ഇസ്‌ലാമിനു മുമ്പുള്ള സ്ത്രീ ജീവിതം ദുസ്സഹമായിരുന്നു. പൗരത്വം പോലും അംഗീകരിക്കപ്പെടാതെ നനാവിധ പീഡനങ്ങളുടെ വേലിയേറ്റത്തില്‍ അവര്‍ എരിപൊരി കൊണ്ടു. ചില ഗോത്രങ്ങള്‍ പെണ്പ്രഹജകളുടെ ജനന്മറിഞ്ഞാല്‍ നിരാശപ്പെട്ടോടുന്നത് ഖുര്ആപന്‍ പറയുന്നുണ്ട്. ജീവനോടെ കുഴിച്ചുമൂടി സ്ത്രീജന്മമെന്ന അപമാനത്തില്‍ നിന്ന് രക്ഷപ്പെടാനും അവര്‍ ശ്രമിച്ചു.
ദിഹ്യതുല്‍ കല്ബിി(റ)യുടെ സംഭവം പ്രസിദ്ധമാണ്. പല കുഞ്ഞുങ്ങളെയും പെണ്ണായ കാരണത്താല്‍ കൊന്നുകളഞ്ഞ ആദ്യകാലമുണ്ടായിരുന്നു അദ്ദേഹത്തിന്. അവസാന പ്രജയും പെണ്ണായിപ്പിറന്നപ്പോള്‍, ഭാര്യയുടെ നിര്ബിന്ധത്തിനു വഴങ്ങി സ്വകാര്യമായി വളര്ത്താ ന്‍ സമ്മതം നല്കിയയെങ്കിലും വളര്ന്നു വന്ന കുഞ്ഞിന്റെ കളിചിരികള്‍ പുറംലോകമറിഞ്ഞപ്പോള്‍ മാനം കാക്കാന്‍ തന്ത്രപരമായി അതിനെയും കൊന്നുതള്ളിയ അന്ധകാര കാലഘട്ടം.
പിന്നെ ഇസ്‌ലാമിന്റെ ശാന്തിതീരത്ത് അണയാന്‍ ഭാഗ്യംകിട്ടി. ഒരു ദിനം തന്റെ പൂര്വെചെയ്തികള്‍ തിരുദൂതരോട് അദ്ദേഹം തുറന്നുപറഞ്ഞു. അന്ന് ശാന്തിയുടെ നായകന്‍ വല്ലാതെ കരഞ്ഞു. ദുഃഖം കാരണം വിവര്ണ്നായി. ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോടിയ സ്ത്രീവിരുദ്ധതയുടെ തായ്വേര് തിരുദൂതര്‍ അറുത്തുമാറ്റി. സ്ത്രീകളെ വളര്ത്തിി വലുതാക്കി വിവാഹം ചെയ്തയച്ച രക്ഷിതാക്കള്ക്ക് സ്വര്ഗൃമാണ് അവിടുന്ന് വാഗ്ദാനം ചെയ്തത്. ഖുര്ആവന്‍ ഗൗരവത്തോടെ ഓര്മ്പ്പെടുത്തി: കുഴിച്ചുമൂടപ്പെട്ട കുഞ്ഞുങ്ങള്‍ ചോദിക്കപ്പെടും; എന്തു പാതകത്തിനാണ് നിങ്ങള്‍ കൊല ചെയ്യപ്പെട്ടത്?
ഇത് ഇസ്‌ലാം പൂര്വിസമൂഹത്തിന്റെ തപ്താവസ്ഥയും അവരില്‍ ഇസ്‌ലാം നടത്തിയ മഹാവിപ്ലവത്തിന്റെ ചിത്രവും. ഇനി നാം ജീവിക്കുന്ന ആധുനിക സമൂഹത്തിലേക്കുവരാം. ഈയിടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്സിേപ്പാളുമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ: പ്രസ്തുത അധ്യാപകന്റെ സ്കൂളില്‍ എല്കെ്ജിയിലേക്ക് 130 കുട്ടികള്‍ പുതുതായെത്തി. നാലു ക്ലാസുകളായി അവരെ ക്രമീകരിക്കുള്‍ 15/15 ആണ്പെിണ്‍ അനുപാതം പാലിച്ച് എ ഡിവിഷന്‍ രജിസ്ട്രേഷന്‍ പൂര്ത്തി യാക്കി. എന്നാല്‍ ബി,സി,ഡി ക്ലാസുകളിലേക്ക് 15 വീതം ആണ്കുിട്ടികള്‍ റെഡിയായിട്ടും ബിയിലേക്കുതന്നെ അത്രക്ക് പെണ്കുപട്ടികളില്ല! അവസാനം 21 ആണ്കുഷട്ടികളും 9 വീതം പെണ്കു്ട്ടികളുമായി ക്ലാസുകള്‍ ക്രമീകരിക്കേണ്ടിവന്നു!!
നമ്മുടെ പെണ്കുടട്ടികള്‍ ഇങ്ങനെ കുറഞ്ഞുപോവുന്നതെന്തു കൊണ്ടാണ്? വ്യാപകമായ ഭ്രൂണഹത്യ തന്നെ. കുഞ്ഞു പിറക്കുന്നെങ്കില്‍ അതാണായിരിക്കണമെന്ന മനോഭാവം നിലനില്ക്കുനന്നതിനാല്‍ ജാഹിലിയ്യാ അറബികളെക്കാള്‍ നിഷ്ഠൂരമായി പെണ്കുമട്ടികളെ കൊന്നുകളയുകയാണ് പലരും. ജനിക്കാനുള്ള അവകാശം പോലും അനുവദിക്കാതെയാണിത്. ഇപ്പോള്തുന്നെ വിവാഹത്തിന് പെണ്കു ട്ടികളെ കിട്ടാത്ത അവസ്ഥ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. ഇനി ഇപ്പോഴത്തെ എല്കെണജിക്കാരുടെ കല്യാണക്കാലമായാലോ? മഹാഭാരതം കഥയിലെ ദ്രൗപതിയെ പോലെ അഞ്ചും ആറും ആണുങ്ങള്ക്ക് ഒരു സ്ത്രീ ഭാര്യയാവേണ്ടി വരില്ലേ? വിശ്വാസികളെങ്കിലും ധര്മ നിഷ്ഠരായി ജീവിക്കുക; അല്ലാഹുവിന്റെ മുമ്പില്‍ കണക്കുപറയേണ്ടിവരുമല്ലോ.

You May Also Like

സമൃദ്ധിയുടെ റമളാന്‍

പുണ്യങ്ങളുടെ സമൃദ്ധിക്കാലമായി വീണ്ടും വിശുദ്ധ റമളാന്‍ സമാഗതമാവുന്നു. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിന് നാഥന്‍ നിശ്ചയിച്ച് നല്‍കിയതാണീ…

● അലവിക്കുട്ടി ഫൈസി എടക്കര

അബ്ദുല്ലാഹിബ്നു അബ്ബാസ്(റ): ഗുരുഭക്തിയുടെ വിജയമാതൃക

ഗുരുഭക്തിയുടെ ഉത്തമ പ്രതീകമായിരുന്നു അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ). ജീവിതത്തിലുടനീളം ഗുരുവായ പ്രവാചകര്‍(സ്വ)യെ അനുകരിക്കുകയും ആദരിക്കുകയും ഹൃദയത്തിലേറ്റുകയുമായിരുന്നു…

ആത്മാര്‍ത്ഥതയുടെ ആന്തരികാംശം

ഇഖ്ലാസ് (ആത്മാര്‍ത്ഥത) രണ്ട് ഇനമുണ്ട്; ഓര്‍മപരമായ ഇഖ്ലാസ്, പ്രതിഫലേച്ഛാധിഷ്ഠിത ഇഖ്ലാസ്. ആജ്ഞ മാനിച്ചും വിളിക്കുത്തരം ചെയ്തും…