ജനാധിപത്യം, മതേതരത്വം പോലുള്ള പ്രഖ്യാപിത മൂല്യങ്ങള്‍ഭാരതത്തിന് വിനഷ്ടമാവുന്നതിന്റെ സൂചനകളാണ് കണ്ടുകൊണ്ടിരിക്കുന്നത്. രാമസന്തതികള്‍/ജാരസന്തതികള്‍എന്ന വിധം ഇവിടെയുള്ള മനുഷ്യരെ ദ്വന്ദ്വീകരിക്കാന്‍വരെ കേന്ദ്രമന്ത്രിമാരിലൊരാള്‍തയ്യാറായി. ഈ വനിതാമന്ത്രിയെ ആദ്യഘട്ടത്തില്‍എതിര്‍ത്തുവെന്ന് തോന്നിപ്പിച്ച ബിജെപി നേതാക്കള്‍ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ 350 വേദികളില്‍അവരെ പ്രസംഗിപ്പിക്കുമെന്ന് പിന്നീട് പ്രഖ്യാപിച്ചു.
എല്ലാ വിദ്യാലയങ്ങളിലും സംസ്കൃതം നിര്‍ബന്ധമാക്കാനുള്ള സ്മൃതി ഇറാനിയുടെ ശ്രമങ്ങളും ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കാനുള്ള സുഷമസ്വരാജിന്റെ അധ്വാനവുമെല്ലാം ചേര്ത്തുവായിച്ചാല്ന്യൂനപക്ഷങ്ങളില്ആശങ്കയാണ് ഊറിവരുന്നത്. വിദ്യാഭ്യാസ രംഗം കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിന് പഴയ വാജ്പേയ് മന്ത്രിസഭയുടെ അത്ര പഴക്കമുണ്ടല്ലോ.
നാം വസിക്കുന്ന ഇന്ത്യ അതിന്റെ എല്ലാ മൗലിക പ്രത്യേകതകളോടെയും നിലനില്‍ക്കുന്നതാണ് രാജ്യത്തിനു നല്ലത്. വിഘടനത്തിന്റെയും നെറികെട്ട പക്ഷപാത രാഷ്ട്രീയത്തിന്റെയും കെടുതികള്എാടും അനുഭവിച്ചവരാണ് നമ്മള്. സ്നേഹവും എ്യെവും സൗഹാര്‍ദവും സംരക്ഷിച്ചുള്ള ഭിന്നവര്ണങ്ങള്നമ്മുടെ നാടിനെ സുന്ദരമാക്കും. അതിന് എല്ലാ മതക്കാര്‍ക്കും ദര്ശനക്കാര്ക്കും ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം അനുഭവിക്കാനാവണം. അതിനായുള്ള ഗൗരവ പ്രയത്നങ്ങളും പ്രാര്‍ത്ഥനകളുമാണ് സമാധാന പ്രേമികള്നടത്തേണ്ടത്. സ്നേഹത്തിന്റെ പ്രവാചകര്‍മുഹമ്മദ്(സ്വ)യുടെ ജന്മദിന മാസത്തില്മതത്തിന്റെ സ്നേഹശീലുകള്പൊതുസമൂഹത്തിനു പഠിപ്പിക്കാന്നാം കൂടുതല്‍സമയം കണ്ടെത്തേണ്ടതുണ്ട്.