0കോഴിക്കോട്: എസ്.വൈ.എസ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍റെ തുടര്‍ച്ചയായി നടക്കുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. ഇതിന്‍റെ ഭാഗമായി കോഴിക്കോട്ട് നടന്ന സ്റ്റേറ്റ് റിസോഴ്സ് ട്രൈനിംഗ് ക്യാന്പ്സംസ്ഥാന ഉപാധ്യക്ഷന്‍ കൂറ്റന്പാറ അബ്ദുറഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. നാം കര്‍മ്മ പഥത്തിലേക്ക്, മുന്നേറ്റ പാത, ഇനിയും മുന്നോട്ട് എന്നീ സെഷനുകള്‍ക്ക് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, മുഹമ്മദ് പറവൂര്‍ നേതൃത്വം നല്‍കി. സി.പി സെയ്തലവി മാസ്റ്റര്‍, മജീദ് കക്കാട് പ്രസംഗിച്ചു. ഗൂഡല്ലൂരടക്കം 15 ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത 82 പ്രതിനിധികള്‍ സംബന്ധിച്ചു.
ജില്ലാ റിസോഴ്സ് ഗ്രൂപ്പിനുള്ള പരിശീലനം സംസ്ഥാനത്തെ അമ്പത് കേന്ദ്രങ്ങളില്‍ നടക്കും. മെമ്പര്‍ഷിപ്പ് വിതരണത്തോടനുബന്ധിച്ച് ജനുവരി 12ന് 156 കേന്ദ്രങ്ങളില്‍ ധര്‍മാരവം നടക്കും. ജനുവരി 15 മാര്‍ച്ച് 31 കാലയളവില്‍ യൂണിറ്റ് തൊട്ട് ജില്ല വരെ നടക്കുന്ന പ്രതിനിധി സമ്മേളനങ്ങള്‍ക്ക് പരിശീലനം നേടിയ റിസോഴ്സ് ഗ്രൂപ്പ് നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വരക്കല്‍ മുല്ലക്കോയ തങ്ങള്‍; പ്രസ്ഥാനം: ചരിത്രവഴി

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപക പ്രസിഡന്‍റാണ് വരക്കല്‍ തങ്ങള്‍ എന്നറിയപ്പെടുന്ന സയ്യിദ് ബാഅലവി മുല്ലക്കോയ…

സാമൂഹിക വികസനം സാംസ്‌കാരിക നിക്ഷേപം

ജൈവികമായ സമൂഹനിലയെയാണ് സാമൂഹികത എന്ന പദം കൊണ്ട് പൊതുവിൽ അർത്ഥമാകുന്നത്. ആ ജൈവികാവസ്ഥ എല്ലാ സമൂഹങ്ങളിലും…

● എം മുഹമ്മദ് സ്വാദിഖ്

അറിഞ്ഞു കൃഷി ചെയ്യാം, നേട്ടം കൊയ്യാം

അടുത്ത കാലത്തായി കൃഷിക്കും അനുബന്ധ വ്യവസായങ്ങൾക്കും ജനങ്ങൾ കൂടുതൽ ശ്രദ്ധ നൽകാൻ തുടങ്ങിയിരിക്കുന്നു. ആധുനിക സൗകര്യങ്ങളും…

● മുബശ്ശിർ മുഹമ്മദ്