സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ. ഭൂമിയിൽ നിന്ന് ഏകദേശം 149.8 ദശലക്ഷം കി.മീറ്റർ അകലെയുള്ള സൂര്യന് പതിമൂന്ന് ലക്ഷം ഭൂമികളുടെ വലിപ്പമുണ്ട്. ഭീമാകാരനായ സൂര്യൻ കോടിക്കണക്കിന് നക്ഷത്രങ്ങളിൽ ഒന്നു മാത്രമാണ്. കോടിക്കണക്കിന് ഗ്യാലക്‌സികളിൽ നമ്മോട് ഏറ്റവും അടുത്ത ക്ഷീരപഥം (Millky way) ഏകദേശം 400 ബില്ല്യൺ നക്ഷത്രങ്ങൾ ഉൾക്കൊള്ളുന്നതാണ്. അവയത്രയും എണ്ണാനൊരുങ്ങിയാൽ, ഒരോ സെക്കന്റിലും രണ്ട് നക്ഷത്രങ്ങൾ വീതം എണ്ണാൻ കഴിഞ്ഞാൽ പോലും മുഴുവൻ എണ്ണിത്തീർക്കാൻ 200 ബില്ല്യൺ സെക്കന്റുകൾ വേണ്ടിവരും. അഥവാ ആറായിലത്തിലധികം വർഷം!
നക്ഷത്രങ്ങൾ തമ്മിലുള്ള അകലം പ്രകാശവർഷങ്ങളായാണ് കണക്കാക്കുക. നമ്മുടെ ക്ഷീരപഥത്തിന്റെ ഒരു ഭാഗത്ത് നിന്ന് എതിർ ഭാഗത്തേക്കുള്ള ദൂരം ഏകദേശം ഒരു ലക്ഷം പ്രകാശവർഷമാണത്രെ. സെക്കന്റിൽ മൂന്ന് ലക്ഷം കി.മീ വേഗതയിൽ സഞ്ചരിക്കുന്ന പ്രകാശം ഒരു വർഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണല്ലോ ഒരു പ്രകാശ വർഷം. അങ്ങനെ നോക്കുമ്പോൾ അനന്തമായ ഈ പ്രപഞ്ച ഗോളത്തിന്റെ കേവലം നാല് ശതമാനം മാത്രമേ മനുഷ്യൻ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. അന്യൂനവും സമ്പൂർണവും സമഗ്രവുമായ ഈ സൃഷ്ടി വൈഭവത്തിന് പിന്നിൽ ധിഷണാശാലിയായ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യം നിഷേധിക്കാൻ ബുദ്ധിമാനായ ഒരാൾക്ക് സാധിക്കുമോ?
ഭൂമിയിൽ നിന്ന് 149676000 കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൂര്യൻ അതിനെക്കാൾ അൽപമെങ്കിലും ഭൂമിയുമായി അടുത്തിരുന്നുവെങ്കിൽ ഭൂമിയുടെ കറക്കത്തിന്റെ വേഗത കൂടുകയും നിലവിലുള്ള കാലാവസ്ഥയിൽ കാര്യമായ മാറ്റം സംഭവിക്കുകയും ചെയ്യും. അതിശക്തമായ ഉഷ്ണം അനുഭവപ്പെടുകയും വൃക്ഷലതാദികൾ കരിഞ്ഞുണങ്ങുകയും ജീവജാലങ്ങൾ ചത്തൊടുങ്ങുകയും സമുദ്രജലം തിളച്ച് മറിയുകയും ചെയ്യും. നിലവിലുള്ളതിനെക്കാൾ സൂര്യനുമായി ഭൂമി അൽപമെങ്കിലും അകന്നാൽ അതിന്റെ കറക്കത്തി ന്റെ വേഗത കുറയുകയും അതിശക്തമായ ശൈത്യം അനുഭവപ്പെടുകയും സമുദ്രജലം ഐസ്‌കട്ടയായി മാറുകയും ചെയ്യും. വളരെ കൃത്യമായ അനുപാദത്തിൽ ഇതെല്ലാം സംവിധാനിച്ചവനാര്?

എന്തുകൊണ്ട് ശാസ്ത്ര വിരുദ്ധം?

അതിസൂക്ഷ്മമായ തലത്തിൽ പോലും അത്യത്ഭുതകരമായ ഈ പ്രപഞ്ചം വിസ്മയകരമായ താളത്തിലും ക്രമത്തിലും സംവിധാനിക്കപ്പെടുകയും ക്രമബദ്ധമായി പരിപാലിക്കപ്പെടുകയും ചെയ്യുന്നത് യാദൃച്ഛികമാണെന്ന് വിശ്വസിക്കുന്നത് യുക്തിരഹിതവും ശാസ്ത്ര വിരുദ്ധവുമാണ്. ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച പ്രതിഭയായ ഐസക് ന്യൂട്ടൻ തന്റെ Mathematical Principles of Natural Philosophy എന്ന ഗ്രന്ഥത്തിലൂടെ അവതരിപ്പിച്ച മൂന്ന് ചലന സിദ്ധാന്തങ്ങൾ ശാസ്ത്രലോകത്ത് പൊതുസമ്മതം നേടിയവയാണ്. അതിലെ ഒന്നാം നിയമമനുസരിച്ച് അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഓരോ വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാന ചലനത്തിലോ തുടരും (In an inertial frame of reference, an object either remains at rest or continues to move at a constant veloctiy, unless acted upon by a force). ഏതു ചലനത്തിനും ഒരു ചാലകൻ ആവശ്യമാണെന്ന് ഈ നിയമം സംശയരഹിതമായി സ്ഥാപിക്കുന്നു.
1929-ൽ എഡ്വിൻ ഹബിൾ നക്ഷത്രങ്ങൾ പരസ്പരം അകന്ന് കൊണ്ടിരിക്കുകയാണെന്ന് കണ്ടത്തി. അതേ തുടർന്നാണ് ജ്യോതി ശാസ്ത്രജ്ഞനായ ഷോർഷ് ലിമൈത്ര് ‘മഹാവിസ്‌ഫോടന സിദ്ധാന്തം (big bang theory) അവതരിപ്പിക്കുന്നത്. നക്ഷത്രങ്ങൾ പരസ്പരം അകലണമെങ്കിൽ അവ ആദ്യം ഒന്നായിരിക്കുമെന്നും, പിന്നീട് ചിതറിത്തെറിച്ചതാകാം എന്നുമുള്ള ചിന്തയിൽ നിന്നാണ് മഹാവിസ്‌ഫോടന സിദ്ധാന്തത്തിലേക്ക് അദ്ദേഹം എത്തിയത്. പ്രഥമാവസ്ഥയിൽ ഒന്നായിരുന്ന ഈ പ്രപഞ്ചം പിളരാൻ കാരണമായ മഹാവിസ്‌ഫോടനം മറ്റൊരു ബാഹ്യശക്തി പ്രവർത്തിക്കാതെ സംഭവിക്കില്ലെന്നാണ് ന്യൂട്ടൻ സമർത്ഥിച്ചത്. എങ്കിൽ ഏതാണ് ആ ശക്തി?
വിശ്വാസപരമായി ദൈവം എന്ന് സംബോധന ചെയ്യപ്പെടുന്നത് ഏത് അസ്ഥിത്വത്തെ കുറിച്ചാണോ അതിനെ പറ്റി തന്നെയാണ് ശാസ്ത്രപരമായി ‘മനസ്സ്'(mind) അല്ലെങ്കിൽ ‘ബോധം'( Conciousness) എന്ന് വിളിക്കുന്നത്. അതിന്റെ സാന്നിധ്യം ശാസ്ത്ര ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടതാണുതാനും.
ക്വാണ്ടം ഫിസിക്‌സിന്റെ ഉപജ്ഞാതാവായ മാക്‌സ് പ്ലാങ്ക് 1918-ലെ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ടു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു: “As a man who has devoted his whole life to the most clear headed science, to the study of matter, I can tell you as a result of my research about atoms this much: There is no matter as such. All matter originates and exists only by virtue of a force which brings the particle of an atom to vibration and holds this most minute solars ystem of the atom together. We must assume behind this force the existence of a conscious and intelligent mind. This mind is the mtarix of all matter. ഏറ്റവും യുക്തിഭദ്രമായ ശാസ്ത്രത്തിനായി, ദ്രവ്യത്തെ കുറിച്ചുള്ള പഠനത്തിനായി, ജീവിതകാലം മുഴുവൻ നീക്കിവെച്ച ഒരു മനുഷ്യനെന്ന നിലയിൽ, ആറ്റങ്ങളെ പറ്റിയുള്ള എന്റെ ഇത്രയധികം ഗവേഷണങ്ങളുടെ ഫലമായി എനിക്കു നിങ്ങളോട് പറയാൻ കഴിയും: അത്തരത്തിലുള്ള ദ്രവ്യമൊന്നുമില്ല. എല്ലാ ദ്രവ്യങ്ങളും ഉത്ഭവിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്, ഒരാറ്റത്തിന്റെ കണികയെ വൈബ്രേഷനിലേക്ക് കൊണ്ടുവരികയും ആറ്റത്താലുള്ള ഏറ്റവും ചെറിയ ഈ സൗരയൂഥത്തെ ഒരുമിച്ചു നിർത്തുകയും ചെയ്യുന്ന ഒരു ശക്തിയുടെ ഫലമായി മാത്രമാണ്. ഈ ശക്തിക്കു പിന്നിൽ ബോധവും ബുദ്ധിയുമുള്ള ഒരു മനസ്സിന്റെ അസ്തിത്വം നാം അനുമാനിച്ചേ തീരൂ. ഈ മനസ്സാണ് എല്ലാ വസ്തുക്കളുടെയും പ്രഭവം’ (cf: Archimedes to Hawking: Laws of Science and the Great Minds Behind Them, Clifford Pickover, page 417).

ആത്മാവ് മിഥ്യയല്ല

ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ പറ്റിയുള്ള പഠനത്തിന് 1921-ലെ ഊർജതന്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്ര ഗവേഷകനെന്നു ഖ്യാതി കേട്ട ആൽബർട്ട് ഐൻസ്‌റ്റൈൻ പറയുന്നു: “Everyone who is seriously involved in the pursuit of science becomes convinced that a spirit is manifest in the laws of the Universe–a spirit vastly superior to that of man, and one in the face of which we with our modest powers must feel humble. ശാസ്ത്രത്തെ പിന്തുടരുന്നതിൽ ഗൗരവപൂർവം ഏർപ്പെട്ടിരിക്കുന്ന ഓരോരുത്തർക്കും ഈ പ്രപഞ്ചത്തിന്റെ നിയമങ്ങളിൽ ‘ഒരു ആത്മാവ്’ പ്രകടമാണെന്ന് ബോധ്യപ്പെടുന്നു. മനുഷ്യന്റേതിനേക്കാൾ വളരെ ഉയർന്ന ഒരു ആത്മാവ്, ആ ആത്മാവിന്റെ മുമ്പിൽ വെറും എളിയ ശേഷികളുള്ള നമുക്കു നിർബന്ധമായും താഴ്മ തോന്നണം'(Letter to Phyllis Wright, January 24, 1936, cf: Emily Dickinson’s Approving God: Divine Design and the Problem of Suffering, Ptarick J. Keane, page: 48).

ആറ്റോമിക് ന്യൂക്ലിയസ്, പ്രാഥമിക കണികകൾ എന്നിവയെ കുറിച്ചുള്ള സിദ്ധാന്തത്തിനു നൽകിയ സംഭാവനകൾക്ക്, പ്രത്യേകിച്ചും അടിസ്ഥാന സമമിതി തത്ത്വങ്ങളുടെ കണ്ടെത്തലിനും പ്രയോഗത്തിനും 1963-ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ പ്രതിഭ യൂജിൻ വിഗ്‌നർ പറയുന്നു:”When the province of physical theory was extended to encompass microscopic phenomena, through the creation of quantum mechanics, the concept of consciousness came to the fore again; it was not possible to formulate the laws of quantum mechanics in a fully consistent way without reference to the consciousness. ‘ക്വാണ്ടം മെക്കാനിക്‌സിന്റെ സൃഷ്ടിയിലൂടെ, സൂക്ഷ്മ പ്രതിഭാസങ്ങളെ ഉൾക്കൊള്ളുന്നതിനായി ഭൗതിക സിദ്ധാന്തത്തിന്റെ പ്രവർത്തന മണ്ഡലം വ്യാപിപ്പിച്ചപ്പോൾ, ബോധം എന്ന ആശയം വീണ്ടും മുന്നിലെത്തിയിരിക്കുന്നു; ഈ ബോധത്തെ പരാമർശിക്കാതെ ക്വാണ്ടം മെക്കാനിക്‌സിന്റെ നിയമങ്ങൾ പൂർണമായും സ്ഥിരതയുള്ള വിധത്തിൽ രൂപപ്പെടുത്താൻ കഴിയുമായിരുന്നില്ല’ (cf: Quantum Enigma: Physics Encounters Consciousness, Bruce Rosenblum and Fred Kuttner, page: 5).

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞത്, നിക് ഹോക്‌സിന്റെ Who Ordered the Universe?: Evidence for God in unexpected places-ആരാണ് പ്രപഞ്ചമുണ്ടാകാൻ ആജ്ഞാപിച്ചത്? അപ്രതീക്ഷിത സ്ഥലങ്ങളിൽ ദൈവത്തിനുള്ള തെളിവ് എന്ന പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്:tudy of the external world leads to the conclusion that contents of consciousness are the ultimate realtiy. ‘ബാഹ്യലോകത്തെ സംബന്ധിച്ചുള്ള പഠനം ബോധത്തിന്റെ ഉള്ളടക്കമാണ് ആത്യന്തിക യാഥാർത്ഥ്യമെന്ന നിഗമനത്തിലേക്ക് നയിക്കുന്നു (പേ: 111).

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച ബ്രിട്ടീഷ് ജ്യോതി ശാസ്ത്രജ്ഞനും ഭൗതിക-ഗണിത ശാസ്ത്രജ്ഞനുമായിരുന്ന, ഖഗോളോർജതന്ത്രത്തിൽ ഏറെ സംഭാവനകൾ അർപ്പിച്ച വിഖ്യാതനായ സർ ആർതർ എഡിങ്ടണും നിലവിലുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഒരു സാർവത്രിക മനസ്സ് (universal mind) ഉണ്ടെന്ന് അംഗീകരിക്കുന്നു എന്ന നിലപാടാണുള്ളതെന്നു ഡേവിഡ് ഫോസ്റ്റർ The Philosophical Scientistsൽ പറഞ്ഞിട്ടുണ്ട്. കടുത്ത നാസ്തികനും സന്ദേഹവാദിയുമായിരുന്ന ഇദ്ദേഹം ശാസ്ത്രീയ അന്വേഷണങ്ങളിലൂടെ ദൈവവിശ്വാസി ആയിത്തീർന്നവരിൽ പ്രമുഖനാണെന്ന സവിശേഷത കൂടിയുണ്ട്. ദൈവാസ്തിക്യത്തെ അംഗീകരിക്കുക മാത്രമല്ല, ഭൗതിക പ്രപഞ്ചത്തെ കുറിച്ചുള്ള അതിഗുരുതരമായ ചില ശാസ്ത്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരമാകാൻ ആസ്തിക്യ വാദത്തിലൂടെയല്ലാതെ സാധ്യമാവുകയില്ല എന്ന് പ്രസ്താവിക്കുകയും ചെയ്തു അദ്ദേഹം. 1930-ൽ പ്രസിദ്ധീകരിച്ച The Mysterious Universe ന്റെ ആരംഭത്തിൽ പ്രപഞ്ചത്തിലെ മനുഷ്യന്റെ നിസ്സാരമായ ഇടത്തെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്.
ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി തത്ത്വചിന്തകനാണ് ആന്റണി ഫ്‌ലീവ്. നീണ്ട അമ്പതു വർഷം നിരീശ്വരവാദത്തിന്റെ ബൗദ്ധിക മുന്നണിപ്പോരാളി (intellectual frontman) ആയാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇക്കാലത്ത് അദ്ദേഹം എഴുതിയ Theology and Falsification ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ പുനഃപ്രസിദ്ധീകരിക്കപ്പെട്ട ദാർശനിക ലഘുലേഖ. ബയോളജി കണ്ടെത്തിയ വസ്തുതകൾ ഫ്‌ലീവിനെ മറിച്ചു ചിന്തിക്കാൻ നിർബന്ധിതനാക്കി. 2004-ൽ അദ്ദേഹം നാസ്തികത വലിച്ചെറിഞ്ഞു.
ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ നേതാവും നിലവിൽ അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഡയറക്ടറുമായ പ്രശസ്ത ജനിതക ശാസ്ത്രജ്ഞൻ ഫ്രാൻസിസ് കോളിൻസ് വ്യക്തമാക്കി: There are good reasons to believe in God, including the existence of mathematical principles and order in creation. They are positive reasons, based on knowledge, rather than default assumptions based on a temporary lack of knowledge.ദൈവം ഉണ്ടെന്നു വിശ്വസിക്കാൻ ഗണിതശാസ്ത്ര തത്ത്വങ്ങളും സൃഷ്ടിയിലെ ക്രമീകരണവും ഉൾപ്പെടെ യുക്തമായ കാരണങ്ങളുണ്ട്. അറിവിന്റെ താൽക്കാലിക അഭാവങ്ങളുടെ പേരിലുണ്ടായ നേരത്തേ മൂടുറച്ച അനുമാനങ്ങളല്ല, അറിവിനെ അടിസ്ഥാനമാക്കിയുള്ള സംശയാതീതമായ കാരണങ്ങളാണ് അവ cf: In Pursuit of Truth: A Journey Begins, Greg Grandchamp).

അന്യഗ്രഹ ജീവികളെ തിരയുന്ന നാസ്തികത

ശാസ്ത്ര പുരോഗതി സാർവത്രികമായതോടെ ദൈവ നിഷേധികളായ നാസ്തികർ വൻ പ്രതിസന്ധിയിലാണ്. വിസ്മയാവഹമായ പ്രപഞ്ചസൃഷ്ടിപ്പും, ജീവന്റെ ഉത്ഭവവും തികച്ചും ബോധപൂർവമുള്ള ഒരു ശക്തിയുടെ അസാന്നിധ്യത്തിൽ സാധ്യമല്ലെന്ന് ശാസ്ത്രീയ ഗവേഷണ ഫലങ്ങൾ തെളിയിക്കുന്നു. ദൈവത്തെ അംഗീകരിക്കാനും ശാസ്ത്ര സത്യങ്ങളെ നിരാകരിക്കാനും കഴിയാത്ത വിഷമ സന്ധിയിലായി അവർ. പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസ് അടക്കമുള്ളവർ ദൈവമല്ലാത്ത മറ്റൊരു ശക്തിയെ തേടിയിറങ്ങിയതി ന്റെ കാരണമിതാണ്. ജീവന്റെ ഉത്ഭവത്തെ കുറിച്ച് ഡോക്കിൻസിന്റെ വാക്കുകൾ കാണാം:a higher Intelligence from elsewhere in the universe” (പ്രപഞ്ചത്തിലെ മറ്റെവിടെ നിന്നെങ്കിലും ഉയർന്ന ബുദ്ധി). പ്രമുഖ ബ്രിട്ടീഷ് രസതന്ത്രജ്ഞനായ ലെസ്ലി ഓർഗൽ, ഭൗതിക ശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്ക് ഈ വാദം അംഗീകരി ച്ചവരാണ്. എന്നാൽ ഈ വാദത്തിന്റെ നിരർത്ഥകത ആർക്കും വേഗം പിടികിട്ടുന്നതാണ്. അതായത് ഇവർ പറയുന്ന അന്യഗ്രഹ ജീവികൾക്കും ജീവനുണ്ടല്ലോ? അതിന്റെ ഉത്ഭവമോ? ഈ മൂർച്ചയേറിയ ചോദ്യശരങ്ങൾ നേരിടാനാവാതെ നാസ്തിക ശാസ്ത്രജ്ഞർ കുഴങ്ങി.അതിന് ഡോക്കിൻസിന്റെ മറുപടി ഇപ്രകാരമാണ്: “Some kind of Darwinian means” അജ്ഞാത തരത്തിലുള്ള ഡാർവിനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു.’ ചോദ്യങ്ങളിൽ നിന്നുള്ള ഒന്നാം തരം ഒഴിഞ്ഞു മാറ്റമാണിതെന്ന് സുതരാം വ്യക്തം.
വ്യത്യസ്ത ജീവജാലങ്ങളുടെയും അത്ഭുത പ്രപഞ്ചത്തിന്റെയും അതിസങ്കീർണ ഘടന ഒരു സ്രഷ്ടാവ് ഉണ്ട് എന്ന മതവിശ്വാസത്തെയാണ് ശക്തിപ്പെടുത്തുന്നത്. ദൈവാസ്തിക്യം ശാസ്ത്രീയമായ ബോധ്യങ്ങളുടെ പിൻബലമുള്ളതാണെങ്കിൽ എന്തുകൊണ്ടാണ് ശാസ്ത്ര രംഗത്തുള്ള പ്രശസ്തരായ നിരവധി ആളുകൾ അതിനെ തിരസ്‌കരിക്കുന്നത്? ഇതേ ചോദ്യമാണ് ആർ.സി സ്പ്രൗളിന്റെ If There Is a God, Why Are There Atheists?  എന്ന പുസ്തകവും ചർച്ച ചെയ്യുന്നത്. ദൈവ വിശ്വാസം പലർക്കും അരോചകമായിരിക്കുന്നത് എന്താണ് എന്നതിന് അദ്ദേഹം നൽകുന്ന വിശദീകരണം ഇങ്ങനെയാണ്: God’s presence is severely threatening to man. God manifests a threat to man’s moral standards, a threat to his quest for autonomy, and a threat to his desire for concealment. God’s revelation involves the itnrusion and indeed invasion of the ‘other,’ the ‘different,’ the alien and tsrange to human circumstances. In a word, it represents the invasion of light into the darkness to which man is accustomed. ദൈവത്തിന്റെ സാന്നിധ്യം മനുഷ്യനെ കഠിനമായി ഭീഷണിപ്പെടുത്തുന്നു. മനുഷ്യന്റെ ധാർമിക മാനദണ്ഡങ്ങൾക്കുള്ള ഒരു ഭീഷണി ദൈവം പ്രകടമാക്കുന്നു. സ്വന്തം പരമാധികാരത്തിനു വേണ്ടിയുള്ള അവന്റെ അന്വേഷണത്തിനുള്ള ഭീഷണി, മറച്ചു പിടിക്കാനുള്ള അവന്റെ ആഗ്രഹത്തിനുള്ള ഭീഷണി. ദൈവിക വെളിപാടിൽ മനുഷ്യ സാഹചര്യങ്ങൾക്ക് അന്യവും അപരിചിതവുമായ ‘മറ്റൊരാളുടെ’, ‘വ്യത്യസ്തനായ ഒരാളുടെ’ കടന്നുകയറ്റവും, പരമാർത്ഥത്തിൽ അധിനിവേശവും ഉൾപ്പെടുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ, മനുഷ്യൻ കൊണ്ടുനടക്കുന്ന ഇരുട്ടിലേക്ക് വെളിച്ചം കടന്നുകയറുന്നതിനെ ഇത് പ്രതിനിധീകരിക്കുന്നു.’

തെളിയിച്ചു പറയട്ടെ, ദൈവമുണ്ടെന്ന് അംഗീകരിച്ചു മുന്നോട്ടു പോകുന്നത് ശക്തമായ ധാർമികതയുടെ അതിർവരമ്പുകളിൽ നിന്ന് മുക്തനാകാനുള്ള മനുഷ്യന്റെ വാഞ്ഛക്കും മോഹത്തിനും വെല്ലുവിളിയാണ്. സ്വതന്ത്ര ധാർമികതക്കും പച്ചയ്ക്കു പറഞ്ഞാൽ, തന്നിഷ്ടങ്ങൾ രൂപപ്പെടുത്തുന്നതിനും സ്വയം പടുത്തുയർത്തിയ കോട്ടയുടെ രാജാവായി വാഴുന്നതിനും നിയന്ത്രണങ്ങൾ വേണ്ടിവരും. ഒരു പരമാധികാരിക്കു മുമ്പിൽ വിചാരണക്കു വിധേയനാകേണ്ടി വരുമെന്ന വിശ്വാസം തോന്നിയ പോലെ ജീവിക്കുന്നതിനു തടസ്സമാകും. ഇതു നിരീശ്വരവാദികൾക്കെതിരെ വിശ്വാസികൾ ഉന്നയിക്കുന്ന അടിസ്ഥാന രഹിതമായ ഒരു ആരോപണമാണെന്നു വിചാരിക്കരുത്. കടുത്ത നിരീശ്വരവാദിയായിരുന്ന, ഫ്രഞ്ച് തത്ത്വചിന്തകനും സാഹിത്യത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ജീൻ പോൾ സാർത്രെ ഇക്കാര്യം ചുരുക്കിപ്പറഞ്ഞിട്ടുണ്ട്: all is permissible if God does not exist (ദൈവം ഇല്ലെങ്കിൽ എല്ലാം അനുവദനീയമാണ്). നിരീശ്വരവാദത്തിന്റെ ശക്തരായ വക്താക്കളായിരുന്ന എത്രയോ പേരെ ഇതിനുദാഹരിക്കാനാവും.

ദൈവവിശ്വാസം യുക്തിരഹിതമോ?

മതവിരോധമുള്ള അനേകമാളുകൾ ദൈവമുണ്ടെന്ന വിശ്വാസം ശാസ്ത്രവിരുദ്ധവും അയുക്തികവുമാണെന്നു പ്രചണ്ഡമായി പ്രചരിപ്പിക്കുന്നുണ്ട്. ‘അവനെ’ അറിയാനുള്ള വഴികളെയും ശ്രമങ്ങളെയും അടിച്ചമർത്താനും നിഷേധിക്കാനും ‘മതേതര ബോധം’ പണിയുവാനുമുള്ള ശക്തമായ ശ്രമങ്ങളുമുണ്ട്. അതു ചിലരെയെല്ലാം വീഴ്ത്തിയിട്ടുണ്ടെന്നതും നേര്; വിശിഷ്യാ നമ്മുടെ അക്കാദമിയകളിലും സോഷ്യൽ മീഡിയയിലുമുള്ളവരെ. വാസ്തവത്തിൽ, മതവിരോധം അല്ലെങ്കിൽ നിരീശ്വരവാദം വേറെയൊരു മതമാണ്. ആദ്യ വായനയിൽ, ഇത് മതാന്ധത തലക്കു പിടിച്ചവരുടെ ആരോപണമായി തോന്നാം. എന്നാൽ, മനഃശാസ്ത്ര വിദഗ്ധരെ വായിക്കുമ്പോൾ ഇപ്പറഞ്ഞത് കൂടുതൽ വ്യക്തമാകും. ബെസ്റ്റ് സെല്ലിംഗ് സൈക്കോളജിസ്റ്റ് എഴുത്തുകാരൻ എം. സ്‌കോട്ട് പെക്ക് The Road Less Travelled എന്ന പുസ്തകത്തിൽ എഴുതി:”[A] reason that scientists are so prone to throw the baby out with the bath water is that science itself, as I have suggested, is a religion. The neophyte scientist, recently come or converted to the world view of science, can be every bit as fanatical as a Christian crusader or a soldier of Allah. This is particularly the case when we have come to science from a culture and home in which belief in God is firmly associated with ignorance, superstition, rigidtiy and hypocrsiy. Then we have emotional as well as intellectual motives to smash the idols of primitive faith. A mark of maturtiy in scientists, however, is their awareness that science may be as subject to dogmatism as any other religion. ശാസ്ത്രജ്ഞർ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാൻ അങ്ങേയറ്റത്തെ പ്രവണത കാണിക്കുന്നതിനു കാരണം ഞാൻ സൂചിപ്പിച്ച പോലെ ശാസ്ത്രം തന്നെ ഒരു മതമായതാണ്. ഒരു നിയോഫൈറ്റ് ശാസ്ത്രജ്ഞൻ, അതായത് അടുത്തിടെ ശാസ്ത്രത്തിന്റെ ലോകവീക്ഷണത്തിലേക്ക് വന്നതോ പരിവർത്തനം ചെയ്തതോ ആയ ഒരാൾ, ക്രിസ്ത്യൻ കുരിശു പോരാളിയെപ്പോലെയോ അല്ലാഹുവിന്റെ മാർഗത്തിലുള്ള യോദ്ധാവിനെപ്പോലെയോ എല്ലാ അർത്ഥത്തിലും തികച്ചും സ്വപക്ഷാന്ധനായിരിക്കാം. ദൈവത്തിലുള്ള വിശ്വാസം അറിവില്ലായ്മയും അന്ധവിശ്വാസവും കാപട്യവും ഉറച്ചു നിൽക്കുന്ന ഒരു സംസ്‌കാരത്തിൽ നിന്നോ വീട്ടിൽ നിന്നോ ശാസ്ത്രത്തിലേക്ക് വരുമ്പോളാണ് പ്രത്യേകിച്ചും ഇത് സംഭവിക്കുന്നത്. അപ്പോൾ, പ്രാകൃത വിശ്വാസത്തിന്റെ വിഗ്രഹങ്ങളെ തകർക്കാൻ വൈകാരികവും ബൗദ്ധികവുമായ ചില ഉൾപ്രേരണകളുണ്ടാവും. എന്നിരുന്നാലും, ശാസ്ത്രജ്ഞരുടെ പക്വതയുടെ ഒരു അടയാളമെന്നു പറയുന്നത്, മറ്റേതൊരു മതത്തെയും പോലെ ശാസ്ത്രവും (തെളിവുകളോ മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പരിഗണിക്കാതെ തങ്ങൾ മാത്രമാണു ശരി എന്നു ചിന്തിക്കുന്ന) ഡോഗ്മാറ്റിസത്തിനു കീഴ്‌പെട്ടേക്കാമെന്ന അവരുടെ അവബോധമാണ്.’

പെക്ക് തുടരുന്നു:”Another major reason that scientists are prone to throw out the baby with the bath water is that they do not see the baby. Many scientists simply do not look at the evidence of the realtiy of God. They suffer from a kind of tunnel vision, a spychologically self-imposed set of blinders which prevents them from turning their attention to the realm of the spirit. ശാസ്ത്രജ്ഞർ കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കാനുള്ള മറ്റൊരു പ്രധാന കാരണം അവർ കുട്ടിയെ കാണുന്നില്ല എന്നതാണ്. പല ശാസ്ത്രജ്ഞരും ദൈവ യാഥാർത്ഥ്യത്തിന്റെ തെളിവുകളിലേക്ക് നോക്കുന്നേയില്ല. ദൃഷ്ടിപഥത്തിലെ വസ്തുക്കൾ പോലും കാണാനാവാത്ത ഒരുതരം തുരങ്ക ദൃഷ്ടി അവർ അനുഭവിക്കുന്നു, മനഃശാസ്ത്രപരമായി സ്വയം അടിച്ചേൽപ്പിച്ച ഒരുകൂട്ടം ഇരുട്ടു മറകൾ, അത് ആത്മാവിന്റെ മണ്ഡലത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതിൽ നിന്ന് അവരെ തടയുന്നു.’

അന്ധത സ്വയം അടിച്ചേൽപ്പിക്കുകയാണ്

ചിലയാളുകൾക്ക് ദൈവം എന്ന സങ്കൽപ്പത്തോടുള്ള വിമുഖതയുടെ ഫലമായാണ് ഈ ‘സ്വയം അടിച്ചേൽപ്പിക്കുന്ന അന്ധത’ രൂപപ്പെടുന്നത്. ഡാർവീനിയൻ പരിണാമവാദത്തിന്റെ വ്യാഖ്യാനങ്ങളും ചരിത്രത്തിന്റെ മാർക്‌സിയൻ വ്യാഖ്യാനവും റിനയിസൻസും ചേർന്നു സൃഷ്ടിച്ചിരുന്ന ഉപബോധമാണതിനു കാരണം. മതനിരാസവും ശാസ്ത്രവും സ്വതന്ത്രചിന്തയും വളർത്തലാണ് യഥാർത്ഥ നവോത്ഥാനം എന്ന ചിന്തയായിരുന്നു യൂറോപ്പിൽ പൊതുവെ ശക്തിപ്പെട്ടത്. തങ്ങളുടെ സാംസ്‌കാരിക ജീവിത പരിസരവും ശാസ്ത്രത്തോടുള്ള ആഭിമുഖ്യവും ആ രീതിയിൽ വളർത്താൻ അവർ നന്നായി ശ്രദ്ധിച്ചു.

ശാസ്ത്രം നാസ്തികമാണ് എന്ന ചിന്തക്ക് ഇത്രമേൽ ആക്കം കൂട്ടിയത് ക്രിസ്തുമതത്തിനു ശാസ്ത്രത്തോടുണ്ടായിരുന്ന വിപ്രതിപത്തിയാണ്. പോപ്പും സഭയും പല തരത്തിലുള്ള ക്രിസ്ത്യൻ ഡോഗ്മകളും യുക്തിചിന്തക്കു വിലങ്ങുവെച്ചു. ന്യായയുക്തമായ സന്ദേഹങ്ങളെ പോലും വെച്ചു പൊറുപ്പിച്ചില്ല. വസ്തുനിഷ്ഠമായ ബോധ്യങ്ങളെ ഷണ്ഡതയുടെ ചാപ്പ കുത്തി. അതുന്നയിച്ചവർക്കെതിരെ ‘ഇടയലേഖനങ്ങൾ’ പ്രസിദ്ധീകരിച്ചു. ഇൻക്വിസിഷൻ കോടതികൾ സജീവമായി. യുക്തിചിന്തക്കു വേണ്ടി നിലകൊണ്ടവരെ തൂക്കിക്കൊന്നും കരിച്ചുകൊന്നും ക്രൈസ്തവ യൂറോപ്പ് മതനിരാസത്തിന്റെ കമ്പോളമൂല്യം വർധിപ്പിച്ചു. ബൈബിൾ പരിഭാഷ തയ്യാറാക്കിയവർക്കു പോലും ഇതായിരുന്നു ഗതി. ഫലത്തിൽ മതം പഴഞ്ചനും മതനിരാസം പുതുമയുമായി. മതം അറിവന്വേഷണങ്ങളുടെ പ്രതിപക്ഷത്തേക്കു മാറിയതോടെ ശാസ്ത്രം വേറെയൊരു മതമായി മാറി.

ശാസ്ത്രത്തിനു റിലീജ്യോസിറ്റി കൈവരുമെന്നു സ്‌കോട്ട് പെക്ക് മാത്രമല്ല പറയുന്നത്. പ്രസിദ്ധ സൈക്കോളജിസ്റ്റ് ചാൾസ് ടാർട്ട് ഈ പുതിയ മതവിശ്വാസ വ്യവസ്ഥയെ ‘സയന്റിസം’ എന്ന് The End of Materialism – (ഭൗതികവാദത്തിന്റെ അന്ത്യം) എന്നാണ് പുസ്തകത്തിൽ പരിചയപ്പെടുത്തിയത്:”but science is practiced by human beings, beings who, like the rest of us, are fallible, so [I present] ways of not knowing, ways in which essential science ossifies into scientism, a rigid beliefs ystem, and which genuine skepticism, an honest search for bettert ruths, turns into pseudoskepticism, or debunking. As I’ve observed it in my career, and I think spychologist Abraham Maslow would have agreed, science can be practiced in a way that makes it an open-ended, personal-growths ystem for the practitioner or one of the most effective and prestigious neurotic defense mechanisms available. എന്നാൽ ശാസ്ത്രം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത് മനുഷ്യരാണ്. നമ്മെപ്പോലെ തന്നെ തെറ്റു പറ്റാവുന്ന മനുഷ്യരാണവരും. അതിനാൽ ഞാൻ പറയട്ടെ അറിവില്ലായ്മയുടെ വഴികളാണ്, അതായത് അത്യന്താപേക്ഷിതമായ ശാസ്ത്രം (science) ഒരു പരുക്കൻ വിശ്വാസ സമ്പ്രദായമായ അതിശാസ്ത്രവാദത്തിൽ (scientism) ശില പോലെ ഉറക്കുകയും കൂടുതൽ മികച്ച സത്യങ്ങൾക്കായുള്ള സത്യസന്ധ അന്വേഷണമായ ‘ശരിയായ സ്‌കെപ്റ്റിസിസം’ / നിശ്ചയമില്ലായ്മ വ്യാജ സ്‌കെപ്റ്റിസിസമായി അല്ലെങ്കിൽ ഡീബങ്കിംഗായി മാറുകയും ചെയ്യുന്നതിന്റെ മാർഗങ്ങളാണ് അവർ പിന്തുടരുന്നത്. എന്റെ കരിയറിൽ ഞാൻ നിരീക്ഷിച്ചിട്ടുള്ള പോലെ, മനഃശാസ്ത്രജ്ഞനായ അബ്രഹാം മാസ്‌ലോ അതു സമ്മതിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഞാൻ കരുതുന്നു. ശാസ്ത്രത്തെ മുൻവിധികളില്ലാത്ത, പ്രയോഗിക്കുന്നയാൾക്കു വ്യക്തിഗത വളർച്ചക്കുള്ള ഒരു സമ്പ്രദായമായോ, അല്ലെങ്കിൽ ലഭ്യമായിട്ടുള്ളതിൽ അല്ലെങ്കിൽ ഏറ്റവും ഫലപ്രദവും അഭിമാനകരവുമായ ഒരു ന്യൂറോട്ടിക് പ്രതിരോധ സംവിധാനമായോ ഉപയോഗിക്കാവുന്നതാണ്.’

പലരും ശാസ്ത്രത്തെ ‘അഭിമാനകരമായ ന്യൂറോട്ടിക് പ്രതിരോധ സംവിധാന’മായി ഉപയോഗിച്ചതിനുള്ള ഉദാഹരണങ്ങൾ ധാരാളമുണ്ട്. ‘ഡയറക്റ്റഡ് പാൻസ്‌പെർമിയ’ തന്നെയാണ് അവയിൽ ഏറ്റവും ശ്രദ്ധേയം: കഴിഞ്ഞ ദശകങ്ങളിൽ മോളിക്യൂലാർ ബയോളജിയിലുണ്ടായ പുരോഗതി കൊണ്ട്, സ്വയം പകർപ്പെടുക്കുന്ന, ജീവന്റെ ഏറ്റവും ലളിത രൂപമായ കോശത്തെ അജൈവ പദാർത്ഥങ്ങളിൽ നിന്നു വേർതിരിക്കുന്ന അതിസങ്കീർണമായ വ്യത്യാസങ്ങൾ ശാസ്ത്ര ലോകത്തിന് കൂടുതൽ വ്യക്തമായിട്ടുണ്ടല്ലോ. അത് ബുദ്ധിശൂന്യവും ക്രമരഹിതവുമായ പ്രക്രിയകൾ (unitelligent random processes) കൊണ്ട് ഉത്ഭവിച്ചതാണ് എന്ന വിശദീകരണം കൊണ്ടു പഴുതടക്കാൻ പറ്റാത്ത വിധം വളരെ സങ്കീർണമാണ്. അതിനാലാണ് നിരീശ്വരവാദി ജീവശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിന് തന്റെ Life Itself ൽ ഇങ്ങനെ സമ്മതിക്കേണ്ടി വന്നത്: ‘ഈ അവസരത്തിൽ ജീവന്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു. അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവേറേണ്ടതായിട്ടുണ്ട് എന്നു മാത്രമായിരിക്കും ഇപ്പോൾ നമുക്ക് ലഭ്യമായ എല്ലാ അറിവുകളുമുള്ള ഒരു സത്യസന്ധനായ മനുഷ്യനു ഏതെങ്കിലും അർത്ഥത്തിൽ പറയാനാവുക.’

ഭൗതിക ശാസ്ത്രഞ്ജനായ പോൾ ഡേവീസ് തന്റെ The Fifth Miracle ലും ഇക്കാര്യം പറയുന്നുണ്ട്: ‘ജീവന്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണെന്ന് അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും.’ ശാസ്ത്രബോധമുള്ള, നാസ്തിക ദുർവാശിയില്ലാത്ത ഒരാൾക്ക് ദൈവനിഷേധിയായി തുടരുക അസാധ്യമാണെന്ന് ചുരുക്കം.

അസീസ് സഖാഫി വാളക്കുളം

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ