അറേബ്യൻനിർമാണകലയുടെഅതിവൈദഗ്ധ്യംവിളിച്ചോതുന്നചരിത്രശേഷിപ്പുകളിൽഅതിപ്രധാനമാണ്അയ്‌ന്സുബൈദഅഥവാസുബൈദാനദി. നിരവധിചരിത്രസ്മാരകങ്ങളുടെവിളനിലമായഹിജാസിൽ (ഇന്നത്തെസൗദിഅറേബ്യ) കാഴ്ചവിരുന്നൊരുക്കിയിരുന്നഈകൃത്രിമജലധാരയുടെചരിത്രപിന്നാമ്പുറംഏറെഅൽഭുതപ്പെടുത്തുന്നതാണ്. മുസ്‌ലിംഭരണാധികാരികളുടെജനക്ഷേമപ്രവർത്തനത്തിന്റെയുംജനതയുടെഒത്തൊരുമയുടെയുംസന്ദേശംഇത്പകരുന്നു. ആളുംഅർത്ഥവുംവർഷങ്ങളുടെഅധ്വാനവുംആയിരക്കണക്കിന്തൊഴിലാളികളുടെകൈമെയ്മറന്നപ്രയത്‌നവുംസമംചേർന്നപ്പോൾഇസ്‌ലാമികനാഗരികതക്ക്ലഭ്യമായവലിയസംഭാവനയാണ്ഈകൃത്രിമതടാകം. വിശുദ്ധഭൂമിയായമക്കയിലേക്ക്തീർത്ഥാടനത്തിന്വരുന്നകോടിക്കണക്കിന്ജനങ്ങൾക്ക്മരുച്ചൂടിൽതെളിനീർനൽകി 1200 വർഷത്തോളംഈനീർച്ചാൽഒഴുകി.

മക്കയിലെപ്രസിദ്ധങ്ങളായരണ്ട്താഴ്‌വരകളിൽനിന്നാരംഭിച്ച്ഹാജിമാർതിങ്ങിപ്പാർക്കുന്നഅറഫാമൈതാനിയിലൂടെയുംമിനാതമ്പുകളിലൂടെയുംമുസ്ദലിഫാതാഴ്‌വരയിലൂടെയുംകടന്നുപോയിവിശുദ്ധഹറമിന്റെചാരത്തെഅസീസിയ്യവരെനീണ്ടുകിടക്കുന്നകൃത്രിമതടാകമാണ്അയ്‌ന്സുബൈദ. 38-ഓളംകിലോമീറ്റർനീളത്തിൽസ്ഥാപിച്ചഈനീർച്ചാലിന്റെനിർമിതിആധുനികശാസ്ത്രസംവിധാനങ്ങളെപ്പോലുംവെല്ലുന്നതായിരുന്നു. ഇത്രദൂരംതാണ്ടിഒഴുകിയിട്ടുംഇതിലെജലംമലിനമാകുകയോവറ്റിപ്പോകുകയോകവിഞ്ഞൊഴുകകയോചെയ്യുമായിരുന്നില്ല. കൃത്യവുംസൂക്ഷ്മവുമായനിർമാണപ്രവൃത്തിയുടെപരിണതിയായിആവശ്യക്കാർക്ക്യഥേഷ്ടംഉപയോഗിക്കാനുമാകും.

ചരിത്രപശ്ചാതലം

ജനക്ഷേമപ്രവർത്തനങ്ങൾകൊണ്ടുംസാമൂഹികരാഷ്ട്രീയവൈജ്ഞാനികവിപ്ലവങ്ങൾകൊണ്ടുംഇസ്‌ലാമികചരിത്രത്തിലെസുവർണകാലഘട്ടമായിരുന്നുഅബ്ബാസീഖിലാഫത്ത്. അരനൂറ്റാണ്ട്കാലത്തോളംഅബ്ബാസികൾഇസ്‌ലാമികസാമ്രാജ്യത്തിന്റെഅമരത്തിരുന്നു. ഇവരിലെപ്രധാനികളിലൊരാളായിരുന്നുഖലീഫഹാറൂൻറശീദ്. ജനസേവനങ്ങൾകൊണ്ടുംവൈജ്ഞാനികമുന്നേറ്റംകൊണ്ടുംചരിത്രത്തിൽതിളങ്ങിനിന്നഹാറൂൻറശീദിന്റെഭാര്യസുബൈദയുംഭർത്താവിനെപോലെജനക്ഷേമപ്രവർത്തനങ്ങളിൽസജീവമായിരുന്നു.

ഇസ്‌ലാമികലോകത്തിന്റെവൈജ്ഞാനികമണ്ഡലംപ്രവിശാലമാക്കാൻലോകോത്തരപണ്ഡിതരെഇറാഖിലേക്ക്വിളിച്ച്വരുത്തുകയുംമുഴുവൻപഠിതാക്കൾക്കുംസൗജന്യപഠനസംവിധാനങ്ങളൊരുക്കുകയുംലോകത്തെകിടയറ്റസർവകലാശാലകളിലൊന്നായബൈതുൽഹിക്മസ്ഥാപിക്കുകയുംലാറ്റിൻ, പേർഷ്യ, ചൈനീസ്തുടങ്ങിനിരവധിവിദേശഭാഷകളിൽനിന്നുഗഹനങ്ങളായനൂറുക്കണക്കിന്ഗ്രന്ഥങ്ങൾഅറബിയിലേക്ക്വിവർത്തനംനടത്തുകയുമെല്ലാംചെയ്തത്ഈഉരുക്കുവനിതയുടെശ്രമഫലമായിരുന്നു.

ഹിജ്‌റവർഷം 170-ൽബീവിസുബൈദഹജ്ജ്തീർത്ഥാടനത്തിനായിവിശുദ്ധമക്കയിലെത്തി. ശക്തമായചൂടിലുംഉഷ്ണക്കാറ്റിലുംമതിയായവെള്ളംലഭിക്കാതെകഷ്ടപ്പെടുന്നആയിരക്കണക്കിന്ഹാജിമാരെയാണ്അവർക്കുകാണാനായത്. വിശുദ്ധകഅ്ബക്ക്ചുറ്റുമുള്ളത്വവാഫിലുംഅറഫയിലുംമിനയിലുംമുസ്ദലിഫയിലുംഅല്ലാഹുവിന്റെഅതിഥികൾപ്രയാസംസഹിക്കുന്നതുംബീവിയുടെമനസ്സിനെവല്ലാതെവേദനിപ്പിച്ചു. ദിവസങ്ങൾനീണ്ടുനിൽക്കുന്നആരാധനാചടങ്ങുകൾക്കിടയിൽതീർത്ഥാടകർക്കാവശ്യമായവെള്ളംലഭിച്ചിരുന്നത്പ്രധാനമായുംസംസംകിണറിൽനിന്നായിരുന്നു. വെള്ളംനിറച്ചതോൽസഞ്ചികളുംമൺകലങ്ങളുംവഹിച്ച്ഓരോആരാധനാകേന്ദ്രത്തിലേക്കുംഅവർസംഘംസംഘമായിപോയിക്കൊണ്ടിരുന്നു. തീർത്ഥാടകർക്കൊപ്പമുണ്ടായിരുന്നയാത്രാമൃഗങ്ങളുടെകാര്യമായിരുന്നുപരമദയനീയം. വെള്ളത്തിനുവേണ്ടികഷ്ടപ്പെടുന്നഹാജിമാരുടെവേവുന്നചിത്രവുംപേറിഹജ്ജ്കർമങ്ങൾക്ക്ശേഷംരാജ്ഞിനാട്ടിലേക്ക്തിരിച്ചു.

നിർമാണരീതി

പ്രദേശത്തെപ്രസിദ്ധരായഎല്ലാനിർമാണവിദഗ്ധരെയുംക്ഷണിച്ച്വരുത്തിരാജ്ഞിതന്റെഉദ്ദേശ്യംഅറിയിച്ചു. വിശുദ്ധഹജ്ജ്കർമത്തിനെത്തുന്നവർക്കെല്ലാംമതിയായരീതിയിൽവെള്ളംലഭിക്കാനുള്ളസൗകര്യങ്ങളൊരുക്കുന്നതായിരുന്നുസ്വപ്നപദ്ധതി. ഒരുവിഭാഗംവിദഗ്ധരെസാധ്യതാപഠനത്തിനുവേണ്ടിപിന്നീട്മക്കയിലേക്ക്അയച്ചു. മാസങ്ങളോളംനീണ്ടപഠനങ്ങൾക്കൊടുവിൽഅവർരാജ്ഞിയെസമീപിച്ച്പറഞ്ഞു: ‘നിർമാണംദുർഘടംപിടിച്ചതാണ്. കുന്നുംമലകളുംമാത്രംനിറഞ്ഞമക്കാതാഴ്‌വാരങ്ങളിൽഭൂമിശാസ്ത്രപരമായനിരവധിതടസ്സങ്ങളുണ്ട്. മാത്രമല്ല, അതിന്വലിയസാമ്പത്തികവ്യയവുംവേണ്ടിവരും. പക്ഷേ, രാജ്ഞിദൃഢസ്വരത്തിൽപറഞ്ഞു: ‘എന്തുവൈതരണിയുണ്ടായാലുംഎത്രപണംചെലവഴിച്ചാലുംവേണ്ടിയില്ല, ഉടനെപണിയാരംഭിക്കണം. മഴുവെടുത്തുള്ളഓരോവെട്ടിനുംഓരോദീനാർചെലവഴിക്കേണ്ടിവന്നാൽപോലും.’ അതിവിദഗ്ധരായആയിരക്കണക്കിനുതൊഴിലാളികൾഈഉദ്യമത്തിന്വേണ്ടിഇറാഖിൽനിന്നുംയാത്രതിരിച്ചു.

ഹാജിമാർഒരുമിച്ച്കൂടുന്നഅറഫാമൈതാനത്തിന്റെതെക്ക്കിഴക്ക്ഭാഗത്ത്സ്ഥിതിചെയ്യുന്നഹുനൈൻതാഴ്‌വരയിൽനിന്നുംത്വാഇഫ്ഭാഗത്തേക്കുള്ളനുഅ്മാൻതാഴ്‌വരയിൽനിന്നുമാണ്ഈകൃത്രിമതടാകംആരംഭിക്കുന്നത്. താരതമ്യേനജലത്തിന്റെലഭ്യതയുള്ളതുംമഴകൂടുതൽകിട്ടുന്നതുമായസ്ഥലങ്ങളായിരുന്നുഈതാഴ്‌വരകൾ. നല്ലആഴമുള്ളനാലുകിണറുകൾകുഴിച്ചുംകൃത്രിമജലസംഭരണികൾനിർമിച്ചുംആദ്യംവെള്ളംശേഖരിച്ചു. മഴവെള്ളംപാഴായിപ്പോകാതിരിക്കാൻപ്രത്യേകനീർച്ചാലുകൾതയ്യാറാക്കിതാഴ്‌വരകളിലൊഴുകുന്നവെള്ളംമുഴുവൻഈസംഭരണിയിലേക്ക്തിരിച്ച്വിടുകയുമുണ്ടായി. അറഫാഭൂമിയിൽസ്ഥിതിചെയ്യുന്നവിശുദ്ധപർവതമായജബലുറഹ്മയുടെചുറ്റുഭാഗങ്ങളിലുംവലിയനീർച്ചാലുകൾനിർമിച്ചുംമഴവെള്ളവുംഉറവജലവുംശേഖരിച്ചു. ഇവകൂടാതെമൂന്ന്വലിയ  ജലസംഭരണികൾഇവിടെമുഴുസമയവുംവെള്ളംവിതരണംചെയ്യാൻപാകത്തിൽനിർമിച്ചു. കുടിക്കാനുംഅംഗസ്‌നാനംവരുത്താനുംയാത്രാമൃഗങ്ങളെകുടിപ്പിക്കാനുംഇതിൽനിന്നുംഹാജിമാർവെള്ളംശേഖരിച്ചു. പന്ത്രണ്ട്നൂറ്റാണ്ടിശേഷംഇന്നുംഈജലസംഭരണികൾആകുംവിധംസംരക്ഷിക്കപ്പെട്ടതായികാണാൻസാധിക്കും.

നദിയുടെആരംഭംതാഴ്‌വരകളിലെആഴമുള്ളകിണറുകളിൽനിന്നായിരുന്നു. തിരിച്ചുവിടുന്നവെള്ളംസംഭരിക്കാൻഭൂഗർഭഅണക്കെട്ടുകൾനിർമിക്കുകയുംആവശ്യാനുസരണംചെറുചാലുകളിലൂടെഅതിലെവെള്ളംകൃത്രിമഅരുവിയിലൂടെതടസ്സമില്ലാതെതാനെഒഴുകിവരികയുംചെയ്തിരുന്നു. സ്വഛന്ദംഒഴുകാൻപറ്റുന്നരീതിയിലുള്ളഇതിന്റെനിർമിതിഅപാരമാണ്. ആധുനികനിർമാണസാങ്കേതികസംവിധാനങ്ങളൊന്നുമില്ലാതെകിലോമീറ്ററുകളോളംഒരേഒഴുക്കിൽഅയ്‌ന്സുബൈദചരിത്രത്തിലേക്ക്ഒഴുകിക്കൊണ്ടിരുന്നു. മൂന്നുകിലോമീറ്റർപിന്നിടുമ്പോൾകേവലംഒരുമീറ്ററിന്റെമാത്രംചെരിവാണ്നിർമാതാക്കൾനൽകിയത്. പർവതങ്ങളുംതാഴ്‌വാരങ്ങളുംനിറഞ്ഞമലയടിപ്പാതകളിലാണിതെന്നോർക്കണം. ഒഴുക്ക്സുഗമമാക്കാൻചിലയിടങ്ങളിൽഭൂഗർഭതുരങ്കങ്ങളുംമറ്റിടങ്ങളിൽപത്തുമീറ്ററിലധികംഉയരമുള്ളകനാലുകളുംക്രമീകരിച്ചു. വെള്ളംമലിനമാകാതിരിക്കാനുംചെളിഅടിയാതിരിക്കാനുമുള്ളസംവിധാനുംഅത്ഭുതകരമായിരുന്നു. നാലുഭാഗവുംമൂടപ്പെട്ട്വലിയതുരങ്കംപോലെഒഴുകുന്നഈനദിമുഴുവനായിപണിതത്പ്രത്യേകതരംചുണ്ണാമ്പ്കല്ലുകൾകൊണ്ടാണ്. ചുണ്ണാമ്പുംമണ്ണുംകുമ്മായവുംചേർന്നമിശ്രിതംഉൾഭാഗങ്ങളിൽതേച്ചുപിടിപ്പിച്ച്മിനുസപ്പെടുത്തിയതിനാൽചുമരുകൾവെള്ളംവലിച്ചെടുക്കുകയോമതിലുകളിൽനിന്നുമണ്ണിടിച്ചിലുണ്ടാകുകയോചെയ്യുമായിരുന്നില്ല. പടവുകൾക്കുപയോഗിച്ചഈകല്ലുകൾവിദേശരാജ്യങ്ങളിൽനിന്നുംഇറക്കുമതിചെയ്തതാണെന്നാണ്അനുമാനിക്കുന്നത്. കാരണംഇത്തരംകല്ലുകൾമക്കയുടെപരിസരങ്ങളിലൊന്നും  കാണപ്പെടുന്നില്ല.

വെള്ളത്തിന്റെശുദ്ധിയുംനദിയുടെഒഴുക്കുംപരിശോധിക്കാൻഓരോഅമ്പതുമീറ്ററുകൾക്കിടയിലുംആൾത്തുളകൾ (ങമിവീഹല)െനിർമിച്ചിരുന്നു. ‘ഖറാസ്’ എന്ന്വിളിക്കപ്പെട്ടഈആൾത്തുളകളിലൂടെനിശ്ചിതഉയരവുംഭാരവുമുള്ളതൊഴിലാളികളെമാത്രമേഇറക്കിയിരുന്നുള്ളൂ. നിത്യേനെയുള്ളപരിപാലനത്തിനുംജലസംരക്ഷണത്തിനുംഈഖറാസകൾഅത്യാവശ്യമായിരുന്നു. കാരണംദുർഘടംപിടിച്ചഭൂമികയിലൂടെനിരവധിവളവുകളുംതിരിവുകളുംകയറ്റിറക്കങ്ങളുംതാണ്ടിയാണല്ലോജലധാരയുടെഒഴുക്ക്.

ജലസേചനരീതി

ഹജ്ജ്വേളയിൽജനങ്ങൾതിങ്ങിവസിക്കുന്നഅറഫയിലുംമിനയിലുംമുസ്ദലിഫയിലുംഉയർത്തപ്പെട്ടിരുന്നജലസംഭരണികളിൽമുഴുസമയവുംവെള്ളംലഭ്യമായിരുന്നു. വെള്ളത്തിന്റെതോത്സംഭരണികളിൽതാഴ്ന്ന്വരുമ്പോഴൊക്കെതാനെനികത്തപ്പെടുമായിരുന്നു. തീർത്ഥാടകർക്ക്വെള്ളംലഭിക്കാൻസംഭരണിയുടെനാലുഭാഗത്തുംകല്ലുകൊണ്ടുനിർമിച്ചനീർക്കുഴലുകളുണ്ടായിരുന്നു. ആവശ്യാനുസരണംവെള്ളംശേഖരിക്കാനുംഉപയോഗിക്കാനുംഇത്സഹായകമായി. മുസ്ദലിഫയിലെത്തുന്നനദിനേരെഒരുകിണറിലേക്കാണ്പതിച്ചത്. ചരിത്രപ്രസിദ്ധമായമശ്അറുൽഹറാംഎന്നപള്ളിയുടെസമീപത്തെഈകിണറിൽഏതുസമയവുംവെള്ളംലഭ്യമായിരുന്നു. ഇവിടെനിന്ന്വീണ്ടുംചാലുകൾതിരിച്ച്മിനയിലെപാർപ്പിടമേഖലകളിലേക്കുംവെള്ളമെത്തിച്ചു.

വിശുദ്ധഹറമിന്റെസമീപത്തുള്ളഅസീസിയ്യപ്രാന്തംവരെഈഅരുവിനീണ്ടുകിടന്നിരുന്നു. അരുവിയുടെഅറ്റത്തായിവിശാലമായപൊതുകുളംനിർമിക്കുകയുംപരിസരവാസികൾഅവരുടെദൈനംദിനആവശ്യങ്ങൾക്ക്ഇതിൽനിന്ന്വെള്ളംശേഖരിക്കുകയുംചെയ്തിരുന്നു. ബിഅ്‌റുൽമസ്ജിദ് (പള്ളിക്കുളം) എന്നാണ്ഇത്അറിയപ്പെട്ടിരുന്നത്. കാർഷികവൃത്തിക്കാവശ്യമായജലസേചനവുംഇതിൽനിന്നായിരുന്നു.

പതിനയ്യായിരത്തോളംസമർത്ഥരായതൊഴിലാളികൾതുടർച്ചയായപത്ത്വർഷംരാപകൽഭേദമന്യേഅധ്വാനിച്ചാണുഈയജ്ഞംപൂർത്തിയാക്കിയത്. ഇറാഖിൽനിന്നുംഈജിപ്തിൽനിന്നുമുള്ളവരായിരുന്നുതൊഴിലാളികൾ. ഒന്നരമില്യൺദീനാറാണ്ഇതിനുരാജ്ഞിചെലവഴിച്ചത്. ഒരുദീനാറിന്ഏകദേശംപത്തുഗ്രാംസ്വർണ്ണത്തിന്റെമൂല്യമുണ്ടായിരുന്നുഅന്ന്. എ.ഡി 801-ൽമുസ്‌ലിംകൾക്ക്ഈകൃത്രിമനദിതുറന്ന്കൊടുത്തശേഷംനിർമാണത്തിന്നേതൃത്വംവഹിച്ചവരെയെല്ലാംരാജ്ഞികൊട്ടാരത്തിലേക്ക്വിളിച്ച്വരുത്തി. പദ്ധതിച്ചെലവുകൾരേഖപ്പെടുത്തിയപുസ്തകങ്ങൾഅവരാവശ്യപ്പെട്ടു. തൊഴിലാളികൾക്കെല്ലാംകൃത്യമായവേതനംനൽകിയശേഷംകണക്കുപുസ്തകങ്ങളുംമറ്റുരേഖകളുംവലിയകെട്ടാക്കിരാജ്ഞിനേരെയൂഫ്രട്ടീസ്നദീതീരത്തേക്ക്നടന്നു. നദിക്കരയിലെത്തിയരാജ്ഞി  അതുവെള്ളത്തിലേക്കെറിഞ്ഞുഇരുകരങ്ങളുമുയർത്തിഇങ്ങനെപ്രാർത്ഥിച്ചു: ‘ഈവിശുദ്ധദൗത്യത്തിന്വേണ്ടിചെലവഴിച്ചഎല്ലാകണക്കുകളുംഞാനിവിടെഅവസാനിപ്പിക്കുന്നു. എല്ലാംഎന്റെനാഥന്സമർപ്പിക്കുന്നു. എനിക്കുറപ്പുണ്ട്, ചെലവഴിച്ചതുകയുടെപതിന്മടങ്ങ്എനിക്ക്അല്ലാഹുവൈകാതെതരുമെന്ന്.’

പരിപാലനം

സുബൈദാതടാകത്തിന്റെപരിപാലനത്തിൽപിൽക്കാലത്ത്മക്കഭരിച്ചവരെല്ലാംഅതീവശ്രദ്ധചെലുത്തി. ശമ്പളക്കാരായഅഞ്ഞൂറിലധികംതൊഴിലാളികളെഇതിനുവേണ്ടിപ്രത്യേകംപരിശീലനംനൽകിനിയോഗിച്ചിരുന്നു. വെള്ളത്തിന്റെഒഴുക്ക്തടസ്സപ്പെടാതിരിക്കാനുംമലിനജലംകലരാതിരിക്കാനുമെല്ലാംസേവകന്മാർആത്മാർത്ഥമായധ്വാനിച്ചു. തടാകത്തിന്റെഎല്ലാഭാഗങ്ങളുംആഴ്ചയിലൊരിക്കൽപരിശോധനനടത്തുകയുംആറുമാസത്തിലൊരിക്കൽപരിപാലനവൃത്തികൾനടത്തുകയുംചെയ്യുമായിരുന്നു. കൂടാതെ, പത്ത്വർഷത്തിലൊരിക്കൽജലസംഭരണികളുംഭൂഗർഭജലധാരയുംഅണക്കെട്ടുകളുംകിണറുകളുംവരെകാര്യക്ഷമമായിശുചീകരിക്കുകയുംചെയ്തുപോന്നു.

പ്രളയവുംഭൂകമ്പവുംഈപ്രദേശങ്ങളെപലതവണപിടിച്ചുലച്ചെങ്കിലുംകാര്യമായകേടുപാടുകളൊന്നുംഈജലധാരക്കേറ്റിരുന്നില്ല. ഒട്ടോമൻതുർക്കികളുടെകാലത്തായിരുന്നുകാര്യമായപുനരുദ്ധാരണപ്രവർത്തനങ്ങൾ. 1926-ൽഅതിശക്തമായപ്രളയംഇതിന്റെഒഴുക്കിനെഏറെബാധിച്ചപ്പോൾഅന്നത്തെഭരണാധികാരിഅബ്ദുൽഅസീസ്രാജാവ്സമഗ്രമായപരിപാലനത്തിന്ഉത്തരവിടുകയുംനാലുമാസത്തോളംനീണ്ടഅറ്റകുറ്റപ്പണിനടത്തുകയുംചെയ്തു.

ഇത്തരംപ്രവർത്തനങ്ങൾക്കായിപ്രത്യേകവഖ്ഫ്ബോർഡ്തന്നെരൂപീകരിച്ചു. ജനങ്ങളിൽനിന്നുപിരിച്ചുംഭരണാധികാരികൾസഹായിച്ചുംതീർത്ഥാടകർസംഭാവനനൽകിയുംശേഖരിക്കുന്നസമ്പത്തായിരുന്നുഇതിന്വ്യയംചെയ്തിരുന്നത്. മക്കയിൽസ്ഥിരതാമസമാക്കിയഇന്ത്യക്കാരനായിരുന്നഒരുസമ്പന്നൻ -വഹ്ദാന- ഈജിപ്ത്, ഇറാഖ്, ഇന്ത്യതുടങ്ങിയരാജ്യങ്ങളിൽനിന്ന്പ്രസ്തുതവഖ്ഫ്ബോർഡിലേക്ക്പണംശേഖരിക്കാൻയത്‌നിച്ചിരുന്നു. ഔദ്യോഗികചുമതലയിൽനിന്ന്വിരമിച്ചപ്പോൾ 57000 ദീനാർഓട്ടോമൻഭരണാധികാരികൾക്ക്തിരിച്ചേൽപിച്ചാണ്അദ്ദേഹംപടിയിറങ്ങിയതെന്ന്ചരിത്രത്തിൽകാണുന്നു.

1200 വർഷത്തോളംഈകൃത്രിമജലധാരഹാജിമാർക്കുംമക്കാനിവാസികൾക്കുംദാഹമകറ്റിക്കൊണ്ടിരുന്നു.  ദിവസേനഏകദേശംഎണ്ണൂറിലധികംക്യൂബിക്മീറ്റർവെള്ളമായിരുന്നുഅന്ന്ഉപയോഗിച്ചിരുന്നത്. തീർത്ഥാടകരുടെവർധനവ്അനിയന്ത്രിതമാവുകയുംകാലാവസ്ഥാവ്യതിയാനംമൂലംഭൂഗർഭജലലഭ്യതകുറയുകയുംചെയ്തപ്പോൾഈനദിചരിത്രത്തിലേക്ക്വഴിമാറാൻതുടങ്ങി. 1950 വരെഇത്നിലനിന്നു. കോടിക്കണക്കിന്ആളുകൾഉപയോഗിച്ചതിന്റെനിഴൽച്ചിത്രമായിഅയ്‌ന്സുബൈദഇന്നുംഎഴുന്നുനിൽക്കുന്നുണ്ട്, മക്കയുടെവിശുദ്ധഭൂമിയിൽ.

 

അലിഷാനൂറാനിമണലിപ്പുഴ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ