മുഹമ്മദ് സഈദ് റമളാൻ അൽബൂത്വിയുടെ പ്രസിദ്ധമായ രചനയാണ് അസ്സലഫിയ്യ മർഹല സമനിയ മുബാറക ലാ മദ്ഹബുൻ ഇസ്‌ലാമിയ്യുൻ എന്ന ഗ്രന്ഥം. ബൈറൂത്തിലെ ദാറുൽഫിക്‌റിൽ നിന്നു പ്രസിദ്ധീകരിച്ച ഈ പുസ്തകം നിരീക്ഷണ മനസ്സോടെയുള്ള വായന അർഹിക്കുന്നു. ഇപ്പോൾ സുന്നി വോയ്‌സിന് വേïി ഒരിക്കൽ കൂടി ഈ വിശിഷ്ട രചന പാരായണം ചെയ്യുമ്പോഴാണ് ശൈഖ് റമളാൻ അൽ ബൂത്വിയുടെ ഒരു യാത്രാനുഭവം ശ്രദ്ധയിൽപെടുന്നത്.
ഹിജ്‌റ 1406-ൽ റാബിത്വയുടെ നേതൃത്വത്തിൽ നടന്ന ആഗോള പ്രബോധക സമ്മേളനത്തിലുïായ അനുഭവമാണ് അദ്ദേഹം വിശദീകരിക്കുന്നത്.
യൂറോപ്പ്, അമേരിക്ക, ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെല്ലാം പ്രതിനിധികൾ എത്തിച്ചേർന്നിരുന്നു. അത്ഭുതകരവും വേദനാജനകവുമായ കാര്യം ഇതായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പ്രബോധകരുമായി ആ ഭാഗങ്ങളിെല പ്രബോധനാനുഭവങ്ങളെ കുറിച്ച് ഞാൻ ചോദിച്ചറിഞ്ഞു. അവരെല്ലാവരും അത്യധികം വേദനയോടെയും നിറഞ്ഞ ദുഖ:ത്തോടെയും ഒറ്റക്കെട്ടായി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: ‘പ്രബോധന രംഗം ആശാവഹമാണ്. പക്ഷേ, ഞങ്ങൾ നേരിടുന്ന ഒരേയൊരു പ്രശ്‌നം സലഫി സംഘടനകൾ ഞങ്ങളുടെ രാജ്യത്തും ജനങ്ങൾക്കിടയിലും ഇളക്കിവിടുന്ന വാഗ്വാദങ്ങളും തർക്കവിവാദങ്ങളുമാണ്. വർഷങ്ങളായി വാഷിംഗ്ടണിലെ പള്ളിയിൽ സലഫികൾ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ കാരണം അമേരിക്കൻ അധികാരികൾ പള്ളിയിലേക്ക് കടന്നുകയറാനും മാസങ്ങളോളം അത് പൂട്ടിയിടാനും ഇടയായി. നാൽപത് വർഷങ്ങൾക്ക് മുമ്പാണെന്നോർക്കണം. സലഫിസ്റ്റുകൾ അഴിച്ചുവിടുന്ന തീവ്രവാദ ശ്രമങ്ങളോർത്ത് പ്രബോധകർ വേപഥു കൊള്ളുന്നു. ഇസ്‌ലാമിന്റെ സൽപേര് കളങ്കിതമാകുന്നതോർത്ത് ദുഃഖിക്കുകയല്ലാതെ എന്ത് ചെയ്യും?
ലോകമാകെ ഇതാണ് സ്ഥിതി. ഇസ്‌ലാമിക ദർശനത്തിന്റെ സൗന്ദര്യം പ്രബോധിത ജനത കാണാതെ പോകുന്നു. ആക്രമണോത്സുകമെന്നും യുദ്ധോത്സുകമെന്നും ആ സമാധാന സന്ദേശത്തെ മുദ്രകുത്തുന്നു. സ്വാഭാവികമായ പ്രബോധന പ്രക്രിയക്ക് ആഘാതേമൽക്കുന്നു. മുരടിച്ചു നിൽക്കുന്ന ഇസ്‌ലാമാണല്ലോ ശത്രുവിന് ഇഷ്ടം. നിർഭാഗ്യകരമെന്ന് പറയാം, സലഫികൾ അതാണ് നേടിക്കൊടുക്കുന്നത്. ഇസ്‌ലാംഭീതി പരത്തുന്നത് സാമ്രാജ്യത്വം മാത്രമല്ല, സലഫികളും ചേർന്നാണ്. വിശുദ്ധമായ നാമങ്ങളും സ്ഥലങ്ങളുമെല്ലാം അവ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങൾ മൂലമോ അവിടെ ജനിക്കുന്ന വ്യക്തികൾ നിമിത്തമോ ചരിത്രത്തിൽ വെറുക്കപ്പെട്ടതായി മാറാം. ശാം അനുഗൃഹീതമായിരുന്നു നബി(സ്വ) ആ നാടിനും നാട്ടുകാർക്കും വേïി പ്രാർഥിച്ചല്ലോ. എന്നാൽ നജ്ദ് അങ്ങനെയായിരുന്നില്ല. നജ്ദിന് വേïി തിരുമേനി പ്രാർഥിക്കുകയുïായില്ല. അവിടെ പിൽകാലത്ത് പിശാചിന്റെ കൊമ്പ് പ്രത്യക്ഷമാകുമെന്ന് പ്രവചിക്കുകയും ചെയ്തു. ‘വഹാബ് എന്നത് ല്ലാഹുവിന്റെ വിശുദ്ധനാമമാണ്. എന്നാൽ നജ്ദിൽ പിറന്ന ഇബ്‌നു അബ്ദിൽ വഹാബ് ഈ നാമം സ്വീകരിച്ചതോടെ, അത് വഹാബിയായി, വഹാബിസമായി, ഇപ്പോൾ ആഗോള ടെററിസത്തിന്റെ വിളിപ്പേരായി മാറി. മുജാഹിദ്, സലഫി തുടങ്ങിയ മനോഹരമായ പദങ്ങളും ഇങ്ങനെ അർഥപരിണാമങ്ങൾ സംഭവിച്ചവയാണ്. ശൈഖ് റമളാൻ ബൂത്വി നാമകരണത്തിലെ വിസ്മയകരമായ ഈ പരിണാമങ്ങളെയും അപകടാവസ്ഥയെയും മനോഹരമായി ഉപന്യസിച്ചിരിക്കുന്നു.
കേരളത്തിലും ഈ നാമപരിണാമങ്ങൾ കാണാം. മതപരിഷ്‌കരണവാദങ്ങളും തീവ്രവാദ പ്രവണതകളും ഒളിപ്പിച്ചു വെക്കുന്നതിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്. തുടക്കത്തിൽ വഹാബിസമെന്ന് സാഭിമാനം പേര് സ്വീകരിച്ചവർ ഇടക്കാലത്ത് ഇസ്‌ലാഹിലേക്കും ജിഹാദിലേക്കും തുടർന്ന് സലഫിയിലേക്കും അതിവേഗം കുതറി മാറുന്നത് നാം കïു.
വിശുദ്ധ ഖുർആൻ 2:11-ൽ പരിചയപ്പെടുത്തിയ അറേബ്യൻ കപട വിശ്വാസികളുടെ അവകാശവാദങ്ങൾ സമാന സ്വഭാവമുള്ളതാണെന്ന് വന്നതോടെ ജിഹാദിലേക്കും വഹാബിയിലും മുജാഹിദീനിലും തീവവാദം മണത്തതോടെ ‘സലഫി’യിലേക്കും ആഗോള തീവ്രവാദം സലഫിസത്തിന്റെ തോലണിഞ്ഞതോടെ ഇപ്പോൾ വിസ്ഡം ഉൾപ്പെടെയുള്ള ആംഗലേയ പദാവലികളിലേക്കും ഈ നാമപരിണാമങ്ങൾ പടരുകയാണ്. പേരും തൊലിയും മാറുന്നത് കൊï് ഇല്ലാതാകുന്നതാണോ സ്വഭാവ വൈകൃതങ്ങൾ? വിശ്വാസ ചാപല്യങ്ങൾ? ഇത്തരം അടിസ്ഥാന ചോദ്യങ്ങളെ സത്യസന്ധമായും നിഷ്പക്ഷമായും സമീപിക്കേïതുï്. എന്ത് നേടി എന്ന അന്വേഷണവും ഇതോടൊപ്പം നിർവഹിച്ചുപോകണം. കഴിഞ്ഞ കുറേ കാലങ്ങളായി ലോകരാജ്യങ്ങളിലും നമുക്കിടയിൽ കേരളത്തിലും പ്രവർത്തിച്ചുവരുന്ന മാർഗഭ്രംശങ്ങളെ നേരാംവിധം അപഗ്രഥിച്ചാലേ സമുദായ ശരീരത്തിൽ അവ സൃഷ്ടിച്ച ആഘാതങ്ങളെ മനസ്സിലാക്കാൻ സാധിക്കൂ. ലോകത്തും കേരളത്തിലും ഇവ വ്യത്യസ്ത ഗ്രൂപ്പുകളോ ഉപഗ്രൂപ്പുകളോ ആയാണ് പ്രവർത്തിക്കുന്നത്.
സംഘപരിവാർ പൊതുവായ ലക്ഷ്യത്തോടെ വ്യത്യസ്ത ആശയങ്ങളുമായി ചേരിതിരിഞ്ഞാണല്ലോ പ്രവർത്തിക്കുന്നത്. വ്യത്യസ്ത ജീവിത സാഹചര്യങ്ങളിൽ രൂപപ്പെടുന്ന വിഭിന്ന മാനസികാവസ്ഥകളെ പരിവാരത്തിൽ സമന്വയിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. മുസ്‌ലിംകൾക്കിടയിലെ അവാന്തര സംഘങ്ങളും ഇതേ രീതിയിൽ പ്രവർത്തിക്കുന്നത് ഇത്തരം അപഗ്രഥനങ്ങളെ സങ്കീർണമാക്കുന്നു. എങ്കിലും അത് നിർവഹിക്കേïത് അനിവാര്യമാണ്. റമളാൻ ബൂത്വി ഉൾപെടെയുള്ള ലോക മുസ്‌ലിം പണ്ഡിതന്മാരുടെ ആശങ്കയെ ഇസ്‌ലാമിക തൽപരരായ പഠിതാക്കൾ മുഖവിലയ്‌ക്കെടുക്കേïതുïല്ലോ. സലഫി മൂവ്‌മെന്റിന്റെ ആദർശധാര സലഫുമായി ചേർന്ന് നിൽക്കുന്നതാണോ എന്ന പരിശോധന പ്രധാനമാണ്. അങ്ങനെ ചേർന്നുനിന്നാൽ പോലും അതിനെ സലഫിസം എന്ന നാമകരണം കൊï് അടയാളപ്പെടുത്താമോ എന്ന ചോദ്യം അവശേഷിക്കും.
പ്രവാചകാനുചരന്മാരായ സ്വഹാബികൾ നക്ഷത്ര സമാനരാണെന്നും അവരെ അനുധാവനം ചെയ്യുന്നവർ സന്മാർഗ ലബ്ധരാണെന്നും ഹദീസിലുï്. ഇത് പ്രകാരം അവരെ അനുധാവനം ചെയ്തവരെ സ്വഹാബിയ്യീൻ എന്നോ, ഖുലഫാഉ റാശിദീനെ പിന്തുടർന്ന് ജീവിക്കുന്നവരെ റശിദീൻ എന്നോ വിളിക്കാറില്ല. മുഖ്യധാരയിൽ നിന്നു മാറിനിൽക്കാനുള്ള ത്വരയാണ് ഈ നാമ പരിണാമങ്ങളിൽ ഒളിഞ്ഞിരിക്കുന്നതെന്ന് കരുതേïിവരും. സലഫും സലഫിയ്യത്തും തമ്മിൽ ആദർശപരമായി ഒരു ചേർച്ചയുമില്ലെന്ന് വ്യക്തം.
സലഫിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാം. പൂർവികരെ സലഫ് എന്നു വിളിക്കുന്നു. മുൻഗാമികൾ എന്നർഥം. ഇസ്‌ലാം സലഫിന് നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: തിരുനബി(സ്വ)യുടേത് ഉൾപ്പെടെയുള്ള മൂന്ന് നൂറ്റാïുകളിൽ ജീവിച്ചവർ. ഉത്തമ നൂറ്റാïുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. ഇമാം ബുഖാരിയും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്ന ഹദീസാണ് ഇതിന് അവലംബം. സത്യവിശ്വാസിയായി തിരുനബി(സ്വ)യെ സന്ധിച്ചവർ സ്വഹാബിമാർ, അവരെ പിന്തുടർന്നവർ താബിഈങ്ങൾ, അവരെ പിന്തുടർന്നവർ തബഉത്താബിഈങ്ങൾ എന്നാണ് വിളിക്കപ്പെടുക. എല്ലാവരും ഉത്തമരെങ്കിലും പദവി വ്യത്യാസങ്ങളും മുൻഗണനാക്രമങ്ങളും ഇവർക്കിടയിലുï്. അവയുടെ വിശദവായനക്ക് ഐപിബിയുടെ ‘ഇസ്‌ലാം മതം’ വായിക്കാം.
ഉത്തമ നൂറ്റാïുകളിൽ ജീവിച്ച സത്യവിശ്വാസികൾ വിളക്കു മാടങ്ങളായിരുന്നു. അവരെ അനുധാവനം ചെയ്യാനാണ് പ്രവാചക കൽപന. മുസ്‌ലിം ഉമ്മത്തിന്റെ ശൈഥില്യത്തെ കുറിച്ച് പ്രവചിക്കുന്ന ഹദീസിലും സത്യസരണിയുടെ മാനദണ്ഡമായി ചൂïിക്കാണിക്കുന്നത് സ്വഹാബിമാരെയാണ്. അവരാണല്ലോ തിരുനബിയോടൊപ്പം ജീവിച്ചവർ. വഹ്‌യിന്റെ സാക്ഷികളും. അവർ നബി(സ്വ)യുടെ വിശദീകരണങ്ങൾ നേരിട്ട് കേട്ടവരാണ്. സംശയങ്ങളും ചോദ്യങ്ങളും ഉന്നയിച്ച് വിജ്ഞാന വ്യക്തത ഉïാക്കിയതും അവരായിരുന്നു. ആ കാലത്ത് ജീവിച്ചത് കൊï് അവരെല്ലാം സ്വഹാബിമാരായതല്ല. ഇസ്‌ലാമിക നിയമവ്യവസ്ഥ പ്രതിപാദിക്കുന്ന ഖുർആനും പ്രവാചകാധ്യാപനങ്ങളും അക്ഷരാർഥത്തിൽ ഉൾകൊള്ളാൻ കഴിവുള്ള ഒരു ജനവിഭാഗത്തെ ആ കാലത്തേക്ക് വേïി അല്ലാഹു തിരഞ്ഞെടുക്കുകയായിരുന്നു. തെളിഞ്ഞ ചിന്തയും സ്ഫുടമായ ഭാഷയും ബുദ്ധികൂർമതയും അവരുടെ സവിശേഷതയായിരുന്നു. ഉത്തമ നൂറ്റാïുകൾക്കു ശേഷമാണ് പിഴച്ച പ്രസ്ഥാനങ്ങൾ ഉടലെടുക്കുന്നത്. അവർ ഉത്തമ നൂറ്റാïുകാർ പിന്തുടർന്ന ഋജുവായ പാത കയ്യൊഴിഞ്ഞു. വിവിധ പേരുകളും നിലപാടുകളും സ്വീകരിക്കാൻ തുടങ്ങി. ഇവർ ഗ്രൂപ്പുകളും ഉപഗ്രൂപ്പുകളുമായി പെരുകി. സ്വഹാബിമാരെ (സലഫ്) ഇകഴ്ത്തുന്ന കാര്യത്തിൽ ഇവരെല്ലാം ഐക്യപ്പെട്ടു. ഇസ്‌ലാമിന്റെ അവലംബമായ സ്വഹാബത്തിന്റെ വിശ്വാസ്യതയെ ഇവർ സംശയത്തിന്റെ കരിനിഴലിൽ നിർത്തി. ഖവാരിജ് മുതൽ വഹാബികൾ വരെയുള്ള എല്ലാ മാർഗ ഭ്രംശങ്ങളിലും ഇത് കാണാം.
കേരളത്തിൽ സ്വഹാബത്ത് വഴിയാണ് ഇസ്‌ലാം മത പ്രചാരണം നടക്കുന്നത്. പക്ഷേ, സ്വഹാബികൾ ഇസ്‌ലാമിൽ ജൂത, ഇസ്‌റാഈലി പുരാണേതിഹാസങ്ങൾ പ്രചരിപ്പിച്ചവരാണെന്നും കൊള്ളരുതാത്തവരാണെന്നും പറഞ്ഞുവെച്ചു മുജാഹിദ് വിഭാഗം. അവർ മതത്തിൽ അവലംബമല്ലെന്നും ഇവർ തിട്ടൂരമിറക്കി. ഏകദേശം അര നൂറ്റാï് പിന്നിട്ട ശേഷമാണ് ഇസറാഈലി പുരാണേതിഹാസങ്ങളെ തിരുത്തുന്നത്. എന്നാൽ സ്വഹാബിമാർ മതത്തിൽ അവലംബമല്ലെന്ന തീർപ്പ് ഇപ്പോഴും നിലനിൽക്കുന്നു. അല്ലെങ്കിലും ഹദീസ് നിഷേധവും മുഅ്ജിസത്ത് നിഷേധവുമെല്ലാം എല്ലാ കാലത്തും തുടരുന്നവർ ഇത് മാത്രം എന്തിന് തിരുത്തണം?
സലഫിന്റെ വിശ്വാസ്യതക്ക് ഖുർആൻ നേരത്തെതന്നെ തീർപ്പ് കൽപിച്ചിട്ടുï്. ഇസ്‌ലാമിലേക്ക് മുൻകടന്നുവന്ന മക്കാ നിവാസികളും മദീനക്കാരുമായ സ്വഹാബികളും നന്മയിൽ അവരെ പിന്തുടർന്ന താബിഉകളും അല്ലാഹു തൃപ്തിപെട്ടവരാണെന്ന് ഖുർആൻ പറയുന്നു: ഇവരാണ് വിശ്വാസികൾ. അവരുടേതാണ് ഋജുപാത. അതാണ് എന്റെ നേർമാർഗമെന്നും അത് നിങ്ങൾ പിന്തുടരണമെന്നും ഖുർആൻ കൽപിക്കുന്നു (6:153). മാർഗഭ്രംശങ്ങളെ പിൻപറ്റരുതെന്നും അവ അല്ലാഹുവിന്റെ ദീനിൽനിന്ന് നിങ്ങളെ പിളർത്തി അകറ്റുമെന്നും ഖുർആൻ മുന്നറിയിപ്പ് നൽകി (6:153). ഇക്കാര്യങ്ങൾ വ്യക്തമായ ശേഷവും സത്യവിശ്വാസികളുടെ മാർഗത്തിൽ നിന്ന് വ്യതിചലിക്കുന്നവർ നരകാഗ്നിയിൽ വീഴേïിവരുമെന്നും ഖുർആന്റെ മുന്നറിയിപ്പുï് (4-115). ഇതെല്ലാമായിട്ടും മാർഗഭ്രംശങ്ങൾ സംഭവിച്ചുകൊïേയിരുന്നു. അവയ്ക്ക് നവോത്ഥാനമെന്നോ പരിഷ്‌കരണമെന്നോ പേരും വിളിച്ചുകൊïിരുന്നു. എന്തായിരുന്നു പ്രശ്‌നം?
ഇസ്‌ലാം നിന്നുപോയിരുന്നു. ജീർണത കൊടികുത്തി വാണിരുന്നു. മുസ്‌ലിംകൾ വീണു പോയിരുന്നു. ഉയർത്തികൊïുവരേïതുïായിരുന്നു എന്നായിരുന്നു അവരുടെ വാദം. ശരി. എന്നിട്ട് ഇവരെന്ത് ചെയ്തു? കൊന്നു. പതിനായിരങ്ങളെ കൊന്നു. വിശുദ്ധ കഅ്ബാലയം വരെ കൊള്ളയടിച്ചു. രക്തച്ചൊരിച്ചിൽ. ഹറമുകളിൽ ചോര തളംകെട്ടി നിന്നു. സാദാത്തിന്റെയും ഉലമാഇന്റെയും തലകൾ ഉരുïു. ഒടുവിൽ റമളാൻ അൽബൂത്വിയും സലഫികളാൽ അരുംകൊല ചെയ്യപ്പെട്ടു. ആ ചോരച്ചാലുകൾ പടരുകയാണ്. മക്കയിലും മദീനയിലും ഒട്ടനവധി സാംസ്‌കാരിക ചിഹ്നങ്ങൾ തകർക്കപ്പെട്ടു. ലോകത്തേറ്റവുമധികം ചരിത്രസ്മാരകങ്ങളുïാകേïിയിരുന്ന സഊദി അറേബ്യയിൽ അത്തരത്തിലെന്താണിന്നുള്ളത്? ബദ്‌റോ ഉഹ്‌ദോ ഖൻദഖോ സംരക്ഷിക്കപ്പെട്ടില്ല. ഇസ്‌ലാമിന്റെ ത്രസിപ്പിക്കുന്ന ചിഹ്നങ്ങൾ തകർന്നു. നിരവധി ഓർമ ചിഹ്നങ്ങളുെട ശൂന്യഭൂമികയായി ആ രാജ്യം മാറി. ആരായിരുന്നു ഈ നെറികേടിന്റെ ഉത്തരവാദികൾ? അവരെ ആ രാജ്യം തന്നെ വിചാരണയ്ക്ക് വിധേയമാക്കുമ്പോൾ മാത്രമേ ചരിത്രത്തിന്റെ ഒരു വൃത്തം പൂർണമാകുകയുള്ളൂ.
ഇതായിരുന്നോ പരിഹാരം? വാസ്തവത്തിൽ മുസ്‌ലിംകൾ എപ്പോഴെങ്കിലും വീണുപോയിരുന്നോ? വിശ്വാസപരമായോ വിദ്യാഭ്യാസപരമായോ, സാമൂഹികമായോ, രാഷ്ട്രീയമായോ? ലോക ചരിത്രത്തിൽ ഇതിന് തെളിവുകളില്ല. ചില പരാജയങ്ങൾ സംഭവിച്ചത് ശരിയാണ്. സ്‌പെയിൻ, തുർക്കി ഖിലാഫത്ത്, കേരളത്തിൽ പോർച്ചുഗീസ് അഴിഞ്ഞാട്ടം ഇങ്ങനെ ചിലത്. പക്ഷേ അത് രാഷ്ട്രീയമായിരുന്നു. സ്വാഭാവികമായ തകർച്ചകൾ ഒരിക്കലും ശാശ്വതമായിരിക്കില്ല. ഉമ്മത്ത് അവയെ മറികടക്കുക തന്നെ ചെയ്യും. ഇസ്‌ലാം എവിടെയും നിന്നുപോയില്ല. നഷ്ടപ്രതാപം തിരിച്ച് പിടിച്ചു മുന്നേറുക തന്നെ ചെയ്തു. പക്ഷേ വഹാബിസം ഇസ്‌ലാമിക സമൂഹത്തിനുമേൽ ഏൽപിച്ച ആഘാതം ചെറുതായിരുന്നില്ല. ഇന്നും ആഗോള രാജ്യങ്ങൾ അതിന്റെ കെടുതികളനുഭവിക്കുന്നു. അത് വിളിച്ചുപറഞ്ഞതാണ് ശൈഖ് സഈദ് ചെയ്ത പാതകം. അക്കാരണത്താലാണ് പള്ളിയിൽ ദർസ് നടത്തവെ ആ വൃദ്ധ വിജ്ഞന്റെ ഇടനെഞ്ചിലേക്ക് സലഫികൾ നിറയൊഴിച്ചത്. ജീർണതകൾക്കെതിരെ വാളെടുത്തവർ അനേക മടങ്ങ് ജീർണതകളിലേക്ക് മുഖം കുത്തിവീഴുന്ന വിരോധാഭാസമാണ് സംഭവിക്കുന്നത്. അതാണ് നമുക്ക് ഓരോന്നായി പരിശോധിക്കാനുള്ളത്. മുസ്‌ലിംകളുടെ തൗഹീദിലായിരുന്നു ഇബ്‌നു അബ്ദിൽ വഹാബിന്റെ സംശയം. കേരളത്തിൽ മതപരിഷ്‌കരണത്തിനിറങ്ങിയവർക്കും സംശയം തൗഹീദിൽ തന്നെയായിരുന്നു. ആരാധന, പ്രാർഥന, സഹായാർഥന തുടങ്ങിയ സാങ്കേതിക ശബ്ദങ്ങളിൽ ചുറ്റിത്തിരിഞ്ഞായിരുന്നു ഏറിയ പങ്ക് പരിഷ്‌കരണങ്ങളും നിഷേധിക്കപ്പെട്ടത്. ശ്മശാനങ്ങൾക്ക് ചുറ്റുമായിരുന്നു നശീകരണ നവോത്ഥാനത്തിന്റെ കാവലാളുകൾ കറങ്ങി നടന്നത്. ശ്മശാന നവോത്ഥാനവും രക്തവിപ്ലവവും ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു? കേരള മുജാഹിദ് നവോത്ഥാനം പരസ്പരം ശിർക്ക് ആരോപിക്കുന്നു. കാഫിർ വിളികൾ ഉയർത്തുന്നു. ജിന്നും മലക്കും പിശാചും വരെ തൗഹീദ് പ്രസ്ഥാനത്തിലേക്ക് നുഴഞ്ഞുകയറുന്നു. ആഗോളതലത്തിൽ സലഫിസം തീവ്രവാദ, രാഷ്ട്രീയ മൂവ്‌മെന്റായി മനസ്സിലാക്കപ്പെടുന്നു. ഈ പരിപ്രേക്ഷ്യത്തിലാണ് വഹാബിസം സമുദായ ശരീരത്തിൽ ഏൽപിച്ച നാനാതരം പരിക്കുകളെ പരിശോധിക്കേïത്. വഹാബിസം പഠിപ്പിക്കുന്ന മതം അക്രമാസക്തമാണെങ്കിൽ ശരിയായ ഇസ്‌ലാം എന്നും സമാധാന പ്രോക്തമാണ്.