പിതൃ തുല്യനായ ഗുരുവര്യരായിരുന്നു താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍. വിദ്യര്ത്ഥിാകളുടെ പഠനത്തില്‍ മാത്രമല്ല കുടുംബ കാര്യത്തിലും ആരോഗ്യ സാമ്പത്തിക വിഷയങ്ങളിലുമൊക്കെ അവിടുന്ന് ഏറെ ശ്രദ്ധവച്ചു. പിടിച്ചു നില്ക്കാ നാവാത്ത പ്രശ്നങ്ങള്‍ അലട്ടുന്നവര്ക്കൊ ക്കെയും സാന്ത്വനമായി അവിടുന്ന് നിലകൊണ്ടു. ആശ്വാസം പകര്ന്നു . എണ്ണിയാലൊതുങ്ങാത്ത അനുഭവങ്ങള്‍ ഓരോ ശിഷ്യര്ക്കും ഓര്ക്കാ നുണ്ടാവും.
എന്റെ മൂത്ത മകന്‍ ശരീരമാസകലം നീരു വന്ന് വീര്ത്ത്വ പ്രയാസപ്പെട്ടു. പതിനൊന്ന് ദിവസം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി. പലരുടെയും ഉപദേശപ്രകാരം കോഴിക്കോട്ടെ വലിയ ഒരാശുപത്രിയിലാക്കി പിന്നീട്. അവിടെ പന്ത്രണ്ടു ദിനങ്ങള്‍. ശാരീരികമായും സാമ്പത്തികമായും ഞാന്‍ ഏറെ തകര്ന്നു പോയ ഘട്ടം. നിസ്കാരത്തിനായി കോഴിക്കോട് ടൗണിലുള്ള മര്ക്സ് കോംപ്ലക്സ് പള്ളിയിലെത്തിയപ്പോള്‍ യാദൃഛികമായാണ് അഭിവന്ദ്യ ഗുരു പൊന്മള ഉസ്താദിനെ കണ്ടുമുട്ടിയത്. മുഖത്ത് നിന്നു തന്നെ പ്രശ്നങ്ങള്‍ വായിച്ച അദ്ദേഹം കാര്യമന്വേഷിച്ചു. കരച്ചിലോടെയാണ് ഞാന്‍ വിവരങ്ങള്‍ പറഞ്ഞത്. ഉസ്താദ് നിര്ദേംശിച്ചതിങ്ങനെ: പ്രയാസപ്പെടരുത്. എനിക്ക് വലിയ ക്ഷീണവും മറ്റുമുണ്ടായി. ചികിത്സ അത്ര ഫലിച്ചില്ല. ഞാന്‍ മുതഅല്ലിമുകളെ ഉള്ളാളത്തേക്ക് വിട്ട് തങ്ങള്‍ പാപ്പയെ കൊണ്ട് വെള്ളം മന്ത്രിച്ച് കുടിച്ചപ്പോഴാണ് ദര്സു് നടത്താന്‍ കഴിഞ്ഞത്. നീ ഡിസ്ചാര്ജ്ജ്് ചെയ്ത് കുട്ടിയെയും കൊണ്ട് വേഗം അങ്ങോട്ട് ചെല്ല്. സംശയിക്കേണ്ട, രോഗം മാറിയിട്ട് പോരാം’.
എനിക്ക് വലിയ കുറ്റബോധം തോന്നി. നേരത്തെ നേടേണ്ടിയിരുന്ന ഉപദേശം എപ്പഴോ ചെയ്യേണ്ടിയിരുന്ന ചികിത്സ. വൈകാതെ അധികൃതരെ നിര്ബപന്ധിപ്പിച്ച് ഡിസ്ചാര്ജ്് വാങ്ങി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങി. ചെറിയൊരു വാഹനമൊപ്പിച്ച് ഉള്ളാളത്തേക്ക് പുറപ്പെട്ടു. ചെമ്മലശ്ശേരി ഹംസ മദനിയടക്കം ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു. രോഗ കാഠിന്യത്താല്‍ അസ്വസ്ഥനായിരുന്നു യാത്രയിലുടനീളം കുട്ടി. ഭാഗ്യദോഷമെന്നല്ലാതെന്ത് പറയാന്‍, ഞങ്ങളെത്തിയപ്പോള്‍ തങ്ങള്‍ കോളേജിലില്ല എട്ടിക്കുളത്താണ്. ആലോചിച്ചു നില്ക്കാംന്‍ സമയമില്ലായിരുന്നു. ഞങ്ങള്‍ തങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. എത്തിയത് രാത്രി ഒരു മണിക്ക് എന്തു ചെയ്യും. രണ്ടും കല്പ്പിണച്ച് ബെല്ലടിച്ചു. വാതില്‍ തുറന്ന് പച്ചഷാള്‍ പുതച്ച് സുസ്മേരവദനനായി തങ്ങള്‍. കാര്യം തിരക്കിയപ്പോള്‍ ഒന്നും പറയാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു. പിറകെ കുഞ്ഞിനെ എടുത്ത് ഭാര്യയും. അവിടുന്ന് ആശ്വസിപ്പിച്ചു: “കരയാതെടാ എല്ലാം അല്ലാഹു ശരിയാക്കിത്തരും.’ ഭാര്യയോട് വീട്ടിനകത്തേക്ക് കയറാന്‍ പറഞ്ഞു. കുട്ടിക്ക് ചായയും ബിസ്ക്കറ്റും നല്കുകകയും ചെയ്തു. ശേഷം പാത്രത്തില്‍ വെള്ളം മന്ത്രിച്ച് കുറച്ച് ഉപ്പ് ഇട്ട് ഇളക്കി തന്നു. കുട്ടിക്ക് കുറച്ച് നാള്‍ ഉപ്പ് കൊടുക്കരുതെന്ന് ഡോക്ടര്മാെര്‍ പറഞ്ഞിട്ടുണ്ടെന്ന് ഞാന്‍ ഉണര്ത്തി യപ്പോള്‍ എന്റെ ഡോക്ടര്‍ ഉപ്പ് കൊടുക്കാനാണ് പറഞ്ഞതെന്നായിരുന്നു മറുപടി. സന്തോഷത്തോടെ ഞങ്ങള്‍ രാത്രി തന്നെ തിരിച്ചു പോന്നു. ആ വെള്ളം കൊടുത്തത് മുതല്‍ കുട്ടിയുടെ നീര് കുറയാന്‍ തുടങ്ങി. പിന്നീടൊരിക്കലും അവന് ആ അസുഖം വന്നതേയില്ല. ഇതായിരുന്നു തങ്ങളുടെ മഹത്ത്വം.
തങ്ങളുടെ ശിഷ്യനായി പഠിക്കുന്ന കാലം. നഹ്വ് സ്വര്ഫ്വ കിതാബ് പഠിക്കുന്ന ഒരു വിദ്യര്ത്ഥിഷ ദിക്റിന്റെ ഇജാസത്ത് (പാരായണസമ്മതം) തേടിയെത്തി. മീസാന്‍ മുതല്‍ സന്ജാദന്‍ വരെ നിരവധി തവണ സ്വര്ഫാസക്കടാ, അതാണ് നീ ചൊല്ലി പതിവാക്കേണ്ട ദിക്റ് ഇതായിരുന്നു അവിടുത്തെ പ്രതികരണം. ആയിരം ബൈത്തും കാണാതെ പഠിച്ച്, ആശയം ഗ്രഹിച്ച് നിരവധി തവണ ആവര്ത്തി ക്കാനായിരുന്നു അറബി ഗ്രാമര്‍ വിശദീകരിക്കുന്ന കവിതാ ഗ്രന്ഥം “അല്ഫി യ’ പഠിക്കുന്ന ഒരു കുട്ടിക്ക് നല്കിയ ഇജാസത്ത്.
പഠനത്തിന് ഏറെ പ്രോത്സാഹനം നല്കുസകയും അതില്‍ കാണിക്കുന്ന വീഴ്ചക്കും അലസതക്കും ഗൗരവരീതിയില്‍ പ്രതികരിക്കുകയും ചെയ്യുമായിരുന്നു തങ്ങള്‍. ഇന്നു കണ്ടു വരുന്ന പോലെ ആരെയും മുരീദായി സ്വീകരിക്കുകയും അവര്ക്കൊുക്കെ അമിത ഭാരമാക്കുന്ന ദിക്റുകള്‍ നല്കിക ശൈഖാവുകയും ചെയ്യുന്ന പ്രവണത തങ്ങള്ക്ക് തീരെ സമ്മതമല്ലായിരുന്നു. ആളെ നോക്കി പക്വത അറിഞ്ഞു മാത്രം തങ്ങള്‍ പ്രതികരിച്ചു.
മഞ്ചേരി ഹികമിയ്യയില്‍ നടന്ന ഒരു പണ്ഡിത സമ്മേളനം തങ്ങളിരിക്കുന്ന വേദിയില്‍ മര്ഹുംി നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാര്‍ തന്റെ സരസമായ ശൈലിയില്‍ പ്രഖ്യാപിച്ചു: താജുല്‍ ഉലമ എത്തിയത് കൊണ്ട് നാം ഏറെ സന്തോഷത്തിലാണ്. ഇവിടെ കൂടിയ ആലിമുകള്ക്കൊ ക്കെയും അവിടുന്ന് ദര്സ്് നടത്താനുള്ള ഇജാസത്ത് തരും. തങ്ങള്‍ പ്രതികരിച്ചതിങ്ങനെ: “ഇവരൊക്കെ ദര്സ്ു നടത്താനുള്ള യോഗ്യതയുള്ളവരാണെന്ന് എങ്ങനെ അറിയും. അത് ശരിക്കറിയുക ഇവരുടെ ഉസ്താദുമാര്ക്കാെണ്. അവരില്‍ നിന്ന് ദര്സിസനുള്ള അംഗീകാരം വാങ്ങുക. ഞാന്‍ കിതാബ് പാരായണം ചെയ്യാനുള്ള മുത്വാലഅയുടെ ഇജാസത്ത് തരാം……’ കൃത്യമായിരുന്നു അവിടുത്തെ ഇടപെടലുകളെന്ന് സാരം.
ഇതിന് മറ്റൊരു ഉദാഹരണം കൂടി ചേര്ക്കാം . ബാബരി മസ്ജിദ് തകര്ക്കൃപ്പെട്ട കാലം അന്ന് മതസൗഹാര്ദംാ കാത്തു സൂക്ഷിക്കാന്‍ തങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ഏറെ ഫലപ്രദമായി. ആയിടെയാണ് തങ്ങള്ക്ക് രാത്രി രണ്ട് മണിക്കൊരു ഫോണ്‍ കോള്‍ വരുന്നത്: താങ്കള്‍ സമസ്ത പ്രസിഡണ്ടല്ലേ, ഞാന്‍ ഇന്റലിജന്സിങല്‍ നിന്നാണ്. താങ്കളുടെ റൂം ഞങ്ങള്ക്കൊ ന്നു പരിശോധിക്കണം. എപ്പോഴാണ് വരേണ്ടത്? തങ്ങള്‍ സന്തോഷത്തോടെ പറഞ്ഞു: ഇപ്പോള്‍ തന്നെ വരിക. ഞാന്‍ കാത്തിരിക്കാം ഒരു മണിക്കുറിലധികം തങ്ങള്‍ ഉറങ്ങാതെ കാത്തിരുന്നു. ശേഷം വാതില്‍ തുറന്ന് വച്ച് കിടന്നുറങ്ങി.
സമ്മേളനങ്ങളില്‍ കഠിന മഴയെത്തിയപ്പോള്‍ അവിടുന്ന് പ്രാര്ത്ഥി ച്ച് അത് നിറുത്തിയതായി നിരവധി അനുഭവങ്ങള്‍ പലര്ക്കു മുണ്ട്. ബിദ്അത്തുകാരുമായുണ്ടാക്കിയ ഒരു ചര്ച്ചതക്ക് സമ്മതം ചോദിക്കാന്‍ ചെന്നപ്പോള്‍, അതിന് ഒരുങ്ങേണ്ടതില്ല; അവര്‍ വരില്ല എന്നായിരുന്നു പ്രതികരണം. അവര്‍ വരും. പല പൗരപ്രമുഖരും മധ്യസ്ഥരായുള്ളതാണ് എന്ന് ഞങ്ങള്‍ പറഞ്ഞ് നോക്കിയെങ്കിലും അദ്ദേഹം പഴയ വാദത്തില്‍ ഉറച്ചു നിന്നു. പരിപാടിയുമായി ഞങ്ങള്‍ മുന്നോട്ടു പോയി. നിശ്ചയിച്ച ദിവസമെത്തി. മഗ്രിബു മുതലാണ് ചര്ച്ച . കാത്തിരുന്നെങ്കിലും മുജാഹിദുകളെത്തിയില്ല. ഇശാക്കു ശേഷം മധ്യസ്ഥരില്പ്പെ ട്ട ഒരു സമ്പന്നന്‍ കാറിലെത്തി സംഗതി നടക്കില്ല, അവരെത്തിയിട്ടില്ലെന്ന് അറിയിക്കുകയുണ്ടായി. ഇത് നേരത്തെ മനസ്സിലാക്കിയിരുന്നു ഞങ്ങളുടെ അഭിവന്ദ്യ ഗുരു.
തെക്കന്‍ കേരളത്തിലൊരു സമ്മേളനത്തിന്റെ സ്വാഗത പ്രസംഗത്തില്‍ “ആരാധ്യനായ…..” എന്ന് ഒരു രാഷ്ട്രീയക്കാരനെക്കുറിച്ച് സ്വാഗത പ്രഭാഷകന്‍ പരാമര്ശി്ച്ചപ്പോള്‍ അപ്പോള്‍ തന്നെ തങ്ങള്‍ അത് തിരുത്തിപ്പറയിപ്പിച്ച അനുഭവമുണ്ടായിട്ടുണ്ട്. അല്ലാഹുവല്ലാതെ ആരാണെടാ ആരാധ്യന്‍? എന്നായിരുന്നു അവിടുത്തെ ചോദ്യം. ആദര്ശം് ആരുടെ മുമ്പിലും വെട്ടിത്തുറന്നു പറഞ്ഞ ആ ധീര ശബ്ദം കേരളം കാതോര്ത്തി്രുന്നത് വെറുതെയല്ലായിരുന്നു.
മുഹമ്മദ് ബശീര്‍ മദനി നീലഗിരി