വൈറസുകളെ തരംതിരിക്കുന്നതിനെ കുറിച്ച് ശാസ്ത്ര മേഖലകളിൽ ദീർഘകാലമായി സംവാദങ്ങൾ നടക്കുന്നുണ്ട്. വൈറസുകൾ നിർജീവമല്ല. അവ പെരുകുകയും ജീനുകൾ ഉണ്ടാവുകയും പരിണമിക്കുകയും ചെയ്യുന്നു. എങ്കിലും അവ ജീവനുള്ളവയുമല്ല. അവക്ക് സെല്ലുകളില്ലാത്തതിനാൽ, ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ കഴിയില്ല. അതുകൊണ്ട് സ്വന്തമായി നിലനിൽക്കാനും പറ്റില്ല. അതിനാൽ ബയോളജിക്കൽ ഭൂതങ്ങളാണവ. അവക്ക് ചില ദൗത്യങ്ങളുണ്ട്. ഒരു ആതിഥേയ ഇടം കണ്ടെത്തി വളരാനും പെരുകാനും ഉപയോഗിക്കുക എന്നതാണത്.

ആതിഥേയ ശരീരത്തിന്റെ സെല്ലുകളെ ഹൈജാക്ക് ചെയ്തുകൊണ്ട് അവയെ പുനർനിർമിക്കുകയും തത്ഫലമായി കോശങ്ങൾ നശിച്ച് ആ ജീവി മരിക്കുന്നു. അതുകൊണ്ടാണ് മനുഷ്യരെ ബാധിക്കുന്ന വൈറസുകൾ എല്ലായ്‌പ്പോഴും രോഗത്തിന് കാരണമാകുന്നത്. വൈറസുകൾ എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഏറെക്കുറെ നമുക്കറിയാം. അതുകൊണ്ട് തന്നെ അവയെ എങ്ങനെ പ്രതിരോധിക്കാമെന്ന തിരിച്ചറിവും നമുക്കുണ്ട്. വൈറസുകളെ കുറിച്ചുള്ള ചില വസ്തുതകൾ വിശകലനം ചെയ്യാം:

• അനേകം വൈറസുകൾ നിലവിലുണ്ട്. ഇൻഫ്‌ലുവൻസ, എച്ച്‌ഐവി, ഇപ്പോൾ കൊറോണ അടക്കമുള്ള വൈറസുകളെക്കുറിച്ച് നമുക്കറിയാം. ഭൂമിയിൽ ഏറ്റവും കൂടുതൽ സാന്നിധ്യമുള്ള സൂക്ഷ്മാണുക്കളാണ് വൈറസുകൾ. യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച് ഏകദേശം 320,000 തരം സസ്തനികളുണ്ട്. ഇതിൽ വെറും 219 എണ്ണമാണ് മനുഷ്യരെ ബാധിക്കുന്നത്.

• വൈറസുകൾ മഴയിലുമുണ്ട്. Nature മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് വൈറസുകളും മറ്റ് സൂക്ഷ്മാണുക്കളും മണ്ണിൽ നിന്നും കടലിൽ നിന്നും ചെറിയ കണികകളായി അന്തരീക്ഷത്തിലെത്തുന്നു. മഴ, മഞ്ഞ്, മണൽക്കാറ്റ് എന്നിവയിലൂടെ അവ തിരിച്ചു ഭൂമിയിലേക്ക് തന്നെ മടങ്ങും. ഭാഗ്യവശാൽ, അവയിൽ ഭൂരിഭാഗവും പകരുന്നതല്ല.

• വൈറസുകൾ എത്രമാത്രം പകർച്ച വ്യാധിയാണെന്ന് കണ്ടെത്തുന്നതൊരു കലയും ശാസ്ത്രവുമാണ്. വൈറൽ വ്യാപനം അളക്കുന്നതിനുള്ള ഒരു മാർഗം RO ആണ്. വൈറസ് ബാധിച്ച വ്യക്തിയിൽ നിന്ന് എത്ര പേർക്ക് പകരാമെന്നതിന്റെ ശരാശരി കണക്കാണ് ഇത്. RO4 ആണെങ്കിൽ രോഗം ബാധിച്ച വ്യക്തിയിൽ നിന്നും മറ്റ് നാലുപേർക്കു രോഗം പടരാം. അതിവേഗം മാറാൻ കഴിയുന്ന ജൈവ, സാമൂഹിക പെരുമാറ്റ, പാരിസ്ഥിതിക ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് RO. അതുകൊണ്ട് RO കണക്കു കൂട്ടാനും പ്രയാസമാണ്.

• ഒന്നിലധികം തവണ വൈറസുകൾ ബാധിച്ചേക്കും. ഒരിക്കൽ നമുക്കൊരു വൈറസ് ബാധയുണ്ടായാൽ ആ രോഗത്തിനെതിരെ പ്രതിരോധശേഷിയുണ്ടാകുമെന്നൊരു ധാരണയുണ്ട്. പക്ഷേ, എല്ലായ്‌പ്പോഴും അങ്ങനെയല്ലെന്ന് ഇമ്മ്യൂണോളജിസ്റ്റും അലർജിസ്റ്റുമായ കാത്‌ലീൻ ദാസ് പറയുന്നു. വൈറസ് ശരീരത്തിലെത്തുമ്പോൾ അതിനെതിരെ പോരാടാനായി ശരീരം ആന്റിബോഡികൾ നിർമിക്കുന്നു. ആ ആന്റിബോഡികൾ നിങ്ങളുടെ സിസ്റ്റത്തിൽ നിലനിൽക്കുകയും ഭാവിയിലെ അണുബാധകളൊഴിവാക്കാൻ സഹായിക്കുകയും ചെയ്യും (വാക്‌സിനുകൾ പ്രവർത്തിക്കുന്നതും ഇങ്ങനെയാണ്). എന്നിരുന്നാലും എല്ലാ ശരീരത്തിലും ആവശ്യത്തിന് ആന്റിബോഡികൾ രൂപപ്പെടണമെന്നില്ല. മാത്രമല്ല അവ കാലക്രമേണ ക്ഷീണിക്കുകയും ചെയ്യും. അതിനാലാണ് ചില വാക്‌സിനുകൾ വീണ്ടും ഉപയോഗിക്കേണ്ടി വരുന്നത്. കൂടാതെ, വൈറസുകൾക്ക് ആന്റിബോഡികളെ ഫലപ്രദമല്ലാതാക്കാനും കഴിയും.

• വൈറസുകളെയും ബാക്ടീരിയകളെയും തമ്മിൽ വേർതിരിക്കാൻ ബുദ്ധിമുട്ടാണ്. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒരു രോഗം വൈറസ് മൂലമാണോ ബാക്ടീരിയ മൂലമാണോ എന്ന് പറയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. പക്ഷേ, ലാബ് പരിശോധനകൾക്ക് അത് സ്ഥിരീകരിക്കാൻ കഴിയും. വൈറസുകളിൽ നിന്ന് വ്യത്യസ്തമായി സ്വന്തമായി ജീവിക്കാനും പുനരുൽപ്പാദിപ്പിക്കാനും കഴിയുന്ന ഏകകോശ ജീവിയാണ് ബാക്ടീരിയ.

• രോഗലക്ഷണങ്ങൾ ഇല്ലാതെയും പകർച്ചവ്യാധി ഉണ്ടാകാം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ (സിഡിസി)ന്റെ കണക്കുകൾ പ്രകാരം ഹെർപ്പസ്, കോവിഡ് 19, എയ്ഡ്‌സ് എന്നിവയുൾപ്പെടെയുള്ള ചില വൈറസുകൾ രോഗലക്ഷണം തീരെയില്ലാത്ത ആളുകളിലൂടെയോ ഇതുവരെ ലക്ഷണങ്ങളില്ലാത്തവരിലൂടെയോ പകരാം. ചില ആളുകൾ വൻതോതിൽ പകർത്തുന്നവരാകാം. ഇത് തിരിച്ചറിയാതെ തന്നെ ഡസൻ കണക്കിന് ആളുകളിലേക്ക് അവർ രോഗമെത്തിക്കുന്നു. നിങ്ങൾക്ക് അസുഖം തോന്നാത്തപ്പോൾ പോലും വൈറസുകൾ പടരാതിരിക്കാൻ മുൻകരുതലുകൾ എടുക്കുക.

• അറിഞ്ഞുകൊണ്ട് വൈറസുകൾ വ്യാപിപ്പിച്ചതിന് ഒരാൾക്കെതിരെ കേസെടുക്കാൻ കഴിയും. എച്ച്‌ഐവി അല്ലെങ്കിൽ ഹെർപ്പസ് പോലുള്ള ചികിത്സിക്കാൻ കഴിയാത്ത വൈറസ് ഉണ്ടാവുകയും നിങ്ങളുമായി ബന്ധപ്പെടുന്നവരിൽ നിന്ന് മനപ്പൂർവം അക്കാര്യം മറച്ചുവെക്കുകയും ചെയ്താൽ നിങ്ങൾക്കെതിരെ കോടതിക്ക് കേസെടുക്കാൻ വകുപ്പുണ്ട്.

• നിങ്ങൾ അമിതഭാരമുള്ളയാളാണെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അമിതവണ്ണമുള്ളവർക്ക് അല്ലാത്തവരേക്കാൾ 42 ശതമാനം കൂടുതൽ ഫ്‌ളൂ വൈറസ് ബാധിക്കുന്നുവെന്ന് ഗവേഷണങ്ങൾ പറയുന്നു. അമിതവണ്ണം പല ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ചേക്കാം. അധിക ഭാരം ഫ്‌ളൂ ഷോട്ട് ഫലപ്രദമല്ലാത്തതാക്കാം.

• ഇൻഫ്‌ലുവൻസ വൈറസ് നിങ്ങളുടെ ശരീരത്തിലുടനീളം വ്യാപകമായ വീക്കമുണ്ടാക്കുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകുന്ന രീതിയിൽ രക്തം കട്ടപിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നു.

• തണുത്ത വായുവിൽ രോഗം എളുപ്പത്തിൽ പടരും.

• നഖം കടിക്കരുത്. നഖങ്ങൾ അണുക്കളെ എളുപ്പത്തിൽ ആകർഷിക്കും. നഖം കടിക്കുന്നതിലൂടെ വൈറസുകൾ നിങ്ങളുടെ ശരീരത്തിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുകയും ചെയ്യും. അതിനാൽ നഖം ചെറുതാക്കി മുറിക്കുക. വിരലുകൾ മൂക്കിൽ നിന്നും വായിൽ നിന്നും അകറ്റി നിർത്തുക.

• വൈകി ഉറങ്ങുന്നത് രോഗശമനം മന്ദഗതിയിലാക്കും. 2019-ലെ ജേണൽ ഓഫ് എക്‌സ്പിരിമെന്റൽ മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, രാത്രിയിൽ നന്നായി ഉറങ്ങുന്നത് രോഗപ്രതിരോധ കോശങ്ങളുടെ ഫലപ്രാപ്തി വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരം സുഖം പ്രാപിക്കാൻ, രോഗാവസ്ഥയിൽ കഴിയുന്നത്ര ഉറങ്ങാൻ ശ്രമിക്കുക.

• തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പനി വേഗം കുറയാനുള്ള നല്ലൊരു മാർഗമാണെന്ന് പലരും പറയാറുണ്ട്. പക്ഷേ തണുത്ത വെള്ളം ശരീരത്തിന്റെ താപനില ഉയർത്തുന്നതിനാൽ ഇളം ചൂടുള്ള വെള്ളമാണ് പനി അകറ്റാൻ നല്ലത്.

• പുകയില ഉപയോഗം രോഗസാധ്യത വർധിപ്പിക്കുന്നു. പുകവലി ശ്വാസകോശത്തെ തകരാറിലാക്കുമെന്ന് നമുക്കറിയാം. എന്നാൽ രോഗിയായിരിക്കുമ്പോൾ ഇതിന്റെ ഉപയോഗം മൂലം ദോഷഫലം ഇരട്ടിയാകും. കാരണം പുകയില രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും ചുമ മൂലം ആരോഗ്യം വഷളാവുകയും ചെയ്യും.

• കോവിഡ് 19 ഭീമൻ പകർച്ച വ്യാധിയൊന്നുമല്ല. രോഗം ബാധിച്ച ഭൂരിഭാഗം ആളുകളും സുഖം പ്രാപിക്കുന്നുവെന്ന് ന്യൂയോർക്ക് നഗരത്തിലെ പൾമണറി സ്‌പെഷ്യലിസ്റ്റ് ലെൻ ഹൊറോവിറ്റ്‌സ് ഊന്നിപ്പറയുന്നു. മിക്കവരും സ്വന്തം വീട്ടിൽ നിന്നു തന്നെ സുഖം പ്രാപിക്കും. ചിലർക്ക് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന രോഗാവസ്ഥ ഉണ്ടാകാം. നെഞ്ചുവേദന, ശ്വാസതടസ്സം അല്ലെങ്കിൽ ശക്തമായ നിർജലീകരണം എന്നിവ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോകുക തന്നെ വേണം.

• വിറ്റാമിൻ ഡി നല്ലതാണ്. കോവിഡ് 19 ഉം വിറ്റാമിൻ ഡിയും തമ്മിലുള്ള ബന്ധം പൂർണമായും വ്യക്തമല്ല. എന്നാൽ ചൗൃേശലിെേ മാഗസിനിൽ പ്രസിദ്ധീകരിച്ച പ്രാഥമിക ഗവേഷണത്തിൽ, വിറ്റാമിൻ ഡിയുടെ കുറവാണ് മിക്കവരിലുമുള്ളത്.

• നിർബന്ധമായും മാസ്‌ക് ധരിക്കുക. മറ്റ് വൈറസുകളുടെ വ്യാപനം കുറക്കുന്നതിനും ഇത് സഹായിക്കും. മാസ്‌ക് ധരിക്കുന്നത് രോഗബാധയിൽ നിന്ന് പൂർണമായി തടയില്ലെങ്കിലും എല്ലാവരും പൊതുസ്ഥലങ്ങളിൽ ഇതു ധരിക്കുകയാണെങ്കിൽ അണുബാധകളുടെയും കമ്മ്യൂണിറ്റി വ്യാപനത്തിന്റെയും തോത് ഗണ്യമായി കുറയും.

• കോവിഡ് 19 തലച്ചോറിനെ വേദനിപ്പിക്കും. ജൂൺ മാസത്തിൽ പ്രസിദ്ധീകരിച്ച ശാസ്ത്രീയ അവലോകന പ്രകാരം, ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് രോഗികളിൽ പകുതിയോളം പേർക്ക് തലവേദന, തലകറക്കം, ഏകാഗ്രതക്കുറവ്, സ്‌ട്രോക്കുകൾ ഉൾപ്പെടെയുള്ള ന്യൂറോളജിക്കൽ ലക്ഷണങ്ങൾ അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

• വൈറസുകൾ പല സ്ഥലങ്ങളിലും നിലനിൽക്കുന്നുണ്ട്. ചില വൈറസുകൾക്ക് മനുഷ്യശരീരത്തിന് പുറത്തുള്ള പ്രതലങ്ങളിൽ വളരെക്കാലം നിലനിൽക്കാൻ കഴിയും. അവ പകർച്ച വ്യാധിയായി പ്രവർത്തിക്കുകയും ചെയ്യും. നിലകൊള്ളുന്ന പ്രതലത്തെയും പരിസ്ഥിതി സാഹചര്യങ്ങളെയും ആശ്രയിച്ചാണിത്. ഒരു ലാബിൽ, കോവിഡ് വൈറസ് രണ്ട് മുതൽ മൂന്ന് ദിവസം വരെ പ്ലാസ്റ്റിക്, മെറ്റൽ പ്രതലങ്ങളിലും 24 മണിക്കൂർ കാർഡ് ബോർഡിലും കടലാസിലും സജീവമായി തുടർന്നുവെന്ന് ന്യൂ എൻ ഗ്രന്ഥി ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വൈറസുകൾ അടിഞ്ഞു കൂടാൻ സാധ്യതയുള്ള നിത്യോപയോഗ സാധനങ്ങൾ:
? ഫോണുകൾ
? റെയ്‌ലിംഗുകൾ
? റിമോട്ടുകൾ
? കീബോർഡുകൾ
? വാട്ടർ ടാപ്പുകൾ
? ഡോർ, കാബിനറ്റ് എന്നിവയുടെ കൈപ്പിടി.
? ഷീറ്റുകൾ, തലയണകൾ, പുതപ്പുകൾ.

പൊതു ഇടങ്ങളിലെ വസ്തുക്കൾ:

? കതകിന്റെ പിടി.
? ATM (കീബോർഡ്, പണം വരുന്ന ഭാഗം, അഠങ രീൗിലേൃന്റെ ഡോർ).
? ജിമ്മിലെ Weighting സാധനങ്ങൾ.
? ബുഫെകളിലെ പാത്രങ്ങൾ.

• എബോളയും സിക്കയും ലൈംഗിക ബന്ധത്തിലൂടെ പകരാം. ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ശുക്ലത്തിലൂടെയോ യോനീ ദ്രാവകങ്ങളിലൂടെയോ മറ്റു പല വൈറസുകളും പകരാം. സിക (ദശസമ) വൈറസ് ലൈംഗികമായി പകരാൻ സാധ്യതയുണ്ടെന്ന് 2018-ൽ നടന്ന ഗവേഷങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മാരകമായ എബോള വൈറസിന്റെ അണുക്കൾ സുഖം പ്രാപിച്ച വ്യക്തികളുടെ ശുക്ലത്തിൽ നിന്ന് അടുത്തിടെ കണ്ടെത്തി. അതും രോഗം സുഖപ്പെട്ട് രണ്ടു വർഷത്തിനു ശേഷം.

• സിക വൈറസിന് മസ്തിഷ്‌ക അർബുദത്തെ ഇല്ലാതാക്കാൻ കഴിയും. എല്ലാ വൈറസുകളുടെയും പാർശ്വഫലം മോശമല്ല. സിക വൈറസിന് മസ്തിഷ്‌ക കോശങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള കഴിവ് മൂലം ഗ്ലിയോബ്ലാസ്റ്റോമ എന്ന മസ്തിഷ്‌ക അർബുദത്തെ നശിപ്പിക്കാൻ സാധിക്കും.

• റാബിസാണ് ഏറ്റവും മാരകമായ വൈറസ്. പിയോറാബിസ് ബാധിച്ചവരിൽ വൈറസ് മൂലം ഏകദേശം 100 ശതമാനവും മരണപ്പെടും. അറിയപ്പെടുന്ന ഏറ്റവും മാരകമായ വൈറസാണിത്. ഇന്നുവരെ രോഗലക്ഷണങ്ങളുണ്ടായ ശേഷം ആകെ 14 പേരാണ് രോഗത്തെ അതിജീവിച്ചത്. സിഡിസി പറയുന്നതനുസരിച്ച് വാക്‌സിൻ ഉപയോഗിച്ച് 100 ശതമാനം തടയാൻ കഴിയുന്നതുമാണ് ഇത്.

• നെഞ്ചിലേക്ക് താടി മുട്ടിക്കാൻ കഴിയുന്നില്ലെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്. നിരവധി സാധാരണ വൈറസുകളും എന്ററോവൈറസ്, ഹെർപ്പസ്, ഇൻഫ്‌ലുവൻസ, മീസിൽസ് അടക്കമുള്ള വൈറസുകൾക്ക് കാരണമാകുന്ന വൈറൽ മെനിഞ്ചൈറ്റിസിന്റെ ലക്ഷണങ്ങളിൽ ഏറ്റവും പ്രധാനമാണ് ഭാരിച്ച, നീരുവന്ന് വീർത്ത കഴുത്ത്. ജലദോഷമോ കടുത്ത തലവേദനക്ക് കാരണമാകുന്ന പനിയോ ഉണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ കാണുക.

• തണുത്ത വ്രണമുണ്ടെങ്കിൽ സൂര്യ പ്രകാശം കൊള്ളാതിരിക്കുക. ജലദോഷം വരാനുള്ള സാധ്യത കൂടുതലാണ്. ഒരിക്കൽ നിങ്ങൾക്ക് ഹെർപ്പസ് ഉണ്ടായിട്ടുണ്ടെങ്കിൽ വൈറസുകൾ നിങ്ങളുടെ ശരീരത്തിൽ പ്രവർത്തനരഹിതമായി കിടക്കുന്നുണ്ടാകും. യുഎസ് നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ ഗവേഷണങ്ങളനുസരിച്ച്, അവ തണുത്ത വ്രണമായി വീണ്ടും ഉയർന്നുവരാം. സൂര്യപ്രകാശം ഏൽക്കുന്നത് ഇതിന് കാരണമാകുന്നു.

• പകർച്ചപ്പനിക്ക് വാക്‌സിനുകളും ജീവിതശൈലിയിലെ മാറ്റവുമാണ് ഫലവത്തായ പ്രതിവിധി. എന്നിരുന്നാലും, ആന്റിവൈറൽ മെഡിക്കേഷൻ കൊണ്ട് രോഗലക്ഷണങ്ങൾ കുറക്കാൻ കഴിയും.

• വൈറൽ അണുബാധക്ക് ആന്റിബയോട്ടിക്കുകൾ തേടിപ്പോകരുത്. ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെ കൊല്ലും. പക്ഷേ, അവ വൈറസുകളിൽ പ്രവർത്തിക്കില്ല. എങ്കിലും ഇൻഫ്‌ലുവൻസ പോലുള്ള വൈറസ് അണുബാധ ഉണ്ടായിട്ടും പല ഡോക്ടർമാരും രോഗികളുടെ സമ്മർദം മൂലം ആന്റിബയോട്ടിക്കുകൾ നിർദേശിക്കാൻ നിർബന്ധിതരാവുന്നുണ്ട്.

• സോപ്പും വെള്ളവും നല്ല പ്രതിരോധമാണ്. കൈ കഴുകുന്നത് നമുക്കു ചെയ്യാവുന്ന മികച്ച പ്രതിരോധമത്രെ. കുറഞ്ഞത് 20 സെക്കന്റെങ്കിലും കൈ സോപ്പിട്ട് കഴുകുക. ശേഷം വൃത്തിയുള്ള ഉണങ്ങിയ തൂവാല കൊണ്ട് തുടക്കുക. പൊതു വിശ്രമമുറികളിൽ, മലിനീകരണം വരുത്തുന്ന എയർ ഡ്രയറുകൾ ഒഴിവാക്കുക.

• വീട് അണുവിമുക്തമാക്കുക.

ആന്റിബയോട്ടിക്കുകൾ വൈറസിനെ നീക്കം ചെയ്യാത്തതുപോലെ ആന്റി ബാക്ടീരിയൽ ക്ലീനർ വൈറസുകളെയും നീക്കം ചെയ്യില്ലെന്ന് CDC മുന്നറിയിപ്പ് നൽകുന്നുണ്ട്. ആന്റി ബാക്ടീരിയൽ ഉപയോഗിക്കുന്നതിന് പകരം ഹൈഡ്രജൻ പെറോക്‌സൈഡ് ഉപയോഗിക്കുക. അമോണിയ, അല്ലെങ്കിൽ EPA രജിസ്റ്റർ ചെയ്ത ഇനങ്ങൾ മാത്രം വൃത്തിയാക്കാൻ ഉപയോഗിക്കുക. ഇവ ഉപയോഗിച്ച് വീടും നിത്യോപയോഗ സാധങ്ങളും എന്നും വൃത്തിയാക്കുക.

• വ്യായാമം പതിവാക്കണം. വേഗതയേറിയ നടത്തം രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. ജലദോഷമോ പനിയോ ഉണ്ടാകാനുള്ള സാധ്യതയെയും അത് കുറക്കും. എന്നാൽ അത് അമിതമാവരുത്.

• ഗ്രീൻ ടീ കുടിക്കുക. അടുത്തിടെ Molecules പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇൻഫ്‌ലുവൻസ, ജലദോഷം എന്നീ വൈറസുകളെ പ്രതിരോധിക്കാൻ ഗ്രീൻ ടീക്ക് ശേഷിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് ജലദോഷം മാത്രമല്ല, മറ്റു അണുബാധകളൊഴിവാക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ചാർലറ്റ് ഹിൽട്ടൺ ആൻഡേഴ്‌സൺ

വിവ: എൻ ഹബീബ ജാഫർ

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ