കോപം ഒതുക്കിവെക്കുകയും മനുഷ്യര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ സ്വര്‍ഗം. അല്ലാഹുവിന്റെ പ്രഖ്യാപനമാണിത്. തൊട്ടതിനൊക്കെ ദ്യേപ്പെടുന്നവരുണ്ട്. നല്ലതില്‍ മാത്രം ചെന്നിരിക്കുന്ന തേനീച്ചയുടെ സ്വഭാവമല്ല, ദുഷിപ്പുമാത്രം തിരിക്കുന്ന ഈച്ചയുടെ സ്വഭാവമായിരിക്കും അവര്‍ക്ക്. അപരന്റെ അപരാധങ്ങളിലേക്കാണവര്‍ കണ്ണും നീട്ടിയിരിക്കുക. ഇത് പ്രശ്നങ്ങളുണ്ടാക്കുകയും ദ്യേം ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു.

അല്ലാഹു അനാവശ്യ കോപത്തെ ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. കോപത്തിന് കടിഞ്ഞാണിട്ട് ക്ഷമയും സഹനവും കൊണ്ട് ജീവിതത്തെ അഭിമുഖീകരിക്കാനാണ് അല്ലാഹുവിന്റെ അനുശാസന. നബി(സ്വ)യോട് ഒരാള്‍ ആരാഞ്ഞു: റസൂലേ, എനിക്കൊരു സംക്ഷിപ്തമായ സുകൃതം പറഞ്ഞുതരാമോ? റസൂല്‍(സ്വ) പറഞ്ഞു: “നീ ദ്യേപ്പെടരുത്.’ ആഗതന്‍ ചോദ്യമാവര്‍ത്തിച്ചപ്പോഴെല്ലാം നബി(സ്വ) മൊഴിഞ്ഞത് “നീ ദ്യേപ്പെടരുത്’ എന്നാണ്.

അബ്ദുല്ലാഹിബ്നു അംറ്(റ) റസൂല്‍(സ്വ)യോട് ചോദിച്ചു: അല്ലാഹുവിന്റെ അമര്‍ഷത്തില്‍ നിന്ന് എന്നെ രക്ഷപ്പെടുത്തുന്ന കാര്യമെന്താണ്? അവിടുന്ന് പറഞ്ഞത് “നീ കോപിക്കരുത്’ എന്നാണ്. അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: “മല്ലയുദ്ധത്തിലെ ജേതാവല്ല യഥാര്‍ത്ഥത്തില്‍ ശക്തന്‍. മറിച്ച് ദ്യേം വരുമ്പോള്‍ ശരീരത്തെ നിയന്ത്രിക്കുന്നവനാണ്.’ ഇബ്നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: “ഒരാള്‍ കോപത്തെ തടഞ്ഞുവെച്ചാല്‍ അല്ലാഹു അവന്റെ നഗ്നത മറക്കുന്നതാണ്.’

സമൂഹത്തിന്റെ സ്വഛന്ദമായ ഗമനത്തിന് സഹനം അനിവാര്യമാണ്. നിസ്സാര കാര്യങ്ങള്‍ക്ക് പിണങ്ങിക്കഴിയുന്നത് ഭൂഷണമല്ല. സമൂഹത്തിലെ പലരും പല സ്വഭാവക്കാരായിരിക്കും. ഈ പൊതു തത്ത്വം നമ്മുടെ മനസ്സില്‍ രൂഢമൂലമാവണം. ഇടപെടുന്ന വ്യക്തിയുടെ പ്രകൃതമറിയുന്നത് അയാളുടെ സ്നേഹം ആര്‍ജിക്കാന്‍ നമ്മെ സഹായിക്കും.

കുടുംബകലഹത്തില്‍ കോപാഗ്നി അനല്‍പമായ പങ്കുവഹിക്കുന്നു. ഓരോരുത്തരും അവരുടെ കടമയും ബാധ്യതയും തിരിച്ചറിയുന്നതിലൂടെ ഒരു പരിധിവരെ കോപത്തില്‍ നിന്ന് കരകയറാം. നബി(സ്വ)യോട് ഒരാള്‍ ചോദിച്ചു: എന്താണ് ദീന്‍? അവിടുന്ന് പറഞ്ഞു: “സദ്സ്വഭാവം.’ അയാള്‍ വലതുഭാഗത്തിലൂടെ വന്ന് ചോദ്യമാവര്‍ത്തിച്ചപ്പോഴും നബി(സ്വ) അതുതന്നെ പറഞ്ഞു. ഇപ്രകാരം തന്നെ ഇടതുവശത്തും പിറകുവശത്തും ഉണ്ടായി. അപ്പോള്‍ നബി(സ്വ) ചോദിച്ചു: “നിനക്ക് മനസ്സിലായില്ലേ, കോപിക്കാതിരിക്കലാണ് ദീന്‍.’

ക്ഷിപ്രകോപിയായ ഭര്‍ത്താവിനു മുന്നില്‍ സ്ത്രീയുടെ ആയുധം ക്ഷമയാണ്. രണ്ടുപേരും കോപത്തിനൊരുങ്ങിയാല്‍ ആ ബന്ധം കരയണയില്ല. മതത്തിന്റെ അടിത്തറ വാര്‍ത്തെടുത്തിരിക്കുന്നത് സദ്സ്വഭാവത്തിലാണ്. അനാവശ്യമായി ദ്യേപ്പെടാതിരിക്കലാമ് സദ്സ്വഭാവത്തിന്റെ അടിസ്ഥാനം.

ദുല്‍ഖര്‍നൈനി ഒരു മലക്കിനെ കണ്ടുമുട്ടി. ഉടന്‍ ചോദിച്ചു: ഈമാനും വിശ്വാസ ദാര്‍ഢ്യവും വര്‍ധിപ്പിക്കുന്ന വിജ്ഞാനം പഠിപ്പിച്ചുതരുമോ? മലക്ക് പറഞ്ഞു: “നീ ദ്യേപ്പെടരുത്.’ എടുത്തുചാട്ടക്കാരന് സൗഭാഗ്യങ്ങള്‍ നഷ്ടപ്പെടും. തീരാനഷ്ടങ്ങളുടെ കയ്പ്പുനീര്‍ ജീവിതത്തിലുടനീളം കുടിക്കേണ്ടിയും വരും. അതുകൊണ്ട്, എല്ലാവരോടും സ്നേഹാര്‍ദ്രതയോടെ വര്‍ത്തിക്കുക. വിശുദ്ധ ഖുര്‍ആനില്‍ തിരുനബി(സ്വ)യുടെ മഹത്തായ സ്വഭാവ വൈശിഷ്ട്യം പരിചയപ്പെടുത്തുന്നു: “താങ്കളൊരു കഠിന ഹൃദയനും പരുത്ത സ്വഭാവക്കാരനുമായിരുന്നുവെങ്കില്‍ ജനങ്ങളെല്ലാം തങ്ങളില്‍ നിന്ന് ഓടിയകലുമായിരുന്നു.’

കേള്‍ക്കേണ്ട വാക്കുകള്‍

അല്ലാഹു പറഞ്ഞു: കോപം വന്നാല്‍ പൊറുക്കുന്ന സത്യവിശ്വാസിക്ക് പരലോകത്ത് ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങള്‍ അനന്തവും അത്യുത്തമവുമാണ്.

നബി(സ്വ) പറഞ്ഞു: കറ്റുവാഴ തേനിനെ നശിപ്പിക്കുന്നതുപോലെ ദ്യേം ഈമാനിനെ നശിപ്പിക്കും.

സുലൈമാന്‍ നബി(അ): മകനേ, നീ കോപത്തെ സൂക്ഷിക്കണം. സഹനശീലന്റെ ഹൃദയത്തെ അത് താറുമാറാക്കുന്നു.

അബൂദര്‍റ്(റ) ചോദിച്ചു: സ്വര്‍ഗത്തിലെത്തിക്കുന്ന സുകൃതം പറഞ്ഞുതരുമോ? അവിടുന്ന് പറഞ്ഞു: “നീ കോപത്തെ അമര്‍ച്ച ചെയ്യണം.’

അബ്ദുല്ലാഹിബ്നു മുബാറക്(റ)നോട് ചോദിക്കപ്പെട്ടു: സല്‍സ്വഭാവം സംക്ഷിപ്തമായി വിശദീകരിക്കുമോ? അവിടുന്ന് പറഞ്ഞു: “ദ്യേപ്പെടാതിരിക്കലാണ് സല്‍സ്വഭാവം.’

ജഅ്ഫര്‍ ബ്നു മുഹമ്മദ്(റ) പറഞ്ഞു: കോപം സകല നാശത്തിന്റെയും താക്കോലാണ്.

വഹബ്ബ്നു മുനബ്ബഹ്(റ) പറയുന്നു: ഒരു സാത്വിക പണ്ഡിതന്‍ ആരാധനയില്‍ ലയിച്ചിരിക്കുകയായിരുന്നു. പിശാച് അദ്ദേഹത്തെ വഴിഭ്രംശം നടത്താന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തി. പിശാച് വിളിച്ചുപറഞ്ഞു: വാതില്‍ തുറക്കുമോ? അദ്ദേഹം മറുപടി പറഞ്ഞു: “ഇല്ല.’ അപ്പോള്‍ ശ്വൈാന്‍ പറഞ്ഞു: തുറക്കൂ, ഞാന്‍ പിന്തിരിഞ്ഞുപോയാല്‍ നിങ്ങള്‍ ഖേദിക്കേണ്ടി വരും. അദ്ദേഹം അതും തിരസ്കരിച്ചു. ശ്വൈാന്‍ പറഞ്ഞു: “ഞാന്‍ ഈസാ നബിയാണ്. അദ്ദേഹം പറഞ്ഞു: “നിങ്ങള്‍ ഈസാ നബിയാണെങ്കില്‍ എന്തു ചെയ്യാനാ, താങ്കള്‍ ഞങ്ങളോട് പരലോക പരമാര്‍ത്ഥം പറയുകയും ആരാധനയില്‍ അത്യധ്വാനം ചെയ്യാന്‍ കല്‍പിക്കുകയും ചെയ്തവരല്ലേ. ഇനി താങ്കള്‍ മറ്റ് ആശയ സംഹിതയാണ് കൊണ്ടുവരുന്നതെങ്കില്‍ ഞങ്ങളത് സ്വീകരിക്കുകയുമില്ല.’ പല്ലവികള്‍ പാളിയപ്പോള്‍ പിശാച് പറഞ്ഞു: “ഞാന്‍ പിശാചാണ്. നിങ്ങളെ പിഴപ്പിക്കാന്‍ വന്നതായിരുന്നു. പക്ഷേ, സാധിച്ചില്ല. അതുകൊണ്ട് എന്തിനെക്കുറിച്ചും ചോദിച്ചോളൂ, മറുപടി നല്‍കാം.’ അദ്ദേഹം ചോദിച്ചു: ആദം സന്തതികളെ വഴിതെറ്റിക്കുന്നതില്‍ നിനക്കേറ്റവും സഹായകമായ കാര്യങ്ങളെന്തൊക്കെയാണ്? പിശാച് പറഞ്ഞു: “ദ്യേം, ലുബ്ധത, ഉന്‍മുക്തമാക്കല്‍. നിശ്ചയം ഒരാള്‍ ദ്യേപ്പെട്ടാല്‍ അവനെ ഞങ്ങള്‍ കുട്ടികള്‍ പന്ത് തട്ടിക്കളിക്കുന്നതുപോലെ തട്ടിക്കളിക്കുന്നതാണ്. ആട്ടിടയന്‍ ആടിനെ തെളിക്കും പ്രകാരം ഞങ്ങളവനെ സര്‍വ തിന്മകളിലേക്കും നയിക്കും. അറുപിശുക്കന്റെ കണ്ണില്‍ അവന്റെ സമ്പത്ത് ചെറുതാക്കി കാണിപ്പിച്ച് ജനങ്ങളുടെ സ്വത്തില്‍ ആഗ്രഹം ജനിപ്പിക്കും.’

ഉമറുബ്നു അബ്ദില്‍ അസീസ്(റ) തന്റെ ഉദ്യോഗസ്ഥന് എഴുതി: നിനക്ക് ദ്യേം വരുമ്പോള്‍ ശിക്ഷ നടപ്പിലാക്കരുത്. ഒരാളോട് ദ്യേം തോന്നിയാല്‍ അവനെ തടവിലിടണം. ദ്യേം അടങ്ങിയാല്‍ അവന്റെ തെറ്റിനനുസരിച്ച് മാത്രം ശിക്ഷിക്കുക. (പ്രഖ്യാപിത ശിക്ഷകളല്ലാത്തതില്‍) ഒരിക്കലും പതിനഞ്ച് പ്രാവശ്യത്തിലധികം അടിക്കരുത്.

സൗമ്യത ഏതിന്റെയും സൗന്ദര്യം വര്‍ധിപ്പിക്കുകയും കാര്‍ക്കശ്യം അതിനെ വികൃതമാക്കുകയും ചെയ്യും. അതുകൊണ്ട്, സമൂഹത്തില്‍ സൗമ്യതയോടെ വര്‍ത്തിച്ച് ചരിത്രം സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കണം. മനുഷ്യനെ സംബന്ധിച്ചിടത്തോളം തെറ്റുകുറ്റങ്ങള്‍ സ്വഭാവികമാണ്. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് പരമാവധി പടപ്പുകളോട് മൃദുലതയോടെ ഗുണദോഷിക്കുകയാണ് വേണ്ടത്. ആളുകള്‍ തങ്ങളുടെ വീഴ്ചകള്‍ മനസ്സിലാക്കുകയാണ് പ്രധാനം. അതിനാല്‍ കോപിക്കാതിരിക്കുക.

ആസിയ(റ), മറിയം(റ), ഖദീജ(റ) പോലുള്ള മഹതികള്‍ ഇരുലോക വിജയം നേടിയത് നിരവധി കോപാവസരങ്ങളുണ്ടായിട്ടും അതിനെ നിയന്ത്രിച്ചാണെന്നത് നാം മറക്കരുത്.

 

അജ്മല്‍ പി മമ്പാട്

 

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ