ദുബൈ: ഐ സി എഫ് മിഡില്‍ ഈസ്റ്റ് സമ്മേളനത്തിന് ഉജ്വല സമാപനം. പുതു ചുറ്റുപാടുകള്‍ക്കനുസൃതമായ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളിലെ ഐ സി എഫ് ഭാരവാഹികളുടെയും പ്രതിനിധികളുടെയും സമ്മേളനം നടന്നത്.
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ആദര്‍ശം, പ്രബോധനം, പ്രസ്ഥാനം, കര്‍മപദ്ധതി തുടങ്ങിയ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ക്ക് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, മുഹമ്മദ് പറവൂര്‍ നേതൃത്വം നല്കി. മുഹമ്മദ്കുഞ്ഞ് സഖാഫി കൊല്ലം, അബൂഹനീഫല്‍ ഫൈസി തെന്നല, ജി അബൂബക്കര്‍, എപി അബ്ദുല്‍ ഹകീം അസ്ഹരി സംബന്ധിച്ചു.
പ്രവാസികളുടെ ക്ഷേമം, ധാര്‍മിക വൈജ്ഞാനിക പുരോഗതി, ജീവകാരുണ്യ മേഖലയിലെ ഏകോപനം തുടങ്ങിയവയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തും. 201316 പ്രവര്‍ത്തന കാലയളവിലെ നയരേഖക്കും കര്‍മ പദ്ധതിക്കും സമ്മേളനം അന്തിമരൂപം നല്കി. വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും അവകാശ സംരക്ഷണവും ഉറപ്പുവരുത്തുക, നാട്ടില്‍ പ്രവാസി കുടുംബങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുക എന്നിവക്കായി സര്‍ക്കാറുകളുമായും സര്‍ക്കാര്‍ സംവിധാനങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കും. ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് യോഗം അംഗീകരിച്ച വിവിധ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടു.
വ്യത്യസ്ത ഗള്‍ഫ് രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുസ്തഫ ദാരിമി കടാങ്കോട്, മഹ്മൂദ് ഹാജി കടവത്തൂര്‍, എ കെ അബൂബക്കര്‍ മൗലവി കട്ടിപ്പാറ, സി എം എ കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, ഉസ്മാന് സഖാഫി തിരുവത്ര, ബശീര്‍ സഖാഫി പുന്നക്കാട്, മുഹമ്മദലി സഖാഫി കാന്തപുരം, സി എം എ ചേരൂര്‍ (യു എ ഇ), സയ്യിദ് ഹബീബുല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍, അബൂബക്കര്‍ അന്‍വരി, അബ്ദുര്‍റഹീം പാപ്പിനിശ്ശേരി, മുജീബ് എ ആര് നഗര്‍, സലീം പാലച്ചിറ (സഊദി), അബ്ദുല്‍ കരീം ഹാജി മേമുണ്ട, ബശീര്‍ പുത്തൂപ്പാടം (ഖത്തര്‍), സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, അലവി സഖാഫി തെഞ്ചേരി, വി ടി അലവി ഹാജി, ശുക്കൂര്‍ മൗലവി, എം പി എം സലീം, അബ്ദുല്ല വടകര (കുവൈത്ത്), ഇസ്ഹാഖ് മട്ടന്നൂര്‍, നിസാര്‍ സഖാഫി, അബ്ദുസ്സലാം പാണ്ടിക്കാട്, അബ്ദുല്‍ ഹമീദ് ചാവക്കാട്, മുഹമ്മദ് റാസിഖ് (ഒമാന്‍) ചര്‍ച്ചയില്‍ പങ്കെടുത്തു.
സാന്ത്വന കേന്ദ്രം തുറന്നു