ഫറോവമാരുടെ കാലത്ത് ചുട്ടെടുത്ത ഇഷ്ടിക നിർമിക്കുന്ന വിദ്യ ഈജിപ്തിൽ നിലവിലുണ്ടായിരുന്നില്ല. റോമക്കാരുടെ കാലഘട്ടത്തിലാണ് അത് ആരംഭിച്ചത്. ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ വിരചിതമായ ചില ഗ്രന്ഥങ്ങളിൽ അതിന് തെളിവുണ്ട്. പക്ഷേ, ഖുർആനിൽ. ഫറോവ ഹാമാനോട് ചുട്ടെടുത്ത ഇഷ്ടിക കൊണ്ട് ഗോപുരം നിർമിക്കാൻ പറയുന്നുണ്ട്. ഇത് തീർച്ചയായും ചരിത്രാബദ്ധമല്ലേ?

?? പൗരാണിക ഈജിപ്തിനെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയ എ.ജെ സ്‌പെൻസർ 1979ൽ പുറത്തിറക്കിയ ‘പുരാതന ഈജിപ്തിലെ ഇഷ്ടിക വിദ്യ’ എന്ന ഗ്രന്ഥമാണ് ഇവ്വിഷയകമായി ഇന്ന് നിലവിലുള്ള ഏറ്റവും ആധികാരിക രേഖ. ഈ പുസ്തകത്തിൽ പറയുന്നു: ‘റോമക്കാരുടെ കാലം വരെ ചുട്ടെടുത്ത ഇഷ്ടിക ഉപയോഗിക്കുന്ന രീതിക്ക് പൊതുവായ പ്രചാരം ഉണ്ടായിരുന്നില്ലെങ്കിലും അതിനേക്കാൾ കുറേ മുമ്പുതന്നെ ഈ വസ്തുവെക്കുറിച്ച അറിവ് ഈജിപ്തുകാർക്കുണ്ടായിരുന്നുവെന്നും ഇടക്കൊക്കെ അത് ഉപയോഗിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാക്കുന്ന മതിയായ തെളിവുകളുണ്ട്… കത്തിക്കുന്നതു വഴി കളിമൺ ഇഷ്ടികകൾ ശക്തമായിത്തീരുമെന്ന അറിവ് ആദ്യകാല ഈജിപ്തുകാർക്ക് ഉണ്ടായിരുന്നില്ലെന്ന് കരുതാൻ യാതൊരു ന്യായവുമില്ല. ഏതെങ്കിലും ഒരു കെട്ടിടം യാദൃച്ഛികമായോ മറ്റോ അഗ്‌നിക്കിരയായതിൽ നിന്ന് അവർ അത് മനസ്സിലാക്കിയിരിക്കണം. സെക്കാറയിൽ ഒന്നാം രാജവംശ കാലത്തുണ്ടായിരുന്ന ചില സ്തൂപങ്ങളിൽ തന്നെ യാദൃച്ഛികമായി നിർമിക്കപ്പെട്ട ചുട്ടെടുത്ത ഇഷ്ടികകൾ കാണപ്പെടുന്നുണ്ട്’ (A.J. Spencer: Brick Architecurte in Ancietn Egytp. 1979, U.K. പേ. 140).
ഇവിടെ വിമർശനങ്ങൾ കേവലം ധൂളികളായി പറക്കുന്നു. എല്ലാ കണ്ടെത്തലുകൾക്കൊടുവിലും ഖുർആനിക വചനങ്ങൾ തങ്കം പോലെ തിളങ്ങുന്നു. ഇനി പറയൂ: മുഹമ്മദ്(സ്വ)ക്ക് ഈ വിവരങ്ങളെല്ലാം എവിടെ നിന്ന് കിട്ടി?
ഉത്തരമിതാണ്: ‘സർവജ്ഞനും പ്രതാപിയുമായ അല്ലാഹുവിൽ നിന്നാണ് ഈ ഗ്രന്ഥം അവതീർണമായിരിക്കുന്നത്’

തുവാ പർവതമോ ഹോറേബ് മലയോ?

അല്ലാഹു മൂസാ നബിയുമായി സംസാരിച്ചത് എവിടെ വെച്ചാണ്? വിശുദ്ധമായ ത്വുവാ താഴ്‌വരയിൽ വെച്ചാണെന്ന് എല്ലാ മുസ്‌ലിം പണ്ഡിതന്മാരും ഒരുപോലെ സമ്മതിക്കുന്നു. എന്നാൽ ഹോറേബ് മലയിൽ വെച്ചാണെന്ന് പുരാതന ചരിത്ര ഗ്രന്ഥമായ ബൈബിൾ പറയുന്നു. ത്വുവാ എന്ന പേര് ഖുർആനിന് എവിടെനിന്ന് കിട്ടി? സീനായ് അർധ ദ്വീപിൽ ഹോറേബ് എന്ന മല ഉള്ളത് പ്രസിദ്ധമാണല്ലോ?

??: മൂസാ നബി(അ) അല്ലാഹുവുമായി സംസാരിച്ച സ്ഥലത്തിന്റെ പേര് ത്വുവാ എന്നാണെന്ന് കൃത്യമായി ഖുർആൻ പറഞ്ഞിട്ടില്ല. എല്ലാ മുസ്‌ലിം പണ്ഡിതരും അങ്ങനെ പറയുന്നു എന്ന വാദം വാസ്തവ വിരുദ്ധമാണ്. ഇത് സംബന്ധമായി ഖുർആനിൽ വന്ന ഒരു സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്: അല്ലാഹു പറഞ്ഞു: മൂസാ, ഞാൻ താങ്കളുടെ നാഥനാണ്; അതിനാൽ താങ്കളുടെ ചെരുപ്പുകൾ അഴിച്ചുവെക്കൂ. ദ്വിമാന വിശുദ്ധിയുള്ള താഴ്‌വരയിലാണ് അങ്ങുള്ളത് (ത്വാഹ: 12).
താബിഈ പ്രമുഖനായ ഹസനുൽ ബസ്വരി(റ)യുടെ വ്യാഖ്യാന പ്രകാരമാണ് ഈ അർത്ഥം. എന്നാൽ ഇബ്‌നു അബ്ബാസ്(റ)ന്റെ വിശദീകരണ പ്രകാരം ആശയം ഇങ്ങനെ വായിക്കാം: ‘അത്ഭുതകരമായി കടന്നുപോയ വിശുദ്ധമായ പ്രവിശ്യയിലാണ് താങ്കളുള്ളത്.
ത്വുവാ എന്ന വാക്കിന്റെ അർത്ഥത്തിലുള്ള ഭിന്നതയാണ് ഈ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണം.
ത്വവാ (ചുരുട്ടി) എന്ന വാക്കിന്റെ ക്രിയാ ധാതുവാണ് ത്വുവാ. ആദ്യത്തെ വിശദീകരണ പ്രകാരം വിശുദ്ധി അവിടെ മടക്കപ്പെട്ടിരിക്കുന്നു/ ഇരട്ടിയാക്കപ്പെട്ടിരിക്കുന്നു എന്നാണർത്ഥം. രണ്ടാം ആശയ പ്രകാരം ഒരു സംഭവത്തിലേക്കുള്ള സൂചനയാണ്. മൂസാ നബി(അ) ആ താഴ്‌വരക്കരികിലൂടെ നടന്നപ്പോൾ ആ താഴ്‌വരയുടെ മുകൾ ഭാഗത്തേക്ക് (വഴി ചുരുട്ടപ്പെട്ട്) ഉയർന്നു. അങ്ങനെ അത്ഭുതകരമായി കടന്നുപോയ താഴ്‌വരയാണത്. ഇതൊക്കെ കൊണ്ടൊക്കെ ഈ പ്രത്യേകമായ പ്രവിശ്യക്ക് ‘ത്വുവാ’ എന്ന പേരും ലഭിച്ചിട്ടുണ്ട് എന്നതിനാലായിരിക്കണം ചില വ്യാഖ്യാതാക്കൾ ത്വുവാ താഴ്‌വരയിൽ എന്ന് പറഞ്ഞത്. അങ്ങനെ പേര് കിട്ടിയിട്ടേയില്ല എന്ന് പറയാൻ ഇവർക്ക് എന്താണ് തെളിവ്? ബൈബിളിൽ പറയാത്തതെല്ലാം ലോകത്ത് ഇല്ലാത്തതാണോ?
‘ത്വുവാ’ എന്ന് പറയാൻ ഖുർആന്റെ സംഗീതാത്മകതയുമായി ബന്ധപ്പെട്ട ഒരു കാരണം കൂടിയുണ്ട്. ഈ സൂറത്തിന്റെ 10 മുതൽ 13 വരെയുള്ള സൂക്തങ്ങൾ ‘ആ’ എന്ന Vowel sound ലാണ് അവസാനിക്കുന്നത്. ഇടയിൽ Horet എന്ന് വന്നാൽ അത് അഭംഗിയാണ്. ‘ത്വുവാ’ എന്നത് കർണാനന്ദകരം കൂടിയാണ് എന്നർത്ഥം.
സംഗ്രഹം: ത്വുവാ എന്ന വാക്ക് തിരഞ്ഞെടുത്തത് ഖുർആന്റെ അശയ ഗാംഭീര്യതയും ശബ്ദ സൗകുമാര്യതയുമാണ് അറിയിക്കുന്നത്.
കാരണങ്ങൾ:
1. ആ പ്രദേശത്തിന്റെ ആത്മീയമായ പ്രത്യേകതയെ ഈ പ്രയോഗം അറിയിക്കുന്നു.
2. ആ പ്രദേശത്തിന്റെ ചരിത്രപരമായ പ്രത്യേകത ഈ പ്രയോഗം സൂചിപ്പിക്കുന്നു.
3. പ്രദേശത്തിന്റെ സവിശേഷമായ അപരനാമം അറിയിക്കുന്നു.
4. ഖുർആനിക വാക്യങ്ങൾക്ക് സംഗീതാത്മകത നൽകുന്നു.
എന്തുകൊണ്ടാണ് നിരക്ഷരനായ ഒരാൾ കൊണ്ടുവന്ന ഖുർആൻ ഇത്രത്തോളം ജ്ഞാനസമൃദ്ധവും സൗന്ദര്യാത്മകവും താളാത്മകവുമായത്?
മറുപടി: ‘ഇത് ലോക രക്ഷിതാവായ അല്ലാഹുവിങ്കൽ നിന്ന് അവതീർണമായതാണ്’ (26/19, 20).

ഇബ്‌റാഹീം നബി(അ)യുടെ പിതാവ് താരേഹോ ആസറോ?

ഇബ്‌റാഹീം നബിയുടെ പിതാവ് ആരാണ്? ബൈബിൾ താരേഹ് എന്ന് പറയുമ്പോൾ ആസർ എന്നാണ് ഖുർആനിക ഭാഷ്യം. ചരിത്രത്തിൽ അറിയപ്പെട്ടതിന് എതിരായാണ് ഖുർആൻ പറയുന്നത്. ഇത് എന്തുകൊണ്ടാണ്?

?? ബൈബിൾ പറയുന്നു എന്നത് ഖുർആൻ പറഞ്ഞത് തെറ്റാണ് എന്നതിന് രേഖയല്ല. എന്നാൽ ഇവ്വിഷയകമായി ഖുർആന്റെ നിലപാട് എന്താണെന്നത് ശ്രദ്ധേയമായ ഒരു ചർച്ചയാണ്. ഇബ്‌റാഹീം നബി(അ)ക്ക് ജന്മം നൽകിയത് ആസർ ആണെന്ന് ഖുർആൻ എവിടെയും പറയുന്നില്ല. പ്രത്യുത ആസർ അല്ല എന്നാണ് ഖുർആൻ, ഹദീസ്, ചരിത്ര ഗ്രന്ഥങ്ങൾ എന്നിവയുടെ സൂക്ഷ്മ വായനയിൽ നിന്ന് മനസ്സിലാവുക. ധാരാളം മുസ്‌ലിം പണ്ഡിതന്മാർ അക്കാര്യം പറഞ്ഞിട്ടുണ്ട്.
ഇബ്‌നു കസീർ അടക്കുള്ള മുസ്‌ലിം ചരിത്ര പണ്ഡിതന്മാർ ഇബ്‌റാഹീം നബി(അ)യുടെ പിതൃ പരമ്പര നൽകിയിട്ടുള്ളത് ഇങ്ങനെ: താറഖ്, നാഹൂർ, സാനൂഹ്, റാഖൂബ്, ഫാലഹ്, ആബർ, അർഫഖഷത്, സാം, നൂഹ്(അ).
ഇബ്‌റാഹീം നബി(അ)യുടെ ഉമ്മയുടെ പേര് അമീല/ ഉമൈല. ഖലീലുല്ലാഹ് എന്നതിന് പുറമെ അബുള്ളിഫാൻ (അതിഥി സത്കാരക്കാരൻ) എന്നും സ്ഥാനപ്പേരുണ്ട്. ഇബ്‌റാഹീം നബി(അ)യുടെ പിതാവ് താറഖിന് ഇബ്‌റാഹീം നബി(അ)യെ കൂടാതെ നാഹൂർ, ഹാറാൻ എന്നീ പുത്രന്മാരുമുണ്ടായിരുന്നു. ഇതിൽ നാഹൂറിന്റെ മകനാണ് ലൂത്വ് നബി(അ). അഥവാ സഹോദര പുത്രൻ. ബാബിലോണിയയിൽ താറഖിന്റെ 75-ാം വയസ്സിലാണ് ഇബ്‌റാഹീം(അ) ജനിക്കുന്നതെന്നാണ് ചരിത്രം. മക്ക, ഹറാൻ, ബൈത്തുൽ മുഖദ്ദസ്, ഈജിപ്ത് എന്നിവയടക്കം ധാരാളം സ്ഥലങ്ങളിലേക്ക് ഇബ്‌റാഹീം നബി(അ) ദഅ്‌വത്തിന് വേണ്ടി പോയിട്ടുണ്ട്.
ഇതേക്കുറിച്ച് പഠനം നടത്തുമ്പോൾ ഖുർആനിക പ്രയോഗങ്ങളുടെ കൃത്യതക്ക് മുമ്പിൽ നാം അതിശയിച്ച് പോകും.
പിതാവ് എന്നതിന് ‘വാലിദ്’ എന്നും ‘അബ്’ എന്നും അറബിയിൽ പ്രയോഗിക്കാറുണ്ട്. എന്നാൽ ഇവ തമ്മിൽ സൂക്ഷ്മതലത്തിൽ ചില വ്യത്യാസങ്ങളുണ്ട്. ജന്മം നൽകിയ പുരുഷന് മാത്രമേ ‘വാലിദ്’ എന്ന് അറബിയിൽ പറയുകയുള്ളൂ. എന്നാൽ പിതാവിനെപ്പോലെത്തന്നെ പിതാമഹനും പിതൃവ്യനും പിതൃസമാനമായി സ്‌നേഹപരിലാളനകൾ നൽകിയവർക്കും അറബിയിൽ അബ് എന്ന് പ്രയോഗിക്കാറുണ്ട്.
യഅ്ഖൂബ് നബി(അ)യെ കുറിച്ച് യൂസുഫ് നബി(അ) അബ് എന്ന് പറയുന്നത് ആദ്യത്തെ അർത്ഥത്തിലാണെങ്കിൽ ആബാഅ് എന്ന് അബിന്റെ ബഹുവചനമായി ഖുർആൻ പ്രയോഗിച്ചത് പിതാമഹന്മാർ എന്ന അർത്ഥത്തിലാണ്. ഇസ്മാഈൽ നബി(അ)യെ കുറിച്ച് പിതൃവ്യൻ എന്ന അർത്ഥത്തിൽ ഇതേ പദം ഉപയോഗിച്ചിട്ടുണ്ട് (2/133).

എന്നാൽ ഇബ്‌റാഹീം നബി(അ) ആസറിനെക്കുറിച്ച് അബ് എന്ന് പ്രയോഗിച്ചതിൽ പിതൃവ്യൻ, പരിരക്ഷകൻ എന്നീ അർത്ഥത്തിനു പുറമേ ഒരു ദഅ്‌വാ ദൗത്യം കൂടി ഉണ്ടായിരുന്നു. പിതൃതുല്യനായ ഒരാളെ ‘ഉപ്പാ’ എന്ന് വിളിക്കുന്നത് തന്നെയാണല്ലോ ഏറെ കരണീയം; പ്രത്യേകിച്ചും പ്രബോധന പ്രധാനമായ ഒരു സന്ദർഭത്തിൽ. അപ്പോൾ ആ വിളി പ്രബോധകന്റെ ഭാഷയുടേയും ശൈലിയുടേയും ഗുണകാംക്ഷയുടെയും പ്രകാശനം കൂടിയാകുന്നു.
ഇതുകൊണ്ട് മാത്രമല്ല, ഖുർആനിലെ ആസർ ഇബ്‌റാഹീം നബി(അ)യുടെ പിതാവല്ല എന്ന് പറയാൻ വേറെയും കാരണങ്ങളുണ്ട്.
(1) ഇബ്‌റാഹീം നബി(അ)യുടെ പിതാവ് ഒരു വിശ്വാസിയാണെന്നാണ് ഇസ്‌ലാമിക പ്രമാണങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. കാരണം മുഹമ്മദ് നബി(സ്വ)യുടെ പിതൃപരമ്പര കടന്നുപോകുന്നത് ഇബ്‌റാഹീം നബി(അ)യിലൂടെയാണല്ലോ. അവിടത്തെ പിതാമഹൻമാരിൽ ബഹുദൈവ വിശ്വാസികളായി ആരുമില്ല എന്ന് ചില ആയത്തുകളുടെയും ഹദീസുകളുടെയും അടിസ്ഥാനത്തിൽ ഗ്രഹിക്കാവുന്നതാണ്. അതുകൊണ്ടാണ് ഇബ്‌നു ഹജർ ഹൈതമി(റ)യെ പോലുള്ള പണ്ഡിതന്മാർ ഈ പ്രഹേളികയെ ഇങ്ങനെ വിശദീകരിച്ചത്: ‘താറഖ്’ എന്നാണ് പിതാവിന്റെ നാമം. ആസർ പിതൃവ്യനാണ്; പിതാവല്ല. പിതൃവ്യനെ കുറിച്ച് ‘അബ്’ എന്ന പ്രയോഗം അറബി ഭാഷയിലുണ്ട്. ഖുർആനിൽ തന്നെയുണ്ട്.

(2) ഇബ്‌റാഹീം നബി(അ)യെ തീ കുണ്ഡാരത്തിൽ എറിഞ്ഞതിനോടനുബന്ധിച്ച് തന്നെ ആസർ മരണമടഞ്ഞിട്ടുണ്ട്. ഇബ്‌റാഹീം നബി(അ)നെ തീയിൽ എറിയുകയും തീ നബിയെ സ്പർശിക്കാതിരിക്കുകയും ചെയ്തപ്പോൾ ‘അതെന്റെ സഹോദരപുത്രനായത് കൊണ്ടാ’ണെന്ന് പറഞ്ഞ് ആസർ ആളാവാൻ ശ്രമിച്ചപ്പോൾ അതിൽ നിന്ന് തീപ്പൊരി വന്ന് അവനെ കരിച്ചുകളഞ്ഞുവെന്ന് ഒരു ഹദീസിൽ കാണാം. ഈ ഹദീസും ഖുർആനിക സൂക്തങ്ങളും ചേർത്തുവെച്ച് ആസർ ഇബ്‌റാഹീം നബി(അ)യുടെ പിതാവല്ലെന്ന് പ്രമുഖ ഖുർആൻ വ്യാഖ്യാതാവായ അബൂ ഹയ്യാൻ(റ) സമർത്ഥിക്കുന്നുണ്ട്.

(3) ഇബ്‌റാഹീം നബി(അ) നടത്തിയ പാപമോചന പ്രാർത്ഥനകൾ ആസർ പിതാവല്ല എന്നതിന് തെളിവാണ്. സംവാദത്തിനൊടുവിൽ ഇബ്‌റാഹീം(അ) ആസറിനോട് പറയുന്നിതങ്ങനെയാണ്: ‘സലാം. അങ്ങേക്ക് വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട് പാപമോചനം തേടാം. തീർച്ചയായും അവനെന്നോട് ദയയുള്ളവനാകുന്നു’.
ആസർ വിഗ്രഹാരാധകനാണല്ലോ. അമുസ്‌ലിമായ ആളുടെ സത്യമാർഗ ദർശനത്തിനും രോഗശമനത്തിനും മറ്റും പ്രാർത്ഥിക്കാം, പക്ഷേ, പാപമോചനത്തിന് വേണ്ടി പ്രാർത്ഥിക്കാൻ പാടില്ല എന്നാണ് നിയമം. അപ്പോൾ ഇബ്‌റാഹീം(അ) പ്രാർത്ഥിച്ചത് ഏത് അർത്ഥത്തിലാണ്?

അമുസ്‌ലിം ഈമാൻ സ്വീകരിച്ച് മുസ്‌ലിമാകുന്നതോടെ അവന്റെ എല്ലാ പാപങ്ങളും പൊറുക്കപ്പെടും. അപ്പോൾ ഈമാനിന്റെ തൗഫീഖ് നൽകി പാപമുക്തനാക്കണേ എന്ന അർത്ഥത്തിലാണ് പാപമോചന പ്രാർത്ഥനയെങ്കിൽ ആ പ്രാർത്ഥനക്ക് വിരോധമില്ല. ഇങ്ങനെയാണ് ഇബ്‌റാഹീം നബി(അ) പ്രാർത്ഥിച്ചതെന്നാണ് ഇമാം ബൈളാവി(റ) വിശദീകരിച്ചത്. അതുകൊണ്ടാണ് ആസർ കാഫിറായി തന്നെ മരിച്ചതോടെ ഇബ്‌റാഹീം നബി(അ) പ്രാർത്ഥന നിർത്തിയതും. ഇക്കാര്യം ഖുർആൻ തന്നെ മറ്റൊരു സൂക്തത്തിൽ വ്യക്തമാക്കുന്നുണ്ട് (19/114).

ഇബ്‌റാഹീം നബി(അ)യെ തീ കുണ്ഡാരത്തിൽ എറിഞ്ഞതിനോടനുബന്ധിച്ച് തന്നെ ആസർ മരണമടഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിച്ചല്ലോ. എന്നാൽ ഭാര്യയെയും കുഞ്ഞിനെയും മക്കയിൽ തനിച്ചാക്കി തിരിച്ചുവരുമ്പോൾ ഇബ്‌റാഹീം നബി(അ) നടത്തിയ വിശ്രുതമായ പ്രാർത്ഥനയിൽ തന്റെ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കാൻ തേടുന്നത് ഖുർആനിൽ (14/41) കാണാം. അവിടെ അബ് എന്ന പദമല്ല ഉപയോഗിച്ചിരിക്കുന്നത്. പ്രത്യുത, ജനകനായ ആൾക്ക് മാത്രം ഉപയോഗിക്കുന്ന വാലിദ് എന്ന പദമാണ്. പ്രയോഗങ്ങളിലെ അത്ഭുതകരമായ ഈ കൃത്യത ഖുർആന്റെ സാഹിത്യ വിസ്മയമാണ്. അബ്, വാലിദ് എന്നിവയുടെ വ്യത്യാസത്തെക്കുറിച്ച് പഠനം നടത്തിയ ആധുനിക ഗവേഷകർ ഇതിന്റെ വെളിച്ചത്തിൽ ആസർ ഇബ്‌റാഹീം നബി(അ)യുടെ പിതാവല്ല എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഖുർആനിൽ സമാന അർത്ഥങ്ങളുള്ള, പര്യായ പദങ്ങളായി തോന്നിപ്പിക്കുന്ന നിരവധി പദങ്ങളിലെ പ്രയോഗ വൈവിധ്യത്തെക്കുറിച്ച് ധാരാളം പുതിയ പഠനങ്ങൾ നടന്നിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ