ലോകത്ത് അതിവേഗം വളരുന്ന മദ്യ വിപണികളിലൊന്നാണ് ഇന്ത്യ. കിഴക്കനേഷ്യയില്‍ 70% മദ്യവും ഉല്പ്പാരദിപ്പിക്കപ്പെടുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ജനസംഖ്യയുടെ 4 ശതമാനത്തില്‍ താഴെയാണ് കേരളത്തിലുള്ളതെങ്കിലും മദ്യവില്പ്പകനയുടെ 16 ശതമാനവും നടക്കുന്നത് ഇവിടെയാണ്. ഓണം, വിഷു, ക്രിസ്തുമസ്, പെരുന്നാള്‍ തുടങ്ങിയ ആഘോഷവേളകളില്‍ തുടങ്ങി ഹര്ത്താുലുകളില് പോലും മദ്യം കേരള ജനതയുടെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. “സന്തോഷം വന്നാലും കുടി സങ്കടം വന്നാലും കുടി” എന്നതാണ് കേരളീയരുടെ പുതിയ മുദ്രാവാക്യം.
ഒരു കൊല്ലം കേരളം കുടിച്ച് തീര്ക്കുയന്ന മദ്യത്തിന്റെ അളവ് ഏകദേശം 26.56 കോടി ലിറ്ററാണ്. ബിയറുള്പ്പ്ടെയാകുമ്പോള് 29.3 കോടി ലിറ്ററും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നടത്തിയ പഠനമനുസരിച്ച് പ്രതിവര്ഷംത മലയാളികള്‍ അരി വാങ്ങാന്‍ ചെലവഴിക്കുന്നതിന്റെ മൂന്നിരട്ടിയാണ് മദ്യം വാങ്ങാന്‍ വേണ്ടി വിനിയോഗിക്കുന്നത്. കേരളത്തിലെ ദാരിദ്ര്യത്തിന്റെ ഒന്നാമത്തെ കാരണവും മദ്യം തന്നെ. കുടുംബ ബജറ്റിന്റെ 60-70% വരെ സംസ്ഥാനത്ത് മദ്യത്തിനു വേണ്ടിയാണ് വിനിയോഗിക്കുന്നത്.
സംസ്ഥാനത്ത് ബീവറേജസ് കോര്പ്പ റേഷന്‍ രൂപംകൊണ്ട വര്‍ഷ%ത്തില്‍ (1984) മദ്യവില്പ്പ്നയിലൂടെ ലഭിച്ചിരുന്ന വരുമാനം 55.5 കോടിയായിരുന്നു. പിന്നീട് അഭൂതപൂര്വ്മായ വളര്ച്ചെയാണ് ഈ രംഗത്തുണ്ടായത്. 2001-02 സാമ്പത്തിക വര്ഷാത്തില് 1,694 കോടി രൂപയായും 201-213 വര്ഷനത്തില് 8,818.18 കോടി രൂപയായും മദ്യ വരുമാനം വര്‍ധി ച്ചു.1993-94 സാമ്പത്തിക വര്‍ഷ8ത്തില്‍ 23.79 ലക്ഷം കെയ്സ് മദ്യമാണ് കേരളത്തില്‍ ബീവറേജ് കോര്പ്പ8റേഷന്‍ വഴി വിറ്റഴിഞ്ഞത്. ഇത് 2003-2004 ല്‍ 105.98 ലക്ഷം കെയ്സായും 2012-2013 ല്‍ 244.38 ലക്ഷമായും ഉയര്‍ന്നുവ. ഒരു പതിറ്റാണ്ടിനിടയില്‍ 82 ലക്ഷം കെയ്സ് മദ്യത്തിന്റെ വില്പ്പ്ന കൂടിയപ്പോള്‍ അടുത്ത പതിറ്റാണ്ടിനിടെ 138 ലക്ഷം കെയ്സ് മദ്യത്തിന്റെ വര്ധ്നവാണുണ്ടായത്.
സംസ്ഥാനത്തെ 48% പുരുഷന്മാരും 2 മുതല്‍ 5 ശതമാനം വരെ സ്ത്രീകളും മദ്യത്തിനടിമകളാണ്. ഒന്നേകാല്‍ കോടിയിലധികം പുരുഷന്മാരും 10 ലക്ഷത്തോളം സ്ത്രീകളും മദ്യപാനികളാണെന്നര്ത്ഥം . മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനിടെ നാലിരട്ടി വര്ധകനവാണുണ്ടായത്. 9.5 ലക്ഷം പേരാണ് ബീവറേജസ് കോര്പ്പദറേഷനു മുന്നില്‍ അച്ചടക്കത്തോടെ ക്യൂ നിന്ന് 12 ലക്ഷം കുപ്പി മദ്യം പ്രതിദിനം വാങ്ങിക്കൂട്ടുന്നത്. ജസ്റ്റിസ് എന്‍ രാമചന്ദ്രന് കമ്മീഷന് കേരള സര്ക്കാിറിന് സമര്പ്പി ച്ച മദ്യനയ സംബന്ധമായ റിപ്പോര്ട്ടി ല്‍ 1967ല്‍ സര്ക്കാിര് മദ്യ നിരോധനം നിര്ത്തകലാക്കിയത് മുതല്‍ മദ്യപാനികളുടെ എണ്ണം വര്ധിമച്ച് വരികയാണെന്നും മദ്യം നവതലമുറയുടെ സാമൂഹിക ദൗര്ബ ല്യമായി മാറിയിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ മദ്യപാനികളിലേറെയും 35 വയസ്സില്‍ താഴെയുള്ള യുവാക്കളാണെന്ന വസ്തുത പ്രബുദ്ധ കേരളത്തെ ഭീതിപ്പെടുത്തുന്നതാണ്. മദ്യപാനികളില്‍ ഭൂരിപക്ഷവും പ്ലസ്ടു കാലഘട്ടത്തില്‍ തന്നെ മദ്യപാനശീലം തുടങ്ങിയവരാണത്രേ. മദ്യം കഴിച്ചു തുടങ്ങുന്ന പ്രായം പത്ത് വര്ഷംന മുമ്പ് 17 വയസ്സായിരുന്നെങ്കില്‍ ഇന്നത് 12 വയസ്സിലെത്തിയെന്ന റിപ്പോര്ട്ടുപകള് ഞെട്ടിക്കുന്നതാണ്. യുവ മദ്യപാനികളില്‍ 42 ശതമാനവും കടുത്ത മദ്യപാന ശീലമുള്ളവരാണ്. അതായത് 180 മി.ലി. മദ്യത്തില്‍ കൂടുതല്‍ ഒറ്റയിരിപ്പിന് അകത്താക്കുന്നവര്‍. കടുത്ത മദ്യപാനികളില്‍ ഏറെപ്പേരും രാവിലെ മുതല്‍ തന്നെ മദ്യം കഴിച്ചുതുടങ്ങുന്നു.
കേരളത്തിലെ മൊത്തം മദ്യപാനികളില്‍ 58% വും കൂടിയ തോതില്‍ മദ്യം കഴിക്കുന്നവരാണ്. ഇവരിലേറെയും ദിവസക്കൂലിക്കാരായ തൊഴിലാളികളും വിദ്യാത്ഥികളുമാണ്. മിതമായതോതില്‍ മദ്യം കഴിക്കുന്നവര്‍ 41 ശതമാനം വരും. ആഴ്ചയിലെല്ലാ ദിവസവും മദ്യം കഴിക്കുന്നവര്‍ 34 ശതമാനവും 3 ദിവസം മുതല്‍ 5 ദിവസം വരെ മദ്യപിക്കുന്നവര്‍ 23 ശതമാനവും വരും. മദ്യം കഴിക്കുന്നതില്‍ സാമൂഹ്യമോ സാംസ്കാരികമോ ആയ തെറ്റ് കാണാത്തവരാണ് മദ്യപരില്‍ 83 ശതമാനവും. മദ്യപാനം ബാറില്‍ പോയി നടത്തുന്നവര്‍ 40 ശതമാനമാണ്. 35 ശതമാനം പേരും പൊതുസ്ഥലങ്ങളില്‍/നിരത്തുകളില്‍ വെച്ചാണ് എന്നതാണ് ശ്രദ്ധേയമായ വസ്തുത. 13 ശതമാനം പേര് വീട്ടില്‍ വെച്ചാണ് മദ്യപിക്കുന്നത്.
ദേശീയ കുടുംബാരോഗ്യ സര്‍വേ/ പ്രകാരം കേരളത്തിലെ 15-49 വയസ്സ് പ്രായമുള്ള പുരുഷന്മാരില് 45 ശതമാനവും മദ്യപാനികളാണ്. ഇന്ത്യന്‍ ശരാശരി ഇത് 31.9% മാത്രമാണ്. മൊത്തം എടുത്താല്‍ കേരളത്തിലെ ഗ്രാമീണരായ പുരുഷന്മാരില് 38 ശതമാനവും നഗരങ്ങളിലെ പുരുഷന്മാരില് 29.4 ശതമാനവും മദ്യപാനികളാണ്. ഇന്ത്യയില്‍ ഈ കണക്ക് യഥാക്രമം 28 ശതമാനവും 22.2 ശതമാനവുമാണ് (വേണം മദ്യവിമുക്ത കേരളം/കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പേജ്: 8,9).
അമിതമായ മദ്യപാനം കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെയാണ് നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒട്ടുമിക്ക പ്രശ്നങ്ങളിലും വില്ലനായി വര്‍ത്തി ക്കുന്നതും മദ്യമാണ്. ഭാര്യമാരെ അക്രമിക്കുന്ന ഭര്ത്തായക്കന്മാരില് 85 ശതമാനവും മദ്യപരാണ്. 80 ശതമാനം വിവാഹമോചനങ്ങള്ക്കുംന കാരണമാകുന്നതും മദ്യം തന്നെ. മനോരോഗങ്ങളുടെ 17.6% കാരണവും മദ്യമത്രെ. ആത്മഹത്യക്ക് ശ്രമിച്ചവര്‍ 34 ശതമാനവും മദ്യപരാണ്. 85% വാഹനാപകടങ്ങളുണ്ടാകുന്നതും മദ്യപാനം മൂലമാണ്. കേരളത്തില്‍ ഒരു ദിവസം ഫയല്‍ ചെയ്യപ്പെടുന്ന 170 വിവാഹ മോചനക്കേസുകളില്‍ 80 ശതമാനവും മദ്യം നിമിത്തമാണുണ്ടാകുന്നത്. മദ്യപാനികളുടെ ഭാര്യമാരില്‍ 62 ശതമാനവും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിച്ച് കഴിയുന്നവരാണ്.
സാക്ഷര കേരളത്തിന്റെ ഭാവി നിര്ണമയിക്കേണ്ട വിദ്യാര്ത്ഥിമകള് പോലും മദ്യത്തിന്റെ ഉപാസകരാവുന്നത് ഏറെ ആശങ്കയുളവാക്കുന്നതാണ്. കോട്ടയം പാലാ അല്ഫോയന്സാാ കോളേജിലെ ഗാന്ധിയന്‍ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സര്വേഠയില് പെണ്ക്കു ട്ടികളടക്കമുള്ള വിദ്യാര്‍ത്ഥി കളില്‍ മദ്യപാനം വര്ധിംക്കുന്നതായി കണ്ടത്തി.15-20 വയസ്സിനിടയിലുള്ള 3640 വിദ്യാര്‍ത്ഥി കളിലാണ് സര്വേട നടന്നത്. 55% പെണ് കുട്ടികളും 45% ആണ്കുിട്ടികളുമാണുണ്ടായിരുന്നത്. ഇവരില്‍ 440 വിദ്യാര്‍ത്ഥി നികളടക്കം 864 പേര് ഒരിക്കലെങ്കിലും മദ്യം ഉപയോഗിച്ചവരാണ്. ഇവരില്ത്ന്നെ 33%പേര് ആദ്യമായി മദ്യം ഉപയോഗിച്ചത് 50-10 വയസ്സിനുള്ളിലും.
ആദ്യമായുള്ള മദ്യോപയോഗം 40 ശതമാനം പേര് ഉത്കണ്ഠ മാറ്റാനും 24 ശതമാനം പേര് വിനോദത്തിനു വേണ്ടിയുമാണ് നടത്തിയത്. സമപ്രായക്കാരുടെ സമ്മര്ദകത്തിന് വഴങ്ങി മദ്യപിച്ചവര്‍ 8.45 ശതമാനമാണ്. സര്വോയില് പങ്കെടുത്തവരില്‍ 16 വിദ്യാര്‍ത്ഥി കള്‍ ദിവസേനെയും 15 പേര് ആഴ്ചയിലൊരിക്കലും 24 പേര് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണയും 21 പേര് മാസത്തില്‍ ഒന്നു രണ്ടു തവണയും 325 പേര് വല്ലപ്പോഴും മദ്യം ഉപയോഗിക്കുന്നു. വിദ്യാര്‍ത്ഥി നികളില്‍ 4 പേര് ദിവസവും 7 പേര് ആഴ്ചയിലൊരിക്കലും 16 പേര് ആഴ്ചയില്‍ രണ്ടുമൂന്നു തവണയും 8 പേര് മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യവും 175 പേര് വല്ലപ്പോഴും മദ്യം ഉപയോഗിക്കുന്നവരാണ്. ഇവരില്‍ 39 ശതമാനം പേര്‍ക്കും മദ്യം ആദ്യമായി നല്‍കിയത് ബന്ധുക്കളാണെന്നും പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. 23 ശതമാനം പേര്ക്ക്ത മാതാപിതാക്കള്‍ വഴിയും 20 ശതമാനം പേര്ക്ക്ദ കൂട്ടുകാര്‍ വഴിയുമാണ് മദ്യം ലഭിച്ചത്. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ 20 സ്കൂളുകളിലാണ് 53 അംഗങ്ങളടങ്ങിയ സംഘം സര്വേഇ നടത്തിയത്.
മദ്യ വില്പ നശാലകളില് നിന്ന് മദ്യം വാങ്ങുന്നവരില്‍ 15 ശതമാനവും വിദ്യാര്‍ത്ഥി കളാണെന്ന വസ്തുത ഇതോടു ചേര്ത്തുനവായിക്കേണ്ടതാണ്. ആരക്കുന്നം ടോക്ക് എച്ച് ഇന്സ്റ്റി റ്റ്യൂട്ടിലെ ഡിപ്പാര്ട്മെേന്റ്. ഓഫ് മാനേജ്മെന്റ്ോ സ്റ്റഡീസ് തലവനായ ഡോക്ടര്‍ ഹരീഷ് എന്‍ രാമനാഥന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലുമായി നടത്തിയ പഠനത്തിലെ വിവരങ്ങളനുസരിച്ച് 29 ശതമാനം കുട്ടികളും മാസത്തില്‍ മൂന്ന് തവണയെങ്കിലും മദ്യപിക്കുന്നവരാണ്. ഇവരില്‍ ഭൂരിപക്ഷവും സുഹൃത്തുക്കള്‍ക്കൊ പ്പമാണ് മദ്യപിക്കുന്നത്. 68.4 ശതമാനം പേര് സിപ്പ് ചെയ്ത് കുടിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ്. 57 ശതമാനം പേരും മദ്യത്തിനൊപ്പം നോണ്‍ വെജ് ഭക്ഷണം കഴിക്കുന്നുണ്ട്. 35 ശതമാനം പേര് സന്തോഷത്തിനു മദ്യപിക്കുമ്പോള്‍ 15 ശതമാനം പേര് സങ്കടം തീര്ക്കാ്നും 50 ശതമാനത്തിലധികം പേര് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയും കുടിക്കുന്നവരാണ്. ഇതു നാലു വര്ഷംണ മുമ്പത്തെ പഠനവിവരമാണെന്നും ഇപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായിട്ടുണ്ടാകുമെന്നും ഡോക്ടര്‍ ഹരീഷ് എന്‍ രാമനാഥന് പറയുന്നു.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്ക്ക്് ക്ലാസെടുക്കാന്‍ പോയ ഒരനുഭവം എക്സൈസ് സര്ക്കി്ള്‍ ഇന്സ്പെഷക്ടര് അനില്കുനമാര് പങ്കുവെക്കുന്നുണ്ട്. ജീവിതത്തില്‍ മദ്യത്തിന്റെ രുചി അറിഞ്ഞവരെത്ര പേരുണ്ടെന്ന ചോദ്യത്തിന് 100 കുട്ടികളുള്ള ക്യാമ്പിലെ 90 പേരും കൈയുയര്‍ത്തി യത്രെ. 45% പ്ലസ്ടു വിദ്യാര്‍ത്ഥി കളും മദ്യപിക്കുന്നുണ്ടെന്നാണ് അസോസിയറ്റഡ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്റ്ട ഇന്ഡ്സ്ട്രീ ഓഫ് ഇന്ത്യയുടെ സോഷ്യല്‍ ഡവലപ്മെന്റ്് ഫൗണ്ടേഷന് മെട്രോ നഗരങ്ങളില്‍ നടത്തിയ സര്വേഷയും തെളിയിക്കുന്നത്. മുതിര്ന്നആവരിലെന്നപോലെ കുട്ടികളിലും സാമൂഹികവും ആരോഗ്യപരവും മാനസികവുമായ പല പ്രശ്നങ്ങള്‍ക്കും മദ്യപാനം വഴിവെക്കുന്നുണ്ടെന്ന് പ്രശസ്ത മനോരോഗ വിദഗ്ധന്‍ ഡോ. സിജെ ജോണ്‍ ചൂണ്ടിക്കാണിക്കുന്നു. മദ്യപരായ കുട്ടികളില്‍ പ്രായപൂര്‍ത്തി യാകുന്നതിന് മുമ്പ് തന്നെ ലൈംഗിക പരീക്ഷണങ്ങള്‍ക്ക് മുതിര്ന്ന്ാ മനോരോഗികളും മാറാരോഗികളുമായിത്തീരുന്നവര് ഏറെയുണ്ട്. മദ്യത്തിനു പണം കണ്ടെത്താനായി മയക്കു മരുന്നിന്റെയും നീലചിത്ര സിഡികളുടെയും വിതരണക്കാരാവുന്നവരും മോഷ്ടാക്കളാവുന്നവരും ക്വട്ടേഷന്‍ സംഘത്തിലേര്പ്പൊടുന്നവരെല്ലാമുണ്ടെന്നാണ് ഡോ. സിജെ ജോണിന്റെ അഭിപ്രായം.
ഒരു വര്ഷംര മൂന്ന് കോടി കെയ്സ് മദ്യവും ഒരു കോടി കെയ്സിലധികം ബിയറും കേരളം കുടിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി, പെട്രോളിയം നികുതിയെ കടത്തിവെട്ടി മദ്യ നികുതി മുന്നിലെത്തിയ ചരിത്രവും കേരളത്തിനുണ്ട്. മദ്യപാനം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളിലും അക്രമങ്ങളിലും ലോകത്ത് വര്ഷം്തോറും 33 ലക്ഷത്തിലേറെ പേര് മരിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന നടത്തിയ പഠനത്തിലുണ്ട്. 194 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ മദ്യപാനത്തിന്റെ കെടുതികള്‍ കൂടുതല്‍ അനുഭവിക്കുന്നത് പാവപ്പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.
മദ്യപാനം മൂലം കൊച്ചു കേരളത്തില്‍ കരള്‍ രോഗികളായവരുടെ എണ്ണം എട്ടു ലക്ഷമാണ്. ഫാറ്റി ലിവര്‍, ഹെപ്പറ്റൈറ്റിസ്, സിറോസിസ് തുടങ്ങിയ കരള്‍ രോഗങ്ങള്‍ക്ക് മദ്യപാനം പ്രധാന കാരണമാവുന്നുണ്ട്. ഹൃദയത്തിന്റെ പേസ്മേക്കര്‍ സംവിധാനത്തിന്റെ പ്രവര്ത്തമനം തകരാറിലാകുന്നതു നിമിത്തം മനുഷ്യരുടെ ഹൃദയസ്പന്ദനം താളം തെറ്റിക്കുന്നതിലും മദ്യം മുഖ്യപങ്കാണ് വഹിക്കുന്നത്. മദ്യോപയോഗം ഈ നില തുടര്ന്നാ്ല് 2015 ആകുമ്പോഴേക്കും കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണം 50% വര്ധി്ക്കുമെന്നാണ് പഠനം. ഇങ്ങനെ ആരോഗ്യപരവും സാമ്പത്തികവും സാംസ്കാരികവുമായ പരാജയങ്ങള്ക്ക്ര ഹേതുവാകുന്നതുകൊണ്ട് തന്നെയാണ് മദ്യത്തിന്റെ പൂര്ണങനിരോധനത്തിനു വേണ്ടി നൂറ്റാണ്ടുകള്ക്കുയ മുമ്പു തന്നെ വിശുദ്ധ ഖുര്ആങന് ആഹ്വാനം ചെയ്തത്: “സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നംവെച്ച് നോക്കാനുള്ള അമ്പുകളും പൈശാചിക പ്രവൃത്തികളില്പ്പെനട്ട മ്ലേഛതയാകുന്നു. അവയെ നിങ്ങള്‍ വര്ജിുക്കുക. നിങ്ങള്ക്ക്ി വിജയം വരിക്കാന്‍ വേണ്ടി (5/90).
സംസ്ഥാനത്തെ മദ്യവില്പ്പജനക്കു നിയന്ത്രണം വേണമെന്നും ബാറുകളുടെ പ്രവര്ത്തതന സമയം പുന:ക്രമീകരിക്കണമെന്നും മദ്യം വാങ്ങുന്നവരുടെ വയസ്സു തെളിയിക്കാന്‍ തിരിച്ചറിയല്‍ കാര്ഡ്വ നിര്‍ബ ന്ധമാക്കണമെന്നും അവരുടെ ഒപ്പോ വിരലടയാളമോ ബില്ലില്‍ രേഖപ്പെടുത്തണമെന്നും 21 വയസ്സിനു താഴെയുള്ളവര്‍ക്ക് മദ്യം വില്ക്കഖരുതെന്നുമുള്ള വില കുറഞ്ഞ ചര്ച്ചനകള്ക്കൊോടുവില് സമ്പൂര്ണള മദ്യ നിരോധനത്തിനു വേണ്ടി മുറവിളി കൂട്ടുന്ന കേരള സര്ക്കാ്ര് നടപടികള്‍, സദുദ്ദ്യേപരമാണെങ്കില്, ശ്ലാഘനീയം തന്നെ. സമ്പൂര്ണൊ മദ്യനിരോധനമുള്ള ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെല്ലാം മദ്യപിക്കണമെന്ന് താല്പമര്യമുള്ളവര്ക്ക് നിഷ്പ്രയാസം മദ്യം ലഭിക്കുന്നുണ്ടെന്നും അത്തരം സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് മദ്യത്തിന്റെ പേരിലാണെന്നും മനസ്സിലാക്കി, അവയ്ക്കു കൂടി തടയിടുന്ന രീതിയിലാവണം സംസ്ഥാന സര്ക്കാെറിന്റെ നീക്കങ്ങള്‍.
സൈനുദ്ദീന്‍ ഇര്ഫാിനി മാണൂര്‍