പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലും പ്രത്യേക തരത്തിലുള്ള യൂറോപ്യന്‍ മേധാവിത്വമാണ് ചരിത്ര
പഠനത്തെ ആവാഹിച്ചിരുന്നത്. പൗരസ്
ത്യ രാജ്യങ്ങള്‍ അപരിഷ്‌കൃതമാണെന്നും അവരുടെ മേലുള്ള യൂറോപ്പിന്റെ കൊളോണിയലിസം അവരെ സംസ്‌കരിക്കാനുള്ള (ഇശ്ശഹശ്വശിഴ ങശശൈീി) പടിഞ്ഞാറിന്റെ ദൗത്യമാണെന്നുമുള്ള കാഴ്ചപ്പാട് കൊളോണിയലിസ്റ്റുകളില്‍ രൂഢമൂലമായിരുന്നു. ക്രിസ്ത്യന്‍ സന്ദേശമെത്താത്തിടങ്ങളിലൊക്കെ അസാംസ്‌കാരികതയാണ് നില കൊള്ളുന്നതെന്നും അവയെ ക്രിസ്തുമാര്‍ഗത്തിലേക്ക് കൊണ്ടു വരേണ്ടത് അനിവാര്യമാണെന്നും ക്രിസ്തീയ മേധാവികളും ധരിച്ചു പോന്നു. മിഷിനറികളുടെയും ബ്രിട്ടീഷ് കമ്പനി മേധാവികളുടെയും ഈ വ്യാഖ്യാനങ്ങള്‍ തങ്ങളുടെ അധിനിവേശത്തെ വെള്ളപൂശാന്‍ വേണ്ടി പടച്ചതായിരുന്നു. ക്രിസ്തീയ നേതൃത്വവും സാമ്രാജ്യത്വവും എങ്ങനെയാണ് ചങ്ങാത്തം സ്ഥാപി
ച്ചിരുന്നതെന്നും ഇതില്‍ നി
ന്ന് മനസ്സിലാക്കാം. പൗരസ്
ത്യ ലോകം സംഭാവന ചെയ്ത തത്ത്വചിന്തകളെയോ പ്രസ്ഥാനങ്ങളെയോ കൊളോണിയല്‍ ചരിത്രം തീരെ പരിഗണിച്ചില്ല. ജോര്‍ജ് സാര്‍ട്ടണ്‍, എച്ച് ജി വെല്‍സ്, ജെ. നീഡ് ഹാം തുടങ്ങി ഏതാനും യൂറോപ്യന്‍മാരെ ഒഴിച്ചു നിറുത്തിയാല്‍ മിക്ക ചരിത്രകാരന്‍മാരും ക്രിസ്തീയ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ചരിത്രം രചിച്ചത്.
പേര്‍ഷ്യക്കാരും അറബിക
ളും ഇന്ത്യക്കാരും ചൈനക്കാരും ജപ്പാനും സംസ്‌കാരത്തിന് നല്‍കിയ സംഭാവനകളെ ഇവര്‍ അവഗണിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്
തു. യൂറോപ്യര്‍ ആഘോഷിച്ച് കൊണ്ടിരിക്കുന്ന ഗ്രീക്ക് റോമന്‍ സംസ്‌കാരങ്ങളും യൂറോപ്പിലല്ല വളര്‍ന്നതെന്ന് ഓര്‍ക്കണം. ഗ്രീസ് മെഡിറ്ററേനിയന്‍ തീരത്താണ്. അവിടെ വളര്‍ന്ന സംസ്‌കാരം പൗരസ്ത്യന്‍ സംസ്‌കാരങ്ങളോട് ബന്ധപ്പെട്ടു കിടക്കുന്നു. ബാബിലോണിയയിലെ പ്രവാചകന്‍ ഇബ്രാഹി(അ)മാണ് മധ്യ പൗരസ്ത്യ ദേശത്താകെ വിപ്ലവ ചിന്തക്ക് തുടക്കം കുറിച്ചതെന്നും ഗ്രീക്കുകാരും പിന്നീട് റോമക്കാരും ഹസ്രത് ഇബ്രാഹിമിനോടാണ് കടപ്പെട്ടതെന്നുമുള്ള പുതിയ നിഗമനങ്ങള്‍ തള്ളാനാവില്ല. റോമന്‍ സംസ്‌കാരം വളര്‍ന്നത് യൂറോപ്പിലല്ല; ഇന്നത്തെ സിറിയയിലും ഈജിപ്തിലുമാ
യിരുന്നു എന്നതും പ്രസ്താവ്യമാണ്. എന്തിന് ക്രിസ്തു മതം പോലും മധ്യ പൗരസ്ത്യ
ദേശത്താണ് വന്നതും വളര്‍ന്നതും. ഇവിടെയൊക്കെ യൂറോപ്യര്‍ വട്ടപ്പൂജ്യമാണ്. ഇവര്‍ക്ക് അഭിമാനിക്കാന്‍ അവരുടേതായ ഒരു പ്രസ്ഥാനവും ഭൂമി ലോകത്ത് വന്നിട്ടില്ല ആണവ സിദ്ധാന്തത്തിന്റെയും ഗണിതത്തിന്റെയും വൈദ്യ ശാസ്ത്രത്തിന്റെയും ഉദ്ഭവം ഇന്ത്യയിലാണെന്ന് ഇന്ന് പൊ
തുവേ അംഗീകരിക്കപ്പെടുന്നു. ചൈനയിലെ കടലാസു വിദ്യയും വെടി മരുന്നും ജല ചക്രവും വടക്കു നോക്കി യന്ത്രവും ഇരുമ്പിന്റെ വിദ്യകളും ഇരുമ്പു പാലവും ഖനന വിദ്യകളുമെല്ലാം അറബികള്‍ വഴി യൂറോപ്പിലെത്തുകയായിരുന്നു. പേര്‍ഷ്യയുടെ ശാസ്ത്രീയ സംഭാവനകളും ഒരിക്കലും കുറച്ച് കാണിക്കാനാവില്ല. ആഫ്രിക്കക്ക് പോലും അവരുടേതായ ശാസ്ത്ര വിദ്യകളു
ണ്ട്. കറുത്തവരെ മനുഷ്യനാ
യി കാണാന്‍ മടിച്ച യൂറോപ്യ
ന്‍ ഇതൊന്നും കണ്ടില്ല. ശാസ്ത്രീയ നേട്ടങ്ങള്‍ ഏതെങ്കിലും വര്‍ഗത്തിന്റെ കുത്തകയൊന്നുമല്ല. പലതിന്റേയും കണ്ടു പിടിത്തം സ്വന്തമാക്കി വെക്കുന്ന യൂറോപ്യര്‍ക്ക് ഈ വസ്തുതയെ എക്കാലവും വേലി കെട്ടി നി
റുത്താനാവില്ല. ഒരു വിഭാഗം യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ തന്നെ അവ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. അറബികളുടെ സംഭാവനകളെ കുറിച്ച് പഠിച്ച മോര്‍ഗാന്‍ യൂറോപ്യര്‍ ശാസ്തത്ത്രിന്റെ കാര്യത്തില്‍ എത്രത്തോളം അറബികളോട് കടപ്പെട്ടിരിക്കുന്നുവെന്ന് വസ്തു
താ സഹിതം തന്റെ ലോസ്റ്റ് ഹിസ്റ്ററി എന്ന കൃതിയില്‍ വിവരിക്കുന്നു. യൂറോപ്പില്‍ ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രചരിക്കുന്നത്
പതിനഞ്ചും പതിനാറും നൂ
റ്റാണ്ടുകളിലെ നവോത്ഥാനത്തോടെയാണ്. നവോത്ഥാനം സാധ്യമാക്കിയത് അറബി
കളാണെന്ന് യൂറോപ്യന്‍
ചരിത്രകാരന്‍മാര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. വില്യം ഡ്രാപറുടെ വാക്കുകള്‍: ‘ശാസ്തീ്രയമായി നാം കൈവരിച്ച നേട്ടങ്ങളില്‍ മുഹമ്മദീയരോട് നമുക്ക് കടപ്പാടുണ്ട്. ഇത് ദൃഷ്ടിയില്‍ നിന്ന് മറക്കാന്‍ യൂറോപ്യന്‍ സാഹിത്യം കൈക്കൊണ്ട മാര്‍ഗങ്ങളോര്‍ത്ത് ഞാന്‍ സഹതപിക്കുന്നു. കേവലം മത ഭ്രാന്തിന്റെയും ദേശീയ സങ്കുചിതത്വത്തിന്റെയും പേരില്‍ ചെയ്ത ഈ അനീതി ദീര്‍ഘ കാലം മറച്ചു വെക്കാനാ
വില്ല. അറബികളാണ് യൂറോപ്യ
ര്‍ക്ക് ജ്ഞാന തൃഷ്ണ ഉണ്ടാക്കിക്കൊടുത്തത് തന്നെ. ക്രിസ്തീയ ലോകം ഇത് സമ്മതിക്കാതെ നിവൃത്തിയില്ല.’
ജനാധിപത്യം, യുക്തി ചിന്ത, ശാസ്ത്ര ബോധം, സ്വാതന്ത്ര്യം എന്നിവയിലെല്ലാം യൂറോപ്പാണ് മാതൃകയെന്നും കിഴക്കന്‍ രാജ്യങ്ങള്‍ ധ്യാനി
കളും അന്ധവിശ്വാസികളും മത ഭ്രാന്തുള്ളവരുമാണെന്നാണ് യൂറോപ്യന്‍ ചരിത്രകാരന്‍മാര്‍ നിരന്തരം പ്രചരിപ്പിച്ചത്. പൗ
രസ്ത്യരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇതൊരു കാരണമാക്കുകയും ചെയ്
തു. കോളണിവത്കരിക്കപ്പെട്ട രാജ്യങ്ങള്‍ക്കൊക്കെ ചരിത്രമുണ്ടാക്കിക്കൊടുത്തത് യൂറോപ്യന്‍മാരാണ്. കോളണികളില്‍ തങ്ങളുടെ മേധാവിത്വവും അനിവാര്യത
യും ഉറപ്പാക്കുന്ന തരത്തിലാണ് അവര്‍ ചരിത്രമെഴുതിയത്. ഈ ചരിത്രം അവലംബിച്ചാണ്
പിന്നീടുള്ള പഠനങ്ങള്‍ വരു
ന്നത്. അത് കൊണ്ട് തന്നെ പടിഞ്ഞാറിന്റെ മേധാവിത്വത്തില്‍ നിന്ന് കോളണി രാജ്യങ്ങളിലെ ചരിത്ര പഠനങ്ങള്‍ക്കൊന്നും ഇപ്പോഴും മോചനമുണ്ടായി
ട്ടില്ല. ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ ചരിത്രം ഇന്നും യൂറോപ്യന്‍മാരെ ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാലാണ് ഈ രാജ്യ
ങ്ങളിലെ ചരിത്ര പഠനങ്ങ
ളില്‍ ദേശ സംഭാവനകള്‍ വരാതിരിക്കുന്നത്. അതോടൊപ്പം ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളിലെ സ്വതന്ത്ര ഭരണകൂടങ്ങള്‍ പു
തിയ ചരിത്രം നിര്‍മിക്കുന്ന
തിനുള്ള ബാധ്യത ഏറ്റെടു
ക്കുന്നുമില്ല. തങ്ങളുടെ രാഷ്ട്രീ
യ ദേശീയ ആവശ്യങ്ങള്‍ക്ക് യൂറോപ്യരെഴുതിയ ചരിത്രം അവലംബിക്കുന്നതിനാല്‍ വര്‍ഗ- ദേശീയ സംഘട്ടനങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ കരുവായി
ത്തീരുകയും ചെയ്യുന്നു. സ്വാതന്ത്ര്യത്തിന് ശേഷവും കോളണി മേധാവിത്വത്തിന്റെ പി
ടിമുറുക്കമുള്ളതിനാല്‍ പു
തിയ ചരിത്ര വീക്ഷണങ്ങളെ അവലംബിക്കുന്നതില്‍ നിന്ന് പാശ്ചാത്യ പ്രചാരണങ്ങള്‍ ഈ രാജ്യങ്ങളെ തടയുകയും ചെയ്യുന്നു. യൂറോപ്യന്‍
വീക്ഷണങ്ങളെ ചോദ്യം ചെയ്ത മാര്‍ക്‌സിയന്‍ ചരിത്ര സമീപനത്തെ പല രാജ്യങ്ങളും ഇന്നും സ്വീകരിക്കാന്‍ മടിക്കുന്നത് ഈ ബാന്ധവത്തിന്റെ പേരിലാണ്. മതപരമോ വര്‍ഗ പരമോ ആയ മുന്‍ വിധികളും ഇവിടെ കാരണമായി ഭവിക്കുന്നു. ചരിത്രത്തെ വസ്തുതാ പരമായും ശാസ്ത്രീയമായും വിലയിരുത്തുമ്പോള്‍ ഭരണ വര്‍ഗത്തിന്റെ മേധാവിത്വം പരിരക്ഷിക്കാനാവില്ലെന്ന ഭയവും ശാസ്ത്രീയ ചരിത്ര രചനയില്‍ നിന്ന് ഭരണാധികാരികളെ വിലക്കുന്നു.
മനുഷ്യ വംശത്തിന്റെ പുരോ
ഗതിയുടെ പഠനമാണ് ചരിത്രം കൊണ്ടുദ്ദേശിക്കുന്നതെങ്കില്‍ ചരിത്ര പഠനം തുടങ്ങേണ്ടത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ അധിവസിക്കുന്ന പൗരസ്ത്യ ലോകത്ത് നിന്നാണ്.
യൂറോപ്പിന്റെ ചരിത്രം തുടങ്ങുന്നത് തന്നെ വളരേ വൈകിയാണ്. പിന്നെ
ങ്ങനെയാണ് മനുഷ്യ വംശത്തിന്റെ ആദ്യ പടിയായി
തന്നെ യൂറോപ്യന്‍ ചരിത്രം വരിക? ചരിത്രം എന്നത് ഏതെങ്കിലും കാലത്തുള്ള പ്രത്യേക വളര്‍ച്ചയെ പഠന വിധേയമാക്കിക്കൊണ്ടോ, അധികാര ശക്തിയെ ആശ്രയിച്ച് കൊണ്ടോ അല്ല എഴുതേണ്ടത്; മറിച്ച് മനു
ഷ്യനെ ആദ്യമായി കാണാന്‍ തുടങ്ങിയേടം മുതലാണ്. അപ്പോള്‍ ചരിത്രം യൂറോപ്പില്‍ നിന്നല്ല തുടങ്ങേണ്ടത്, പകരം കൂടുതല്‍ സംസ്‌കാരങ്ങളും ജനങ്ങളുമുള്ള പൗരസ്ത്യ ലോകത്ത് നിന്ന് തന്നെയാണ്. പക്ഷേ, യൂറോപ്യന്‍മാര്‍ ചരിത്രം തുടങ്ങുന്നത് ഗ്രീസില്‍ നി
ന്നും റോമില്‍ നിന്നുമാണ്. ഇവ തന്നെ യൂറോപ്യര്‍ തങ്ങളുടെ മേധാവിത്വത്തിന് കൊഴുപ്പ് കൂട്ടാന്‍ വേണ്ടി തങ്ങളോട് ചേര്‍ക്കപ്പെട്ട സംസ്‌കാരങ്ങളാണ്.രണ്ടിനും യൂറോപ്പുമായി ബന്ധമില്ല. പൗരസ്ത്യ ലോകത്തെ രാജ്യങ്ങള്‍ പലതും ചരിത്രമെഴുതാന്‍ തുടങ്ങിയപ്പോള്‍ ദേശീയമായ സങ്കുചിതത്വം കാണിച്ചു എന്നതും പറയാതെ വയ്യ. അതാത് രാജ്യങ്ങളുടെ സാം
സ്‌കാരിക മേധാവിത്വം സ്ഥാപി
ച്ചെടുക്കാന്‍ അവര്‍ മറ്റുള്ള രാജ്യങ്ങളെ സങ്കുചിതമായി കണ്ടു. ഉദാഹരണത്തിന് ഇന്ത്യയും പാകിസ്ഥാ
നും ചരിത്രമെഴുതിയപ്പോള്‍ സ്വന്തത്തെ പുകഴ്ത്താ
നും ശത്രുവിനെ ഇകഴ്ത്താ
നും വ്യഗ്രത കാണിച്ചു. എന്നാല്‍ പുരാതന കാലത്ത് പൗരസ്ത്യ ലോകമെല്ലാം വ്യാപാര ബന്ധങ്ങള്‍ വഴി ഒന്നായിരുന്നുവെന്നും വ്യാപാര സംസ്‌കാരങ്ങളാണ് ഈ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചതെന്നും മനസ്സിലാക്കണം. ഇന്ത്യ, പേര്‍ഷ്യ, യമന്‍, ആഫ്രിക്ക, ഇന്തോനേഷ്യ, മധ്യേഷ്യന്‍ രാജ്യങ്ങള്‍, ചൈന, എന്നിവ എങ്ങനെയാണ് വ്യാപാരം വഴി ബന്ധിക്കപ്പെട്ടതെന്നും അവയിലുടെ സംസ്‌കാരങ്ങള്‍ എങ്ങനെ പ്രസരിച്ചുവെന്നും പഠിക്കണം. ബുദ്ധമതം ശ്രീ ലങ്കയിലെത്തുന്നതും ഇസ്
ലാം ഇന്ത്യയിലെത്തുന്നതും, ഹിന്ദുമതം ഇന്തോനേഷ്യയിലെത്തുന്നതും ക്രിസ്തു മതം പൗരസ്ത്യ ലോകത്തെത്തുന്നതുമൊക്കെ കടല്‍ വ്യാപാരം വഴിയാണ്. അതറിയണമെങ്കില്‍ ചരിത്ര പഠനത്തെ ദേശീയതയുടെ സങ്കുചിതമായ വേലിക്കെട്ടില്‍ നിന്ന് തുറന്ന് വിടണം. മതങ്ങള്‍ തമ്മിലുള്ള അന്തരം ഊതി വീര്‍പ്പിക്കാതെ തന്നെ എല്ലാ മതക്കാരും വ്യാപാര
സംസ്‌കാരത്തിലൂടെ എങ്ങനെ സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞുവെന്നും അറിയണം. ചരിത്രം ഇപ്രകാരം പുനഃ സൃഷ്ടിക്കുമ്പോള്‍ ഇന്ന് നേരിടുന്ന മതപരവും ദേശീയവു
മായ സംഘട്ടനങ്ങളെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്ന് മാത്രമല്ല; യൂറോ
പ്യര്‍ ഇട്ടേച്ചു പോയ
ചരിത്രം പൗരസ്ത്യ ലോകത്തിന്റെ മേല്‍കെട്ടിവെച്ച അസഹിഷ്ണുതയുടെയും അസാംസ്‌കാരികതയുടെ
യും ജല്‍പനങ്ങളെ അവഗണിക്കുകയും ചെയ്യാം.
മധ്യ കാലത്ത് ഇസ്
ലാം നല്‍കിയ സംഭാവനകളെ ചെറുതായികാണാനാവില്ല.
കടല്‍ വഴിയും കര വഴിയു
മുള്ള വ്യാപാരങ്ങളെ ബന്ധിപ്പിച്ചത് ഇസ്‌ലാമായിരുന്നു. മുസ്‌ലിംകളിലൂടെയാണ് വിവിധ സംസ്‌കാരങ്ങളും ശാസ്ത്രീയമായ വിജ്ഞാനങ്ങളും വ്യത്യസ്ത ലോകങ്ങളിലെത്തുന്നത്. യൂറോപ്പിലെ നവോത്ഥാനത്തി
നുള്ള ചിന്തകളും കണ്ടുപി
ടുത്തങ്ങളും മെഡിറ്ററേനിയന്‍ തീരത്തിലൂടെയും അല്ലാതെയും അറബികള്‍ യൂറോപ്പിനെത്തിച്ചു കൊടുക്കുകയായിരുന്നു. ഈ വ്യാപാര സംസ്‌കാരം ഇല്ലായിരുന്നുവെങ്കില്‍ യൂറോപ്പില്‍ നവോത്ഥാനം സാധ്യമാകുമായിരുന്നില്ല. എല്ലാ മതക്കാരും അറബികളുടെ
വിനിമയ സംസ്‌കാരം സ്വീകരിച്ചു കൊണ്ടാണ് അതാത് സംസ്‌കാരങ്ങളെ സമൃദ്ധമാക്കിയത്. മലബാ
റിലെ ഹിന്ദു രാജാക്കന്‍മാരും സിസിലിയിലെ ക്രിസ്ത്യന്‍ ചക്രവര്‍ത്തിമാരും, ചൈനയിലെ യുവാന്‍- മിങ്ങ് രാജാക്കന്‍മാരും തങ്ങളുടെ മതങ്ങളെ ശക്തിപ്പെടുത്തിയത് അറബികളുടെ സഹായം കൊണ്ടായിരുന്നു. ഇസ്
ലാമിക സംസ്‌കാരത്തെ ശക്തിപ്പെടുത്താന്‍ ഈ രാജാക്കന്‍മാര്‍ തിരിച്ചും സഹായിച്ചു പോന്നു. മതങ്ങള്‍ക്ക് പരസ്പരം സഹി
ഷ്ണുതയോടെ നിലനി
ല്‍ക്കാമെന്നും ചരിത്രം പഠിപ്പിച്ചു തരികയാണ്.
മധ്യ കാലത്തുണ്ടായ നേട്ടങ്ങള്‍ പൗരസ്ത്യ ലോകം എങ്ങനെ കൈയൊഴിച്ചു എന്നതിനെ കുറിച്ച് വിവിധ കാരണങ്ങള്‍ ചരിത്രകാരന്‍മാര്‍ നിരത്തുന്നുണ്ട്. ഇതില്‍ ജാതി ചിന്ത, സ്വത്തിന്റെ അസമത്വപരമായ വിതരണം, കോളണി മേധാവിത്വം, ദാരിദ്ര്യം എന്നീ കാരണങ്ങളൊക്കെ പറയുന്നുണ്ടെങ്കിലും മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം അവിടം കൊണ്ട് നില്‍ക്കുന്നില്ല. അധിനിവേശം അടിച്ചേല്‍പി
ക്കപ്പെട്ടപ്പോള്‍ തദ്ദേശീയര്‍ നി
ല നില്‍പിന് വഴിതേടുകയും ജീവിക്കാന്‍ തത്രപ്പെടുകയും ചെയ്ത അവസരത്തില്‍ മറ്റൊന്നിനെ കുറിച്ചും അവര്‍ ചിന്തിച്ചില്ല. പലേടത്തും മുസ്‌ലിം സമൂഹത്തിന്റെ മതപരമായും ഭരണപരമായുമുള്ള മേധാവിത്വത്തെ ചോദ്യം ചെയ്
തു കൊണ്ടാണ് അധിനി
വേശം മുന്നേറിയത്. അധിനി
വേശ ശക്തികളുടെ ക്രൂരതയെയും അവഗണനയെയും അതിജയിക്കാനുള്ള കഷ്ടപ്പാടും വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള വ്യഗ്രതയും മൂലം ശാസ്ത്ര പുരോഗ
തിയെകുറിച്ച് ചിന്തിക്കാന്‍ മുസ്‌ലിംകള്‍ക്ക് അധികം സൗകര്യം ലഭിച്ചില്ല. അധിനി
വേശം മൂലം നേരിട്ട കടുത്ത ദാരിദ്ര്യവും ശത്രുവിന്റെ രാഷ്ട്രീയ മേധാവിത്വവും പു
രോഗതിയെ കൈയൊഴിക്കാന്‍ കാരണമായിട്ടുണ്ട്. അധിനി
വേശ ശക്തികളില്‍ നി
ന്നും ക്രിസ്ത്യന്‍ മിഷനറിമാരില്‍ നിന്നും മതത്തെ രക്ഷപ്പെടുത്തേണ്ടത് തങ്ങളുടെ പ്രഥമ ബാധ്യതയായി മത നേതൃതം ഏറ്റെടുത്തു. ആ നിലപാടില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചത് മൂലം ശാസ്ത്രീയ രംഗത്ത് വലിയ വിപ്ലവത്തിന് സാധിക്കാതെ വരികയാണ്. അതോടെ മുസ്‌ലിം സമൂഹം പിന്നാക്കത്തിലേക്ക് കൂപ്പു കുത്തി. ഒപ്പം സാംസ്‌കാരി
ക ദൗത്യവുമായി വന്ന ക്രിസ്
തീയരും യൂറോപ്യന്‍
അധിനിവേശ ശക്തിക
ളും മുസ്‌ലിംകള്‍ അപരിഷ്‌കൃതരാണെന്ന് നിരന്തരം പ്രചരിപ്പിക്കുകയും ചെയ്തു. നേതൃത്വങ്ങളാവട്ടെ മതത്തിന്റെ ശാസ്ത്രീയമായ പുരോഗതിക്ക് വിലങ്ങിട്ടു. ആന്തരികമായ ഭിന്നിപ്പുകള്‍ പരസ്പര മത്‌സരങ്ങളിലേക്കും വലിച്ചിഴച്ചു. അത് മതത്തിന്റെ തന്നെ ചലനാത്മകത നിശ്ചലമാവാ
നും കാരണമായി. ഭിന്നിതവരുമ്പോള്‍ പ്രതിരോധിക്കല്‍ പണ്ഡിത ബാധ്യത തന്നെയാണ്. അതിനു അധ്വാനം നടത്തിയപ്പോള്‍ ശാസ്ത്രരംഗത്ത് ശ്രദ്ധിക്കാനായില്ലെന്ന് യാഥാര്‍ത്ഥ്യം.
ഇന്ത്യയുടെ സംസ്‌കാരിക ശാസ്ത്രീയ സംഭാവനകളെ എങ്ങനെയാണ് ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ അവഗണിച്ചത് എന്ന് കൂടി പരിശോധിക്കണം. ഇന്ത്യക്ക് വേണ്ടി ചരിത്രമെഴുതിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കും ബ്രിട്ടീഷ് ഭരണത്തിന്റെ മേനി പറഞ്ഞ ചരിത്രകാരന്‍മാര്‍ക്കും തങ്ങളുടെ അധിനിവേശത്തെ ന്യായീകരിക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇന്ത്യക്കാര്‍ അന്ധവിശ്വാസങ്ങളെ അവലംബിച്ചാണ് ജീവിക്കുന്നതെന്നും അവര്‍ ഈ ലോകത്തെ മായയായും മായാ
ലോകത്തെ യഥാര്‍ത്ഥ ലോകമായുമാണ് ഗണിക്കുന്നതെന്നും അവര്‍ ഇംഗ്ലണ്ടുകാരെയും അവിടത്തെ ഭരണാധികാരികളെയും പറഞ്ഞു ഫലിപ്പിച്ചു. ഇന്ത്യക്കാര്‍ മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥനകളുമായി കഴിയുന്നവരാണെന്നും ശാസ്ത്രീയമോ സാങ്കേതികമോ ആയ ഒരു സംഭാവനയും അപരിഷ്‌കൃതരായ ഈ ജനതക്കില്ലെന്നും അവര്‍ സമര്‍ത്ഥിച്ചു. ബ്രിട്ടീഷ് ചരിത്രകാരന്‍മാരുടെ ഈ ജല്‍പനങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇന്ത്യന്‍ ദേശീയ ചരിത്രകാരന്‍മാര്‍ ശ്രമിച്ചെങ്കിലും കാര്യങ്ങള്‍ ശാസ്ത്രീയമായ വിശകലനം ചെയ്യാന്‍ അവര്‍ക്ക് കഴിയാതെ പോയി.
പൗരാണിക ഇന്ത്യയുടെ കാര്യത്തില്‍ ബ്രിട്ടീഷ് ചരിത്രകാരന്‍മാര്‍ ഒളിപ്പിച്ച് വച്ച വസ്തുതകളെ ഇന്തോളജിസ്റ്റുകളായ യൂറോപ്യന്‍മാരും ദേശീയ ചരിത്രകാരന്‍മാരും പുറത്ത് കൊണ്ടു വന്നെങ്കിലും മുസ്‌ലിം സംഭാവനകളുടെ കാര്യത്തില്‍ അതുണ്ടായില്ല. ആര്യനി
സത്തെ ആംഗ്ലിക്കന്‍മാരുമായി ബന്ധപ്പെടുത്താന്‍ ശ്രമിച്ച ഇന്തോളജിസ്റ്റുകള്‍ക്കും സവര്‍ണരായ ദേശീയ ചരിത്രകാരന്‍മാര്‍ക്കും അതില്‍ താല്‍പര്യമുണ്ടായില്ല. അവരും മുസ്‌ലിംകള്‍ക്കെതിരായ ബ്രിട്ടീഷുകാരുടെ മനോ
ഭാവം തന്നെ പിന്തുടര്‍ന്നു. അതേ സമയം മതപരമായ സംഘര്‍ഷങ്ങളും ഭിന്നിപ്പുകളും ഉപരി വര്‍ഗത്തിന്റെയും മധ്യ വര്‍ഗത്തിന്റെയും ഇടയിലായിരുന്നുവെന്നും താഴെക്കിടയിലുള്ള ഹിന്ദുവും മുസല്‍മാനും മതവിവേചനങ്ങള്‍ക്കപ്പുറം തൊഴിലുകളിലും ഭരണത്തിലും ഒന്നിച്ച് നിന്നിരുന്നുവെന്നുമു ള്ള വസ്തുതയും ചരിത്രകാരന്‍മാര്‍ കാണാതെ പോയി. അലാഉദ്ദീന്‍ ഖല്‍ജിയും ടിപ്പു സുല്‍ത്വാനുമൊക്കെ സമീന്ദാര്‍മാര്‍ക്കെതിരെ നടപടിയെടുത്തപ്പോള്‍ അത് ഹിന്ദുവിരോധമാക്കി ചിത്രീകരിച്ചവര്‍ എന്ത് കൊണ്ട് സുല്‍ത്വാന്‍മാരുടെ നടപടികള്‍ വഴി കര്‍ഷകരായ അധഃസ്ഥിതര്‍ക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് മിണ്ടിയില്ല. ഇവര്‍ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നല്ലോ.
വര്‍ഗീയ ചരിത്രം ഇന്ത്യയിലേക്ക് സന്നിവേശിപ്പി
ക്കുന്നതിന് ബ്രിട്ടീഷുകാരും സാമുദായിക ചരിത്രകാരന്‍
മാരും കണ്ടു പിടിച്ച ഒരു മാര്‍ഗമാണ് ആര്യന്‍ മേധാവിത്വം. ആര്യന്‍മാര്‍ ഒരു വര്‍ഗമാണെന്നും അവര്‍ വന്നതിന് ശേഷമാണ് ഇന്ത്യക്ക് മതവും സംസ്‌കാരവും കൈ വന്നതെന്നും ഇവര്‍ പറഞ്ഞു പരത്താന്‍ തുടങ്ങി. സൈന്ധവ സംസ്‌കാരം കണ്ടെത്തുന്നത് വരെ ഈ വാദത്തിന് നല്ല പി
ന്‍ബലം കിട്ടി. സത്യത്തില്‍ സംസ്‌കൃത ടെക്‌സ്റ്റുകള്‍ പ്രകാരം ആര്യന്‍ എന്നത് ഒരു സംസ്‌കാരത്തിന്റെ പേരാണ്. വംശത്തിന്റെയോ വര്‍ഗത്തിന്റെയോ പേരല്ല. ആര്യന്‍ സംസ്‌കാരത്തിന്റെ വളര്‍ച്ചക്കാവട്ടെ രാജ്യത്തെ എല്ലാ വര്‍ഗങ്ങളും അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. നാടോടികളായ ആര്യന്‍മാര്‍ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിന് കൂടുതലും ആശ്രയിച്ചത് അവരുടെ ശത്രുക്കളായ ദ്രാവിഡന്‍മാരെ തന്നെയാണ്. ദ്രാവിഡന്‍മാര്‍ ഉന്നതമായ സംസ്‌കാരത്തിന്റെ വാഹകരായിരുന്നു. അവരെ തമസ്‌കരിക്കുകയായിരുന്നു അപരിഷ്‌കൃതരായ ആര്യന്‍മാര്‍. റോമില ഥാപര്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുന്നുണ്ട ്. മുസ്‌ലിം
കള്‍ മ്ലേഛന്‍മാരാണെന്ന അസംബന്ധം ഉന്നയിച്ച് ദേശീ
യതയെ ആര്യനിസത്തിലേക്ക് ചേര്‍ത്തെഴുതുകയാണ് സാമുദായിക ചരിത്രകാരന്‍മാര്‍ ചെയ്തത്. ഇവര്‍ മുസ്‌ലിംകളെ തൊലിപ്പുറത്ത് നിറുത്തി.
ദ്രാവിഡ നാഗരികതയെ കുറിച്ച് പുരാവസ്തു ഗവേഷകര്‍ ഒട്ടേറെ വിവരണങ്ങള്‍ തരുന്നു. ദ്രാവിഡ സംസ്‌കാരം ആഗിരണം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ആര്യന്‍മാര്‍ സാംസ്‌കാരി
കമായി വളര്‍ന്നത്. എങ്കിലും വര്‍ഗീയ ചിന്തകള്‍ അവരില്‍ രൂഢമൂലമായി തന്നെ തുടര്‍ന്നു. പുതുതായി വന്ന ജൈന ബുദ്ധ സംസ്‌കാരങ്ങളെയും സിത്തിയന്‍ ഹൂണ സംസ്‌കാ
രങ്ങളെയും അവര്‍ തങ്ങളുടെ സംസ്‌കാരത്തോട് അക്രമം നടത്തി ചേര്‍ക്കുകയായിരുന്നു. ഇന്ത്യയിലേക്ക് വന്ന ഒരു സംസ്‌കാരത്തെയും അവര്‍ വേറിട്ട് നില്‍ക്കാന്‍ അനു
വദിച്ചില്ല. ബുദ്ധ ജൈന മതങ്ങള്‍ക്ക് മങ്ങലേല്‍ക്കുവാന്‍ ഇതായിരുന്നു കാരണം. എന്നാല്‍ ഇസ്‌ലാം മതത്തെ ആഗിരണം ചെയ്യാന്‍ ആര്യന്‍മാര്‍ക്ക് കഴിഞ്ഞില്ല. ഉച്ചനീചത്വങ്ങള്‍ക്കെതിരെയുള്ള മുസ്‌ലിം മനോഭാവമായിരുന്നു മുഖ്യ കാരണം. ജാതീയതയുടെ പേരില്‍ സമുദായത്തില്‍ നിന്ന് പുറത്താക്കപ്പെട്ട അധഃസ്ഥിതര്‍ സ്വൂഫികളുടെ സഹായത്തോടെ സ്വതന്ത്രരാക്കപ്പെട്ട് ഇസ്‌ലാമിലെത്തിയത് ആര്യന്‍ മേധാവിത്വത്തിന് വെല്ലുവിളി സൃഷ്ടിച്ചു. ഇസ്‌ലാം ഹിന്ദുമതത്തില്‍ ലയിക്കാതിരുന്നത് തെറ്റായെന്നും അതാണ് പി
ല്‍ക്കാലത്ത് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ദേശീയ ചരിത്രകാരനായി
വാഴ്ത്തപ്പെടുന്ന ആര്‍. സി മജൂംദാര്‍ വരെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഹിന്ദുക്കളെല്ലാവരും മുസ്‌ലിംകളായിരുന്നെങ്കില്‍ രണ്ടു ദേശീയതകള്‍ ഇന്ത്യയിലുണ്ടാകുമായിരുന്നില്ല എന്നും ജാതി ചിന്ത ഇല്ലാതെ ഇന്ത്യന്‍ സമൂഹം ഒറ്റക്കെട്ടായി മാറിയേനെ എന്നും പാ
കിസ്താന്‍ ചരിത്രകാരന്‍മാരും വാദിക്കുന്നു. രണ്ട് വാദങ്ങളും ശരിയല്ല. ജാതീയതക്കപ്പുറമുള്ള ഇന്ത്യയുടെ സംസ്‌കാരത്തെ എല്ലാ വിശ്വാസക്കാരും സ്വീകരിച്ചിട്ടുണ്ട്. ബു
ദ്ധമതക്കാരും ജൈന മതക്കാരും ഹിന്ദു മതത്തില്‍ ലയിച്ചുവെന്ന് പറയുമ്പോഴും ആ മതക്കാര്‍ ഇന്നും അവരുടെ വ്യത്യസ്തകള്‍ നിലനി
റുത്തുന്നുണ്ട്. ഇന്ത്യയിലെ മുസ്‌ലിമിനെയും പാകിസ്താനി
ലെ മുസ്‌ലിമിനെയും ആശയപരമായി ഒന്നായി കാണാമെങ്കിലും അവരവരുടെ രാജ്യങ്ങളോടുള്ള മനോ
ഭാവത്തില്‍ രണ്ട് കൂട്ടരും വ്യത്യസ്ത വീക്ഷണങ്ങളാണ് പുലത്തുന്നത്. ഇന്ത്യയില്‍ തന്നെ മലബാര്‍ മുസ്‌ലിമും തമിഴ് മുസ്‌ലിമും ബംഗാളി മുസ്‌ലിമും സാംസ്‌കാരികമായി വ്യത്യാസപ്പെട്ടിരിക്കുന്നത് അവര്‍ പല വിധേനയും തദ്ദേശീയ സംസ്‌കാരം ഉള്‍ക്കൊണ്ടത് മൂലമാണ്. പ്രാദേശികമായും സാമുദായികമായും തൊഴില്‍ പരമായുമുള്ള വൈജാത്യങ്ങളെ മതവിശ്വാസങ്ങള്‍ക്കപ്പുറം ഉള്‍ക്കൊള്ളുന്ന സ്ഥിതി വിശേഷം സഹജമാണ്. ഇതാണ് നാനാത്വത്തിലെ ഏകത്വം. ഇതിന് ഭൂമി ശാസ്ത്രപരമായും പ്രകൃതി പരമായും വിശ്വാസപരമായുമുള്ള ഘടകങ്ങളുണ്ട്. മതങ്ങളെ ഒന്നാക്കിയത് കൊണ്ട് തീരുന്നതല്ല ഈ പ്രശ്‌നങ്ങള്‍. ഇതുള്‍ക്കൊള്ളാതെ ഒരേ വാര്‍പ്പില്‍ തീര്‍ത്തെടുക്കാവുന്നതല്ല ഇന്ത്യയുടെ സംസ്‌കാരം. അത് വൈവിധ്യങ്ങളുടെ കലവറയാ
ണ്. ഇവിടത്തെ ഭാഷകളും വേഷങ്ങളും സ്മാരകങ്ങളും ഈ വൈവിധ്യത്തിന്റെ തെളിവുകളാണ്. സംഗീതം, പെയിന്റിങ്ങ്, കലകള്‍ എന്നിവ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്തമായി തന്നെ നി
ല്‍ക്കുന്നത് സംസ്‌കാരങ്ങളെ പരസ്പരം വിനിമയം ചെയ്യുമ്പോഴാണ്. അതിനാ
ല്‍ ഏത് സമൂഹത്തിലും സാംസ്‌കാരങ്ങളിലും
സമന്വയങ്ങള്‍ കാണാനാ
വും. അതിനെ വെട്ടി മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും മനോ
ഹാരിതക്ക് മങ്ങലേല്‍ക്കുന്നത്.
എല്ലാം സാമുദായിക കണ്ണിലൂടെ മാത്രം നോക്കുന്നത് ശരിയായിരിക്കില്ല. ഇന്ത്യയില്‍ കേവലമായ ഹിന്ദു ഭരണമോ മുസ്‌ലിം ഭരണമോ ഉണ്ടായിട്ടില്ല. രാജധര്‍മമനുസരിച്ച് മാത്രമാണ് ഹിന്ദു രാജാക്കന്‍മാര്‍ ഭരിച്ചിരുന്നതെങ്കില്‍ ഇവിടെ ജാതി വ്യവസ്ഥ ഉണ്ടാവുമായിരുന്നില്ല. രാജധര്‍മത്തില്‍ ജാതി വ്യവസ്ഥക്ക് നില നില്‍പി
ല്ല. എല്ലാ പ്രജകള്‍ക്കും നീ
തിയാണ് അത് പ്രദാനം ചെയ്യുന്നത്. മനുസ്മൃതിയും അര്‍ഥ ശാസ്ത്രവുമാണ് രാജാക്കന്‍മാരെ നയിച്ചിരുന്നത്. അത് പോലെ മുസ്‌ലിംക
ളുടേതെന്ന് പറയപ്പെടുന്ന ഭരണത്തില്‍ ശരീഅത്തിന് കാര്യമായ സ്ഥാനമൊന്നും നല്‍കിയിരുന്നില്ല. ഏറ്റവും ഭക്തനായി കരുതപ്പെടുന്ന ഔറംഗസേബ് പോലും ശരീഅത്ത് പ്രകാരമല്ല ഭരിച്ചത്. സവാബിത് എന്ന പേരിലുള്ള പേര്‍ഷ്യന്‍ നാട്ടു നിയമങ്ങളെയാണ് സുല്‍ത്വാന്‍മാര്‍ പിന്തുടര്‍ന്നത്. മുഗളന്‍മാരാവട്ടെ അവരുടെ പൂര്‍വികരുടെ മാര്‍ഗവും സ്വീകരിച്ചു. ഇതിന് വേണ്ടി ഔറംഗസേബിന്റെ കാലത്ത് സവാബിതേ ആലംഗീറി എന്നൊരു നിയമ സംഹിത തന്നെ തയ്യാറാക്കി.
കൃഷി ഭൂമിയുടെ ഉടമസ്ഥരാ
യ സമീന്ദാര്‍മാരുമായി തുര്‍ക്കി സുല്‍ത്വാന്‍മാരും മുഗളരും അടുത്ത ബന്ധം പുലര്‍ത്തിയത് കാണാം. സമീന്ദാര്‍മാര്‍ ഗ്രാമ മുഖ്യന്‍മാരുമായും അവരുടെ
അധീനത്തിലുള്ള പ്രദേശങ്ങ
ളുമായും അടുത്ത ബന്ധമുള്ളവരായതിനാല്‍ നികുതി പിരി
വിനും സൈനിക സംഭാവ
നകള്‍ക്കും അവരെത്തന്നെ ആശ്രയിക്കേണ്ടി വന്നു. മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലം തൊട്ട് സമീന്ദാര്‍മാര്‍ക്ക് കൂടുതല്‍ ഉന്നത പദവി
കള്‍ നല്‍കി വന്നു. അവരെ ഗവര്‍ണര്‍മാരായും പട്ടാള
മേധാവികളായും നി
യമിച്ചു പോന്നു. അക്ബറിന്റെ കാലം തൊട്ട് രജപുത്രന്‍മാരെ ഭരണത്തിന്റെ കുഞ്ചിക സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചു. ഔറംഗസേബിന്റെ കാലത്ത് കൂടുതല്‍ രജപുതന്‍്രമാര്‍ ഭരണത്തിന് ചുക്കാന്‍ പിടിച്ചു. ബദ്ധശത്രുവായിരുന്ന വിജയ നഗരത്തിലെ കൃഷ്ണ മേദവരായരുടെ മകളെ ഭാര്യയായി സ്വീകരിക്കുന്നതില്‍ ഒരു വിമ്മിട്ടവും ദേവരായര്‍ക്കോ ബഹ്മനി സുല്‍ത്വാനായ ഫിറോസ് ഷാ ബഹ്മനിക്കോ ഉണ്ടായില്ല. അവര്‍ മുസ്‌ലി
മായി ജീവിക്കുന്നതിലും പ്രശ്‌നമുണ്ടായില്ല. ചില ഭാര്യമാര്‍ ഹിന്ദുക്കളായി തന്നെ തുടര്‍ന്നതും കാണാം.
കശ്മീരിലെ സൈനു
ല്‍ ആബിദീന്റെ ഭാര്യമാര്‍ പലരും ഹിന്ദുക്കളായിരുന്നു. അക്ബറിന്റെ ഭാര്യമാരും തഥൈവ. രജപുത്രരാജാവ് റാണാ പ്രതാപനുമായി ശത്രുതയില്‍ കഴിയുമ്പോള്‍ തന്നെയാണ് മിക്ക രജപുത്ര കുടുംബങ്ങളുമായും അക്ബര്‍ ചങ്ങാത്തം സ്ഥാപിക്കുന്നത്.
രാജാക്കന്‍മാര്‍ അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി യുദ്ധങ്ങള്‍ നടത്തുന്നു. അവരില്‍ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മിലും ഹിന്ദുവും ഹിന്ദുവും തമ്മിലും മുസല്‍മാനും മുസല്‍മാനും തമ്മിലും യുദ്ധങ്ങളുണ്ടാവും. ആ യുദ്ധങ്ങളുടെയൊന്നും പിന്നില്‍ മതപരമായ ലക്ഷ്യങ്ങളുണ്ടാവാറില്ല. എല്ലാം അവരവരുടെ രാഷ്ട്രീയ മേധാവിത്വം സ്ഥാപിക്കാന്‍ വേണ്ടി ചെയ്യുന്നവയാണ്. അതേ സമയം കാര്യ സാധ്യത്തിനായി രാജാക്ക
ന്‍മാര്‍ മതത്തെ ചൂഷണം ചെയ്‌തേക്കും. സാമുദായിക വാദികള്‍ ഈ യുദ്ധങ്ങളെയൊക്കെ മതപരമായി വ്യാഖ്യാനിക്കുകയും ചെയ്യും. സാധാരണ ജനങ്ങളെ ഈ യുദ്ധങ്ങള്‍ കാര്യമായി ബാധിക്കുന്നില്ല. ഒരേ തൊഴില്‍ ചെയ്യുന്നവരുടെ കൂട്ടായ്മക്ക് മത വിശ്വാസങ്ങള്‍ ഒരു പ്രതി ബന്ധവും സൃഷ്ടിച്ചിട്ടുമില്ല. അതിനാല്‍ രാജാക്കന്‍മാരുടെ മനോഭാവം നോക്കി നാട്ടിലെ സാംസ്‌കാരിക പ്രശ്‌നങ്ങളെ അളക്കുന്നത് ശരിയാവില്ല. ജനങ്ങളുടെ ജീവിതം കൂടി പഠനത്തിന്റെ ഭാഗമാവണം. മതപരമായ സങ്കീര്‍ണതകള്‍ അപ്പോള്‍ അസ്തമിക്കും. മത സമൂഹങ്ങള്‍ തമ്മില്‍ ശത്രുതയില്ലാത്ത
കാലമായിരുന്നു മധ്യകാലം. സൂഫികളും ഭഗതുകളും പരസ്പരം മനസ്സിലാക്കാ
നും സൗഹൃദത്തിന്റെ വഴികള്‍ തേടാനും ശ്രമിച്ചിരുന്നു. മത വിശ്വാസങ്ങള്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്നില്ലാ എന്നും മതം ആരെയും ഒന്നിനും
നിര്‍ബന്ധിക്കുന്നില്ലാ എന്നും മനുഷ്യരോടെല്ലാം വിശ്വാസങ്ങള്‍ക്കുപരിയായ മാനവികത വേണമെന്നുമാണ് സൂഫികളും ഭക്തി നേതാക്കളും പഠിപ്പിച്ചത്. പരസ്പരം വിരുദ്ധമായ ആശയങ്ങള്‍ വച്ചു പുലര്‍ത്തുമ്പോള്‍ തന്നെ ജീവിതത്തിലെ സൗഹൃദം അവര്‍ക്ക് കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞത് മാനവികതക്ക് ഊന്നല്‍ നല്കിയത് കൊണ്ടാണ്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മതത്തെ ഉപയോഗപ്പെടുത്തുന്നതും അപ്രകാരം കൊട്ടാര പണ്ഡിതന്‍മാര്‍ മതത്തെ വ്യാഖ്യാനിച്ച് കൊടുക്കുന്നതും എക്കാലത്തുമുണ്ട്. അതിനെ പ്രതിരോധിച്ചു എന്നതാണ് ആത്മീയ നേതാക്കളുടെ വിജയം. അതേ സമയം പല സുല്‍താന്‍മാരും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം സാധിക്കുധന്നതിന് മതപണ്ഡിതന്‍മാരെ കൂട്ടു പി
ടിക്കുമായിരുന്നു. ഏത് മതത്തില്‍ പെട്ടതായാലും ഇന്ത്യയുടെ ആത്മീയ മനസ്സ് നാനാത്വത്തിലെ എകത്വം നി
ല നിറുത്തുന്നതിന് വലിയൊരളവ് വരെ രാജ്യത്തെ പ്രാപ്
തമാക്കിയിട്ടുണ്ട്.