറഞ്ഞാൽ മനുഷ്യർക്ക് സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ചത്തെക്കുറിച്ചുള്ള ബാലപാഠം പോലും ഇല്ല എന്ന് ചുരുക്കം. ഈ ഒരു പരിമിതിക്കുള്ളിൽ നിന്ന് കൊണ്ടാണ് നാം ഉന്നയിക്കുന്നത്, ഈ പ്രപഞ്ചം സൃഷ്ട്ടിച്ച സ്രഷ്ട്ടാവിനെ ആരാണ് സൃഷ്ട്ടിച്ചത്?
മുഹമ്മദ് ശബീർ ദേലംപാടി

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ